യേശുവിൽ എൻ തോഴനെ കണ്ടേൻ
Jump to navigation
Jump to search
യേശുവിൽ എൻ തോഴനെ കണ്ടേൻ രചന: |
യേശുവിൽ എൻ തോഴനെ കണ്ടേൻ
എനിക്കെല്ലാമായവനെ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ
ശരോനിൻ പനിനീർ പുഷ്പം
അവനെ ഞാൻ കണ്ടെത്തിയേ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ
തുമ്പം ദു:ഖങ്ങളതിൽ ആശ്വാസം നല്കുന്നോൻ
എൻ ഭാരമെല്ലാം ചുമക്കാമേന്നേറ്റവൻ
ശരോനിൻ പനിനീർ പുഷ്പം
അവനെ ഞാൻ കണ്ടെത്തിയേ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ
ലോകരെല്ലാം കൈ വെടിഞ്ഞാലും
ശോധനകൾ ഏറിയാലും
യേശു രക്ഷകനെൻ താങ്ങും തണലുമാം
അവനെന്നെ മറക്കുകില്ല, മൃത്യുവിലും കൈവിടില്ല
അവനിഷ്ടം ഞാൻ ചെയ്തെന്നും ജീവിക്കും (തുമ്പം..)
മഹിമയിൻ കിരീടം ചൂടി
അവൻ മുഖം ഞാൻ ദർശിച്ചിടും
അന്ന് ജീവൻറെ നദി കവിഞ്ഞൊഴുകിടുമെ (ശാരോനിൻ..)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
[[1]]