Jump to content

മധുര മോഹന ഗാനമായ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മധുര മോഹന ഗാനമായ് (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

മധുര മോഹന ഗാനമായ്
മനസ്സിലാശാ കിരണമായ്
മഹിമയിൽ നിറയുന്ന മന്നവൻ
യേശു നാഥാ
മഹിമയിൽ നിറയുന്ന മന്നവൻ
യേശു നാഥാ

മധുര മോഹന ഗാനമായ് …

തിരു മുഖ പ്രസാദമെന്നും
തരുന്നു ധരണിയിൽ ആനന്ദം
തിരു മുഖ പ്രസാദമെന്നും
തരുന്നു ധരണിയിൽ ആനന്ദം
സ്നേഹ സാഗര ജീവ നദിയായ്
ഒഴികീടുന്നതി മോഹനം
സ്നേഹ സാഗര ജീവ നദിയായ്
ഒഴികീടുന്നതി മോഹനം
ആശയോടിമ്പം പകൎന്നൊരു
ദിവ്യജ്യോതിയേ

മധുര മോഹന ഗാനമായ് …

സൎവ്വ ലോക പ്രഭാകരാ
സൎവ്വേശ്വരാ സമ്പൂൎണ്ണനേ
സൎവ്വ ലോക പ്രഭാകരാ
സൎവ്വേശ്വരാ സമ്പൂൎണ്ണനേ
സൎവ്വ കാരണനായ് തിളങ്ങും
സൎഗ്ഗ ചൈതന്യ ജ്യോതിസേ
സൎവ്വ കാരണനായ് തിളങ്ങും
സൎഗ്ഗ ചൈതന്യ ജ്യോതിസേ
നീതിയിൽ വിളങ്ങുമേശുവേ
മഹാ പ്രഭോ

മധുര മോഹന ഗാനമായ് …

"https://ml.wikisource.org/w/index.php?title=മധുര_മോഹന_ഗാനമായ്&oldid=217738" എന്ന താളിൽനിന്ന് ശേഖരിച്ചത്