പൈക്കിരിത്തോട്ടം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പൈക്കിരിത്തോട്ടത്തിൽ പാത്തുമ്മ പെറ്റതും
കോലാഹലച്ചെറുക്കൻ തത്തിന്തകം

അവൻ പിറന്നപ്പോൾ നെല്ലൊന്നും കായ്ച്ചില്ല
മാവൊന്നും പൂത്തില്ലെന്നേ തത്തിന്തകം

ഉരുണ്ടപാറമേൽ പരന്നകല്ലിന്മേൽ
കിടന്നവനങ്ങോട്ടുറങ്ങുമ്പോൾ

പൊടിപ്പും തൊങ്ങലും വിരുതും കെട്ടിയ
കൊതുകു വന്നെന്നെ ഇറുക്കുന്നേ

ഇറുക്കല്ലേ കടിക്കല്ലേ
കൊതുകേ നീയെന്നെ ഇറുക്കല്ലേ

ഇറുക്കിയാലും കടിച്ചെന്നാലും
കടിച്ച ചോരഞാൻ കുടിച്ചേ മാറൂ

"https://ml.wikisource.org/w/index.php?title=പൈക്കിരിത്തോട്ടം&oldid=23093" എന്ന താളിൽനിന്ന് ശേഖരിച്ചത്