മേൽ വീട്ടിൽ എൻ യേശു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

        ഇ.ജെ.ക്രോസബി എഴുതിയ "Jesus is tenderly calling"
       എന്ന ഇംഗ്ലീഷ് ഗാനത്തിന്റെ വിവർത്തനം.

1. മേൽ വീട്ടിൽ എൻ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു
   സ്നേഹപ്രകാശം വിട്ടകന്നോനായ് ദൂരെ പോകുന്നതെന്തു!
                                പല്ലവി
   നീ ഇന്നു വാ, നീ ഇന്നു വാ,
   ക്രിസ്തു ഹാ! സ്നേഹമായ് വിളിക്കുന്നു ഇന്നു വാ-

2.ക്ഷീണിച്ചോനെ യേശു സ്വസ്തമാക്കും വിളിക്കുന്നു വിളിക്കുന്നു
   പാപഭാരം കൊണ്ടു ചെല്ലുക നീ ആട്ടുകയില്ല നിന്നെ

3.കാത്തുനിൽക്കുന്നേശു നീ ഇന്നു വാ! നിന്നെ കാത്തു നിൽക്കുന്നു ഹേ!
   പാപവും കൊണ്ടു തിരുമുമ്പിൽ വാ! താമസിയാതെ നീ വാ-

4.ശ്രദ്ധിക്കേശുവിൻ മദ്ധ്യസ്ഥശബ്ദം നീ ശ്രദ്ധിക്ക നീ ശ്രദ്ധിക്ക
   വിശ്വസ്തർക്കേശുവിൻ ആനന്ദവും കിട്ടുമേ ഇന്നു കേൾക്ക.


"https://ml.wikisource.org/w/index.php?title=മേൽ_വീട്ടിൽ_എൻ_യേശു&oldid=28970" എന്ന താളിൽനിന്ന് ശേഖരിച്ചത്