ഫാത്തിമാ പ്രാർത്ഥന

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1917ജൂലൈ 13നു പോർച്ചുഗലിലെ ഫാത്തിമയിൽ ജസീന്ത, ലൂസിയ, ഫ്രാൻസീസ് എന്നീ കുട്ടികൾക്ക് പരിശുദ്ധ ദൈവമാതാവു പ്രത്യക്ഷപ്പെട്ടു നൽകിയതായി വിശ്വസിക്കുന്നതിനാലാണ് ഈ പ്രാർത്ഥന ഫാത്തിമാപ്രാർത്ഥന എന്നറിയപ്പെടുന്നത്.[1]

ഫാത്തിമ പ്രാർത്ഥന താഴെ കൊടുക്കുന്നു.

ഓ എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ. നരകാഗ്നിയിൽനിന്നു ഞങ്ങളെ രക്ഷിക്കേണമേ. എല്ലാ ആത്മാക്കളെയും, പ്രത്യേകിച്ച്, അങ്ങേ കാരുണ്യം ഏറ്റവും കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്ക് ആനയിക്കേണമേ, ആമേൻ.

അവലംബം[തിരുത്തുക]

  1. ഫാത്തിമയുടെ കഥ പേജ് നമ്പർ 67-68, ഗ്രന്ഥകാരൻ ടി. ദേവപ്രസാദ്, കാർമ്മൽ ഇന്റർനാഷണൽ പബ്ലിഷിംഗ്ഹൌസ് തിരുവനന്തപുരം

<< തിരിച്ചു ജപമാലയിലേക്ക്

"https://ml.wikisource.org/w/index.php?title=ഫാത്തിമാ_പ്രാർത്ഥന&oldid=153813" എന്ന താളിൽനിന്ന് ശേഖരിച്ചത്