ബകവധം ആട്ടക്കഥ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ബകവധം (ആട്ടക്കഥ)

രചന:കോട്ടയത്തു തമ്പുരാൻ
Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
ബകവധം ആട്ടക്കഥ എന്ന ലേഖനം കാണുക.

പുറപ്പാട്[തിരുത്തുക]

<poem> രാഗം: ശങ്കരാഭരണം താളം: ചെമ്പട കഥാപാത്രങ്ങൾ: പാണ്ഡവന്മാർ

തസ്യാത്മജ: പഞ്ച യുധിഷ്ഠിരാദ്യാ: പ്രസ്വാ സമം ഹസ്തിനമദ്ധ്യവാത്സു: ബാല്യാത് പ്രഭൃത്യാത്തഗുണേഷു തേഷു പ്രദ്വേഷവന്ത: കില ധാർത്തരാഷ്ട്രാ:

സോമവംശതിലകന്മാർ ശോഭയോടു നിത്യം കോമളരൂപന്മാരാമശീലവാന്മാർ പാകവൈരിതുല്യന്മാരാം പാണ്ഡുനന്ദനന്മാർ ലോകരഞ്ജനശീലന്മാർ ലോകപാലന്മാർ കേളിയുള്ള ഗംഗാസുതലാളിതന്മാരായി നാളീകനാഭങ്കൽ ഭക്തി നന്നാകവേ നാഗകേതനനു വൈരം നാളിൽ നാളിൽ വളരവേ നാഗപുരംതന്നിലവർ നന്മയിൽ വിളങ്ങി.

"https://ml.wikisource.org/w/index.php?title=ബകവധം_ആട്ടക്കഥ&oldid=143510" എന്ന താളിൽനിന്ന് ശേഖരിച്ചത്