പുസ്തകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പുസ്തകം

രചന:കെ.സി. കേശവപിള്ള

പുസ്തകങ്ങളിലഴുക്കു പറ്റിയാ-
ലത്തലേറ്റവുമെനിക്കു വന്നിടും;
പുത്തനായവ സദാ വിളങ്ങിയാ-
ലെത്തുമിങ്ങധികമായ കൗതുകം.

താറുമാറ വയെറിഞ്ഞിടാതെയും,
കീറിടാതെയുമൊരല്പഭാഗവും,
സാറിനുള്ളു തെളിയുന്ന മട്ടിൽ ഞാൻ
കൂറൊടൊത്തു മുറപോൽ പഠിച്ചിടും

ഞാനവറ്റിലൊരഴുക്കു തേക്കയോ
പേന പെൻസിലിവയാൽ വരയ്ക്കയോ
ചെയ്കയില്ലവ പഠിച്ചമാത്രയിൽ
ചേർത്തുവയ്ക്കുമൊരുപോലെ ഭംഗിയായ്

"https://ml.wikisource.org/w/index.php?title=പുസ്തകം&oldid=83184" എന്ന താളിൽനിന്ന് ശേഖരിച്ചത്