യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു
Jump to navigation
Jump to search
യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു രചന: |
പല്ലവി
ഹാ! ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
യേശുകർത്താവു ജീവിക്കുന്നു
ചരണങ്ങൾ
യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു
പരലോകത്തിൽ ജീവിക്കുന്നു ഇഹ
ലോകത്തിൽ താനിനി വേഗം വരും
രാജരാജനായ് വാണിടുവാൻ
കൊല്ലുന്ന മരണത്തിൻ ഘോരതര
വിഷപ്പല്ലു തകർത്താകയാൽ ഇനി
തെല്ലും ഭയമെന്യേ മൃത്യുവിനെ നമ്മൾ
വെല്ലുവിളിക്കുകയാം
എന്നേശു ജീവിക്കുന്നായതിനാൽ
ഞാനുമെന്നേക്കും ജീവിക്കയാം ഇനി
തന്നെപ്പിരിഞ്ഞൊരു ജീവിതമി-
ല്ലെനിക്കെല്ലാമെന്നേശുവത്രേ
മന്നിലല്ലെൻ നിത്യവാസമെന്നേശുവിൻ
മുന്നിൽ മഹത്വത്തിലാം ഇനി
വിണ്ണൽ ആ വീട്ടിൽ ചെന്നെത്തുന്ന
നാളുകളെണ്ണി ഞാൻ പാർത്തിടുന്നു.