മനമേ പക്ഷി ഗണങ്ങൾ
മനമേ പക്ഷി ഗണങ്ങൾ രചന: |
രൂപക താളം
മനമേ പക്ഷി ഗണങ്ങൾ ഉണർന്നിതാ പാടുന്നു ഗീതങ്ങൾ
മനമേ നീയും ഉണർന്നിട്ടേശു പരനേ പാടി സ്തുതിക്ക
മനമേ നിന്നെ പരമോന്നതൻ പരിപാലിക്കുന്നതിനെ
നിനച്ചാൽ നിനയ്ക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ
മൃഗജാലങ്ങൾ ഉണർന്നീടുന്ന സമയത്തു നീ കിടന്നു
മൃഗത്തേക്കാളും നിർവ്വിചാരിയായ് ഉറങ്ങാതെന്റെ മനമേ
മരത്തിൻ കൊമ്പിൽ ഇരിയ്ക്കും പക്ഷി ഉരയ്ക്കും ശബ്ദമതു കേ-
ട്ടുറക്കം തെളിഞ്ഞുടനേ നിന്റെ പരനേ പാടി സ്തുതിക്ക
പരനേശുതാൻ അതിരാവിലെ തനിയേ ഒരു വനത്തിൽ
പരിചോടുണർന്നെഴുന്നു പ്രാർത്ഥിച്ചതു നീ ചിന്തിച്ചിടുക
ഒരു വാസരമുഷസായപ്പോൾ പീലാത്തോസിന്റെ അരികെ
പരനേശുവൊരജം പോൽ നിന്ന നില നീ ചിന്തിച്ചീടുക
പരനേ തള്ളി പറഞ്ഞ പത്രോസ് അതിരാവിലെ സമയേ
പെരുത്ത ദുഖം നിറഞ്ഞു പുറത്തിറങ്ങി പൊട്ടി കരഞ്ഞു
മറിയാമതിരാവിലേശുവെ കാണാഞ്ഞിട്ടുള്ളം തകർന്നു
കരയുന്നതെന്തതുല്ല്യ സ്നേഹം മനമേ നിനയ്ക്കതുണ്ടോ?
പുറത്തേക്കുള്ള കണ്ണി
[തിരുത്തുക]http://www.youtube.com/watch?v=OAviPVrct3o-ൽ ഈ കീർത്ത്നത്തിന്റെ ഓഡിയോ വേർഷൻ]