മയൂഖമാല/മരിച്ചിട്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മയൂഖമാല
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
മരിച്ചിട്ട്
[ 18 ]

മരിച്ചിട്ട്

(ഒരു ഗ്രീക്ക്കവിത - പ്ലേറ്റോ)

ജീവനായികേ, നിൻ മുഖത്തിങ്കലെ-
ത്തൂവെളിച്ചം മറവതിൻമുൻപു, നീ
സുപ്രഭാതസുരുചിരതാരപോ-
ലപ്രമേയരുചി പൊഴിച്ചീടിനാൾ!
ഇന്നു നീ മരിച്ചീടവേ, മൃത്യുവിൻ
സുന്ദരാരാമമാർന്നു സുഖിച്ചിടും,
ജീവികളെക്കുളുർപ്പിക്കുമസ്സാന്ധ്യ-
താരകപോൽ വിളങ്ങുകയാം, ശുഭേ!

----ജനുവരി 1933
"https://ml.wikisource.org/w/index.php?title=മയൂഖമാല/മരിച്ചിട്ട്&oldid=38840" എന്ന താളിൽനിന്ന് ശേഖരിച്ചത്