Jump to content

മഹിമപതി മശിഹാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

മഹിമാപതി മശിഹാ മേഘ-വാഹനമതിന്മേൽ ജയപ്രാഭവത്തോടഹോ സ്വർഗ്ഗ-ലോകത്തിന്നെഴുന്നാൻ

                       അനുപല്ലവി

ബഹു ദൂതസൈന്യങ്ങൾ-ജയഗീതം പാടുന്നു- മഹി..

                       ചരണങ്ങൾ
                                1

മഹസ്സുര നഭസ്ഥലങ്ങൾ മേഘ-വാഹനം കടന്നു; ബഹുനിര ദൂതഗണങ്ങൾ പുണ്യ-പാദം കുമ്പിടുന്നു; മഹത്വത്തിൻ രാജന്നു-തുറന്നു സ്വർദ്വാരങ്ങൾ- മഹി..

                                2

എതിരേറ്റു ദൂതസംഘം മോടി-ഏറും വിൺപതിയെ അതിഘോഷ സേവചെയ്തു കീർത്തി-ആർത്തു പാടി നിന്നു പരമണ്ഡലങ്ങളിൽ-പല രാഗം കേൾക്കുന്നു- മഹി..

                                3

നരലോക രക്ഷകനായ്‌ ദേഹം-നാഥൻ പൂണ്ടിരുന്നു കുരിശിൽ തന്നെ ബലിയായ് നൽകി-ഘോഷത്തോടുയിർത്തു മരണത്തെ പാപത്തെ-സാത്താനെയും വെന്നു- മഹി..

                                4

ഇഹലോകത്തിൽ പരത്തിൽ എങ്ങും-ഏകധാ നിറഞ്ഞും മഹിമാസനത്തിലങ്ങു വിണ്ണിൽ-വാഴുന്നേശുരാജൻ ഗ്രഹിപ്പാനത്യത്ഭുതം-ജഡം പൂണ്ട ദൈവത്വം- മഹി..

                                5

ജയിക്കുന്നു രക്ഷകർത്തൻ പാരിൻ ജാതികളഖിലം മയക്കങ്ങൾ വിട്ടു തന്നെ വാഴ്ത്തി-വന്ദിച്ചീടുവോളം വിയത്തിന്നു മേൽ അങ്ങു വിളങ്ങുന്നു നായകൻ- മഹി..

"https://ml.wikisource.org/w/index.php?title=മഹിമപതി_മശിഹാ&oldid=208895" എന്ന താളിൽനിന്ന് ശേഖരിച്ചത്