Jump to content

പെരിപ്പം പടപ്പെല്ലാം ഒരു മുത്താലെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പെരിപ്പം പടപ്പെല്ലാം ഒരു മുത്താലെ
പെരിയോൻ അമയത്ത് തൻ ഖുദ്റത്താലെ
അരിപ്പം മികും ആലം അർവാഹാക്കി
ആലം മിസാൽ ആലം അജ്സാമാക്കി

അരശ് പുരയ്ന്ദ് ആലം ഇൻസാനാക്കി
അദിയിൽ അനേകം സിർറ് അറിവുമാക്കി
ഉരയും മിനന്നാസൂതി ഇലൽ ജംഹൂതി
ഉകമെ പലെ ഗൈബാകിനേ ആലത്തിൽ

ആക്കി അഹ്മദും മുഹമ്മദ് എന്നെ
അരിമത്തിരുപേർ ബൈത്തവൻ പുകൾന്നേ
ആക്കം അർവാഹും പലേ ഖൽഖിലെ
അവരാൽ ഗുണം കിട്ടി സർവ്വദിലെ

ഹാകിം അരുൾക്ക് ആലം ഗയ്ബ് തന്നിൽ
ഹഖാൽ റുസുൽക്കെല്ലാം ഉദിത്ത് മുന്നിൽ
ഊക്കിൽ ശഹാദയിൽ നബികൾ പിന്നിൽ ഉദിപ്പിച്ചുടയവൻ തിഹാമു മന്നിൽ

മന്നിൽ നബി വന്ദെ റഹ്മത്തോളം
മന്നാൻ നിറുത്തി നാൾ ഖിയാമത്തോളം
നന്നായ് നബിക്കായെ ഉമ്ർ നാൽപത്തിൽ
നബിപട്ടവും നണ്ടീ മുറയ് നടത്തി

അന്നാൾ ഖുറൈശിയിൽ തലവർക്കുള്ളെ
അരിശം ശദീദായി നബിയെക്കൊള്ളെ
മന്നർ റസൂലോട് ചിളും കാലത്തെ
മറുത്തെ തലത്തെല്ലാം ബിളുന്ദിളിത്തെ

ഇളിത്തെ അബൂജഹ്ൽ പെരിയെ പേടൻ
ഇറയോൻ ലഅ്നത്ത് മികന്ദെ കേടൻ
പൊളിയൻ അരികരും നബിയിൽ ഏറ്റം
പോരാൽ പലെ ബന്നം ചെയ്താർ മാറ്റം

പൊളിയും കുലാ ചെയ് വാൻ ഉറച്ചെ ബാറാൽ
പരൻ തൻ അരുളാലെ നബിയും സാറാ
തെളിവർ അതീഖുമായ് ഉളർന്ദ് ഹിജ്റാ
തിഹാമപ്പദി ബിട്ട് മദീനം ചേരാൻ

മദിയാം റബീഉൽ അവ്വലിലെ വാഹാ
മദി നാൾ മദീനത്തിൽ ദഖലായ് ത്വാഹാ
ഹിദമാൽ നബിക്ക് ഉമ്ർ അഹ്മദന്നെ
ഹിജ്റാ പുറപ്പെട്ട് അദ്റാ ചേർന്നെ

മദിരക്കടൽ ഏറീ മുഹാജിർ അൻസ്വാർ
മാലും തടിയാലും ഉദക്കം ചെയ്താർ
മദിബാൻ നിറന്ദുദിത്തദിയിൽ ത്വയ്ബാ
മഹ്മൂദരാൽ ലെങ്കി തെളിന്ദ് സ്വഹബാ