Jump to content

മാർ യോഹന്നാൽ തന്നെ കൊലചെയ്യിച്ചൊരു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

മാർ യോഹന്നാൽ തന്നെ കൊലചെയ്യിച്ചൊരു
രാജാവിന്റെ രാജിതവും നാടും വേറായി ഇകതികുതെയ്

മാളികമേലിരുന്നോരു മങ്കമാരും
നാടുനീളെ നടന്നങ്ങു തെണ്ടിതിന്നാറെ ഇകതികുതെയ്

അമ്മ ഇരുപ്പായി മകൾ നീളെ നടപ്പായി
പലരോടുമിരന്നങ്ങനെ കഴിയും കാലം ഇകതികുതെയ്

വെള്ളംകുടിയാഞ്ഞു ദാഹമേറി വലഞ്ഞവൾ
വെള്ളം കണ്ടു ചെന്നിറങ്ങി പുഴക്കടവിൽ ഇകതികുതെയ്

വെള്ളംകോരി കുടിപ്പാനായ് തൊട്ടനേരം
വെള്ളവുമുറച്ചു കരിങ്കല്ലുപോലായി ഇകതികുതെയ്

ഉറച്ച പാറമേൽ നടന്നങ്ങനെ ചെല്ലും നേരം
പാറ രണ്ടായ് പൊട്ടിത്താണു വെള്ളത്തിൽ വീണേ ഇതതികിതെയ്

താണ പെണ്ണിന്റെ കഴുത്തിനു ഞെരിക്കിട്ടു
പിടിച്ചുമുറുക്കി വെള്ളം ഇരുമ്പുപോയാല് ഇതതികിതെയ്

ഏറ്റം ബലംകൊണ്ടു കഴുത്തുമുറിച്ചുപോയി
തല പിരിഞ്ഞുവേറായി ദൂരെ തെറിച്ചേ ഇതതികിതെയ്