യേശു എന്നടിസ്ഥാനം
ദൃശ്യരൂപം
1. യേശു എൻ അടിസ്ഥാനം രചന: |
പല്ലവി
യേശു എൻ അടിസ്ഥാനം ആശയവനിലത്രേ
ആശ്വാസത്തിൻ പൂർണ്ണത യേശുവിൽ കണ്ടേൻ ഞാനും
എത്ര മധുരമവൻ നാമം എനിക്ക് പാർത്താൽ
ഓർത്തു വരും തോറും എൻ ആർത്തി മാഞ്ഞു പോകുന്നു
ദു:ഖം ദാരിദ്ര്യമെന്നിവയ്ക്കുണ്ടോ ശക്തിയെന്മേൽ
കൈയ്ക്ക് പിടിച്ചു നടത്തിക്കൊണ്ടു പോകുന്നവൻ
രോഗമെന്നെ പിടിച്ചെൻ ദേഹം ക്ഷയിച്ചാലുമേ
വേഗം വരുമെൻ നാഥൻ ദേഹം പുതുതാക്കിടാൻ
പാപത്താൽ എന്നിൽ വന്ന ശാപ ക്കരകൾ നീക്കി
ശോഭിത നീതി വസ്ത്രം ആഭരണമായ് നല്കും
വമ്പിച്ച ലോകത്തിര കമ്പം തീരുവോളവും
മുൻപും പിൻപുമായവൻ അൻപോടെന്നെ നടത്തും
ലോകമെനിക്ക് വൈരി ലോകമെന്നെ ത്യജിച്ചാൽ
ശോകമെന്തെനിക്കതിൽ ഏതും ഭയപ്പെടാ ഞാൻ
വെക്കം തൻ മണവാട്ടി ആക്കിടുമെന്നെ എന്ന്
വാക്കുണ്ടെനിക്കു തന്റെ നീക്കമില്ലതിനൊട്ടും