Jump to content

മന്നവനേ മഹോന്നതാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

മന്നവനേ മഹോന്നതാ നിന്നെ ഞങ്ങൾ വന്ദിക്കുന്നു
ഇദ്ധരയിൽ നീയൊഴിഞ്ഞല്ലാരുമേ-ഞങ്ങൾ-
ക്കാശ്രയമായ് മേലിലും നീ മാത്രമേ

ദൈവദൂത സൈന്യം നിന്നെ നമിക്കുനു പരിശുദ്ധാ!
ദോഷികളാം ഞങ്ങളതിനെന്തുള്ളൂ-ഓർത്താൽ
നിന്റെ നാമം ചൊല്ലിടാനും പോരായേ

മഹാദേവാ! മക്കൾ ഞങ്ങൾ-തിരുമുമ്പിൽ വണങ്ങുന്നു
മാരിപോലിന്നനുഗ്രഹം നൽകണം-സർവ്വ
ഖേ‍ഹേദവും തീർത്തു നീ ഞങ്ങൾക്കാകേണം

നിന്നെപ്പോലോർ ധനമില്ല നിന്നെപ്പോലോർ സുഖമില്ല
എന്നെന്നേക്കും നിൻമുഖത്തിൽ വാഴുവാൻ-ദാസർ-
ക്കനുവാദം തന്നു മാർവ്വിൽ ചേർക്കേണം

പൊന്നുനാഥാ! പൊന്നുനാഥാ! നിന്മുഖം കണ്ടാനന്ദിപ്പാൻ
സ്വർഗ്ഗദേശത്തെന്നു വന്നു ചേർന്നിടും-ലോക
സങ്കടങ്ങളൊഴിഞ്ഞങ്ങു വാഴുവാൻ

ഭക്തന്മാരേ രാപ്പകൽ നാം തിരുമുമ്പിലാരാധിപ്പാൻ
എത്രവേഗം വാനരാജ്യേ പോയിടാം-സർവ്വ
സമ്മോദവും ലഭിച്ചെന്നും പാർത്തിടാം

മൂത്താം‌പാക്കൽ സാധു കൊച്ചു കുഞ്ഞുപദേശി

പുറത്തേക്കൂള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikisource.org/w/index.php?title=മന്നവനേ_മഹോന്നതാ&oldid=29093" എന്ന താളിൽനിന്ന് ശേഖരിച്ചത്