പൊന്നേശു നരർ തിരുബലി മരണം നിനപ്പാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പൊന്നേശു നരർ തിരുബലി മരണം നിനപ്പാൻ
തന്നാനൊരു നിയമം അതിശയമേ

പൊന്നായ തിരു ജഡം നരർക്കു വേണ്ടി നുറുങ്ങി
ഒന്നോടെ തിരുരക്തം ചൊരിക്കുമെന്നും

അപ്പം ഒന്നെടുത്തവൻ വാഴ്ത്തി നുറുക്കി നൽകി
തൃപ്പാദം തൊഴുന്ന തന്നുടെ ശിഷ്യർക്കു്

കാസായിൽ ദ്രാക്ഷാരസം പകർന്നുയർത്തിയരുളി
ഈശോ തൻ രക്തമതെന്നകത്തിരിപ്പാൻ

മാഹാത്മ്യം അതിനനവധിയുണ്ടു് രഹസ്യമേ
ഏകൻ പോകുന്നു ബലി കഴിവതിനായു്