മടയിൽ ചാമുണ്ഡി തെയ്യം (തോറ്റങ്ങൾ)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മടയിൽ ചാമുണ്ഡി തെയ്യം (തോറ്റങ്ങൾ)
തോറ്റം പാട്ട്
വണ്ണാന്മാർ പാടുന്നത്, മലയർ പാടുന്നത്, മാവിലർ പാടുന്നത് എന്നിങ്ങനെ പലതരത്തിലുള്ള മടയിൽ ചാമുണ്ഡി തോറ്റം പാട്ടുകൾ പ്രചാരത്തിലുണ്ട്. വണ്ണാടിൽ മീനക്കൊട്ടിൽ സ്മരണിക 2019-ൽ പ്രസിദ്ധീകരിച്ചതിൽ നിന്ന്.

തോറ്റം-1[തിരുത്തുക]

(ആനിടിൽ രാമൻ എഴുത്തച്ഛൻ 1810-കാലത്ത് എഴുതിയതെന്നു പറയപ്പെടുന്ന തോറ്റം രാമൻ പെരുവണ്ണാന്റെ താളിയോല ഗ്രന്ഥത്തിൽ നിന്ന് എടുത്ത്)

സ്തുതി
അതിപരി ചേറിനൊരുധിരം വെന്നൊരു
തിരു നിറവും നൽകിടിയുടെ മുഖവും
അടൽ പൊരുതീടുവതിന്നു കുലചൊരു
ധനുസദൃശം നൽചില്ലി ദ്വയവും
അണിമതിതലയിലൊരങ്കം പൊലെ
അതി കഠിനം തൃക്കണ്ണതിൽ നിന്ന്
ഇടമുറിയാതിഹ പാവക ദേവൻ
ഉടനുടനങ്ങ് ജ്വലിച്ചീടുന്നു.
മുത്തിൻ മണി വൈഡൂര്യം രത്നം.
കത്തും കനക സമാന്വിതമായൊരു
പുത്തൻ നല്ല കിരീടം ചാർത്തി
മെത്തുമതീന്നുടെ പുറമെ നല്ലൊരു
വ്യത്തമതായി പുറത്തെട്ടതിനുടെ
ചുറ്റും പീലികൾ കെട്ടി മുറുക്കി
പട്ടുകൾ പലതരമായനിറത്തോടു
ദൃഷ്ടിക്കമൃതം കാണുന്തോറും
ശരധരശകല സഹസം ചുറ്റും
സരസതരം നല്ലൂരഗന്മാരും
സകുതുകത്തോടു കണ്ടാലിങ്ങനെ
യൊരു വരുമില്ലിഹ ഭൂവനം തന്നിൽ
മിന്നും മിന്നികൾ പൊന്നിൻ പൂവും
പിന്നെ പലതര കുസുമാതികളും
ധന്യമതാകിയ ഭൂഷണജാലം
പിന്നെ പലതരമായവചാർത്തി
കരിവരനുകൊണ്ടിരുപുറമിങ്ങനെ
പരിചിയലും നൽകുണ്ണലമാക്കി-
തെളിവൊടു ചന്ദ്രക്കലയതു പോലെ
വെളുവെളയുള്ളാരു ദംഷ്ടാതികളും
ചഞ്ചലമാകിയ ജിഹ്വയുമങ്ങിനെ
കിഞ്ചന പുഞ്ചിരി കൊണ്ട് ചിരിച്ചുഥ
നിൻ ചരണം വന്നെന്നുടെ ചിത്തെ
തഞ്ചുക ചാമുണ്ഡേശ്വരി ദേവീ
കണേഠ മുണ്ണം കോർത്തൊരുമാലകൾ
കണ്ടാൽ ദണ്ണിയുമൊന്നു നടുങ്ങും
കണ്ടകരാമസുരന്മാരൊക്കെ
കണ്ടു ഭയപ്പെട്ടോടിന്നു
കുജമതുകുംഭപ്പരിചതുപോലെ
കുതുകമതായങ്ങതിനിരുപുറവും
ഫണിവരരുണ്ടു വസിച്ചീടുന്നു
ഫണമതുയർത്തി പരിചതു കണ്ടാൽ
പകലവനൊരു പതിനായിരമൊന്നി-
ച്ചുദയം ചെയ്തതുപോലെ ശോഭാ
പരമേശ്വരിയുടെ ചരിത്ര വിശേഷം
പറവതിനരുതാർക്കും നിരൂപിച്ചാൽ
പുത്തൻ തോടകൾ തോൾ വളകളടകം
കത്തും പൊന്നുകൾ കൊണ്ടു ചമച്ചൊരു
മുത്തു പതിച്ചൊരു മോതിരജാല-
മിതെത്ര വിശേഷം കരമതിലോർത്താൽ
വീരരേവെല്ലും വിൽ വാൾ ശരവും
ചാരു കടുത്തില ശുലകപാലം.
വേലാടു പരശു വിശേഷം മുസലം
ഘോരമതാകിയനാന്തകവാളും
കരമതിലിത്തരമൊക്കെയെടുത്ത-
ങ്ങരയാലിലസമമുദരപ്രഭയും
കനിമൊടുമമഹൃദിമേവുകനിത്യം
കമലാമുഖികൾ വന്ദിക്കുന്നേൻ

അഞ്ചടി
വരികാവരിക ദൈവമേ
വാസുദേവിതൻ താൻ വരികാവേ
വരികിലോ കുലദേവതാമാരേ
നിങ്ങളാഞാനിതാപേർമുനയുന്നെൻ
നിങ്ങളാഞാനിതാപേർമുനയുമ്പോഴൊ
നിങ്ങൾപോന്നിങ്ങാലകിഴിവോരെ
കാവംന്നാൽ ചിലകാവുരവോരേ
പൂവെന്നാൽ ചിപൂവണിവോരേ
നിറംനല്ലമഞ്ഞപൊടിയണിവോരേ
ഇള കവുങ്ങിന്റെ കുലയണിവൊരേ
അഷ്മജ്ഞനമുഖത്തണിവൊര
രക്തചന്ദനം കുറി തൊടുവോരേ
അങ്കചിടാമൂടി അണിഞ്ഞിരവി
എൻകബെലീ കൊൾവാൻ വരിക ദൈവമേ
ആതീതാനാതീതാ അതിതാമൂർത്തിയെ
അൻപൊടുടൻ പിറന്നുണ്ടായ ഭൈരവി
ചോതിപോലെ വിളങ്ങുന്നതിരുമുഖം
ശോഭയിൽ കാതിലിട്ടാട്ടുമാറങ്ങാനേ
പന്താണി കൊങ്കയാൾ മങ്കാ സരസ്വതി
പങ്കജാക്ഷൻ പയ്യന്നൂർ പെരുമാൾ തൂണാ
അതിഅഖിലാണ്ഡത ജയജയ ചാമുണ്ഡി
പുതികൾക്കും പൊരുളായ ഭയങ്കരി
ഓതു ഒരു വേത പാതാളാധിവാസിനി
ഒന്നായി ലോകം നിറന്തലോകേശ്വരി
നിൻ ചരിത്രം പുകൾത്തിടുവാനെന്നുടെ
നെഞ്ചകം തന്നിൽ വിളങ്ങണമംബികെ
ചെന്താമര മലർ കർണ്ണികയലർന്നപൊൽ
മുന്നായിവിരിഞ്ഞുലർന്നെഴുന്നന്നു പൊൻപൂക്കുല
മിന്നി മിന്നി പ്രഭാമണ്ഡല അതിനു മേൽ
വഹ്നികൾ മൂന്നായുദിച്ച കണക്കിനെ
വ്യത വിസ്താരമായി തെളുതെളവിളിങ്ങി
ചിതരത്നമണിയും പ്രഭാമണ്ഡലെ
ചിത്രബിംബത്തിനൊടൊത്തമകുടതലം
പുത്തനാം തിങ്കൾ വിളങ്ങുമാറങ്ങനെ
കണ്ണെഴുത്തും കുറിയുംകുനു ചില്ലിയും
മന്ദഹാസം കലരും മുഖപത്മവും
ചിന്തുരഭംഗിയും തിരുമുഖവിലാസവും
പൊന്നു തൻകാതില മിന്നുമാറിങ്ങനെ
മിന്നുന്ന പൊൻ മണിമാലയൊടുതാലികൾ
മുണ്ണമാലതിരുമാർവിടം തന്നിലെ
തിളച്ചുള്ള പൊൻ കല യങ്ങളും ശോഭയും
ഉല്ലാസമായി വിളങ്ങും മുലകളും
കത്തുന്ന വഹ്നികൾ ഇരുകരസ്ഥലങ്ങളിൽ
വട്ടകവാളും ധരിച്ചുകൊണ്ടങ്ങിനെ
ഓമന പൂമെയ്തിരുഉദരത്തോടെ-
രോമാളി തൻ തിരുശോഭയും ഭംഗിയും
പൊന്നുടയും ഉടഞ്ഞാമണി കിങ്ങിണി
പൊന്നുപോൽ മിന്നുന്ന പൂന്തുകിലാടയം
പൊൻചിലമ്പിട്ടു വിളങ്ങും പാദങ്ങളും
ഒക്കെ അലങ്കരിച്ചു തിരുമേനികൾ
ഉൾക്കാമ്പിന് കാണായി വരികണമംബികേ
ചൂട്ടാട്ടവും തിരുനൃത്തന വിലാസവും
വാട്ടമറ്റുള്ള കടാക്ഷവും ഭംഗിയും
കണ്ടാലതിശയം നിൻ തിരുമേനികൾ
കണ്ടുകൊൾവാൻ നൽ കൃപയരുളബികേ
പണ്ടെതെളി എമണ്ടി മടപാതാളം
മണ്ണലത്തിൽ സ്ഥലം കൊയിൽ കൊണ്ടംബികേ-
കണ്ടുതെളിഞ്ഞുകരിമണൽ താവളം
ആണ്ടാർ മടയിൽ ചാമുണ്ഡി ജയാജയാ-
പാർത്ഥലത്തിൽ സ്ഥലം തിമിരിവിലുസുംസ്ഥലം
ശാസ്താവുമായി കണ്ടു അവിടയധിവാസമായി
അന്നുതാനുമന്നുർമന്നനാം തന്ത്രിയാൽ
അന്നുബലിപുജമന്തതന്തങ്ങളും
അന്നുകാനക്കരഭഗവതിയുടെ മനം
ചേർന്നു പുതിയിടം തട്ടിനു മീത്തൽ സ്ഥലം
ആഗമക്കാതലൻപുറ്റെഴും വണ്ണാടി-
ലാനന്ദമൂർത്തി, പരിപാഹിമാം പാഹിമാം
അന്നുർദേവരും അന്തിമകാളിയും
സുന്ദരി വീര ചാമുണ്ഡി പൂമാലയും
വന്നു വന്ദിച്ചു പുതുവാൾ കനിപുണ്ടു
അന്നു പയ്യന്നുർ ഗ്രാമമായ് ചേർന്നുതാൻ
പത്തു വിടാലൊന്നു വണ്ണാടിലമ്പുവോൾ
പൊന്നിൻ ശ്രീപീഠമമർന്ന ലോകേശ്വരി.

തോറ്റം-2[തിരുത്തുക]

(കുട്ടമത്ത് എ.ശ്രീധരൻ രചിച്ച പള്ളിശ്രീപീഠം എന്ന പുസ്തകത്തിൽ നിന്ന് എടുത്ത ഭാഗമാണ് ഈ തോറ്റം. വാരാഹി (പാതാളമൂർത്തി)യുടെ സങ്കൽപ്പിത്തിലുള്ള ദേവതയാണ് മടയിൽച്ചാമുണ്ഡി. ചണ്ഡിമുണ്ഡന്മാരുമായുള്ള യുദ്ധത്തിൽ കാളി ആകാശപാതാളങ്ങളിൽ അവരെ അനുഗമിച്ച് യുദ്ധം ചെയ്തു. അതിനാലത്രെ കാളി മടേൽ (മടയിൽ)-ച്ചാമുണ്ഡിയായത്. മലയർ പാടുന്ന മടയിൽച്ചാമുണ്ഡിത്തോറ്റമാണ് ഇവിടെ ചേർക്കുന്നത്. എം. ഗോപിപണിക്കരിൽ നിന്നാണ് ഈ പാട്ട് ലഭിച്ചത്.)

വരവിളി
വരികവരിക വേണം
പാതാളമൂർത്തിമടയിൽച്ചാമുണ്ണിയമ്മേ
അച്ചുതാണ്ഡം, ഗോദാണ്ഡം
അചലാണ്ഡം, സുതലാണ്ഡം, ബ്രഹ്മാണ്ഡം
അതലം വിതലം സുതലം രസാതലം
തലാതലം മഹാതലം പാതാളം
മേലേഴ് ലോകമെന്നും
കീഴേഴ് ലോകമെന്നും
ഇടയിലും മുടിയിലും മടവാതിൽക്കലും
പൂണ്ടുശ്ശോഭിച്ചൊരു മടയിൽച്ചാമുണ്ണിയമ്മേ
അർഥത്തിന്നും അത്രപ്രസാദത്തിനും
ആളടിയാർ ജൻമഭൂമിക്കും
പറഞ്ഞാരു വാക്കിന്നും
നിരൂപിച്ചു പുറപ്പെട്ട കാര്യത്തിന്നും
എന്നും മേലും കൈ താഴ്ത്തി
വർധനയാൽ തുണപ്പെട്ട്
നിരൂപിച്ച കാര്യങ്ങളെ സാധിച്ചുകൊടുപ്പാൻ
വരിക വരിക വേണം
പാതാളമൂർത്തി മടയിൽച്ചാമുണ്ഡിയമ്മേ

സ്തുതി

ഭദ്ര, പാതാളവാസി,
മമ ദുരിതവിനാശം ചെയ്വതിന്നായ്
മുക്കാതം നാടതിങ്കൽ സ്ഥലമിഹ
തുമിരി ഗ്ഗോപുരം വാണ നാഥേ,
താപത്തേ തീർപ്പത്തിന്നായ് ത്രിഭുവനമതിതിങ്കൽ
നിയൊഴിഞ്ഞൊരുമില്ലേ
വാണിന്നൊരു ദേവി പൊതുവാൾ കന്നിരാശിക്കു
നാഥേ.
യമണ്ടിയാം മലയകത്തങ്ങുതകിയ മടപാതാളം
കരുമണൽ താവളത്തോടഴകേറുമാലന്തട്ട
മടവാതിൽ മഹിമതങ്കും വണ്ണാടിൽ മിനക്കൊട്ടിൽ
നിലയേറുമധിഷ്ഠാനങ്ങൾ നിലനിന്നു കൊണ്ട് മായേ
പാരീശൻ പയ്യന്നൂർപ്പെരുമാൾ തന്നനുഗ്രഹത്താൽ
പാലിച്ചുനിന്നനാഥ പരിപാലിച്ചരുളീടമ്മേ...
തെളിവോടു നിറന്തശക്തി
പാരിടമീരേഴിന്നും
പരന്നോരചോതിയായി
പാലിച്ചുകൊണ്ടമായേ
പരിപാലിച്ചരുളീടമ്മേ
ദുരിതങ്ങളകറ്റീടേണം
ശിക്ഷയും ദീർഘായുസ്സും
ശക്തിയുമരുളീടേണം
ചിത്തത്തിലത്യാനന്ദം
ശുഭമെനിക്കരുളീടേണം
ഭദ്രമാം ഭൂവനനാഥേ
ചാമുണ്ഡ നമോ നമസ്തേ നമഃ
ചന്ദ്രബിംബസമമാഭപൂണ്ട തിരു
മാർവിലൊത്ത കുളുർ കൊങ്കയും
മിന്നർ പോലെ വിലസുന്ന മാലകളു
മെണ്ണമില്ല കടകങ്ങളും
ഖഡ്ഗ ഖേട മുസലാദിദണ്ഡ്
ധരിച്ചത്തൽ തീർത്തഖിലനാശിനി,
ഉത്തമേ, സതതമത്തൽ തീർത്തു.
മടവാതിലാണ്ട ഭുവനേശ്വരി.

തോറ്റം

വരിക വരിക വരിക ദൈവമേ
വാസുദേവിതാൻ താൻ വരികവേ
പൊലിക പൊലിക പൊലിക ദൈവമേ
പൂവിടും മണ്ണലം കളം പൊലികവെ
അഴകിതോടെ എഴുന്നള്ളിപ്പാൻ
പഞ്ചവർണ്ണക്കളത്തകത്തോ
മന്ത്രശാലയിൽ കുടികൊൾകൻപാൽ
ആണ്ടാൾ ദൈവമേ ധൂമാഭഗവതി.
ഇളക്കമേ വെലി ചമപ്പാൻ
വരുവിതോ കുലദേവതമാരേ
നിങ്ങള ഞാനിത പേർ പുനയുമ്പോഴോ
കാവാം നാച്ചിയായി കാവുറവോരെ
പൂവം നാച്ചിയായ് പൂവണിവോരേ
അഷ്ട മഞ്ചണ മുഖത്തണിവാര
ഇളം കവുങ്ങിന്റെ പൂവണിവാരേ
പൊഴിക മേലേ ഉറവിതോ നിങ്ങൾ
പൂവനവാണ് ചില കാവുറവോരെ
അങ്കച്ചിട്ട മുട്ടയുടേയ ഭൈരവി യെൻ
കൈവേലി കൊൾവാൻ വരിക ദൈവമേ
ആദിതാനാദിത്യനാദിതാൻ മൂർത്തി നീ
അൻപോടുടൻ കളർന്നുണ്ടായ ഭൈരവി
ആദിയോടന്തവും കേശാദി പാദവും
അൻപും വളർമയും മുൻപു കൊടുപ്പവൾ
ചോതിപോലെ വിളങ്ങുന്ന തിരുമുഖം
ശോഭയും കണ്ടു കേട്ടാടുക ദൈവമേ.
മേദിനിദേവിയോ പൂമകളോ തിരു
നാഥാതനുജയോ വാണിയോ ഭദ്രയോ
അന്തകാന്തകൻ തനയൻ ദന്തിനേർ മുഖൻ
അന്തണർക്കൻപരുളിടും വിനായകൻ
പന്താണിക്കൊന്നകയാൾ മങ്കസരസ്വതി
പങ്കജാക്ഷൻ പയ്യന്നുപ്പെരുമാൾ തുണ
അന്തമില്ലാത്ത ചരിത്രം പുകഴ്ത്തുവാൻ
ആംബികതാനും ഗുരുവും വശം ചെയ്ക.
ആദിയഖിലാണ്ഡതായേ ജയജയേ ചാമുണ്ഡി
പൂതികൾക്കും പൊരുളായ ഭയങ്കരി
ഓതുവൊരു വേദ പാതാളാധിവാസിനി
ഒന്നാകി ലോകം നിറഞ്ഞ ലോകേശ്വരി
നിൻചരിത്രം പുകഴ്ത്തീടുവാനെന്നുടെ
നെഞ്ചകം തന്നിൽ വിളങ്ങണമാബികേ
ചെന്താമര മലർകർണികയുലർന്നപോൽ
മൂന്നായുലർന്നെഴുന്നുള്ള പൊൻ പൂക്കുല
മിന്നിമിന്നി പ്രഭാമണ്ഡലമതിന്നുടെ
വഹ്നികൾ മൂന്നായുയർന്ന കണക്കിനെ
വൃത്തവിസ്താരമായ് തെളുതെള വിളങ്ങിന
ചിത്രരത്നമണിയും പ്രഭാമണ്ഡല
ചിത്രബിംബത്തിനോടൊത്ത മകുടതലം
പുത്തനാം തിങ്കൾ വിളങ്ങുമാറിങ്ങനെ
കണ്ണെഴുത്തും കുറിയും കുനുചില്ലിയും
മന്ദഹാസം കലരും മുഖപത്മവും
ചിന്തുരഭംഗിയും തിരുമുഖവിലാസവും
പൊന്നുതൻകാതില മിന്നുമാറിങ്ങനെ.
മിന്നുന്ന പൊൻമണി മാലയൊടുതാലികൾ
മുണ്ഡമാല തിരുമാർവിടം തന്നിലെ
തന്നിൽ മുളച്ചുള്ള പൊൻകലയങ്ങൾ പോൽ
ഉല്ലാസമായ്‌ വിളങ്ങും മുലകളും
കത്തുന്ന വഹ്നികളിരുകരസ്ഥലങ്ങളിൽ
വട്ടകവാളും ധരിച്ചു കൊണ്ടങ്ങനെ
ഓമനമെയിരുവുദരത്താടെ
രോമാളികൾ തിരുശോഭയും ഭംഗിയും
കണ്ടുകൊൾവാൻ കൃപയരുളംബികേ
പൊന്നുടയുമുടമണി കിങ്ങിണി
പൊന്നുപോൽ മിന്നുന്ന പൂന്തുകിലാടയാം
പൊൻ ചിലമ്പിട്ടു വിളങ്ങും പാദങ്ങളും
എൻചിത്രമാല മാറത്തുകാണണമ
ആടകൾ മാലകൾ കുടമണിതാലികൾ
പട്ടകരത്നങ്ങൾ മിന്നുന്ന മിന്നികൾ
നൽ കടകങ്ങളും മരതകമാലകൾ.
ഒക്കെയലങ്കരിച്ചുള്ള തിരുമേനികൾ
ഉൾക്കാമ്പിലിന്നു കാണായ് വരികംബികേ
ചൂട്ടാട്ടവും തിരു നർത്തനവിലാസവും
വാട്ടമറ്റുള്ള കടാക്ഷവും ഭംഗിയും
ശൂലം പിടിച്ചു തിരുനർത്തനമാടുന്ന
സുന്ദരനപ്പന്റെ പൊൻ മകളല്ലയാ
കണ്ടാലതിശയം നിന്തിരുമേനികൾ
കണ്ടു കൊൾവാൻ നൽകപയരുളംബികേ
പണ്ടതെളിഞ്ഞയമണ്ടി മടപതാളം
മണ്ഡലത്തിൽ സ്ഥലം കോയിൽ കൊണ്ടംബികേ
കണ്ടുകൊതിച്ചു കരിമണൽ താമളം
അണ്ടാർ മടയിൽ ചാമുണ്ഡി ജയ ജയ
ആണ്ടാർമടവാതിൽ വസിക്കുന്ന
പാതാളമൂർത്തി വരമരുളംബികേ
പാർത്തലത്തിൽ സ്ഥലം തിമിരിവിലസും സ്ഥലം
ശാസ്താവുമായുണ്ടവിടയധിവാസമായ്
അന്നു താനുള്ളനൂർ മന്നനാം തന്തിയാൽ.
ആർത്തുബലി പൂജ മന്തതന്തങ്ങളും
അന്നുകാനക്കരഭഗവതിയുടെ മനം ചേർന്നു
പൂതിയടം തട്ടിനു മീത്തൽ സ്ഥലം
ആഗമക്കാതലൻപുറ്റെഴും വണ്ണാടി-
ലാനന്ദമൂർത്തി, പരിപാഹിമാം പാഹിമാം
അന്നുര് ദേവരും അന്തിമകാളിയും
സൂന്ദരി വീരചാമുണ്ഡി പൂമാലയും
വന്നു വന്ദിച്ചു പുതുവാൾ കനിപൂണ്ടു
അന്നു പയ്യന്നുർ ഗ്രാമമായ് ചേർന്നുതാൻ
പത്തു വീടാലൊന്നു വണ്ണാടിലമ്പു
പൊൻപീഠമാർന്ന ലോകേശ്വരി
അൻപുറ്റു വാണീടു മന്നൂർകാരയിൽ
അംബ, മടയിൽച്ചാമുണ്ഡി ജയ ജയ
മലത്തിൽ സ്ഥലം പൊങ്ങലാട്ടങെഴും
അംബ മടയിൽചാമുണ്ഡി ജയ, ജയ
അൻപോട് പൊന്നുടനിസ്ഥലമൻപിടും
നന്മ വരുത്തേണമംബികേ, ചാമുണ്ഡി

തോറ്റം-3 (മാവിലർ)[തിരുത്തുക]

(ചണ്ഡമുണ്ഡവിമർദ്ദിനിയാണ് ചാമുണ്ഡി. ചണ്ഡമുണ്ഡന്മാരുമായുള്ള യുദ്ധത്തിൽ കാളി അവരെ അനുഗമിച്ചുകൊണ്ട് ആകാശപാതാളങ്ങളിൽ ചെന്ന് യുദ്ധം നടത്തിയെന്നാണ് സങ്കൽപ്പം. ഇതോടെയാണ് കാളി പാതാളമൂർത്തി എന്ന പേരിൽ അറിയപ്പെട്ടത്. പാതാളമൂർത്തി എന്ന സങ്കൽപ്പ ത്തിലാണ് കാളി (ചാമുണ്ഡി) 'മടയിൽച്ചാമു ചാമുണ്ഡി'യായത്. മലയൻ, വണ്ണാൻ, പുലയൻ, മാവിലൻ എന്നീ സമുദായക്കാർ മടയിൽ ചാമുണ്ഡിത്തെയ്യം കെട്ടിയാടാറുണ്ട്. മാവിലർ കെട്ടിവരാറുള്ള തെയ്യത്തിന് അവർ പാടാറുള്ള് ചെറിയൊരു തോറ്റം പാട്ടാണ് ഇവിടെ ചേർക്കുന്നത്. ചാമുണ്ഡിയെ സംബന്ധിച്ച പ്രഖ്യാതമായ പുരാവൃത്തമൊന്നും ഇതിൽ ആഖ്യാനം ചെയ്തു കാണുന്നില്ല. 'പാതാളമൂർത്തി മടേച്ചാമുണ്ഡിയമ്മ'യെ ചൊല്ലി സ്തുതിക്കുകയാണ് പാട്ടിന്റെ ആദ്യഭാഗത്തിൽ. വീരർ കാളിയമ്മ, പയ്യന്നൂർ പെരുമാൾ, കാങ്കോൽ ചാത്താവ്, ദൈവോട്ടു (തെയ്യോട്ടു) ദൈവത്താര് തുടങ്ങിയവരെ കാണുവാനുള്ള ആഗ്രഹം ചാമുണ്ഡിക്കുള്ളതായി ഈ പാട്ടിൽ നിന്നു ഗ്രഹിക്കാം. തുളു കലർന്ന മലയാള ഭാഷയിൽ എഴുതപ്പെട്ട കാസർകോട് ജില്ലയിൽ വസിക്കുന്ന മാവിലരുടെ പാട്ടുകൾ.)

കണപതിയുദിക്കും പിറക്കുന്ന
പിണിയമൂർത്തി നഴകോടെ
തനപുത്രൻ ചെന്നറിഞ്ഞു
ഭഗവാൻ അവിരലൻ
തിപ്പിറന്തറന്റായ്
കൊടുവമരുള ചെയ്യുവാൻ
പത്തും പായ്കുട തുറന്ന്
ഭൂമിലോകത്ത് വന്ദിക്കും
തമ്പുരാനെ...ഏ.. ഏ...
നിങ്ങളിതോരാറ്റവും തോറ്റവും
ഞാനറിയാതെ ചൊല്ലി സ്തുതിക്കുന്നേ
നിങ്ങളറിഞ്ഞു പൊറുക്കളവേണം
പാതാളമൂർത്തി മടെചാമുണ്ഡിയമ്മേ.
വായ്ക വായ് ദേവമോ പൊലിക ദൈവമ്മേ
വായ്ക ദൈവമ്മോ വായ്ക ദൈവമ്മോ
കടലോ പകലോനോ മാതോമപ്പനേ
അറുകടലോ ദൈവമേ മറുകടലേ
അത്തോനി വലപാകമോ പോന്ന് പൊടിത്തേ
കാറ്റാലേ കടലാലേ പുറപ്പെടുവാരേ
നേറായിരക്കോട്ടോയുറയപ്പെട്ടാ
ആയിരമാരോത താതോക്കന്റെ പുറപ്പെടുവത്
ചേകോപുത്രനീംവീരോ കാളീനീം കാണോനെക്
അടിവരണിനല്ലു രാജ്യമേ കാണോനെക്ക്
കാറ്റാലേ കടലാലേ പുറപ്പെടുവാരേ
കുഞ്ഞാങ്ങലത്തെ മെലാടോ കാണോണെനിക്ക്
പയ്യന്നൂർ പെരുമാളെ കാണോണെനിക്ക്
കാങ്കാലെ ചാത്താവിനെ കാണോണെനിക്ക്
ആലപ്പറമ്പിലെ ദൈവോർതന്നെ കാണോണെനിക്ക്
ദൈവോട്ടു ദൈവത്താറ കണണെനിക്ക്...

തോറ്റം-4[തിരുത്തുക]

(അന്നൂർ കെ.ചന്തുപ്പണിക്കർ പാടിക്കേട്ടത്)

വരവിളി

അർത്ഥത്തിന്നും അതിപ്രസാദത്തിന്നും
ആളടിയാർ ജന്മഭൂമിക്കും
പറഞ്ഞാരു വാക്കിനും
നിരുവിച്ചു പുറപ്പെട്ട കാര്യത്തിന്നും
എന്നും മേലും കൈ താഴ്ത്തി
വർദ്ധനയാൽ തുണക്കെപ്പെട്ട്
നിരുവിച്ച കാര്യം വീര്യം സാധിച്ചു കൊടുപ്പാൻ
വരിക വരിക വേണം
പാതാളമൂർത്തി മടയിൽ ചാമുണ്ഡിയമ്മേ...
വരിക വരിക വരികാ ദൈവമേ
വാസുദേവി താൻ വരികയേ
പൊലിക പൊലിക പൊലികാ ദൈവമേ
പൂവിടും മണ്ഡലം കളം പൊലികാവേ
പഞ്ചവർണ്ണ കളത്തകത്തെ
മന്ത്രശാലയിൽ കുടികൊള്ളിപ്പാൻ
വരികിലോ കുലദൈവമേ ഞങ്ങൾ
ഇക്കളമേ കുടികൊള്ളിപ്പാൻ
കാവും ഞാറ്റെ കാവുറവോരെ

ഉറച്ചിൽ തോറ്റം
ആദിതാനാദിതാൻ ആദിതാൻ മൂർത്തി നീ
അമ്പോടുടൻ കലർന്നുണ്ടായ ഭൈരവീ
ചോതിപോലെ തിളങ്ങുന്ന തിരുമുഖം
ശോഭയോടെ കണ്ണുറക്കദേവീ
പണ്ട് തെളിഞ്ഞയമണ്ടിമടപാതാളം
കണ്ടു കൊതിച്ചു കരിമണൽ താമളം
ആണ്ടാർ മടയിൽ ചാമുണ്ഡി ജയ ജയ
ആലംതട്ട മടവാതിൽ വസിക്കുന്ന
പാതാളമുർത്തി വരമരുളംബികേ
പാർത്തലം തന്നിൽ തിമിരി സ്ഥലത്തു
ശാസ്താവുമായിക്കണ്ടവിടെ യധിവാസം
അന്നുതാനുള്ളന്നുർമന്നനാം തത്രിയാൽ
ആർത്തു ബലിപൂജ മന്ത്രതന്ത്രങ്ങളും
അന്നു കാനക്കര ദേവി മനം ചേർന്നു.
പുതിയടം തട്ടിനു മീത്തലമർന്നോരെ
അന്നൂർ ദേവരുമന്തിമാകാളിയും
സുന്ദരി വീരചാമുണ്ഡിപുമാലയും
ആഗമക്കാതലൻപുറ്റെഴും വണ്ണാടി-
യാനന്ദമൂർത്തി പരിപാഹിമാം പാഹിമാം.