പോകല്ലേ പോകല്ലേ
ദൃശ്യരൂപം
പോകല്ലെ പോകല്ലെ പോകല്ലെ നീ (2) രാധികതൻ ഹൃദയഗാനമേ...മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീ (2) രാധികതൻ ഹൃദയഗാനമേ.. പോകല്ലെ പോകല്ലെ പോകല്ലെ നീ
ആലോലസുന്ദരിയായ് മധുമാസറാണി (2) സാനന്ദമാഗതയായ് മാനസകല്യാണി (2) മതിമോഹനമാം മുരളീനാദമേ മാഞ്ഞു - പോകല്ലെ പോകല്ലെ പോകല്ലെ നീ രാധികതൻ ഹൃദയഗാനമേ...മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീ
മാമലരിൻ മണമേന്തി മാലേയമാരുതൻ (2) വരവായി നിൻ പ്രേമസന്ദേശവാഹകൻ വരവായി നിൻ പ്രേമസന്ദേശവുമായ് സുരലോകസുധാമധുര ഗാനമേ മാഞ്ഞു.. പോകല്ലെ പോകല്ലെ പോകല്ലെ നീ (2) രാധികതൻ ഹൃദയഗാനമേ...മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീ
കിളിപോലുമീ വൃന്ദാവനഭൂവിൽ മൂകമേ (2) കളനാദപ്പൂഞ്ചോലയ്ക്കകതാരിൽ ശോകമേ (2) നീ മായരുതെന്നാലുമാത്മഗീതമേ. . മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീ (2) രാധികതൻ ഹൃദയഗാനമേ...മാഞ്ഞു പോകല്ലെ പോകല്ലെ പോകല്ലെ നീ.