യേശു ആരിലും ഉന്നതനാം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
യേശു ആരിലും ഉന്നതനാമെൻ

രചന:എം.ഇ. ചെറിയാൻ

ചരണങ്ങൾ

യേശു ആരിലും ഉന്നതനാമെൻ-ആ-ത്മ സഖാവവനെ
തായ് മറക്കാമെങ്കിലും എന്നെ മറക്കാ സ്നേഹിതനെ
ഏവരുമെന്നെ കൈവെടിഞ്ഞാലും
യേശു താൻ എൻ അരികിൽ കാണും
ഏതു ഖേദവും തീരും ഞാൻ തിരു മാർവ്വിൽ ചാരിടുമ്പോൾ
 
എന്നെത്തേടി വിൺനഗരം വി-ട്ടൂഴിയിൽ വന്നവനെ
എന്റെ പാപ ശാപമകറ്റാൻ ജീവനെ തന്നവനെ
എന്തിനും ഹാ തൻ തിരുസ്നേഹ പാശബന്ധ-മഴിക്കുവാൻ കഴിയാ-
തെന്നുമെന്നും ഞാനിനി അവനിലും അവനിനി എന്നിലുമാം
 
മാനസമേ ചാരുക ദിനവും ഈ ദിവ്യ സ്നേഹിതനിൽ
ധ്യാനം ചെയ്യുക തൻ തിരുസ്നേഹ മധുരിമ സന്തതവും
എന്തു ഖേദം വരികിലും പതറാ-തേശുവിൽ നിൻ ആശ്രയം കരുതി
അന്ത്യത്തോളം പൊരുതുക കുരിശ്ശിൻ ഉത്തമനാം ഭടനായ്

"https://ml.wikisource.org/w/index.php?title=യേശു_ആരിലും_ഉന്നതനാം&oldid=211840" എന്ന താളിൽനിന്ന് ശേഖരിച്ചത്