പെന്തിക്കൊസ്തിൻ ശക്തിയെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
       കണ്ണികൾ
പെന്തെക്കോസ്തിൻ ശക്തിയെ
അയക്ക ദൈവമേ-നിൻ
സ്വന്ത ദാസർക്കേറ്റം ജീവൻ
ലഭ്യമാകുവാൻ

ലോകം തൻ വശത്തിലാക്കി
നിൻ ജനങ്ങളെ-ആത്മ-
ദാഹമുള്ള ദൈവമക്ക-
ളെത്ര ദുർല്ലഭം

നാമ മാത്രരായ് ജനം തി-
രിഞ്ഞു ഹാ വിഭോ-മാ-
കേമമായിട്ടൂണ്ടു ബാഹ്യ-
മായ മർമ്മങ്ങൾ

കേടുപറ്റി നിൻ സഭയ്കി-
താകെ നാഥനേ-ദിവ്യ
ചൂടുലേശമില്ലയെന്ന-
തെത്ര സങ്കടം

നെഞ്ചുപൊട്ടി വേദനപ്പെ-
ടുന്നു കർത്തനേ-നിൻ
തങ്കച്ചോരയല്ലോ നീ ചൊ-
രിഞ്ഞീ മർത്യർക്കായ്

പ്രാണനാഥനേ അയെക്ക
നിന്റെ ആവിയ-തീരെ
പ്രാണനറ്റ നിൻ സഭയു-
ണർന്നു ജീവിപ്പാൻ

ഉജ്ജ്വലിച്ചുയന്നീടേണ-
മാത്മപാവകൻ-മ-
ഹാത്ഭുതപ്രകാശമോടു
നിൻ സഭാന്തരേ

നീക്കുക ഭയം സകല
സംശയങ്ങളും - നിൻ
ഭാഗ്യവാസത്താലെ ഉള്ളം
സ്വർഗ്ഗമാക്കുകെ