മനസ്സലിവിൻ മഹാദൈവമേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മനസ്സലിവിൻ മഹാദൈവമേ (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

മനസ്സലിവിൻ മഹാദൈവമേ
കനിയേണമേ കരുണാനിധേ
മനസ്സലിവിൻ മഹാദൈവമേ
കനിയേണമേ കരുണാനിധേ

എത്രനാളായ് ഞങ്ങൾ ആർത്തിയോടെ
പ്രാർത്ഥിച്ചുണർന്നിങ്ങു കാത്തിരിപ്പൂ
ഇത്രനാളായും ഈ ലോകം കാണാ-
ത്താത്മ ശക്തി അയക്കേണമേ
മനസ്സലിവിൻ മഹാദൈവമേ …

എന്നുവരെക്കാണും ശൂന്യാവസ്ഥ
ഉയരത്തിൽ നിന്നാത്മം പകരുവോളം
അന്നുവനാന്തരം ഉദ്യാനമായിത്തീരും
ഉദ്യാനം വനമായ് എണ്ണും
മനസ്സലിവിൻ മഹാദൈവമേ …

അന്ധകാരം ഭൂമിയെ മൂടുന്നേ
അന്ത്യലക്ഷ്യങ്ങളും കണ്ടീടുന്നേ
എന്തിനീ ആലസ്യം നാമും ഉണരുക
കാന്തനെ കാണ്മതിനായ്
മനസ്സലിവിൻ മഹാദൈവമേ …

"https://ml.wikisource.org/w/index.php?title=മനസ്സലിവിൻ_മഹാദൈവമേ&oldid=217729" എന്ന താളിൽനിന്ന് ശേഖരിച്ചത്