മഹാഭാരതം മൂലം/ആശ്രമവാസികപർവം/അധ്യായം46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മഹാഭാരതം മൂലം/ആശ്രമവാസികപർവം
രചന:വ്യാസൻ
അധ്യായം46

1 [യ്]
     തഥാ മഹാത്മനസ് തസ്യ തപസ്യ് ഉഗ്രേ ച വർതതഃ
     അനാഥസ്യേവ നിധനം തിഷ്ഠത്സ്വ് അസ്മാസു ബന്ധുഷു
 2 ദുർവിജ്ഞേയാ ഹി ഗതയഃ പുരുഷാണാം മതാ മമ
     യത്ര വൈചിത്രവീര്യോ ഽസൗ ദഗ്ധ ഏവം ദവാഗ്നിനാ
 3 യസ്യ പുത്രശതം ശ്രീമദ് അഭവദ് ബാഹുശാലിനഃ
     നാഗായുത ബലോ രാജാ സ ദഗ്ധോ ഹി ദവാഗ്നിനാ
 4 യം പുരാ പര്യവീജന്ത താലവൃന്തൈർ വരസ്ത്രിയഃ
     തം ഗൃധ്രാഃ പര്യവീജന്ത ദാവാഗ്നിപരികാലിതം
 5 സൂതമാഗധ സംഘൈശ് ച ശയാനോ യഃ പ്രബോധ്യതേ
     ധരണ്യാം സ നൃപഃ ശേതേ പാപസ്യ മമ കർമഭിഃ
 6 ന തു ശോചാമി ഗാന്ധാരീം ഹതപുത്രാം യശസ്വിനീം
     പതിലോകം അനുപ്രാപ്താം തഥാ ഭർതൃവ്രതേ സ്ഥിതാം
 7 പൃഥാം ഏവ തു ശോചാമി യാ പുത്രൈശ്വര്യം ഋദ്ധിമത്
     ഉത്സൃജ്യ സുമഹദ് ദീപ്തം വനവാസം അരോചയത്
 8 ധിഗ് രാജ്യം ഇദം അസ്മാകം ധിഗ് ബലം ധിക് പരാക്രമം
     ക്ഷത്രധർമച ധിഗ് യസ്മാൻ മൃതാ ജീവാമഹേ വയം
 9 സുസൂക്ഷ്മാ കില കാലസ്യ ഗതിർ ദ്വിജ വരോത്തമ
     യത് സമുത്സൃജ്യ രാജ്യം സാ വനവാസം അരോചയത്
 10 യുധിഷ്ഠിരസ്യ ജനനീ ഭീമസ്യ വിജയസ്യ ച
    അനാഥവത് കഥം ദഗ്ധാ ഇതി മുഹ്യാമി ചിന്തയൻ
11 വൃഥാ സന്തോഷിതോ വഹ്നിഃ ഖാണ്ഡവേ സവ്യസാചിനാ
    ഉപകാരം അജാനൻ സ കൃതഘ്ന ഇതി മേ മതിഃ
12 യത്രാദഹത് സ ഭഗവാൻ മാതരം സവ്യസാചിനഃ
    കൃത്വാ യോ ബ്രാഹ്മണച് ഛദ്മ ഭിക്ഷാർഥീ സമുപാഗതഃ
    ധിഗ് അഗ്നിം ധിക് ച പാർഥസ്യ വിശ്രുതാം സത്യസന്ധതാം
13 ഇദം കഷ്ടതരം ചാന്യദ് ഭഗവൻ പ്രതിഭാതി മേ
    വൃഥാഗ്നിനാ സമായോഗോ യദ് അഭൂത് പൃഥിവീപതേഃ
14 തഥാ തപസ്വിനസ് തസ്യ രാജർഷേഃ കൗരവസ്യ ഹ
    കഥം ഏവംവിധോ മൃത്യുഃ പ്രശാസ്യ പൃഥിവീം ഇമാം
15 തിഷ്ഠത്സു മന്ത്രപൂതേഷു തസ്യാഗ്നിഷു മഹാവനേ
    വൃഥാഗ്നിനാ സമായുക്തോ നിഷ്ഠാം പ്രാപ്തഃ പിതാ മമ
16 മന്യേ പൃഥാ വേപമാനാ കൃഷാ ധമനി സന്തതാ
    ഹാ താത ധർമരാജേതി സമാക്രന്ദൻ മഹാഭയേ
17 ഭീമ പര്യാപ്നുഹി ഭയാദ് ഇതി ചൈവാഭിവാശതീ
    സമന്തതഃ പരിക്ഷിപ്താ മാതാ മേ ഽഭൂദ് ദവാഗ്നിനാ
18 സഹദേവഃ പ്രിയസ് തസ്യാഃ പുത്രേഭ്യോ ഽധിക ഏവ തു
    ന ചൈനാം മോക്ഷയാം ആസ വീരോ മാദ്രവതീസുതഃ
19 തച് ഛ്രുത്വാ രുരുദുഃ സർവേ സമാലിംഗ്യ പരസ്പരം
    പാണ്ഡവാഃ പഞ്ച ദുഃഖാർതാ ഭൂതാനീവ യുഗക്ഷയേ
20 തേഷാം തു പുരുഷേന്ദ്രാണാം രുദതാം രുധിത സ്വനഃ
    പ്രാസാദാഭോഗ സംരുദ്ധോ അന്വരൗത്സീത് സ രോദസീ