യേശുനാമം ജീവ നാദം യേശുപാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
              പല്ലവി
യേശുനാമം ജീവ നാദം
യേശുപാദം എൻ സങ്കേതം
യേശുനാമം ജീവ ദായകം
         ചരണങ്ങൾ
                  1
പാരിൽ സമസ്ത ദേശക്കാരും
ഭാഷക്കാരും സ്തുതിച്ചു പാടും - യേശു..
                  2
അന്ധകാര മതകുഠാരി
അഖിലർക്കും സന്തോഷകാരി- യേശു..
                  3
അതിശയങ്കര വിശുദ്ധ രക്ഷകൻ
ആനന്ദം തരും ദൈവ ആത്മജൻ - യേശു..
                  4
മഹസുര നഭോതലങ്ങൾക്കപ്പുറം
മഹത്വശോഭകൾ കാണിച്ചീടുന്ന - യേശു..
                  5
എളിയ പാപിയിൻ യാചനകൾ
ഏക പരനിൻ തിരുമുൻ ചേർക്കും - യേശു..

പുറത്തേക്കൂള്ള കണ്ണികൾ[തിരുത്തുക]