യേശുവിനെ സ്തുതി നീ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

             കല്ല്യാണി-ഏകതാളം
                    
                     പല്ലവി
യേശുവിനെ സ്തുതി നീ എൻ മനമേ!
യേശുവിനെ സ്തുതി നീ- ക്രിസ്തു..
                 ചരണങ്ങൾ
1.നാശമില്ലാ സ്വർഗ്ഗ വാസിയാം ദൈവ
   നന്ദനനാം പരമേശ്വരനായ -യേശുവിനെ

2.നാകഭൂനരകത്രിലോ-കസൃഷ്ടാനര
  ദേഹികൾക്കൊരു നവലോകമുണ്ടാക്കും -യേശുവിനെ

3.ബേതലേ ജനിച്ചു നസ്രേ- തലേ വളർന്നു
   യറുശലേമരിച്ചുയിർ-ശ്രേയസ്സോടു ധരിച്ച- -യേശുവിനെ

4.പാപികൾക്കരുൾ തരുആനിഹ വസിച്ചു
  ദീപവഴിയെ നരർക്കാ-യിഹ തെളിച്ച -യേശുവിനെ

5.ബോധിച്ച സകലവും സാധിച്ചീടാനും
  മോദിച്ചു രക്ഷസമ്പാദിച്ചീടാനും- -യേശുവിനെ

6.വേദവചനപ്പൊരുൾ ബോധമാവാനും
  ബാധക..വൈരി നിപാതനാവാനും -യേശുവിനെ

"https://ml.wikisource.org/w/index.php?title=യേശുവിനെ_സ്തുതി_നീ&oldid=28979" എന്ന താളിൽനിന്ന് ശേഖരിച്ചത്