യേശു എൻ ആത്മസഖേ
Jump to navigation
Jump to search
"Jesus lover of my soul"- തർജ്ജിമ
1.യേശു എൻ ആത്മസഖേ! നിൻ മാർവ്വിൽ ഞാൻ ചേരട്ടേ
ഈ ലോകമാം വാരിധേ തിരകൾ ഉയരുന്നേ!
ഘോരമാം കോൾ ശാന്തമായ് തീരും വരെ രക്ഷകാ
എൻ ജീവനെ കാക്കുക നിൻ അന്തികേ ഭദ്രമായ്
2.വേറേ സങ്കേതമില്ലേ എനിക്കാശ്രയം നീ താൻ
നാഥാ കൈവെടിയല്ലേ കാത്തുസൂക്ഷിക്ക സദാ
കർത്താ നീ എൻ ആശ്രയം തൃപ്പാദം എൻ ശരണം
നിൻ ചിറകിൻ കീഴെന്നും ചേർത്തുസൂക്ഷിച്ചീടേണം
3.ക്രിസ്തോ! എൻ ആവശ്യങ്ങൾ നിന്നാൽ നിറവേറുന്നു
ഏഴകൾ നിരാശ്രയർക്കാധാരം നീ ആകുന്നു
നീതിമാൻ നീ നിർമ്മലൻ മഹാ മ്ലേശ്ചൻ ഞാൻ മുറ്റും
പാപി ഞാൻ മാ പാപി ഞാൻ കൃപസത്യം നീ മുറ്റും.
4. കാരുണ്യവരാനിധേ! കന്മഷം കഴുകുക
നിത്യജീവ വെള്ളമെൻ ചിത്തം ശുദ്ധമാക്കട്ടേ
ജീവന്നുറവാം നാഥാ ഞാനേറേ കുടിക്കട്ടെ
എന്നുള്ളിൽ ഉയരുക നിത്യകാലം ഒക്കെയും.