യേശുവേ യേശുവേ ത്രി-ലോക രാജനേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

                      പല്ലവി
യേശുവേ യേശുവേ ത്രി-ലോക രാജനേ
ഹോശന്ന സ്വർല്ലോകരാജ-ന്നാലേലൂയ്യാ
യേശുവേ യേശുവേ ത്രി - ലോക രാജനേ
                ചരണങ്ങൾ
                          1
നാശമോ സന്താപമോ നി-ഴലിടാതെ നിൻ മഹി
മാനസനെ സദാ ഭരിക്കും -നിത്യ രാജനേ- (യേശു..)
                          2
കോടി കോടി ദൂതർ ഗീതം - പാടി വാഴ്ത്തീടും എന്നും
മോടിയായ്‌ നിൻ പാദേ ദാസർ - കൂടി ആർത്തീടും - (യേശു..)
                          3
മൂഢരാം നരർക്കു മോക്ഷം - തേടിയ പുരാൻ - ബാലർ
പാടുവാൻ രക്ഷാ സന്തോഷം - നേടിയ മഹാൻ - (യേശു..)
                          4
ആദിയും അനാദിയും - നീ ജ്യോതിർ മയമേ - മർത്യ
ജാതികളെല്ലാരും വന്നാ-രാധന ചെയ്യും- (യേശു..)
                          5
ഭൂതങ്ങൾ ലോകങ്ങൾ സൃഷ്ടി - മാനുഷ മക്കൾ - സർവ്വ
ദൂതരും സ്വർല്ലോകരെല്ലാം വാഴ്ത്തീടുമെന്നും - (യേശു..)

പുറത്തേക്കൂള്ള കണ്ണികൾ[തിരുത്തുക]