Jump to content

പൈങ്കിളിപ്പൈതലാളെ നീ യാക്കോബിന്റെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പൈങ്കിളിപ്പൈതലാളെ നീ യാക്കോബിന്റെ
പങ്കമറ്റ വാർത്തകളിലൊന്നു ചൊൽക
പഞ്ചസാര പാൽപഴവും തേനുമായി
നെഞ്ചകം തെളിയുമാറു തന്നിടുന്നേ
താതനുമെൻ ജനനിയും യേശുദേവൻ
താനുമെന്റെ നാവിലിപ്പോൾ വാസം ചെയ്ത്
സാരമാം കഥാമൃതത്തെ കേട്ടുകൊൾവിൻ
യേശുതുല്യനായിടുന്ന യാക്കോബിനെ
ചാരവെ വിളിച്ചുചൊന്നു ഇപ്രകാരം
ഓമനയാം എൻമകനും മേജറായി
ഭാര്യവേണമെന്നുള്ളോരു വേദവാക്യം
ആയതിനാലെൻമകനിന്നൊന്നുവേണം
അന്യമാം ഗൃഹത്തിൽ നിന്നും പെൺകൊടിയെ
വേഴ്ചയായ് മരീചചെയ്‌വാനാശിക്കല്ലേ
നിന്നുടെയാ മാതുലനാം ലാബാൻ തന്റെ
പുത്രിമാരിലൊരുത്തിയെ താലിവെപ്പാൻ
കാണുവാനായ് ആശയുണ്ടെനിക്കുപാരം
ഇത്തരം ജനകൻ ചൊല്ലി യാക്കോബിനെ
സത്വരമനുഗ്രഹവും നൽകി പിന്നെ
താതനുമിസ്സഹാക്കിന്റെ ആജ്ഞയാലെ
വീടുവിട്ടു യാത്രയായി ഹാരാനിലേക്ക്
ബെർശെബായിൽ നിന്നുംയാക്കോബൊട്ടുദൂരം