Jump to content

മന്നായെ ഭുജിക്ക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
                       പല്ലവി
മന്നായെ ഭുജിക്ക! ജീവ അപ്പമാം മന്നായെ നാം ഭുജിക്ക!
ദിവ്യമൊഴിയാം- മന്നായെ നാം ഭുജിക്ക
                   അനുപല്ലവി
മന്നായാം യേശുവെ നാം മോദമോടെ ഭുജിക്ക
എന്നേക്കും ജീവിച്ചു നിത്യാനന്ദം ലഭ്യമാക്കാൻ
                  ചരണങ്ങൾ
1.നാശവലയിൽ നാം ആശയറ്റോരായ്
   വാസം ചെയ്യാതെ ശ്രീയേശുവെ നമ്പുക
   ക്രൂശിൽ പതിക്ക കൺകൾ കാരുണ്യവാനെ കാണ്മാൻ
   മാശാപമെല്ലാമേറ്റ മാനുവേൽ ചൊന്നപോലെ.............മന്നായെ

2.എന്നെ തിന്നുന്നവൻ എന്നാലെ ജീവിക്കും
   എന്നിലോർ-പാപി വിശ്വാസം വച്ചീടുകിൽ
   എന്നും ജീവിക്കുമവനെന്നും വിശക്കയില്ല
   എന്നും ദാഹിക്കയില്ല എന്നു ചൊന്നയേശുവാം............മന്നായെ

3.ജീവപിതാവെന്നെ ഭൂവിങ്കൽ അയച്ചു
  ജീവിച്ചിടുന്നതും താതൻ മൂലമല്ലോ
  എന്നെ ഭുജിപ്പവനും അവ്വണ്ണം ഞാൻ മൂലമായ്
  ഉന്നത ജീവനുണ്ടാം എന്നു ചൊന്ന നാഥനാം................മന്നായെ

4.എന്നിൽ വിശ്വസിക്ക എന്നിൽ നീ ജീവിക്ക
   എന്നുടെ ആത്മപ്രകാശം കൈക്കൊള്ളുക
   ഇരുട്ടിൽ നടക്കയില്ല ഇടറി വീഴുകയില്ല
   മരിക്കിലും ജീവിച്ചീടും എന്നിൽ വിശ്വസിപ്പവൻ. .......മന്നായെ

"https://ml.wikisource.org/w/index.php?title=മന്നായെ_ഭുജിക്ക&oldid=28938" എന്ന താളിൽനിന്ന് ശേഖരിച്ചത്