Jump to content

യഹോവേ നീ എന്നെ ശോധന ചെയ്തു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
യഹോവേ നീ എന്നെ ശോധന ചെയ്തു (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

യഹോവേ നീ എന്നെ ശോധന ചെയ്തു
എൻ ഇരിപ്പും നിൽപ്പും നീ അറിയുന്നു (2)
എൻ ചിന്തനകൾ മുമ്പേ ഗ്രഹിക്കുന്നു
എൻ നടപ്പും കിടപ്പും നീയറിയുന്നു

എൻ നാവിൽ നീ അറിയാത്ത വാക്കുകളില്ല
എൻ വഴികളെല്ലാം നീ അറിയുന്നു (2)
നിന്നെ വിട്ടു ഞാൻ എവിടേക്കു പോകും
നിൻ സന്നിധി വിട്ടു ഞാൻ എവിടെയൊളിക്കും (2)
യഹോവേ നീ എന്നെ …

ആകാശ വിതാനത്തിൽ പറന്നുയർന്നാലും
ആഴിതൻ നടുവിൽ ഞാൻ ചരിച്ചാലും (2)
അവിടെല്ലാം നിൻ സന്നിധിയെൻ ഭാഗ്യം
അതുല്യമാം നിൻ കരം എന്നെ നടത്തും (2)
യഹോവേ നീ എന്നെ …