യേശുനാഥൻ ജയിക്കുന്നു ഹല്ലേലൂയ്യ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

            സുറിയാനി - ആദിതാളം
                    പല്ലവി
   യേശുനാഥൻ ജയിക്കുന്നു- ഹലേലൂയ്യാ
   ഇഹലോകം മുഴുവനും - ഹലേലൂയ്യാ.
               ചരണങ്ങൾ
1. ഓരോരോ രാജ്യങ്ങളിൽ സുവിശേഷം
   ഓടി നിറഞ്ഞീടുന്നു ഹാലേലൂയ്യാ
   ഏറെപേരാണ്ടുതോറും ചേർന്നിടുന്നു
   യേശുവിൻ സഭയിൽ- ഹലേലൂയ്യാ.

2. പേയിൻ മാർഗ്ഗങ്ങളെങ്ങും ക്ഷയിച്ചീടുന്നു
   പേടിച്ചോടുന്നു സാത്താൻ- ഹലേലൂയ്യാ.
   ശ്രീയേശു മാർഗ്ഗമെങ്ങും ബലപ്പെടുന്നു
   തിരിയുന്നു ലോകരിതിൽ- ഹലേലൂയ്യാ.

3. ജാതിഭേദങ്ങൾ പലതും നീങ്ങീടുന്നു
   ജയിക്കുന്നു സ്നേഹക്കൊടി-ഹലേലൂയ്യാ.
  പാതകങ്ങൾ പാരിൽനിന്നു കുറഞ്ഞീടുന്നു
  ഫലിക്കുന്നു സുവിശേഷം-ഹലേലൂയ്യാ.

4.ആലയങ്ങൾ ഉയരുന്നു യേശുവിന്നു
  ആരാധനയേറുന്നു-ഹലേലൂയ്യാ.
  നാലുപാടും വിഗ്രഹങ്ങൾ വീണീടുന്നു
  നാശവഴി അടയുന്നു-ഹലേലൂയ്യാ.

5.വളർന്നു നിറഞ്ഞീടുന്നു യേശു രാജ്യം
  മങ്ങുന്നു പേയിൻ രാജ്യം-ഹലേലൂയ്യാ.
  വിളങ്ങുന്നു ദിവ്യ ശക്തിയധികാരം
  മേദിനിയിൽ ദിനംദിനം ഹലേലൂയ്യാ.