യേശുനായകാ ശ്രീശാ നമോ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

യേശുനായക ശ്രീശാ നമോ
നാശ വാരണ സ്വാമിൻ നമോ നമോ
മോശിപൂജിത രൂപാ നമോ നമോ - മഹിപാദ

കുഷ്ഠരോഗ വിനാശാ നമോ
തുഷ്ടി നല്കുമെന്നീശാ നമോ നമോ
ശിഷ്ട പാലക വന്ദേ നമോ നമോ - ദിവ പീഡാ

സ്വസ്തികാ വിദ്ധ ദേഹാ നമോ നമോ
ദുസ്ഥ രക്ഷണ ശീലാ നമോ നമോ
ശസ്ത മസ്തുതെ നിത്യം നമോ നമോ - ബഹു ഭൂയായ്‌

ആഴിമേൽ നടന്നോനെ നമോ നമോ
ശേഷിയറ്റവർക്കീശാ നമോ നമോ
ഊഴിമേൽ വരും നാഥാ നമോ നമോ - തൊഴു കൈയായ്‌

"https://ml.wikisource.org/w/index.php?title=യേശുനായകാ_ശ്രീശാ_നമോ&oldid=29036" എന്ന താളിൽനിന്ന് ശേഖരിച്ചത്