യേശു മഹേശനേ ഞാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
                            പല്ലവി
യേശുമഹേശനെ ഞാൻ ചിന്തിപ്പതെൻ ഉള്ളത്തിന്നാനന്ദമേ

                        ചരണങ്ങൾ
1.ഈശനുടെ തിരു-സന്നിധി ചേർന്നിനി-വിശ്രമം ചെയ്തു തന്റെ
  തിരുമുഖം കാണ്മതത്യാനന്ദമേ- (2)

2.വാനസൈന്ന്യങ്ങൾക്കും മാനുഷജാതിക്കും ഊനമില്ലാതെ നിന്നെ
  വർണ്ണിക്കുവാൻ സാധ്യമതാകയില്ലേ- (2)

3.മാനുഷ രക്ഷകാ നിന്നുടെ നാമം പോൽ വാനിലും ഭൂമിയിലും
  ഇല്ലേ ഒരു നാമം നിനപ്പതിന്നു -(2)

4.ഉള്ളം നുറുങ്ങിയോർക്കുള്ളപ്രത്യാശയും നല്ല പ്രസാദവും നീ
  സർവ്വേശ്വരാ സൗമ്യതയുള്ളവർക്കേ -(2)

5.എത്ര ദയാപരൻ വീഴുന്നവർക്കേശു എത്ര നല്ലഗുണവാൻ
   തേടീടുന്ന മർത്യഗണങ്ങൾക്കു താൻ

6.കണ്ടീടും മാനവർ-ക്കെന്തോരാഹ്ലാദം നീ ഉണ്ടൊ നാവും പേനയും
   വർണ്ണിക്കുവാൻ ആ നല്ല സന്ദർഭത്തെ-(2)

7. യേശുവിൻ സ്നേഹമ-തെന്തെന്നു ചൊല്ലുവാൻ അസ്വദിച്ചോർക്കല്ലാതെ
   മറ്റാർക്കുമ-സാധ്യമറിഞ്ഞീടുവാൻ -(2)

"https://ml.wikisource.org/w/index.php?title=യേശു_മഹേശനേ_ഞാൻ&oldid=28940" എന്ന താളിൽനിന്ന് ശേഖരിച്ചത്