യഹോവ ദൈവമാം വിശുദ്ധ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

യഹോവ ദൈവമാം വിശുദ്ധ ജാതി നാം
അവനവകാശമാം ജനം നാം
പരദേശികൾ നാം ഭാഗ്യശാലികൾ
ഇതുപോലൊരു ജാതിയുണ്ടോ!

ആപത്തിൽ നമ്മുടെ ദിവ്യസങ്കേതവും
ബലവും ദൈവം ഒരുവനത്രേ
ആകയാൽ പാരിടം ആകെയിളകിലും
നാമിനി ഭയപ്പെടുകയില്ല

അവനീതലത്തിൽ അപമാനം നമു-
ക്കവകാശമെന്നോർത്തിടണം
അവന്നായ് കഷ്ടതയേൽക്കുകിൽ തേജസ്സിൽ
അനന്തയുഗം വാണിടും നാം

നിര നിര നിരയായ് അണിനിരന്നിടുവിൻ
കുരിശിൻ പടയാളികളെ
ജയ ജയ ജയ കാഹളമൂതിടുവിൻ
ജയവീരനാം യേശുവിന്നു.

"https://ml.wikisource.org/w/index.php?title=യഹോവ_ദൈവമാം_വിശുദ്ധ&oldid=214773" എന്ന താളിൽനിന്ന് ശേഖരിച്ചത്