യേശുവേ നിൻ പാദം കുമ്പിടുന്നേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

യേശുവേ നിൻ പാദം കുമ്പിടുന്നേ
യേശുവേ നിൻ പാദം കുമ്പിടുന്നേ
യേശുവേ നിൻ പാദം കുമ്പിടുന്നേ

1. നിസ്തുല സ്നേഹത്താലെ ക്രിസ്തുവേ എന്നെയും നീ
നിൻ മകനാക്കുവാൻ തിന്മകൾ നിക്കുവാൻ വിൺമഹിമ വെടിഞ്ഞു
ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ — യേശുവേ …

2. സ്നേഹത്തിന്നാഴിതന്നിൽ മുങ്ങി ഞാനിന്നു മന്നിൽ
ആമയം മാറിയും ആനന്ദമേറിയും വാഴുന്നു ഭീതിയെന്യേ
ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ — യേശുവേ …

3. എന്നുമേ ഞാനിനിയും നിന്നുടെ സ്വന്തമത്രേ
ഒന്നുമേ ശക്തമല്ലീ ബന്ധം മാറ്റുവാൻ എന്തൊരുഭാഗ്യമിത്
ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ — യേശുവേ …

4. ഭൂതലം വെന്തുരുകും താരകങ്ങൾ മറയും-
അന്നുമെൻ യേശുവിൻ അൻപിൻ-കരങ്ങളിൽ
സാധു ഞാൻ വിശ്രമിക്കും ഹാലേലുയ്യാ-ആമേൻ ഹാ-ഹാലേലുയ്യാ — യേശുവേ …