Jump to content

ഭ്രഷ്ടസ്യ കാന്യാ ഗതിഃ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

“ഭിക്ഷോ, മാംസനിഷേവണം കിമുചിതം?”, “കിം തേന മദ്യം വിനാ?”;
“മദ്യം ചാപി തവ പ്രിയം?”, “പ്രിയമഹോ വാരാംഗനാഭിസ്സമം.”;
“വാരസ്ത്രീരതയേ കുതസ്തവ ധനം?”, “ദ്യൂതേന ചൗര്യേണ വാ.”;
“ചൗര്യദ്യൂതപരിശ്രമോƒസ്തി ഭവതഃ?”, “ഭ്രഷ്ടസ്യ കാന്യാ ഗതിഃ?”

ഒരു കള്ളസന്ന്യാസി വഴിയരികിലുള്ള കടയിൽ നിന്നു മാംസം വാങ്ങുന്നതുകണ്ട വഴിപോക്കനും സന്ന്യാസിയുമായുള്ള സംഭാഷണരൂപത്തിലാണ് ഈ ശ്ലോകം.

//അർത്ഥം//

ഭിക്ഷോ, മാംസനിഷേവണം കിം ഉചിതം? - സന്ന്യാസീ, ഇറച്ചി കഴിക്കുന്നതു ഉചിതമാണോ?

മദ്യം വിനാ തേന കിം? - അതു ശരിയാണ് (വ്യംഗ്യം) മദ്യമില്ലാതെ ഇറച്ചി എന്തെടുക്കാൻ?

തവ മദ്യം ച അപി പ്രിയം? - ഓഹോ.. അപ്പോൾ നിങ്ങൾക്കു മദ്യവും ഇഷ്ടമാണോ?

അഹോ പ്രിയം, വാരാംഗനാഭിഃ സമം - പിന്നേ, ഇഷ്ടം തന്നെ. വേശ്യകളെപ്പോലെ തന്നെ.

വാരസ്ത്രീരതയേ തവ ധനം കുതഃ? - വേശ്യകളുടെ അടുത്തു പോകാൻ നിങ്ങൾക്ക് എവിടെനിന്നു പണം കിട്ടും?

ദ്യൂതേന വാ ചൌര്യേണ - ചൂതുകളിച്ചോ, മോഷ്ടിച്ചോ.

ഭവതഃ ചൌര്യദ്യൂതപരിശ്രമഃ അസ്തി? - താങ്കളെപ്പോലൊരാൾക്ക് മോഷണവും ചൂതുകളിയും ബുദ്ധിമുട്ടല്ലേ?

ഭ്രഷ്ടസ്യ കാ അന്യാ ഗതിഃ? - ഭ്രഷ്ടനു വേറേ എന്താ വഴിയുള്ളത്?

കാളിദാസൻ ഒരിക്കൽ നാടുവിട്ടുപോയെന്നും, അദ്ദേഹത്തെ കണ്ടുപിടിക്കാൻ ഭോജരാജാവ് ഒരു സമസ്യ നാട്ടിലെങ്ങും പ്രസിദ്ധപ്പെടുത്തിയെന്നും, ഇത്തവണ പൂരിപ്പിച്ച് കുടുക്കിലാകാൻ കാളിദാസനും നിന്നില്ല, എന്നാൽ തപ്പിപ്പിടിക്കാമെന്ന് കരുതിയ രാജാവൊരിക്കൽ വഴിയിലൂടെ പോകുമ്പോൾ ഒരു സന്ന്യാസി ഇറച്ചി വാങ്ങുന്നതു കണ്ടുവെന്നും, അപ്പോൾ രാജാവും കാളിദാസനും തമ്മിൽ നടന്ന സംഭാഷണമാണീ ശ്ലോകമെന്നും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പറയുന്നു. പുറത്താക്കപ്പെട്ടവനും സർവധാ ചൂതുകളി, മദ്യപാനം, വേശ്യാഗമനം, മോഷണം എന്നിങ്ങനെ സത്ഗുണസമ്പന്നനുമായ ആൾ കാളിദാസൻ തന്നെയാവാൻ സാദ്ധ്യത ഏറെയാണെങ്കിലും എൻ്റെ ശങ്കുണ്ണീമാമാ ആളുകൾ അന്നൊക്കെ ശാർദ്ദൂലവിക്രീഡിതത്തിലാണോ സംസാരിച്ചിരുന്നത്?

"https://ml.wikisource.org/w/index.php?title=ഭ്രഷ്ടസ്യ_കാന്യാ_ഗതിഃ&oldid=203320" എന്ന താളിൽനിന്ന് ശേഖരിച്ചത്