മയിൽ വാഹന
Jump to navigation
Jump to search
മയിൽ വാഹന സ്വാമി മതിമോഹന
മഹിതാംഗനെ വള്ളി മണിവാളനെ (2)
ദയയെന്നിലുളവാകിലനുമോദമോടു...
അഴകേറും നടനം ചെയ്തണയേണമേ (മയിൽ ..)
തരണം ദർശനം ദേവ കരുണാനിധേ
മുരുകാവരപ്രദനാം പളനീശ്വരാ
ശരവണഭവ ഭവൽ പദസേവനം
പരമഭക്തരായുള്ളോർക്കഴൽ മോചനം (മയിൽ ..)
കീരത്തനം പാടി നിന്നെ കീർത്തിച്ചീടുവോർക്കുള്ള
ആർത്തികൾ തീർക്കും ദേവ കാർത്തികേയ
പരബ്രഹമ മൂർത്തിയാം നീ കനിയേണമേ
പരമേശ്വരാൽമജാ നീ തുണയേകണെ.. (മയിൽ ..)
നീലംപേരൂർ കുട്ടപ്പപണിക്കർ