പ്രതിഫലം തന്നീടുവാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search


പ്രതിഫലം തന്നീടുവാൻ

രചന:എം.ഇ. ചെറിയാൻ

 
പ്രതിഫലം തന്നീടുവാൻ-യേശുരാജൻ വന്നിടുവാൻ
അധികമില്ലിനിയും നാളുകൾ
നമ്മുടെയാധികൾ തീർന്നിടുവാൻ

ദൈവീക ഭവനമതിൽ-പുതു വീടുകളൊരുക്കിയവൻ-
വരും മേഘമതിൽ നമ്മെ ചേർത്തിടുവാൻ
നടുവാനതിൽ ദൂതരുമായ്;-

തൻ തിരുനാമത്തിനായ് മന്നിൽ നിന്ദകൾ സഹിച്ചവരെ
തിരുസന്നിധൗ ചേർത്തു തൻ കൈകളാലവരുടെ
കണ്ണുനീർ തുടച്ചീടുവാൻ;-

സ്വന്തജനത്തിനെല്ലാം പല പീഡകൾ ചെയ്തവരെ
വന്നു ബന്ധിതരാക്കിയധർമ്മികളാമ-
വർക്കന്തം വരുത്തീടുവാൻ;-

വിണ്ണിലുള്ളതുപോലെ-യിനി മണ്ണിലും ദൈവഹിതം
പരിപൂർണ്ണമായ് ദൈവീക രാജ്യമിപ്പാരിലും
സ്ഥാപിതമാക്കിടുവാൻ;-

കാലമെല്ലാം കഴിയും ഇന്നു കാണ്മതെല്ലാമഴിയും
പിന്നെ പ്പുതുയുഗം വിരിയും തിരികെ വരാതെ നാം
നിത്യതയിൽ മറയും.

"https://ml.wikisource.org/w/index.php?title=പ്രതിഫലം_തന്നീടുവാൻ&oldid=216934" എന്ന താളിൽനിന്ന് ശേഖരിച്ചത്