മലയാളത്തിലെ പഴയ പാട്ടുകൾ/ആദികേശവസ്തുതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മലയാളത്തിലെ പഴയ പാട്ടുകൾ
രചന:പി. ഗോവിന്ദപ്പിള്ള
ആദികേശവസ്തുതി

[ 285 ]

ആദികേശവസ്തുതി.

ആദിത്യവർമ്മരാജാവും അനന്തിരവരായ അഞ്ചുതമ്പുരാക്കന്മാരും അന്തരിച്ചശേഷം വേണാട്ടുരാജ്യഭാരത്താൽ നമ്രശിരസ്തയായ ഉമയമ്മറാണി തന്നാട്ടു ശത്രുക്കളെ ഭയന്നു നെടുമങ്ങാട്ടു മല്ലൻതമ്പുരാൻ കോയിക്കൽ എഴുന്നെള്ളിത്താമയിച്ചു. ആയവസരത്തിൽ വൻപടകൂട്ടി നാടിളക്കി നാനാദിക്കും മുഴക്കി കൊള്ളചെയ്തു കുബേരനാകാൻ വട്ടംകൂട്ടി സ്വയം പട്ടം കെട്ടിസ്സഞ്ചരിച്ച മുകിലവീരൻ ആരുവാമൊഴി കടന്നു പടിഞ്ഞാറുനോക്കി നടന്നു. പലക്ഷേത്രങ്ങൾ പൊളിച്ചുമതിലുകളിടിച്ചു മണ്ഡപങ്ങൾ തകർത്തു വിഗ്രഹങ്ങളുടച്ചു പൊന്നും പണവുംവാരിക്കൊണ്ടു തിരുവനന്തപുരത്തെത്തി. എട്ടുവീട്ടിൽ പിള്ളമാരുടെ ചട്ടവട്ടങ്ങൾ കൊണ്ടു നാഥനല്ലാതായ നാട്ടിലെ നായകനായിചെങ്കൊലുമുറപ്പിച്ചു ചുങ്കവും പിരിപ്പിച്ചു. ഈതരുണത്തിൽശത്രുസംഹാരത്തിനായി റാണിവടക്കെമലയാളത്തൽനിന്നു ക്ഷണിച്ചുവരുത്തിയ കേരളവർമ്മരാജാവു പലെടങ്ങളിലും വച്ചു പടകൂട്ടി പടവെട്ടിയെങ്കലും വിജയലാഭത്തിനു കാലസാമാന്യത്താൽ കാലതാമസമുള്ളതായിക്കണ്ടു തിരു [ 286 ] വട്ടാററു ആദികേശവക്ഷേത്രത്തിലെ മുഖണ്ഡപത്തിൽ നിന്നുകൊണ്ടു ഭക്തിപരവശനായി ഭഗവാനെ സ്മരിച്ചു. അപ്പോൾ ഒരു സത്വം കുതിരപ്പുറത്തുകയറി കുറെദൂരംപോയശേഷം എവിടെയോ മറഞ്ഞുവെന്ന് അദ്ദേഹത്തിനുതോന്നി. ഇത് ഈശ്വരസഹായത്തെ സൂചിപ്പിക്കുന്ന ശുഭലക്ഷ്യമായി കരുതി രാജാവു പടയ്ക്കു പുറപ്പെട്ടു. ശത്രുവിനെ തടുത്തും ഓടിച്ചും തിരുവട്ടാറിനടുത്ത അരുവിക്കര എന്ന സ്ഥലത്തു രണ്ടുഭാഗക്കാരുടേയും സൈന്യങ്ങൾ നിലയുറപ്പിച്ചു. പിന്നീടുണ്ടായ പോരിൽ മുകിലൻ തോററു കല്ലേറും കവിണേറും കൊണ്ടോടുമ്പോൾ അരികെയുണ്ടായിരുന്ന ഒരു മരത്തിന്മേൽനിന്ന്ഒരു കടന്തൽകൂടിളകി അയാളുടെ തലയിൽ വീണു. അനന്തരം കടന്തൽപട മുകിലനോടെതിർത്ത് അയാളെ കൊന്നു. ഈ വിജയം ആദികേശവന്റെ അനുഗ്രഹഫലമാണെന്ന് അദ്ദേഹം ഊഹിച്ചു. കേരളീയഭാഷാകവിമുഖ്യനായ അവിടുന്നു പോരിനുപോകും മുമ്പെ മണ്ഡപത്തിൽ നിന്നുകൊണ്ട് ഈശ്വരസ്തോത്രംചെയ്തതു് ഈ വിധമാണ്.

"അഹികുലവരശയന, രമാവര,മഹിതപദാംബുജ, നതപാതക
ദഹന,ജനാർദ്ദന, ദനുജാന്തക,ഭരസുരസിജധര, കരുണാകര,
അഹമഹമികയൊടു പൊരുവാൻ വരുമഹിതരെയുധി സപദിജയിപ്പതി-
നഹരഹരൊരുവരമരുളീടുക കേശിമഥന,നാഥ, തൊഴുന്നേൻ,
ആതങ്കം മനസിവളർക്കും മാതംഗങ്ങലുമതിവേഗാൽ
ശ്രീതങ്കും പെരിയ തുരംഗമജാലങ്ങളൊടും ചേവുകരും
ഏതും ഭയമിയലാതേ വന്നേറിന മദോടു പൊരുമ്പോൾ
നീ തന്നെ ജയിച്ചരുളീടുക കേശിമഥന, നാഥ, തൊഴുന്നേൻ
ഇടിനികരമൊടിടയും ഡിണ്ഡിമപടുനിനദമൊടിടയിട വെടിയും

[ 287 ]

പൊടുപൊടെ നിലവിളികളുമായുധമിടയുന്നൊരു ഝടതധടരവവും
ഝടിതികിളർന്നെഴുമൊരുപൊടിയും തടപിന പടയുടനെ തടുപ്പാൻ
അടിയനുധി പടുത തരേണം; കേശിമഥന, നാഥ, തൊഴുന്നേൻ
ഈഷൽ ചോതോ ബഹുമാനം ദ്വേഷിച്ചോരിയലാതെയുധി
ദ്വേഷിച്ചീടുകയെന്നേവം ഭാഷിച്ചു തമിർത്തവേഗാൽ
ഘോഷിച്ചു വരുമ്പോളവരിഹ ശേഷച്ചീടായ് വാൻ നിൻകൃപ
പോഷിച്ചീടേണമെന്നിൽ; കേശിമഥന, നാഥ, തൊഴുന്നേൻ
ഉരുതരമായ് തെരുതെരെ നിതരാം വരുമൊരു വൻതിരകൾകണക്കേ
ഒരുമ കലർന്നരിവരനികരം പൊരുവതിനിഹ ചാടിവരുമ്പോൾ
കരബലമൊടു കരിപടവെട്ടി തുരുതുരെ മണ്ടിപ്പതിനായ് ഞാൻ
സരസിജദളനയനേ, മുരാരേ കേശിമഥന, നാഥ, തൊഴുന്നേൻ
ഊക്കേറിന വൈരികൾ പോരിൽ കാൽക്കോണിയുമഴകൊടു പിന്നിൽ
പാർക്കാതെ പുളച്ചിഹ നമ്മൊടു പോർക്കായി വളഞ്ഞുവരുമ്പോൾ
ആർക്കും തുരഗങ്ങൾക്കും ശരമാക്കം കെടുമാറേൾപ്പിച്ചുയിർ
പോക്കാകേണം പുനരെന്നാൽ കേശിമഥന, നാഥ, തൊഴുന്നേൻ
എളുതു ജയിപ്പതിനേവം മനതളിരിലുറച്ചരിവരനികരം
പ്രളയപയോനിധിസമ്മേററം ഘളഘളമോടിളകിവരുമ്പോൾ
തെളുതെളെവിലസും കരവാളാൽ ഗളതലമഥവെട്ടിമുറിപ്പാൻ
കളയരുതേ ചെറുതിഹസമയം കേശിമഥന, നാഥ, തൊഴുന്നേൻ
ഏറിന മോദത്തൊടു വാഹനമേറി മഹാബലമിയലുന്നവ-
രേറെമദിച്ചഴകൊടു വന്നുടനേറിയുടൻ പടപൊരുമളവിൽ
ഏറുംപടിവെന്നിവ യേററഴലേറെ മുറിഞ്ഞോടുവതിന്നായ്
ഏറിനിരന്തരമമ്പൊടു ഞാൻ കേശിമഥന, നാഥ, തൊഴുന്നേൻ
ഐയോ യെന്നഖിലജനാനാം തോന്നുംപടി തിങ്ങിമുഴങ്ങി
കൈയ്യുക്കൊടു വന്നു വളഞ്ഞുടനെയ്യുന്നൊരു വൈരികൾപോരിൽ
കൈയ്യും കാലുംഗളതലവും ചെവ്വോടു മുറച്ചെറിവാൻ കൃപ
ചെയ്യേണം സപദി വിഭോ, മയി കേശിമഥന, നാഥ, തൊഴുന്നേൻ
ഒരുവൻകടൽതിരവന്നതുപോൽ അരിതൻകുലമഴകൊടുകണ്ടി-
ട്ടുരുസങ്കടമൊടു ജനമെല്ലാം പെരുകും ഭയമൊടു മണ്ടുമ്പോൾ
കരിസംഘവുമഴകൊടുകണ്ടിക്കരയുംപടി വെട്ടി മുറിപ്പാൻ

[ 288 ]

അരുൾ നിൻകൃപ വിരവൊടു മാധവ കേശിമഥന, നാഥ, തൊഴുന്നേൻ ഓരോവിധമായുധജാലവുമോരോവിധവേഷവുമാണ്ടുട
നോരോവകവമ്പട മൃതിഭയമോരാതെ നടിച്ചുവരുമ്പോൾ
പാരാതെവരെക്കൊല ചെയ്തിഹ പാരിൽനിരത്തീടുവതിന്നായ്
നേരേ മമ നീ തുണയാകുക കേശിമഥന, നാഥ, തൊഴുന്നേൻ.
ഔവണ്ണം സകലജഗത്തും ചൊവ്വൊടു വന്നെതിരീടുകിലും
വൈഭവമില്ലരികളെ മമ കൊല ചെയ്വതു നന്നാകിലുമനിശം
കൈവല്യപ്രഭു,നിൻകൃപ മേൽദൈവാൽ വന്നെതിരിട്ടീടിൽ
സർവാധികളും തോറ്റോടും കേശിമഥന, നാഥ, തൊഴുന്നേൻ
അക്ഷതബലമിയലും രിപുകുലമൊക്ക മുടിച്ചിഹ മുരളീശൻ,
വഞ്ചിക്ഷിതി കേരളസംജ്ഞംരക്ഷവിഭോ, രക്ഷ മുദാ മാം
പക്ഷീശ്വരവാഹന, സജ്ജനരക്ഷക, വിമതക്ഷയ, കാരണ
അക്ഷയയശ സൽഗുരു മാധവ കേശിമഥന, നാഥ, തൊഴുന്നേൻ. പരിപുഷ്ടോടോപമൊടരിജനമെതിരിട്ടു വരുമ്പോളടവുകൾ
തറിവെട്ടീടും പാടി പാഞ്ഞവരിഹപെട്ടു വരുന്നതിവേഗാൽ
ഒരുവട്ടമുണർന്നരുളീടുക പരിതുഷ്ടി കലർന്ന വിഭോ മയി
തിരുവട്ടാറതിൽ മരുവീടിന കേശിമഥന, നാഥ, തൊഴുന്നേൻ