പ്രാർത്ഥന രണ്ട്
ദൃശ്യരൂപം
പ്രാർത്ഥന ഒന്ന് രചന: |
രാഗം - കല്യാണി; താളം - ചെമ്പട |
പല്ലവി
കാത്തുകൊള്ളേണമേ കാരുണ്യവാരിധേ!
കാൽത്തളിർ കൂപ്പുന്നേൻ.
അനുപല്ലവി
പേർത്തുമിജ്ജനം തന്നിൽ നേർത്തിടതാനുഗ്രഹം
ചേർത്തു ചിന്മയ! ചീർത്തോരാർത്തികളെല്ലാം
തീർത്തും
(കാത്തുകൊള്ളേണമേ)
ചരണം
പരിതാപമഖിലവും പരമപുരുഷ പോക്കി
പരിചോടു ഭവദീയ പദഭക്തിയളവാക്കി
അരി ഭയമണയാതെന്നകതിളർ തെളിവാക്കി
ദുരിതവാസനയെല്ലാം ദ്രുതതരം ദൂരെ നീക്കി
(കാത്തുകൊള്ളേണമേ)