മനസ്സിൻറെ കണ്ണാടിയിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മനസ്സിൻറെ കണ്ണാടിയിൽ (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

മനസ്സിൻറെ കണ്ണാടിയിൽ
ഒരു രൂപം തെളിഞ്ഞു നിൽപ്പൂ
മായ്ക്കാൻ കഴിയില്ലലോ
എന്നാൽ മറക്കാൻ കഴിയില്ലല്ലോ

നാൾ തോറും എൻ ജീവിതത്തിൽ
നല്ലൊരു സ്നേഹിതനായി നീ
നന്മകൾ ഓർത്തിടുന്നു ഞാൻ
നിറയുന്ന മിഴികളുമായി

നിമിഷങ്ങൾ വാചാലമാകും
നിൻ സന്നിധി പൂകിടുമ്പോൾ
നന്ദി നിറഞ്ഞു ഞാനെന്നും
നിൻ നാമം സ്തുതിച്ചീടുമെ

"https://ml.wikisource.org/w/index.php?title=മനസ്സിൻറെ_കണ്ണാടിയിൽ&oldid=217797" എന്ന താളിൽനിന്ന് ശേഖരിച്ചത്