മഹാത്ഭുതമേ കാൽവരിയിൽ
Jump to navigation
Jump to search
മഹാത്ഭുതമേ കാൽവറിയിൽ രചന: |
പല്ലവി
മഹാത്ഭുതമേ കാൽവറിയിൽ കാണുന്ന സ്നേഹം
മഹോന്നതൻ വഹിച്ചിടുന്നു ലോകത്തിൻ പാപം
സർവ്വലോകത്തിൻ ശാപം
ചരണങ്ങൾ
ആദിയുഗങ്ങൾ തുടസ്സമായതിൻ മുൻപേ
ആദിപരാ! പാപികളെയോർത്ത നിന്നൻപേ
ആശ്രയമതാണെനിക്കുള്ളാശയിൻകൂമ്പേ!
ദിവ്യ കാരുണ്യക്കാമ്പേ!
വേദനപ്പെടും മനുജനായവതാരം
മേദുര മനോഹരൻ നീ ചെയ്തതിൻസാരം
ആരറിയുന്നതിശയമേ നിന്നുപകാരം!
തവ സ്നേഹമപാരം!
തിരുസഭയെ തൻനിണത്താൽ വാങ്ങുകയെന്നോ!
തിരുഹിതത്തിൻ നിർണ്ണയങ്ങളീവിധമെന്നോ!
തിരുഹൃദയമേഴകൾക്കായ് തകരുകയെന്നോ!
ദൈവം കൈവിടുകെന്നോ!
സ്വർഗ്ഗസുഖമണുവളവു-മനുഭവമാക്കാൻ
യോഗ്യതയില്-ലഗതിയെനിക്കൽപ്പവുമോർക്കിൽ
ഭാഗ്യവശാൽ പാപിയാം ഞാൻ രക്ഷിതനായി
പാപ ശിക്ഷകൾ പോയി