യഹോവ കൽപ്പിച്ചു യോനാമുനിയോട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

യഹോവകല്പിച്ചു യോനാ മുനിയോടു നിനുവെയിൽ പോകാൻ
വേഗേന നിനുവെയിൽ പോകാൻ
വേഗേന നിനുവെയിൽ പോകാൻ തത്തിന്താം

നിനുവെയിലെ ദുഷ്ടത നീക്കുവാൻ സുവിശേഷം പറവാൻ
ഏകനായ് സുവിശേഷം പറവാൻ
ഏകനായ് സുവിശേഷം പറവാൻ തത്തിന്താം

കേട്ടനിമിഷമീശൻകാണാതെ യോവാവിൽ ചെന്നേ
ഏകനായ് യോവാവിൽ ചെന്നേ
ഏകനായ് യോവാവിൽ ചെന്നേ തത്തിന്താം

കപ്പൽ പ്രമാണിക്കു കൂലി കൊടുത്തുടൻ
തർശീശിലെത്താനായ് കപ്പൽ കയറി
കർത്താവിനിഷ്ടമനുസരിച്ചീടായ്കിൽ
പൊടുന്നനവെ നടുക്കടലിൽ കൊടുങ്കാറ്റുമുണ്ടായി
കപ്പലിലിരുന്നവർക്കെല്ലാം സംഭ്രമമുണ്ടായേ തത്തിന്താം

യാനപാത്രമതിന്റെ ഭാരത്തെ കുറയ്ക്കുവാനായി
ഭാരത്തെ കുറയ്ക്കുവാനായി
ഭാരത്തെ കുറയ്ക്കുവാനായി തത്തിന്താം

വാഹനമതിലേറും ഭാരത്തെ എടുത്തെറിഞ്ഞുടനെ
സാഗരെ എടുത്തെറിഞ്ഞുടനെ
സാഗരെ എടുത്തെറി‍ഞ്ഞുടനെ തത്തിന്താം

യോനായെ കപ്പലിനടിത്തട്ടിൽ കിട-
ന്നുറങ്ങുന്നകണ്ടു കപ്പിത്താൻ കോപിച്ചു
നശിപ്പാതിരിപ്പാനീശനെ വിളിച്ചു
അപ്പോഴെ കപ്പലും തകിടംമറി തികിടംമറി
കപ്പൽ കടലിൽ താഴുമെന്നവർ
ചിത്തേനിനച്ചുറച്ചേ - തത്തിന്താംഇതിൽ ആദ്യ വരി ഇങ്ങനേയും പാടിക്കേൾക്കാം:

യോനായെ പോകണം നിനുവയിലേക്കെന്നരുളപ്പാടുണ്ടായ്
ദൈവത്തിന്നരുളപ്പാടുണ്ടായി
ദൈവത്തിന്നരുളപ്പാടുണ്ടായി തത്തിന്തകം