യേശുവിന്റെ തിരുനാമത്തിന്നു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
യേശുവിന്റെ തിരുനാമത്തിന്നു

രചന:എം.ഇ. ചെറിയാൻ

പല്ലവി

യേശുവിന്റെ തിരുനാമത്തിന്നു
എന്നുമെന്നും സ്തുതിസ്തോത്രമേ

ചരണങ്ങൾ

വാനിലും ഭൂവിലും മേലായ നാമം
വന്ദിത വല്ലഭ നാമമതു
ദൂതർ വാഴ്ത്തി പുകഴ്ത്തിടും നാമമതു

പാപത്തിൽ ജീവിക്കും പാപിയെ രക്ഷിപ്പാൻ
പാരിതിൽ വന്നൊരു നാമമതു
പരലോകത്തിൽ ചേർക്കും നാമമതു

ഉത്തമ ഭക്തന്മാർ വാഴ്ത്തിപ്പുകഴ്ത്തിടും
ഉന്നതമാം ദൈവനാമമതു
ഉലകെങ്ങും ധ്വനിക്കുന്ന നാമമതു

സങ്കടം ചഞ്ചലം ശോധന വേളയിൽ
താങ്ങി നടത്തിടും നാമമതു
ഭയം മറ്റുമകറ്റിടും നാമമതു.