Jump to content

മൂന്നുപത്തുതോഴർ മൂന്നുദിനംനോക്കി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

മൂന്നുപത്തുതോഴർ മൂന്നുദിനംനോക്കി
മടങ്ങിയവരെല്ലാം മൗനമായിരുന്നു

തക്കംനോക്കിച്ചെന്നു മണവാട്ടിയോടോതി
കടമതിൻ പൊരുള് പറഞ്ഞുതന്നില്ലെങ്കിൽ

നിന്നെത്തന്നെയല്ല താതനെയും വിടും
അഗ്നിക്കിരയാക്കും ഓർത്തുകൊൾകവേണം

കേട്ടനേരം നാരിതന്റെ ഇഷ്ടഭർത്താവിന്നരികിൽ
വാട്ടമെന്യേ ചെന്നുനിന്നു വാർത്തയെല്ലാമുണർത്തിച്ചു

തോഴരോടു ചൊന്ന ചോദ്യത്തിന്റെ സാരം
ഭാര്യയാമെന്നോടിന്നോതുകില്ലേ നാഥാ

നാഥേ ഞാനക്കാര്യം താതനോടെന്നല്ല
തായയോടുപോലും ചൊല്ലിയതുമില്ല

സ്ത്രീയുടെ ചിത്താന്തം സഹിക്കവയ്യാതായി
ഭാര്യയോടായിട്ടു ശുദ്ധമായുരച്ചു

തരുണീമണിവേഗം തോഴരോടുചൊന്നു
സ്ത്രീയുടെ ചതിവ് ശിംശോനുക്കു പറ്റി

പട്ടണക്കാരൊത്തൊരുമിച്ചസ്തമയത്തിനുമുന്നം
തേനിനേക്കാൾ മധുരമേത് സിംഹത്തേക്കാൾ ബലവാനാര്

ഹസ്ഥലോനിൽ ചെന്നു മുപ്പതിനെക്കൊന്നു
വസ്ത്രമിങ്ങെടുത്ത് തോഴർക്കു കൊടുത്തു