യരുശലേമിൻ ഇമ്പവീടെ എപ്പോൾ ഞാൻ വന്നു ചേരും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search


യരുശലേമിൻ ഇമ്പവീടെ എപ്പോൾ ഞാൻ വന്നു ചേരും
ധരണിയിലെ പാടും കേടും എപ്പോൾ ഇങ്ങൊഴിയും

ഭക്തരിൻ ഭാഗ്യതലമേ പരിമണസ്ഥലം നീയെ
ദുഃഖം വിചാരം പ്രയത്നം നിങ്കലങ്ങില്ലേ

രാവും അന്ധകാരം വെയിൽ ശീതവുമങ്ങില്ലേ
ദീപതുല്യം ശുദ്ധരങ്ങു് ശോഭിച്ചീടുന്നെ

രത്നങ്ങളല്ലോ നിൻ‌മതിൽ പൊന്നും മാണിക്യങ്ങൾ
പന്ത്രണ്ടു് നിൻ വാതിലുകളും മിന്നും മുത്തല്ലോ

യരുശലേമിൻ ഇമ്പവീടെ എന്നു് ഞാൻ വന്നു ചേരും
പരമരാജാവിന്റെ മഹത്ത്വം അരികിൽ കണ്ടീടും

ശ്രേഷ്ഠനടക്കാവുകളും തോട്ടങ്ങളുമെല്ലാം
കാട്ടുവാനിണയില്ലാത്ത കാട്ടുമരങ്ങൾ

ജീവനദി ഇമ്പ ശബ്ദം മേവി അതിലൂടെ
പോവതും ഈരാറുവൃക്ഷം നിൽപ്പതും മോടി

ദൂതരും അങ്ങാർത്തു സദാ സ്വരമണ്ഡലം പാടി
നാഥനെ കൊണ്ടാടിടുന്ന ഗീതം മാമോടി

യെരുശലേമിൻ അധിപനീശോ തിരുമുൻ ഞാൻ സ്തുതി പാടാൻ
വരും വരെയും അരികിൽ ഭവാൻ ഇരിക്കണം നാഥാ