മഹത്വപ്രഭു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1.മഹത്വ പ്രഭു മരിച്ച-
  വൻ കുരിശെ- പാർത്തേൻ
  ഇഹത്തിൻ ലാ-ഭം ഉയർച്ച
  ഹീനമെന്നെ-ണ്ണുന്നേൻ

2.എൻപരൻ യേ-ശു മരിച്ച-
  തെന്നും ഞാൻ കൊ-ണ്ടാടും
  ഇൻപമിങ്ങു-ള്ളവ വിട്ടേൻ
  യേശു രക്തം- നേടാൻ

3. ഖേദം, അൻപും തന്മുറിവു-
   തോറും ഒഴു-കുന്നു
   വേദനാ മുൾ-തൻ മഹത്വ
  വന്മുടിയാ-കുന്നു

4.ദിവ്യ പക്ഷം നേടുവാൻ
  എൻ -ജീവൻ ദേഹി-യെയും
  സർവ്വസ്വത്തി-നെയും ഏല്പി-
  ക്കുന്നു ഞാൻ എ-ന്നെയും


5.ഏകുകർത്താ-വാം ക്രിസ്തുവിൻ
  കുരിശതു- മാത്രം
  ദേഹിയുള്ള-കാലം എല്ലാം
  എന്മഹത്വ-സ്തോത്രം.

"https://ml.wikisource.org/w/index.php?title=മഹത്വപ്രഭു&oldid=28969" എന്ന താളിൽനിന്ന് ശേഖരിച്ചത്