Jump to content

യാക്കോബ് ബഥേനിൽ നിന്നു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

യാക്കോബ് ബഥേനിൽ നിന്നു - കിഴക്കോട്ടു
യാത്ര ചെയ്താനുടനെ - തത്തിന്തകം
നേർവഴി തൻ നടുവിൽ - വിചിത്രമാം
കൂപവും കണ്ടുവല്ലോ - തത്തിന്തകം

ഞാറച്ചുവട്ടിലവർ - ഒരുദിനം
പാളയംകെട്ടിയല്ലോ - തത്തിന്തകം
ഞായറാകുന്നുവല്ലോ - ദിനമതും
നാലുമണി കഴിഞ്ഞൂ - തത്തിന്തകം

ലേവിയുമങ്ങുവേഗം - രൂപനോ-
ടിപ്രകാരമുണർത്തി - തത്തിന്തകം
ആവിയൗസേഫിന്റെയാ - സ്വപ്നത്തിന്റെ
അർത്ഥമെന്തെൻ മനസ്സിൽ - തത്തിന്തകം

ലേശം മറക്കുകില്ല - അവനൊരു
വൈരിയാണെന്നു നൂനം - തത്തിന്തകം
കാശിന്നൊരു പിടിയും - അവനില്ല
പാപവും കട്ടിയാണ് - തത്തിന്തകം

ദുഷ്ടനെന്നല്ല പിന്നെ - അവനെ നാം
ഒക്കെയും കുമ്പിടണം - തത്തിന്തകം
ദുഷ്ടവചനം പറ - ഞ്ഞൊരു തമ്പി
വേണ്ട നമുക്കുവേണ്ട - തത്തിന്തകം

ഈരഞ്ചു മേഘമായ നക്ഷത്രവും
പിന്നെ രവിചന്ദ്രനും - തത്തിന്തകം
ആയമൊടായവനെ കൂപ്പേണമെ-
ന്നാണോ പറയേണ്ടത് - തത്തിന്തകം

സ്വപ്നത്തിൽ നിന്നാരമായൊരു
വ്യാഖ്യാനം ചെയ്തതുമില്ല നൂനം
സ്വപ്നത്തിൽ പോലുമൊരു
കേഴ‌്വില്ലങ്ങനൊരനിയനെ - തത്തിന്തകം

"https://ml.wikisource.org/w/index.php?title=യാക്കോബ്_ബഥേനിൽ_നിന്നു&oldid=203959" എന്ന താളിൽനിന്ന് ശേഖരിച്ചത്