Jump to content

പുരാതന അറബി രാജ്യ ഭരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പുരാതന അറബി രാജ്യ ഭരണം

രചന:വി.വി. അബ്ദുല്ല സാഹിബ്
പുരാതന അറബി രാജ്യ ഭരണം (പി.ഡി.എഫ്.)

ചരിത്രാതീതകാലം മുതൽ ഈ ഭൂമുഖത്ത്‌ നടമാടിയിട്ടുളള എന്തുമാത്രം സംഭവങ്ങൾ വിസ്മൃതിയുടെ പാഴ്ക്കുഴിയിൽ അടിഞ്ഞുകിടക്കുന്നു ണ്ടാകും. ആശ്ചര്യകരങ്ങളും ഭയാനങ്ങളുമായ എന്തെല്ലാം പ്രവർത്തനങ്ങൾക്ക്‌ ഈ ചെറുമനുഷ്യന്റെ കരങ്ങൾ ഉത്തരവാദികളാണ്‌. മനുഷ്യന്റെ മനോഭാവം, സാമൂഹ്യവീക്ഷണം, അധികാരമോഹം, ജീവിതസങ്കൽപം, കാഠിന്യം, ക്രൂരത, മൃഗീയത എന്നിവയെ പ്രതിഫലിപ്പിക്കുന്ന അനേകം സംഭവങ്ങൾ ഇന്ന്‌ ഓർമ്മിക്കാൻ ലഭ്യമല്ല. അറിയപ്പെടുന്ന ചില വസ്തുക്കൾ ഇടക്കിടെ ഓർത്ത്‌ വിസ്മയിക്കാനും ഉൾക്കിടിലം കൊള്ളാനും വേണ്ടി കർണ്ണാകർണ്ണികയാ നിലനിൽക്കുന്നുണ്ട്‌.

ചരിത്രം എന്നാൽ ഭരണവും കൊട്ടാരവും അവകളുമായി ബന്ധപ്പെട്ട ജീവിതവുമാണെന്നായി നാം ചുരുക്കിയിരിക്കുന്നു. പല നൂറ്റാണ്ടുകൾക്ക്‌ മുമ്പത്തെ ജീവിതാന്തരീക്ഷം അക്കാലത്തെ സാംസ്ക്കാരിക നിലവാരത്തിന്റെ സൂചികയാണ്‌. സമാധാനം സാർവത്രികമായി അന്നുമില്ല, ഇന്നുമില്ല. സംസ്‌കാരമെന്നാൽ അടിപിടിയും പിടിവലിയും കാടത്തവും കടുംപിടുത്തവുമാണ്‌. അത്‌ ലോകത്തിന്റെ പുരോഗമനമാണെന്ന്‌ ദുഷിച്ച ലോകം ആവേശത്തോടെ ആശ്വസിക്കുന്നു.

അറബികൾ ഇരുപത്‌ നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ എങ്ങനെ ലോകത്ത്‌ വിഹരിച്ചിരുന്നു ഏന്ന ചരിത്രത്തിലേക്ക്‌ ഒരെത്തിനോട്ടമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഇതൊരു ചരിത്രഗ്രന്ഥമല്ല. മറിച്ച്‌ ചരിത്രസംഭവങ്ങളുടെ ഒരു സ്മരണമാത്രമാണ്‌.

മനുഷ്യസമുദായത്തിൽ സമാധാനത്തിന്റെ യഥാർത്ഥമൂല്യം അറിയുന്നവർ വളരെ വിരളമാണ്‌. അതെല്ലാം മറ്റെന്തിനൊക്കെയോ വേണ്ടി ജീവൻ ആഹുതി ചെയ്യുകയാണ്‌ മനുഷ്യൻ്റെ സർവ്വജനീനമായ വിഡ്ഢിത്തം ഏന്ന്‌ തിരിച്ചറിയുന്നവർ ഭാഗ്യവാന്മാർ.

ഗ്രന്ഥകാരൻ

വി.വി.അബ്ദുല്ല സാഹിബ്.

ഭാഗം ഒന്ന്

[തിരുത്തുക]

പൗരാണിക അറബികർ ബദുക്കൾ എന്നറിയപ്പെടുന്നു. അറബി ബദുക്കൾ ഒരു നാടോടി സമുദായമായിരുന്നു. അവർ കൂടാരത്തിൽ താമസിക്കുകയും ഇടക്കിടെ താമസസ്ഥലം മാറിക്കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. തന്മൂലം അവർക്ക്‌ സ്ഥാവര സ്വത്തുക്കളില്ല. അവർ താമസം മാറുമ്പോൾ കുടാരങ്ങളും ആടുമാടുകളും അടങ്ങുന്ന ജംഗമസ്വത്തുക്കൾ കെട്ടുകെട്ടി നാഴികകൾ ദുരെയുള്ള പുതിയ സ്ഥലത്തേക്ക്‌ താമസം മാറ്റുന്നു.

രണ്ട്‌ നായകൾ, രണ്ട്‌ പണ്ഡിതർ, രണ്ട്‌ വൈദ്യന്മാർ, രണ്ട്‌ വേശ്യകൾ - ഇവർ ഒരിക്കലും യോജിക്കയില്ല എന്ന ഒരു പഴമൊഴിയുണ്ട്. അതുപോലെ ബദു ഗോത്രങ്ങളും ആജന്മശത്രുക്കളാണെന്ന്‌ കരുതേണ്ടിയിരിക്കുന്നു. രണ്ട്‌ ഗോത്രങ്ങൾ കൂട്ടിമുട്ടിയാൽ ഉടനെ യുദ്ധമായി. അവരുടെ സ്വത്തുക്കൾ അന്യോന്യം പിടിച്ചടക്കാനുള്ള ശ്രമമായി. പരാജിതരുടെ സ്വത്തുക്കളെല്ലാം വിജയികൾ കൈവശപ്പെടുത്തുന്നു. കൂട്ടത്തിൽ അവരുടെ സ്ത്രീജനങ്ങളെയും അപഹരിച്ചെടുക്കുവാൻ വിജയികൾ മടിക്കില്ല. സ്ത്രീജനങ്ങളെ സംരക്ഷിക്കാൻ അങ്ങേയറ്റം പുരുഷന്മാർ പരിശ്രമിക്കുക സ്വാഭാവികമാണ്‌. ആ പരിശ്രമത്തിൽ വിജയപരാജയങ്ങൾ തുല്യമാകലും സ്വാഭാവികമാണല്ലോ.

ശത്രുപക്ഷത്ത്‌ അകപ്പെട്ട സ്ത്രീജനങ്ങളെ സ്വപക്ഷത്തേക്ക്‌ വീണ്ടെടുക്കുവാൻ പുരുഷന്മാർ അങ്ങേയറ്റം പരിശ്രമിക്കുന്നതാണ്‌. ഈ പരിശ്രമത്തിൽ ഒരു കാലയളവും ഇല്ല. ഭാഗ്യവശാൽ സ്ത്രീകളെ വിണ്ടെടുക്കാൻ കഴിഞ്ഞാൽ ആ സ്ത്രീകൾ സ്വപക്ഷത്ത്‌ ജനങ്ങളുടെയിടയിൽ മുൻകാലങ്ങളിലെ പ്പോലെ മാനമായി ജീവിക്കുന്നതാണ്‌. അന്യാധീനപ്പെട്ടതിനാലോ പരപീഡനത്തിന്‌ ഇരയായതിനാലോ ആ സ്ത്രീകളുടെ മേൽ യാതൊരു അപവാദവും ചുമത്തുകയില്ലെന്ന്‌ മാത്രമല്ല അഭിമാനക്ഷയം ബാധിക്കാതെ മാന്യതയോടെ അവരെ സ്വീകരിച്ച്‌ നിലനിർത്തുവാൻ സ്വജനങ്ങൾ തയ്യാറായിരിക്കുന്നതാണ്‌. ഈ സ്വഭാവം അറബി ബദു സംസ്ക്കാരത്തിൻറെ ഒരു സ്വർണ്ണഫലകമാണ്. ബലപ്രയോഗം നിമിത്തം തന്നെ സ്ത്രീയെ വീണ്ടെടുക്കാൻ കഴിയാത്തപ്പോൾ മോചന ദ്രവ്യംകൊടുത്ത്‌ സ്ത്രീകളെ വീണ്ടെടുക്കാൻ കഴിയുമായിരുന്നു.

യുദ്ധത്തിൽ കൈവശം വരുന്ന സ്വത്തുക്കൾ സൈനികർ തുല്യമായി ഭാഗിച്ചെടുക്കലാണ്‌ പതിവ്‌. അതും ശൈഖിനുള്ള ഓഹരി കൊടുത്ത ശേഷം. ഗോത്രത്തലവനായ ശൈഖിന്‌ ആകെ സ്വത്തിന്റെ നാലിലൊന്നിന്‌ അവകാശമുണ്ട്‌. ആ ഓഹരിക്ക്‌ “അൽമുർബാഅ "എന്നു പറയും. സ്വത്തുഭാഗി ക്കുന്നതിന്‌ മുമ്പ്‌ ശൈഖിന്‌ ഇഷ്ടാനുസരണം സ്വത്തിൽ നിന്ന്‌ എടുക്കാവുന്ന ഒരു അവകാശമുണ്ട്‌. അതിന്‌ “അസ്വിഫായ്‌ "എന്നുപറയുന്നു. ഇത്കൂടാതെ യാത്രയിൽ കിട്ടുന്ന വിലപിടിപ്പുള്ള സാധനങ്ങൾ മുതലിനോടുചേർക്കുന്നു. അതിന്‌ “അന്നശീത്ത്വ എന്നുപേർ. സ്വത്തുഭാഗിക്കുമ്പോൾ തുല്യമായി ഭാഗിക്കാൻ കഴിയാതെ അൽപം ചിലവസ്തുക്കൾ ബാക്കിയാവാനിടയുണ്ട്‌. ഉദാഹരണം രണ്ടോ മുന്നോ കുതിരകൾ അതിന്‌ "അൽഫുളുൽ" എന്നുപറയുന്നു. അത്‌ ശൈഖിനുള്ളതാണ്‌.

              ലകൽ മുർബാഉമിൻഹാവസ്സിഫായാ
              വഹുക്മുകവന്നശീതത്തുവൽഫുളുലു
              (ബിസ്ത്വാം ഇബ്നുകൈസ്‌)

ബദുക്കളുടെ സർജൻമാരുടെവശം ഫലപ്രദമായ ചില ലേപന ഔഷധങ്ങളുണ്ട്‌. ചൂടാക്കിയ ലോഹആയുധങ്ങളുണ്ട്‌. ശരീരങ്ങൾ മുറിക്കാനും - ജറ്‌ റാഹ്‌ - രക്തനഷ്ടം സംഭവിക്കാതെ തന്നെ ശസ്ത്രക്രിയ ചെയ്യാനും അവർക്ക്‌ കഴിഞ്ഞിരുന്നു. ഗോത്രത്തലവനായിരിക്കും സൈന്യത്തിന്റെ മേ. ധാവി. (കമാന്റർ),അയാൾ സൈന്യത്തിന്റെ മധ്യത്തിലായിരിക്കും. (അൽക്വൽബ്‌) സൈന്യത്തിന്റെ വലതുഭാഗത്തുള്ള വിഭാഗത്തിനെ “മൈമന" എന്നുപറയുന്നു. ഇടതുഭാഗത്തെ സൈന്യ വിഭാഗത്തിന്‌ "അൽമൈസറ എന്നുപറയുന്നു. മുൻഭാഗത്തെ കാവൽ സൈന്യത്തിന്‌ ”അൽമുക്വദ്ദമ” എന്നുപറയും. പിൻഭാഗത്തെ പിൻതുണപ്പടക്ക്‌ “അസ്സ്വാക്വ” എന്നുപറയും. ഇങ്ങനെ സൈന്യം പൊതുവെ അഞ്ചുഭാഗമാണ്‌. അതിനാൽ സാധാരണപട്ടാളത്തിന്‌ "അൽഖമീസ്‌" എന്നുപറയാറുണ്ട്‌.

      ബദുക്കളുടെ ഇടയിൽ ഒരു കൂടാരം ഒരു കുടുംബമാണ്‌. ഒരുകൂട്ടം കൂടാരങ്ങൾ ഒരു കുലം (CLAN) അൽഹയ്യ്‌ എന്നുപറയുന്നു. ഒരു കൂട്ടം ഹയ്യുകൾ ഒരു ഗോത്രമാണ്‌. (TRIBE ക്വബീല) വെള്ളം മേച്ചിൽ സ്ഥലം (അൽഹിമി) കൃഷിയിടം ഇവയെല്ലാം ഒരു ക്വബീല പൊതുവെ ഉടമപ്പെട്ടിരുന്നു. അപരിചിതരായ വല്ലവരും ക്വബീലയിൽ വന്നുചേർന്നാൽ കുടുംബങ്ങൾ അവരെ മൗലകൾ (മവാലി) ആയി സ്വീകരിച്ചിരുന്നു. മവാലികൾ രണ്ടു തരക്കാരാണ്‌.

1.കുടുംബത്തിന്റെ സംരക്ഷണയിൽ കഴിയുന്ന സ്വതന്ത്രൻ 2. മുൻ ഉടമയുടെ കീഴിൽ കഴിയാനാഗ്രഹിക്കുന്ന സ്വതന്ത്രനാക്കപ്പെട്ട അടിമ. മാവാലി ആകുടുംബത്തിന്‌ സഹായവും ശക്തിയുമായിരുന്നു. അങ്ങിനെ ഹയ്യിനും ആ ക്വബീലക്കും ബലം കൂടുന്നു. യുദ്ധത്തടവുകാരായിത്തീരുന്ന അറബികർ സ്വമേധയാഅടിമകളായിവർത്തിക്കാൻ തയ്യാറാവുന്ന പാരമ്പര്യം അന്നാടിന്റെ പ്രത്യേകതയാണ്‌. കൂടാതെ അറബികളായ അടിമകളെ വിലക്കുവാങ്ങാറും പതിവുണ്ട്‌. ആടുമാടുകൾ പോലെയുള്ള ഇതരസ്വത്തുക്കൾ പോലെയാണ്‌ ഒരാളുടെ ഉടമയിലുള്ള അടിമകൾ. അടിമസ്ത്രീകളാണെങ്കിൽ യജമാനന്മാരുടെ വെപ്പാട്ടികളായികഴിഞ്ഞുകൂടുന്നതിൽ അപമാനമായി കരുതുന്നില്ല. ഉന്നതകുലജാതിയാണെങ്കിൽ അവളെ സ്വതന്ത്രയാക്കി യജമാനൻ വിവാഹം ചെയ്യുന്നു.

      കൊലക്കുറ്റത്തിന്‌ ഹയ്യിൽ നിന്ന്‌ രക്ഷപ്പെടുന്ന കുറ്റവാളിയെ "ത്വരീദ” എന്നുപറയുന്നു. മാപ്പർഹിക്കാത്ത വൻകുറ്റമാണ്‌ കൊല. അതുപോലെ  ഗൗരവമായി കരുതുന്ന മഹാകൃത്യമാണ്‌ വ്യഭിചാരം എന്ന്‌ ചിലർ പറയുന്നു. ഇസ്ലാമിന്‌ മുമ്പ്‌ "ഇംറഉൽ ക്വൈസ' എഴുതിയ കവിത ഇതിന്‌ തെളിവായി ചുണ്ടിക്കാണിക്കപ്പെടുന്നു.
              തജാവസ്തുയഹ്റാസൻ ഇലൈഹാ വമഹ്ശറാ    
              അലയ്യഹിറാസൽ ലൗയസിർറൂന മക്വതലീ

കോപിഷ്ഠരായ കാവൽക്കാരെയും ക്വബീലക്കാരെയും മറികടന്ന്‌ ഞാൻ അവളിലേക്ക്‌ പ്രവേശിച്ചു. എന്നെ കൊല്ലാൻ ആഗ്രഹിച്ചുകൊണ്ട്‌ അവർക്ക്‌ എന്റെ മരണത്തെ ഒളിക്കാൻ കഴിഞ്ഞെങ്കിൽ


                                പ്രവാചകന്റെകാലം മുതൽ

പ്രവാചകൻ മുഹമദ്‌ നബി ഭരണം നടത്തിയിരുന്നത്‌ മസ്ജിദുന്നബവിയിലിരുന്നുകൊണ്ടാണ്. പ്രവാചകന്റെ ജീവിതകാലത്ത്‌ ഭരണകേന്ദ്രമായി ഒരു ആസ്ഥാനം പ്രത്യേകം ഉണ്ടാക്കിയില്ല.

         പ്രവാചകൻ സർവ്വാധികാരിയായിരുന്നു. (സോവറിൻ SOVEREIGN) ആർക്കും ഒരു നിലക്കും ചോദ്യം ചെയ്യാൻ പാടില്ലാത്ത വ്യക്തി. ഒരു സർവ്വാധികാരി ദൈവികനിയമത്തിനും പ്രകൃതിനിയമത്തിനും ധാർമ്മികനിയമത്തിനും കീഴ്‌പ്പെട്ടിരിക്കണം എന്നത്‌ ബോഡിൻ, ഓംബ്സ്‌,

ആസ്റ്റിൻ എന്നീ രാജ്യതന്ത്ര മീമാംസകന്മാരുടെ അഭിപ്രായമാണ്‌. ഈ ലക്ഷണങ്ങൾ തികഞ്ഞ വ്യക്തിയായിരുന്നു പ്രവാചകൻ തിരുമേനി.

         അലി(റ)യും ഉസ്മാൻ(റ)യും അവരുടെ അഭാവത്തിൽ ഉബയ്യുബ്നുകഅബും, സയ്ദുബ്നു ഥാബിത്തും ദിവ്യവെളിപാടുകൾ (ഖുർആൻ) രേഖപ്പെടുത്തിയിരിക്കുന്നു. സുബൈദുബ്നുൽ അവാമും ജുഹൈമുബ്നു സ്വലത്തും സക്കാത്തിന്റെയും സ്വദഖയുടെയും കണക്കുകൾ സുക്ഷിച്ചു. ഹുദൈഫത്തുബ്നുൽയമാൻ ഈത്തപ്പഴത്തിൽ നിന്നുള്ള വരുമാനം കണക്കാക്കിയിരുന്നു. മുശൈറത്തുബ്നു ശുഅ്ബയും ഹസനുബ്നുമൈറും ജനങ്ങളുടെ ഇടയിലുള്ള കൊള്ളക്കൊടുക്കകൾ റജിസ്റ്റർ ചെയ്തിരുന്നു അബ്ദുല്ലാഹിബ്നുൽഹർക്വമും അൽഉയാളുബ്നുഉക്വ് 

ബയും ഗോത്രങ്ങളുടേയും ജലത്തിന്റെയും കണക്കുകളും അൻസാരികളായ സ്ത്രീപുരുഷന്മാരുടെ റജിസ്റ്ററുകളും എഴുതിപ്പോന്നു. രാജാ ക്കന്മാർക്കും മറ്റു പ്രഭുക്കന്മാർക്കുമുള്ള കത്തുകൾ എഴുതിയിരുന്നത്‌ സൈദുബ്നുഥാബിത്ത്‌ ആയിരുന്നു. ചിലപ്പോൾ ഇപ്പണി അബ്ദുല്ലാഹിബ്നുഹർക്വമും നിർവ്വഹിച്ചിരുന്നു. മുഅ്നക്വിബ്നുഅബീഫാത്തിമ പുറം രാജ്യങ്ങളിൽ നിന്നുള്ള വരുമാനം (അൽമഗാനിം) രേഖ പ്പെടുത്തി. അൻസലുത്തബ്നു റബീഅ ആയിരുന്നു പ്രവാചകന്റെ സെക്രട്ടറി. പ്രവാചകന്റെ സീലും അദ്ദേഹമാണ്‌ സുക്ഷിച്ചിരുന്നത്‌.

         മുസ്ലിം സ്റ്റേറ്റിന്റെ തലസ്ഥാനം മദീന ആയിരുന്നു. സ്റ്റേറ്റിനെ സംസ്ഥാനങ്ങളായി ഭാഗിച്ചു. ഓരോസംസ്ഥാനത്തിനും അൽവാലി (ഗവർണർ) നിയമിതനായി. നിയമസമാധാനവും നീതിന്യായവും അദ്ദേഹത്തിന്റെ ഉത്തരവാദിത്വമായിരുന്നു. പ്രവാചകനായിരുന്നു ഗവർണറെ

നിയമിച്ചിരുന്നത്‌. കൂടാതെ അൽ ആമിൽ (കലക്ടർ) എന്നൊരു ഉദ്യോഗസ്ഥനുമുണ്ടായിരുന്നു.

ഓരോ ഗോത്രത്തിനും ഓരോ ആമിൽ ഉണ്ടായിരുന്നു. സകാത്ത്‌, സദക്വ ഇതെല്ലാം പിരിച്ചിരുന്നത്‌ ആമിലായിരുന്നു. ആമിൽ തന്മൂലം സകാത്ത്‌ നിയമത്തിൽ വിദഗ്ദ്ധനായിരുന്നു. പ്രവാചകനായിരുന്നു സ്റ്റേറ്റിലെ ക്വാളിൽ ക്വുളാത്ത്‌ (ചീഫ്‌ ജസ്റ്റിസ്‌) ഓരോ സംസ്ഥാനത്തിലും ജഡ്ജിമാരുണ്ടാ യിരുന്നു..

                               സ്റ്റേറ്റിലെ വരുമാനമാർഗ്ഗങ്ങൾ

1. യുദ്ധത്തിൽ കൈവശം വരുന്ന മുതൽ (ഗനീമത്ത്‌) 2. സക്കാത്ത്‌, സദഖ 3. തലവരി (ജിസ്യ) 3. ഭൂനികുതി (അൽഖറാജ്‌) 4. വിദേശ നികുതി (ഫയ്ഹ്) എന്നിവയായിരുന്നു സ്റ്റേറ്റിലെ വരുമാനം. 1.യുദ്ധത്തിൽ പിടിച്ചടക്കിയ ധനത്തിൽ അഞ്ചിൽ നാലുഭാഗം യുദ്ധത്തിൽ പങ്കെടുത്ത പടയാളികൾക്ക്‌ ഭാഗിച്ച്‌ കൊടുക്കും. ഒരു അശ്വാരൂഡന് കാലാൾപ്പടയാളിയുടെ ഇരട്ടി. (അബുഹനീഫ പറയുന്നതാണ്‌ ഇത്‌.) അബു യുസുഫ്‌ പറയുന്നത്‌ കുതിരക്ക്‌ രണ്ട്‌ ഓഹരിയും സവാരിക്കാരന്‌ ഒരോഹരിയും കൂടി ആകെ മൂന്നോഹരികിട്ടുമെന്നാണ്‌. ഒരു പടയാളി ഒരു ശത്രുവിനെ വധിച്ചിട്ടുണ്ടെങ്കിൽ അയാൾക്ക്‌ കൊല്ലപ്പെട്ടവന്റെ സ്വത്തുമുഴുവൻ ലഭിക്കുന്നതാണ്‌.(സ്വുൽബ്‌) അഞ്ചിലൊരുഭാഗം ദൈവത്തിനും പ്രവാചകനുമുള്ളതാണ്‌. എന്നുവെച്ചാൽ സർക്കാരിന്‌ എന്നർത്ഥം. 2. സക്കാത്ത്‌ A) ധാന്യങ്ങൾ, പഴങ്ങൾ, ഈത്തപ്പഴം, മുന്തിരി എന്നിവക്ക്‌. B) ഒട്ടകം, മാട്‌, ആട്‌ മുതലായവ വീട്ടുമൃഗങ്ങൾക്ക്‌ സ്വർണ്ണം, വെള്ളി D)മികച്ച കച്ചവടച്ചരക്കുകൾ

ഭുമിയിൽ ഉൽപ്പാദിപ്പിക്കുന്നവയുടെ സകാത്ത്‌ കൊയ്ത്ത്‌ കഴിഞ്ഞാൽ ഉടനെ കൊടുക്കണം. മറ്റുള്ളവ ഉടമയുടെ കൈവശം ഒരുകൊല്ലം ഇരുന്നതിന്‌ ശേഷം കൊടുത്താൽ മതി. എല്ലാത്തിനും ഒരു താഴ്‌ന്ന അളവുണ്ട്‌. (നിസ്വാബ്‌). സ്വർണ്ണവും വെള്ളിയും 200 ദിർഹമിൽ താഴെ വിലയെങ്കിൽ സകാത്തില്ല. ഭൂ ഉൽപ്പന്നം ഉശ് ര്(1/10) ആണ്‌ കൊടുക്കേണ്ടത്‌, പുഴയോ, മഴയോകൊണ്ട്‌ നനച്ചാൽ ആണത്‌. അല്ലെങ്കിൽ കോരിനനച്ചാൽ 1/20 അഞ്ച്‌ ശതമാനം കൊടുത്താൽ മതി. സ്വർണ്ണം, വെള്ളി കച്ചവടനിരക്ക്‌ ഇവക്ക്‌ രണ്ടര ശതമാനം ഭൂവുൽപ്പന്നം 5 കഴുത ഭാരങ്ങളിൽ കൂടിയാലേ സകാത്ത്‌ കൊടുക്കേണ്ടതുള്ളു. നിധികിട്ടിയാൽ സർക്കാരിന്‌ 1/5 ഭാഗം കൊടുക്കണം. സകാത്ത്‌ സാധുക്കളുടെ ഇടയിൽ വിതരണം ചെയ്യാനുള്ളതാണ്‌.

മാതാപിതാക്കൾ, ബന്ധുക്കൾ, അനാഥകൾ, ഭിക്ഷാടകർ, ജീവിക്കാൻ മാർഗ്ഗമില്ലാതെ ദുർമാർഗികളായവർ (കള്ളൻമാർ പോലെ) സ്വഭാവ ദൂഷ്യമുള്ള സ്ത്രീകൾ ഇവരെല്ലാം സകാത്തിന്‌ അർഹരാണ്‌.

3. ജിസ്‌യ. കൊല്ലത്തിൽ ഒരു ദിനാർ ആണ്‌ ജിസ്യയുടെ നിരക്ക്‌. ഇത്‌ അമുസ്ലിംകളിൽ നിന്ന്‌ മാത്രമെ പിരിച്ചെടുക്കുകയുള്ളു. സ്ത്രീകൾ, കുട്ടികൾ, ഭിക്ഷാടകർ, സന്യാസിമാർ, വൃദ്ധന്മാർ, ഭ്രാന്തൻമാർ, മാറാരോഗികൾ ഇവരൊക്കെ ജിസ്യയിൽ നിന്ന്‌ ഒഴിവാക്കപ്പെടുന്നതാണ്‌. പക്ഷെ മതിയായ വരുമാനമില്ലെങ്കിൽ മാത്രം (ഈ നികുതി പേർഷ്യയിലും റോമക്കാരിലും നടപ്പുണ്ടായിരുന്നു. കിബ്ക്കും കേപ്പിറ്റി എന്നായിരുന്നു അതിന്റെ പേര്) ജിസ്‌യസംഖ്യ പട്ടാളക്കാരുടെ ആവശ്യത്തിന്‌ മാത്രമെ ചിലവാക്കിയിരുന്നുള്ളൂ.

4. ഖറാജ്‌. ഇതൊരു ഭൂനികുതിയാണ്‌. അമുസ്ലിംകളിൽ നിന്നും പിരിച്ചെടുത്തിരുന്നു. പേർഷ്യക്കാരുടെ ഇടയിൽ ഇത്‌ നടപ്പുണ്ടായിരുന്നു. റോമക്കാരും "ട്രിബ്യുട്ടം സാലി" എന്ന പേരിൽ ഇത്‌ പിരിച്ചിരുന്നു. പ്രവാചകൻ ഖൈബർ പിടിച്ചടക്കിയപ്പോൾ കൃഷിചെയ്യനാവശ്യമായ അടിമ കൾ ലഭ്യമായില്ല. സ്വയം കൃഷി ചെയ്യാൻ മുസ്ലിമീങ്ങൾക്ക്‌ സമയവുമില്ല. അപ്പോൾ ജൂതന്മാർ മുസ്ലിംകളെ അംഗീകരിച്ചുകൊണ്ട്‌ പാട്ടത്തിന്‌ കൃഷിചെയ്യാമെന്ന്‌ സമ്മതിച്ച്‌ മുന്നോട്ടുവന്നു. പ്രതിഫലമായി ഉൽപ്പന്നത്തിൻറെ പകുതി തരാമെന്ന്‌ സമമതിച്ചു. ഉൽപ്പന്നം എത്രയെന്ന്‌ നിർണ്ണയി ക്കാൻ വർഷം തോറും അബ്ദുല്ലാഹിബ്നുറവാഹയെ അയച്ചിരുന്നു. അദ്ദേഹം ഖറാജ്‌ ശേഖരിക്കുകയും ചെയ്തു. ഈ തുകയും പട്ടാളക്കാർക്കായി ചിലവാക്കിയിരുന്നു. അന്ന്‌- പ്രവാചകന്റെ കാലത്ത്‌ ഭടന്മാർക്ക്‌ ശമ്പളമുണ്ടായിരുന്നില്ല. നികുതിവന്ന്‌ ചേർന്നാൽ അത്‌ പട്ടാളക്കാർക്കിടയിൽ വീതിച്ച്‌ കൊടുക്കലായിരുന്നു പതിവ്‌. അവിവാഹിതർക്ക്‌ ഒരോഹരി, വിവാഹിതർക്ക്‌ രണ്ടോഹരി.

5. ഫയ്ഹ്‌. യുദ്ധത്തിൽ പിടിച്ചടക്കിയ പ്രദേശങ്ങൾ നേർക്ക്‌ നേരെ സർക്കാരിന്റെ അധീനത്തിൽ വരുന്നു. അതിൽ നിന്ന്‌ കിട്ടുന്ന നികുതിയാണ്‌ . ഫയ്ഹ്‌ അത്‌ പ്രവാചകന്റെ ബന്ധുജനങ്ങൾ ദരിദ്രന്മാർ, വഴിയാത്രക്കാർ, സമൂഹത്തിന്റെ പൊതുനന്മ എന്നിവർക്കായി ചിലവഴിച്ചിരുന്നു.

                           ഖലീഫ.

ഖിലാഫത്ത്‌ എന്നത്‌ ഒരു ഭൗതികാധികാരമാണ്‌, മതകാര്യങ്ങളിൽ മാറ്റം വരുത്താനുള്ള ആത്മീയാധികാരം ഖലീഫക്കില്ല എന്നാൽ ഉമർ(റ) ചിലമാറ്റങ്ങൾ വരുത്തിയിട്ടുണ്ട്‌. അത്‌ സാഹചര്യങ്ങളുടെ നിർബന്ധത്തിനനുസരിച്ച്‌ വേണ്ടി വന്നതാണ്‌. ഉദാ:- ഒരിരുപ്പിൽ മൂന്ന്‌ മൊഴി ചൊല്ലി യാൽ പലതവണ മൂന്ന്‌ മൊഴിചൊല്ലിയതായി കണക്കാക്കും. കുതിരക്ക്‌ സകാത്ത്‌ ചുമത്തി.ഖുർആനിലോ സുന്നത്തിലോ ഇല്ലാത്ത അത്തരം കാര്യങ്ങൾ ഇജ്ത്തിഹാദിലൂടെ പ്രവൃത്തിരൂപത്തിൽ കൊണ്ടുവരാവുന്നതാണ്‌. അതിന്‌ അക്കാലത്തെ പണ്ഡിതന്മാരുടെ എല്ലാവരുടെയും അഭിപ്രായ ഐക്യവും ഉണ്ടായിരുന്നു.

പ്രവാചകന്റെ വേർപാടിൽ പിൻഗാമിയായി ഖുറൈശികളിൽ നിന്നു തന്നെ ഒരാളെ തെരഞ്ഞെടുക്കാൻ ജനങ്ങൾ സമ്മതിച്ചു.സഅദുബ്നുഉബാദ പോലുള്ളവർക്ക്‌ തത്വത്തിൽ അത്‌ സമ്മതമായില്ല. എന്നാൽ അബൂബക്കർ(റ) തെരഞ്ഞെടുത്തതിൽ അവർക്ക്‌ സമമതക്കേടുണ്ടായിരുന്നില്ല. മനമില്ലാമനസ്സോടെയെങ്കിലും അബൂബക്കറിനെ തെരഞ്ഞടുത്തത്‌ പ്രവാചകന്റെ നിർദ്ദേശത്തിനനുസരിച്ചായിരുന്നു. “മനുഷ്യർ ഖനിജങ്ങൾ പോലെയാണ്‌ അജ്ഞാനകാലത്ത്‌ ഉത്തരമായിരുന്നവർ ഇസ്ലാമിൽ വന്നാലും ഉത്തരമരായിരിക്കും. അവർ ഗ്രഹണശക്തി ഉള്ളവരാണെങ്കിൽ” (അന്നാസുമആദിനുൻ ഖിയാറുഹും ഫിൽജാഹിലിയ്യത്തി ഖിയാറൂഹും ഫിൽഇസ്ലാം ഇതാ ഫക്യഹൂ)“കാര്യങ്ങളുടെ നേതൃത്വം ഖുറൈശികളിലാണ്‌. മനുഷ്യരിൽ നല്ലവർ.അവരിൽ നല്ലവരെ പിൻതുടരുന്നു. അതിക്രമികൾ അവരിലുള്ള അതിക്രമികളെ പിൻതുടരുന്നു”. (ഹദീസിൽ നിന്ന്) ജ൯മനാ ഖുറൈശി ആയ ആൾ മാത്രമെ ഖലീഫ ആകാവു എന്ന്‌ ഇതിനെ വ്യാഖ്യാനിച്ചു. അപ്രകാരം കാര്യങ്ങൾ പ്രയോഗത്തിൽ വരികയും ചെയ്തു. ഖാരിജ്കളുടെ എതിർപ്പുണ്ടായിട്ടും ഇസ്‌ലാമിൻറെ ആദ്യ നൂറ്റാണ്ടുകളിൽ ഈ നടപടി തുടരുകയുണ്ടായി. “ആ സാഹചര്യത്തിൽ മാത്രം” എന്ന്‌ പ്രവാചകൻ പറഞ്ഞു. അതിലെ "മാത്രം"പ്രധാനമാണ്‌. ആദ്യത്തെ മൂന്ന്‌ ഖലീഫ മാരും മൂന്ന്‌ വൃത്യസ്ഥ കുടുംബത്തിൽപ്പെട്ടവരായിരുന്നു. അബുബക്കർ ബനുതയീം കുടുംബത്തിലും ഉമർ ആദിയ്യ്‌ കുടുംബത്തിലും ഉസ്മാൻ ബനൂ ഉമയ്യ കുടുംബത്തിലും പ്പെട്ടവരായിരുന്നു. എല്ലാം ഖുറൈശി ഗോത്രം തന്നെ. എല്ലാം റസൂലിന്റെ ഹാശിം കുടുംബക്കാരൻ. പ്രവാചകൻ പറഞ്ഞു. “ഉണങ്ങിയ മുന്തിരിങ്ങപോലെയുള്ള തലയോടുകുടിയ ഒരു നീഗ്രോ അടിമ നിങ്ങളുടെ ഭരണാധികാരിയായാൽ പോലും അയാൾ പറയുന്നത്‌ കേൾക്കുകയും അനുസരിക്കുകയും വേണം. (ഇസ്‌മഊ വഅത്വീഊവത്ധൻതഅ്മുറു അലൈക്കും അബ്ദുൻ ഹബ്ശിയുൻ കാനറഅ്സുഹു സബീബത്തൻ(ഹദീസ്‌)

മുസ്‌ലീംകൾ പൗരാണിക അറബികളുടെ തെരഞ്ഞെടുപ്പ് സമ്പ്രദായമാണ്‌ സ്വീകരിച്ചത്‌. ഒരു ഗോത്ര(TRIBE)ത്തിന്റെ നേതാവ്‌ മരണപ്പെട്ടാൽ എറ്റവും അധികം സ്വാധീന ശക്തിയുള്ള ആൾ നേതാവായിത്തീരുന്നു. ഉന്നതന്മാരെല്ലാവരും കൂടി അത്തരം ഒരാളെ തെരഞ്ഞെടുക്കും. പ്രായം കൊണ്ടും സ്വാധീനം കൊണ്ടും ജനങ്ങൾ ബഹുമാനിക്കുന്ന ആളെ അങ്ങനെ ഒരാളെ തെരഞ്ഞെടുത്താൽ അയാളെ ഓരോരുത്തരായി കൈപിടിച്ച്‌ കൂറും അനുസരണവും പ്രഖ്യാപിക്കുന്നു.

അബൂബക്കർ(റ) ഖുർആനും നബിചര്യയും അനുസരിക്കുമെന്ന്‌ പ്രഖ്യാപിച്ചു. ഉസ്മാൻ(റ)നെ സംബന്ധിച്ചിടത്തോളം ഇതിനും പുറമെ മറ്റൊരു നിബന്ധനകൂടി ജനങ്ങൾ ചുമത്തി. ആദ്യത്തെ രണ്ട്‌ ഖലീഫന്മാരെയും അനുകരിക്കാമെന്നായിരുന്നു ആ നിബന്ധന. നേർവഴിയിൽ നിലനിൽക്കുന്നിടത്തോളം കാലമല്ലാതെ ജീവിതകാലം മുഴുവനും ഖലീഫസ്ഥാനം വഹിക്കാമെന്ന്‌ അദ്ദേഹം പ്രസ്താവിച്ചില്ല. നേർവഴിയിൽ നിൽക്കുകയെന്നത്‌ അനുപേക്ഷണീയമായ ഒരു നിബന്ധനയായിരുന്നു. അലി(റ) മുൻ ഖലീഫമാരെ അനുകരിക്കാമെന്ന്‌ പ്രസ്താവിക്കുക യുണ്ടായില്ല. ഉപദേശകസമിതി (അശ്ശൂറ) ഖലീഫയെ സഹായിക്കാൻ ശൂറ എന്ന പേരിൽ ഒരു സമിതിയുണ്ടായിരുന്നു. മുതിർന്ന ജനനേതാക്കൾ നബിയുടെ പ്രധാനസഹാബികൾ പ്രവാചകന്റെ പള്ളിയിൽ യോഗം ചേരാറുണ്ട്‌. മദീനയിലെ പ്രധാനികൾ, ബദുക്കളുടെ നേതാക്കന്മാർ ഇവർക്കൊക്കെ അവരുടെ അഭിപ്രായം ഇന്ന്‌ പറയാൻ അവസരമുണ്ടായിരുന്നു. (അബുയുസഫ്‌)

യോഗം കൂടാനുദ്ദേശിക്കുമ്പേൾ ആ വിവരം പട്ടണത്തിൽ ഒരു മുന്നോടിയായി വിളംബരം ചെയ്യും. അപ്പോൾ ജനങ്ങൾ പട്ടണത്തിലെ പ്രധാനപള്ളിയിൽ വന്നുകൂടും. (അസ്സലാത്തുൽ ജാമിഅ)എന്ന്‌ വിളിച്ച്‌ പറയുകയും ചെയ്യും. പട്ടണത്തിൽ പല പളളികളുണ്ടായിരുന്നു. ഉമർഖത്താബ്‌ (ശേഷം പിൻഗാമികളും) പള്ളിയിൽ വന്ന്‌ സുന്നത്ത്‌ നമസ്ക്കരിക്കും. അനന്തരം ആലോചനാവിഷയത്തെക്കുറിച്ച്‌ ജനങ്ങളോട്‌ പ്രസംഗിക്കും. അതിന്‌ ശേഷം വിഷയം ചർച്ചചെയ്യും. അതിപ്രധാനവിഷയങ്ങൾ ചർച്ചചെയ്യുന്ന അവസരത്തിൽ പ്രധാനികളായ എല്ലാ സഹാബികളും വന്നുചേരുക പതിവായിരുന്നു. ചിലപ്പോൾ ചർച്ച പലദിവസം നീണ്ടുനിൽക്കും.ഉദാ:- ഇറാക്കിലും സിറിയയിലും പിടിച്ചടക്കിയ ഭൂമിഭടന്മാർക്ക്‌ വീതിച്ച്‌ കൊടുക്കണമോ എന്ന വിഷയം ദീർഘമായ പര്യലോചനക്ക്‌ വിധേയമായിരുന്നു. മദീനത്തും ചുറ്റുവട്ടത്തുമുള്ള എല്ലാ വിഭാഗക്കാരുടെയും പ്രതിനിധികൾ അതിൽ പങ്കെടുത്തു.

ഉമ൪(റ)പറഞ്ഞു. “ഞാൻ നിങ്ങളോട്‌ യാചിക്കുകയല്ല. എന്നെ ഭാരമേൽപിക്കപ്പെട്ടസംഗതിയിൽ എന്റെ പങ്കാളിയാവാൻ നിങ്ങളോടഭ്യ ർത്ഥിക്കുകയാണ്‌. നിങ്ങളുടെ കാര്യത്തിലുള്ള ഭാരം താങ്ങുവാൻ എന്നെ സഹായിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്‌. നിശ്ചയമായും ഞാൻ നിങ്ങളിൽ ഒരാൾ മാത്രമാണ്‌. എന്റെ തോന്നലനുസരിച്ച്‌ ഞാൻ ചെയ്യുന്ന കാര്യങ്ങൾ നിങ്ങൾ അനുകൂലിക്കണമെന്ന്‌ ഞാൻ ആഗ്രഹിക്കുന്നില്ല”. (അബുയുസഫ്)

നിഷാവന്ത്‌ യുദ്ധാവസരത്തിൽ ഖലീഫ ഉമർ(റ) സ്വന്തനിലക്ക്‌ സൈന്യത്തെ നയിക്കണമെന്ന്‌ ആഗ്രഹിക്കുകയുണ്ടായി. ഉസ്മാൻ(റ) തൽഹ, സുബൈർ, അബ്ദുറഹ്മാനുബ്നു ഔഫ്‌ എന്നിവർ ഖലീഫയുടെ ആഗ്രഹത്തെ എതിർത്ത്‌ സംസാരിച്ചു. ഒടുവിൽ അലി(റ)യുടെ ശക്തമായ വാഗ്ധോരണിയിൽ സംഗതി തീരുമാനമായി. ഖലീഫ യുദ്ധത്തിന്‌ പോകരുതെന്ന്‌ ഭൂരിപക്ഷപ്രകാരം തീരുമാനിച്ചു. (അത്തബാരി)

ഉ2൪(റ)പറഞ്ഞു "കൂടിയാലോചനയില്ലാതെ ഖിലാഫത്തില്ല".

മുജാഹിദുകളിൽ അലി, ഉസ്മാൻ, ത്വൽഹ, അബ്ദുറഹ്മാൻ, സുബൈർ എന്നീ മുഖ്യന്മാരടങ്ങിയ ഒരു വൃത്തമുണ്ടായിരുന്നു. ഉമർ(റ)അവരുമായി എപ്പോഴും കൂടിയാലോചന നടത്തുമായിരുന്നു.

അബുബക്കർ (റ)ഉസ്മാനെ ഖാളിൽ ഖുളാത്ത്‌ ആയി നിയമിക്കുകയുണ്ടായിട്ടുണ്ട്‌.

സാധുക്കളുടെ ഫണ്ട്‌ വിതരണം ചെയ്യാനും ഒരിക്കൽ ഉസ്മാൻ നിയമിതനായി. അലിയെ എഴുത്തുകുത്തുകളുടെ നേതാവായും തടവുകാരുടെ കാര്യങ്ങൾ നോക്കാനും ഏൽപ്പിക്കുകയുണ്ടായി. അതായത്‌ കാര്യങ്ങൾ ഒരാളുടെ ചുമലിലല്ല ഭാരം പലരുടെ ചുമലിലും ഏൽപ്പിക്കുകയുണ്ടായി.

കൂഫാ,ബസറ,സിറിയ എന്നിവിടങ്ങളിൽ നികുതിപിരിക്കാനുള്ള ഉദ്യോഗസ്ഥരായി ഏറ്റവും നല്ല യോഗ്യരായ വ്യക്തികളെ നിയമിക്കാൻ ഉമർ(റ) ജനങ്ങളെ തന്നെ ചുമതലപ്പെടുത്തി.കൂഫയിലെ ജനങ്ങൾ ഉസ്മാനുബ്നുൽ ഫർക്ക്വദ്‌ എന്നവരെയും ബസറയിലെ ജനങ്ങൾ ഹജ്ജാജിബ്നുൽ ഉലാത്ത്‌ എന്നവരെയും സിറിയയിലെ ജനങ്ങൾ മആനിബ്നുയസീദ്‌ എന്നവരെയും തെരഞ്ഞെടുത്തു. അതനുസരിച്ച്‌ ഖലീഫ അവരെ നിയമിക്കുകയും ചെയ്തു.

                                     സംസ്ഥാനങ്ങൾ

ഉമർ(റ) സാമ്രാജ്യത്തെ എട്ട്‌ സംസ്ഥാനങ്ങളായി ഭാഗിച്ചു. മക്ക, മദീന, സിറിയ, അൽജസീറ(മെസപൊട്ടോമിയ) അൽബസറ, അൽകൂഫ, ഈജിപ്ത്‌, ഫലസ്തീൻ, (മേലെ ഈജിപ്തിനെ 28 ജില്ലകളായും താഴെ ഈജിപ്തിനെ 18 ജില്ലകളായും ഭാഗിച്ചുവെന്ന് (അനിബ്നുആസ്)

                                     പ്രധാനഉദ്യോഗസ്ഥർ

വാലി, ആമീൽ, ഖാളി, കാത്തിബുദ്ദീവാൻ (സൈന്യത്തിന്റെ ചാർജ്ജുള്ള സെക്രട്ടറി) സാഹിബുബൈത്തുൽമാൻ (ധനകാര്യം ഫൈനാൻസ്‌ സെക്രട്ടറി) എന്നിവരായിരുന്നു സംസ്ഥാനത്തിലെ പ്രധാന ഉദ്യോഗസ്ഥർ. ഭക്തഖലീഫന്മാരുടെ കാലത്തുതന്നെ ഭരണനടത്തിപ്പിന്റെ നടപടിക്രമങ്ങൾ പൂർണ്ണമാക്കിയിരുന്നു.ഓരോ ജില്ലക്കും സർക്കാർ ആഫിസുണ്ടായിരുന്നു. (ദാറുൽ ഇമാറത്ത്‌ സെക്രട്ടറിയേറ്റ്‌ അദ്ദീവാൻ) ഓരോ ജില്ലയിലും ഒരു ജില്ലാഉദ്യോഗസ്ഥനും (അൽആമീ൯) ഒരു ജില്ലാഖ്യാളിയും ഉണ്ടായിരുന്നു. ജില്ലയുടെ ഉപവിഭാഗത്തിനും ഒരു ഖാളിയുണ്ടായിരുന്നു.

വാലി, ആമിൽ എന്നിവർക്കും നിയമകൽപ്പനകൊടുക്കപ്പെട്ടിരുന്നു. അതിൽ അവരുടെ അധികാരവും ഉത്തരവാദിത്വവും ചുമതലകളും വ്യക്ത മായി രേഖപ്പെടുത്തിയിരുന്നു. ഖലീഫയുടെ സീലും കയ്യൊപ്പും ആ നിയമപത്രത്തിൽ ഉണ്ടാകും. ചിലപ്പോൾ മുഹാജിറുകളും അൻസാരികളും സാക്ഷിയായി ഒപ്പിടാറുണ്ട്. ഉദ്യോഗസ്ഥർ പോകുന്നതിന്‌ മുമ്പായി ബഹുജനങ്ങൾ പള്ളിയിൽ തടിച്ച്‌ കൂടുകയും നിയമനപത്രം സദസ്സിൽ വായിച്ച്‌ കേൾപ്പിക്കുകയും ചെയ്യുമായിരുന്നു. അതിനാൽ അവരുടെ അധികാരചുമതലകളിൽ ജനങ്ങൾക്ക്‌ സംശയമുണ്ടായിരുന്നില്ല.

വാലി (ഗവർണർ) ആമിൽ എന്നിവർ പോകുമ്പോൾ ഉമർ ഖത്താബ്‌ അവരെ ഉപദേശിക്കാറുണ്ടായിരുന്നു. “നിശ്ചയം അറിയുക ഞാൻ നിങ്ങളെ ഭരണക്കാരായും അധികാരികളായും ജനങ്ങളുടെ മേൽ അധിപതികളായും അയക്കുകയല്ല. നേരെമറിച്ച്‌ ജനങ്ങൾ നിങ്ങളെ അനുകരിക്കാൻവേണ്ടി മാർഗ്ഗദർശകരായിട്ടാണ്‌ പറഞ്ഞയക്കുന്നത്‌. മുസ്ലിംകൾക്ക്‌ അവരുടെ അവകാശങ്ങൾ വകവെച്ചുകൊടുക്കണം. അവരെ അടിക്കരുത്‌. അത്‌ അവർക്ക്‌ അപമാനകരമാണ്‌. അവരെ പുകഴ്ത്തരുത്‌.

അങ്ങനെ ചെയ്താൽ അവർ അച്ചടക്കമില്ലാത്തവരായിത്തീരും. അവർക്ക്‌ നേരെ വാതിൽ കൊട്ടിയടക്കരുത്‌. അങ്ങനെ ചെയ്താൽ ശക്തന്മാർ ബലഹീനരെ കൊന്ന്‌ തിന്നുകളയും" (അബുയൂസഫ്‌)

ഓരോ വാലിയും ആമിനും നിയമിക്കപ്പെടുമ്പോൾ അവർ അവരുടെ സ്വത്തുക്കളുടെ പൂർണ്ണവിവരങ്ങൾ അടങ്ങുന്ന പട്ടിക നൽകേണ്ടതുണ്ട്. (അൽ ബലാദൂരി) അവരുടെ സ്വത്തുക്കൾ വർദ്ധിക്കുന്നുണ്ടോ എന്നന്വേഷിക്കുന്നതു ആവശ്യമെങ്കിൽ നടപടി എടുക്കുന്നതുമാണ്. അബൂഹുറൈറയുടെയും അംറുബ്നുആസിന്റെയും മുഴുവൻ സ്വത്തുക്കളും ഉമർഖത്താബ്‌ സർക്കാരിലേക്ക്‌ മുതൽക്കൂട്ടി. (അൽ ബലാദൂരി) ഉദ്യോഗസ്ഥന്മാർക്ക്‌ ഉയർന്ന ശമ്പളം കൊടുത്തിരുന്നത്‌ കൂടാതെ യഥേഷ്ടം ഭക്ഷണസാധനങ്ങളും (റേഷൻ) അനുവദിച്ചിരുന്നു. അവർ അത്യാഗ്രഹികളാവാതിരിക്കാനും പ്രലോഭനത്തിന്‌ വശംവദരാവാതിരിക്കാനും ഉദ്ദേശിച്ചായിരുന്നു ഈ നടപടികൾ. കൈക്കൂലി വാങ്ങാനുള്ള ദുരയും ഇതോടെ അസ്തമിക്കുമല്ലോ. ഇതിനുംപുറമെ ഉദ്യോഗസ്ഥർക്ക്‌ വാർഷിക വേതനവും (ബോണസ്) കൊടുത്തിരുന്നു.

ഗനീമത്ത്‌ മുതലിന്റെ അഞ്ചിലൊരു ഭാഗം പ്രവാചകന്റെ ബന്ധുജനങ്ങൾ, അനാഥകൾ, സാധുക്കൾ, വഴിയാത്രക്കാർ എന്നിവർക്കായി ചിലവഴിച്ചിരുന്നു. പ്രവാചകൻ ആതുക മൂന്നായിഭാഗിച്ചിരുന്നു. ഒന്ന്‌ സ്വന്ത ആവശ്യത്തിന്‌ എടുക്കും. ഒരു ഭാഗം ബന്ധുജനങ്ങൾക്ക്‌ കൊടുക്കും ഒരു ഭാഗം മറ്റുള്ളവർക്കായി ഉപയോഗിക്കും (അബൂയുസഫ്) അദ്യത്തെ മൂന്ന്‌ ഖലിഫന്മാരും ഖുമുസ്‌ എന്ന വരുമാനം മൂന്നായി ഭാഗിച്ചിരുന്നു.

പ്രവാചകനും ബന്ധുക്കൾക്കുമുള്ള ഓഹരി ആയുധസജ്ജീകരണത്തിനും മറ്റു സൈനിക ആവശ്യങ്ങൾക്കും ഉപയോഗിച്ചു. പ്രവാചകന്റെ അനന്തരാവകാശികൾക്കോ ബന്ധുജനങ്ങൾക്കോ ഒന്നും കൊടുത്തിരുന്നില്ല. അലി(റ)യും അങ്ങിനെതന്നെയാണ്‌ ചെയ്തിരുന്നത്‌. (അബൂയുസഫ്‌) മറ്റൊരു റിപ്പോർട്ടിൽ പറയുന്നു. ഖത്താബിന്റെ ഭരണകാലത്ത്‌ ഹാശിം കുടുംബക്കാർക്ക്‌ അവരുടെ ഓഹരികിട്ടിയിരുന്നുവെന്ന്‌ (അബൂയുസഫ്‌)

മുൻ നൂറ്റാണ്ടുകളിൽ കുതിര ചുരുക്കമായിരുന്നു. പ്രവാചകന്റെ കാലത്ത്‌ കുതിരകളെ ഇറക്കുമതി ചെയ്യുകയായിരുന്നു. കുതിരക്ക്‌ സകാത്തും ഉണ്ടായിരുന്നില്ല, ഉമർ ഖത്താബിന്റെ കാലത്ത്‌ കുതിരക്കച്ചവടം ലാഭകരമായ ഒരു വ്യാപാരമായി വളർന്നിരുന്നു. അതിനാൽ ഖലീഫ കുതിരക്ക്‌ സകാത്ത്‌ ചുമത്തി.

                                അൽ ഉശ്റ്

കൃഷി ഉൽപ്പന്നങ്ങൾക്കുള്ള നികുതിയാണ്‌ അൽ ഉശ്റ്‌. പ്രകൃതിജലം ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങൾക്ക്‌ പത്തുശതമാനവും നനച്ചുണ്ടാക്കുന്നവക്ക്‌ അഞ്ചുശതമാനവും ആണ്‌ നിരക്ക്‌. ഈ നികുതി ഉൽപ്പന്നം അഞ്ച്‌ വസ്ക്വ്‌ (80സാഅ്‌) തീകഞ്ഞാലേ കൊടുക്കേണ്ടതുള്ളൂ.

പിടിച്ചടക്കിയ ഭൂമി ഭടന്മാർക്ക്‌ വീതിച്ച്‌ കൊടുത്തിരുന്നു. ഉമർഖത്താബിന്റെ ശൂറായോഗം മുസ്ലിംകൾ സ്വത്ത്‌ കൈവശം വെക്കുന്നതിന്‌ എതിരായിരുന്നു. അത്‌ നിരോധിക്കുകയും ചെയ്തു. ആദ്യ കാലത്തെ മുസ്ലിംകളുടെ വശം ഭൂമിയുണ്ടായിരുന്നു. പിൽക്കാലത്ത്‌ സ്വാർത്ഥരായ ജനങ്ങൾ എല്ലാം തകിടം മറിച്ചു.

                                 ജിസ്‌യ

ഒരു ദീനാർ ഒരു വർഷത്തിൽ ഒരാൾ സ്റ്റേറ്റിന് കൊടുക്കുന്ന നികുതിയാണ്‌ ജിസ്‌യ. ഇത്‌ അമുസ്സിംകളുടെ മേൽ മാത്രം ചുമത്തിയിരുന്നു. പേർഷ്യയിലുണ്ടായിരുന്ന ഈ സമ്പ്രദായം ഉമർ മാതൃകയാക്കിയതാണ്‌. സംസ്ഥാനങ്ങൾ പലനിരക്കിലായിരുന്നു ഈ നികുതി പിരിച്ചത്‌. ഖത്താബും അപ്രകാരം തരംതിരിച്ചു. ധനികരിൽ നിന്നും നാല്‌ ദീനാർ, മധ്യനിരക്കാരിൽ നിന്നും രണ്ട്‌ ദീനാർ, വരുമാനമുള്ള ദരിദ്രരിൽ നിന്നും ഒരു ദീനാർ ഇതായിരുന്നു ഖത്താബിന്റെ നിരക്ക്‌ (അൽ ബലാദൂരി) ഈജിപ്തിൽ അംറുബ്നുആസ്‌ എല്ലാവരിൽ നിന്നും രണ്ട്‌ ദീനാർ വീതം പിരിച്ചിരുന്നു.

ജിസ്‌യ കരത്തിന്റെ ലക്ഷ്യം ജനങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു. ഒരു പ്രദേശത്തെ രക്ഷിക്കാൻ കഴിയുകയില്ലെന്ന്‌ ഖലീഫക്ക്‌ തോന്നിയാൽ വാങ്ങിയ ജിസ്‌യ മടക്കികൊടുക്കുമായിരുന്നു. യർമൂക്ക്‌ യുദ്ധത്തിന്‌ മുമ്പ്‌ മുസ്ലിം സൈന്യം ഹിംസ്‌, ഡമസ്കസ്‌, എന്നിവിടങ്ങളിൽ നിന്ന്‌ പിൻവാങ്ങിയപ്പോൾ അവിടെ നിനും പിരിച്ചെടുത്ത ജിസ്‌യ മടക്കിക്കൊടുക്കുകയുണ്ടായി. (അൽ ബലാദൂരി, അബുയൂസഫ്)

ഒരു ദിമ്മിയുദ്ധത്തിൽ പങ്കെടുത്താൽ അയാൾ ജിസ്‌യ കരത്തിൽ നിന്നും ഒഴിവാക്കപ്പെടും. പട്ടാളക്കാർക്ക്‌ വല്ല സേവനവും ചെയ്തിട്ടുണ്ടെങ്കിൽ അങ്ങിനെയുള്ള സേവനക്കാരെ ആ കൊല്ലം ജിസ്‌യയിൽ നിന്ന്‌ ഒഴിവാക്കും. ഉസ്മാൻ (റ) ന്റെ കാലത്ത്‌ സൈപ്രസ്‌ പിടിച്ചടക്കിയപ്പോൾ ആ രാജ്യത്തെ സംരക്ഷിക്കാൻ കഴിയുമെന്ന്‌ ഖലീഫക്ക്‌ ഉറപ്പ് തോന്നാഞ്ഞകാരത്താൽ അവിടെ നിന്ന്‌ ജിസ്‌യ പിരിക്കുകയുണ്ടായില്ല.

ഖറാജ്‌ ഭൂമി വളരെ പരിമിതമായിരുന്നു. ഭക്തഖലീഫന്മാരുടെ കാലത്ത്‌ അത്‌ വർദ്ധിക്കുകയുണ്ടായി. റോമാസാമ്രാജ്യത്തിന്റെ ഗണ്യമായഭാഗവും പേർഷ്യമുഴുവനും ഖറാജ്‌ ഭൂമിയായിമാറി. സിറിയയിലേയും ഇറാക്കിലേയും ഭൂപ്രദേശം അപ്രകാരം സൈനികർക്ക്‌ വിതരണം ചെയ്യണോ എന്നകാര്യം ഉമർഖത്താബ്‌ പരിഗണിക്കുകയുണ്ടായി. ആ നാട്ടുകാരെ അവരുടെ ഭൂമി നഷ്ടപ്പെടുത്തുന്നതിന്‌ ഖത്താബ്‌ വ്യക്തിപരമായി അനുകൂലമായിരുന്നില്ല. എങ്കിലും പല കാര്യങ്ങളും അതിനോട്‌ ബന്ധപ്പെടുത്തി പരിഗണിക്കേണ്ടതുണ്ടായിരുന്നു. 1, സർക്കാരിന്‌ വരുമാനം അനുപേക്ഷണീയമായിരുന്നു. 2, വരുമാനസ്ഥിരതയുടെ അടിസ്ഥാനം കൃഷിയായിരുന്നു 3, അറബികൾ കൃഷിയിലേർ പ്പെട്ടാൽ അലസരാവാനും യുദ്ധത്തിൽ വീര്യം കുറയാനും കാരണമാവും. ഈ വീക്ഷണത്തിൽ ഉസ്‌മാൻ(റ), അലി(റ), ത്വൽഹ(റ ) എന്നിവർ ഖലീഫയെ പിന്താങ്ങി. എന്നാൽ സുബൈർ(റ) അബ്ദുറഹ്മാനുബ്നു അഫ്‌, ബിലാൽ (റ) എന്നിവർ സൈന്യത്തിന്റെ പിന്തുണയോടെ അതിനെതിര ഭിപ്രായക്കാരായിരുന്നു.

ഈ സാഹചര്യത്തിൽ ശുറായോഗം വിളിച്ച്‌ കൂട്ടി. ഇത്‌ വളരെ ഗൗരവപ്പെട്ട വിഷയമായിരുന്നതിനാൽ ചർച്ചദിവസങ്ങളോളം നീണ്ടു നിന്നു. ഭാവിതലമുറയുടെ നന്മ ഉദ്ദേശിച്ച് ഭൂമി അതിന്റെ മുൻ കൃഷിക്കാരുടെ വശം വിട്ടുകൊടുക്കുന്നതോ, അങ്ങിനെചെയ്യാതിരിക്കുന്നതോ ഏതാണ്‌ സ്വീകരിക്കേണ്ടുന്ന മാർഗ്ഗം എന്ന വിഷയം ചൂടുപിടിച്ച ചിന്തക്ക്‌ വിധേയമായി. (അൽ ബലാദൂരി)

ഒരു വിഭാഗക്കാര്‌ പറഞ്ഞു. ഭാവിജനതക്ക്‌ ഈ ഭൂമിയിൽ യാതൊരവകാശവുമില്ലെന്ന്. ഒടുവിൽ ഖത്താബ്‌(റ) ഖുർആനിലെ 59ആം സൂറത്തിലെ 7-9 വാക്യങ്ങൾ ഉദ്ധരിച്ചു. അതനുസരിച്ച്‌ പിടിച്ചടക്കിയ രാജ്യങ്ങൾ മുഹാജിറുകൾക്കും അൻസാറുകൾക്കും ഉള്ളതാണെന്നും അനന്തരം അതിനുശേഷം വരുന്നവർക്കും ഉള്ളതാണ്‌ എന്ന ആശയത്തിന്മേൽ ഖലീഫ ഊന്നൽകൊടുത്തുകൊണ്ട്‌ ആ അഭിപ്രായം വിജയിപ്പിച്ചു .(അബുയൂസഫ്‌)

ഉമർ (റ) ഭരണം ക്രമീകരിച്ചപ്പോൾ ഒരു സർവ്വേ നടത്തുകയുണ്ടായി. ഇറാഖ്‌ മുഴുവനും ഖലീഫയുടെ കൽപ്പനപ്രകാരം ഉസ്മാനുബ്നു ഉനൈഫ്‌ സർവ്വേ ചെയ്തു. ആ ഭൂമിയിൽ ബാർലി കൃഷിക്ക്‌ ഒരു കൊല്ലത്തിൽ ഒരു ജരീബീന്‌ (3600 ചതുരശ്രവാര] ഒരു ദിർഹം നികുതി ചുമത്തി. ഗോതമ്പ്‌, കരിമ്പ്‌ മുതലായവ കൃഷിചെയ്യുന്നതിന്‌ രണ്ട്‌ ദിർഹവും പച്ചക്കറിക്ക്‌ മൂന്ന്‌ ദിർഹവും പരുത്തിക്ക്‌ അഞ്ച്‌ ദിർഹവും എള്ളിന്‌ 8 ദിർഹവും മുന്തിരി, ഈത്തപ്പഴം എന്നിവക്ക്‌ 10 ദിർഹവും ആയിരുന്നു നികുതി. ഫലപുഷ്ടികുറഞ്ഞ പ്രദേശത്തിന്‌ സന്ദർഭോചിതം നികുതിയിൽ ഇളവ്‌ ചെയ്തിരുന്നു.

വേറൊരു സർവ്വേ ചെയ്യിക്കാൻ ഉമർ ഖത്താബിന്‌ കഴിഞ്ഞില്ല. ആ പ്രദേശങ്ങളെല്ലാം പഴയനിലതുടർന്നു.

സർവ്വേ ചെയ്ത ആദ്യത്തെ വർഷം ഇറാഖിൽ നിന്നുള്ള വരുമാനം (റവന്യൂ) 86,000,000 ദിർഹമായിരുന്നു. അത്‌ താമസിയാതെ തന്നെ 100,000,000 (100 മില്യൻ) ആയി ഉയർന്നു.

ഈജിപ്തിൽ ഫറോവന്മാരുടെ സമ്പ്രദായം തന്നെ ഖത്താബ്‌ തുടർന്നു. റോമക്കാർ അവരുടെ പട്ടാളക്കാരുടെ ഉപയോഗത്തിന്‌ വേണ്ടി സാധാരണ നികുതിക്കും പുറമെ അധികപ്പടിയായി ധാന്യം വസൂലാക്കുക പതിവായിരുന്നു. മുസ്ലിമിംകളും ആരംഭത്തിൽ ഇങ്ങനെ ഗോതമ്പ്‌, എണ്ണ, തേൻ സൊർക്ക മുതലായ സാധനങ്ങൾ അധികപ്പടിയായി വാങ്ങിയിരുന്നു. പിന്നീട്‌ അനധികൃതമായ ആ ശേഖരണം നിർത്തൽ ചെയ്തു. ആ നടപടി അനീതിയും ക്രൂരതയുമാണെന്ന്‌ ഉമർഖത്താബ്‌ ഉദ്യോഗസ്ഥരെ പറഞ്ഞുമനസ്സിലാക്കി.

ഒന്നിടവിട്ട വർഷങ്ങളിൽ ക്ഷേമവും വരൾച്ചയും മാറി മാറി വരിക പതിവായിരുന്നു.അതിനാൽ ഖത്താബിന്റെ നിർദ്ദേശപ്രകാരം ഓരോ വർഷവും റവന്യു ഉദ്യോഗസ്ഥർ വിളവിന്റെ അളവ്‌ നിർണ്ണയിച്ച്‌ തദനുസാരം നികുതി വസൂലാക്കുമായിരുന്നു. ശരാശരി നിരക്ക്‌ ജരീബിന്‌ ഒരു ദീനാറും 3 ഇർദബ്‌ ധാന്യവും ആയിരുന്നു. (1 ഇർദബ്‌ = 51/2 ബുഷൽ)

റോമക്കാർ സിറിയ മുഴുവൻ സർവ്വേ ചെയ്തിരുന്നു. വളരെ പുഷ്ടിയും ജലസൗകര്യവും അനുസരിച്ച്‌ ഭൂമിയെ തരംതിരിക്കുകയും അതനുസരിച്ച്‌ നികുതി ചുമത്തുകയും ചെയ്തിരുന്നു. ഉമർ ഖത്താബ്‌ പഴയ സമ്പ്രദായം തുടർന്നുപോന്നു. എങ്കിലും റോമക്കാർ നടപ്പാക്കിയിരുന്ന ജമ്മി കുടിയാൻ സമ്പ്രദായം (ഫ്യൂഡൽ സിസ്റ്റം) നിർത്തൽ ചെയ്തു. അങ്ങിനെ കൃഷിസ്ഥലം കൃഷിക്കാരന്‌ സ്വന്തമായി.

ഭരണഭാഷയും പഴയത്‌ തന്നെയായിരുന്നു. ഇറാഖിൽ പാർസി ഭാഷ, പേർഷ്യയിൽ പാർസിയെന്നുപറയേണ്ടതില്ലല്ലോ. സിറിയയിൽ സിറിയാക്ക്‌ ഭാഷയും ഈജിപ്തിൽ കോപ്റ്റിക്‌ ഭാഷയും നിലനിന്നു. റോമക്കാർ 6 ആം നൂറ്റാണ്ട് വരെ ഭരണഭാഷയായി ഗ്രീക്ക്‌ ഉപയോഗിച്ചിരുന്നു.

                             സകാത്ത്‌

5 ഒട്ടകം വരെ സകാത്തില്ല

5-9 വരെ 1. ജദിയ്യ് (6 മാസം പ്രായമുള്ള കോലാട്‌ - ആട്‌]

അല്ലെങ്കിൽ

ഫിന്നി (1 വയസ്സ്‌ പ്രായമുള്ള ആട്‌ - ചെമ്മരിയാട്‌)

10-14- രണ്ട്‌ ആട്‌

15-19-3 ആട്‌

20-24-4 ആട്‌

25-35-1 ബിൻത്‌ മക്വാദ്‌ (1 വയസ്സായ പെണ്ണൊട്ടകം)

അല്ലെങ്കിൽ

ഇബ്നുലബൂൻ (രണ്ട് വയസ്സായ ആണൊട്ടകം)

36-45- ഒരു ബിൻത്‌ ലബൂൻ (രണ്ട്‌ വയസ്സായ പെണ്ണൊട്ടകം) -

46- 60- 1-(ഹിക്വത്ത്) മൂന്നുവയസ്സുള്ള പെണ്ണൊട്ടകം (പ്രസവിക്കാൻ യോഗ്യമായത്‌)

61-75. 1-ജദ്ദ് (4 വയസ്സായ പെണ്ണൊട്ടകം)

76-90- 2 ബിൻത് ലബൂൻ

91-120- 2 ഹിക്വത്ത്‌

ഇതുവരെ എല്ലാവരുടേയും ഇടയിൽ അഭിപ്രായഐക്യമുണ്ട്‌ (നസ്സായകൗല്)


അബൂഹനീഫ :- 120 ന്‌ മേൽ ഈ വൃത്തം ആരംഭിക്കും ശാഫിഈ :- 120 ന്‌ മേൽ ഓരോ 40 ഒട്ടകത്തിനും 1 ബിൻത് ലബൂൻ.ഓരോ 50 നും ഹിക്വത്ത്‌

  മാടുകൾ

29 വരെ സകാത്തില്ല 30 ന്‌ 1 താബിഅ:അല്ലെങ്കിൽ 1 തബിഅ്‌ [6 മാസം പ്രായമുള്ള ആണോ പെണ്ണോ കന്ന്‌) 40 ന്‌ 1 മുസിന്ന (1 വയസ്സ്‌ പശു, കാളയുമാവാം) 60 ന്‌ 2 തബിഅ്‌ 60 ന്‌ ശേഷം ഓരോ മുപ്പതിനും 1 തബിഅ്‌ ഓരോ 20 നും മുസിന്ന കോലാട്‌, ചെമ്മരിയാട്‌ മുപ്പത്തൊമ്പത്‌ വരെ സകാത്തില്ല 40-120 1 ജദിയ്യ്‌ (ഥിന്നി) 120-200-2 ആട്‌ 200-399- 3 ആട്‌ പിന്നെ 100 ന്‌ ഒരാട്‌ വീതം (അൽ മാവർദി)

        ആദ്യകാല അബ്ബാസികൾ

അബ്ബാസിയ ഭരണം തുടങ്ങിയ ആദ്യ ദശയിൽ സാമ്രാജ്യത്തെ 35 (അല്ലെങ്കിൽ 36) സംസ്ഥാനങ്ങളായി ഭാഗിച്ചിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ അതിർത്തികൾ സ്ഥിരമായിരുന്നില്ല. സംസ്ഥാനത്തിന്റെ വലിപ്പം ഖലീഫയുടെയോ വസീറിന്റെയോ (മന്ത്രി) ദൃഷ്ടിയിൽ ഗവർണ്ണർക്കുള്ള പദവി അനുസരിച്ച്‌ വൃത്യാസപ്പെടുത്തുമായിരുന്നു. അൽ അബ്ബാർ മുതൽ സാമ്രാജ്യത്തിന്റെ പടിഞ്ഞാറെ അറ്റം വരെയുള്ള മുഴുവൻ പശ്ചിമ പ്രദേശത്തിന്റേയും വൈസ്രോയിയായി ജഅ്ഫറുൽ ബർമ്മക്കിയെ ഹാറൂൺ റഷീദ്‌ നിയമിച്ചു. ജഅ്ഫറിന്റെ സഹോദരനായ അൽഫള് ലുൽ ബർമക്കിയെ പൂർവ്വദേശത്തിന്റെ വൈസ്രോയിയായും നിയമിച്ചു. പിന്നീട്‌ ബർമിക്കികളുടെ പദവിക്കും ഔന്നത്യത്തിനും ഭരണതലത്തിൽ ഹാനി സംഭവിച്ചു. അപ്പോൾ ഹാറൂൺ റശീദ്‌ അൽഫള് ലുബ്നു സഹ് ലിനെ ഖുറാസൻ, നൂർജഹാൻ, തബരിസ്ഥാൻ, അൽരയ്യ് എന്നിവയുടെ ഗവർണ്ണറായി നിയമിച്ചു.

അൽ മഅ്മൂൻ മുൻഭരണകർത്താവായപ്പോൾ അൽഫള് ലിനെ ഏൽപിച്ച രാജ്യങ്ങളുടെ അതിർത്തികൾ അൽപം ഭേദപ്പെടുത്തുകയുണ്ടായി. കിഴക്ക്‌ മുഴുവനും അതായത്‌ നീളത്തിൽ അമദാൻ പർവ്വതം മുതൽ സിക്വിനാൻ പർവ്വതം വരെയും

വീതിയിൽ ഫാർസ്‌ കടൽ (പേർഷ്യൻ ഗർഫ്‌) അൽഹിന്ദ്‌. അറബിക്കടൽ മുതൽ ദൈ യ് ലാൻ കടൽ, ജുർജാൻ (കാസ്പിയൻ കടൽ) വരെയും ഉള്ളപ്രദേമായിരുന്നു പുതിയ അതിർത്തിയിൽപ്പെട്ടത്‌. അദ്ദേഹത്തിന് നിശ്ചയിച്ച ശമ്പളം 3,000,000 (3 മില്യൻ) ദിർഹമായിരുന്നു. അദ്ദേഹത്തിന്‌ കൊടുത്ത സ്ഥാനപ്പേർ ദുർരിയാസത്തൈൻ (രണ്ട്‌ രാജ്യങ്ങളുടെ ഉടമ) എന്നായിരുന്നു. രണ്ട്‌ വിഷയങ്ങളുടെ അധിപനെന്നായിരുന്നു സങ്കൽപം - ഭരണവും, യുദ്ധവും (അൽ ജഹ്ശിയാരി)

                                   സംസ്ഥാന വകുപ്പുകൾ

1. ദീവാനുൽ ഖറാജ്‌

2. " ൪റസാഇൽ 3. ” സ്സീമാം 4. " ബരീദ്‌ 5 ” ദിയാ

1. നികുതി മതിപ്പിടലും ശേഖരണവും ഈ വകുപ്പിന്റെ പ്രവർത്തനമാണ്‌. ജനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന്‌ ആവശ്യമായ ഭരണപരിഷ്ക്കാരങ്ങളും ഈ വകുപ്പിന്റെ ഉത്തരവാദിത്വത്തിൽപെടും. - ചുരുക്കത്തിൽ ധനകാര്യം മുഴുവനും. 2. ഭരണസംബന്ധമായ കത്തിടപാടുകളും ഈ വകുപ്പ് കൈകാര്യം ചെയ്യുന്നു. സർക്കാർ സീലും ഇവരുടെ വശമാണ്‌ - ഉന്നത്തെ സെക്രട്ടറിയേറ്റ്‌ എന്ന്‌ പറയാം. 3. സംസ്ഥാനങ്ങളുടെ കണക്കുകൾ വരവ്‌ ചെലവ്‌ കണക്കുകൾ പരിശോധിക്കലാണ്‌ (ഓഡിറ്ററിങ്ങ്‌] ഈ വകുപ്പിന്റെ ജോലി. ഈ വകുപ്പിന്റെ തലവനായി ഒരു ധനകാര്യ വിദഗ്ദൻ ഉണ്ടായിരിക്കും. 4. പോസ്റ്റൽ ഡിപ്പാർട്ടുമെന്റ്‌ - രാജ്യം മുഴുവനും പോസ്റ്റാഫീസുകളുണ്ടായിരുന്നു. ഹിശാമിന്റെ കീഴിൽ ഇറാഖിൽ മാത്രം ഈ വകുപ്പിൽ ആകെ ചിലവ്‌ 4,000,000 (4 മില്യൻ) ദിർഹമായിരുന്നു. അബ്ബാസികളുടെ കാലത്ത്‌ അബ്ബാസികളുടെ കീഴിൽ 1,5,4,000 ദീനാറായിരുന്നു ചിലവ്‌ (ദീനാർ = 22ദിർഹം) സാഹിബുൽ ബരിദി (ഹെഡ്‌ പോസ്റ്റ്‌ മാഷ്‌) ന്റെ ആസ്ഥാനം ബാഗ്ദാദ്‌ആയിരുന്നു. ഭരണനിലവാരത്തെക്കുറിച്ചും ഗുണമേ ന്മയെക്കുറിച്ചും ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റത്തെക്കുറിച്ചുമുള്ള രഹസ്യ റിപ്പോർട്ടുകൾ ഖലീഫക്കോ അല്ലെങ്കിൽ സാബിബുൽ ബരീദിനോ (ഹെഡ്‌ പോസ്റ്റ്‌ മാഷ്‌) ആണ്‌ അയക്കേണ്ടത്‌. രാജ്യത്തെ പ്രധാന സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സാഹിബിനുതന്നെയാണ്‌ അയക്കേണ്ടിയിരുന്നത്‌. അതുകൂടാതെ നിശ്ചിതകാലങ്ങളിൽ സംസ്ഥാന ഭരണം സംസ്ഥാനത്തിന്റെ സ്ഥിതിവിശേഷം, കർഷകരുടെ അവസ്ഥ, കൃഷിനിലവാരം, തദ്ദേശ ഉദ്യോ്ഗസ്ഥന്മാരുടെ മനോഭാവം, ഭരണത്തോടുള്ള കൂറ് , ജനങ്ങളോടുള്ള അവരുടെ ബന്ധം എന്നീ കാര്യങ്ങളെക്കുറിച്ചും റിപ്പോർട്ട്‌ അയക്കേണ്ടതുണ്ടായിരുന്നു.

മഅമൂന്റെ കീഴിൽ അദ്ദേഹത്തിന്റെ ജനറൽ ആയിരുന്ന ത്വാഹിർ ഇബ്നു ഹുസൈൻ ഖുറാസാനിലെ ഗവർണ്ണറായിരുന്നു. അദ്ദേഹം അവിടെ സ്വാതന്ത്ര്യവും പരമാധികാരവും സ്ഥാപിക്കാൻ ശ്രമിച്ചു. ജുമുഅ ഖുതുബയിൽ മഅമുനിന്‌ പകരം തന്റെ പേർ പറയണമെന്ന്‌ ത്വാഹിർ കൽപ്പന പുറപ്പെടുവിച്ചു. അപ്പോൾ പോസ്റ്റ്‌ മാസ്റ്റർ മഅമുനിന്‌ റിപ്പോർട്ടയച്ചു.

റോഡുകളിൽ നാഴികക്കുറ്റികൾ തറച്ചിരുന്നു. തപാൽ കൊണ്ടുപോകാനുള്ള ദൂരം നിർണ്ണയിക്കാനാണ്‌ അങ്ങിനെ ചെയ്തത്‌. കുതിര, കോവർ കഴുത, ഒട്ടകം ഇവ തപാൽ വഹിക്കാനായി നിശ്ചിത സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരിക്കും. അടിയന്തിരമായ സന്ദേശങ്ങൾ അതി വേഗത്തിലെത്തിക്കുന്നതിന്‌ പ്രത്യേകം ഏർപ്പാടുകൾ ചെയ്തിരുന്നു. ത്വാഹിറിനെ സംബന്ധിച്ച മേൽ റിപ്പോർട്ട്‌ മഅ്മുനിന്‌ കിട്ടുന്നത്‌ മൂന്നാം ദിവസമാണ്‌. ആ സദന്ദശം പോവാനുള്ള ദൂരം 750 നാഴികയായിരുന്നു.

അബ്ബാസിയ ഭരണകാലത്ത്‌ കത്തുകൾ കൊണ്ട്‌ പോകാൻ പ്രാവുകളെ പരിശീലിപ്പിച്ചിരുന്നു. (റോമക്കാരും ഇപ്രകാരം ചെയ്തിരുന്നുവെന്ന്‌ റിപ്പോർട്ടുണ്ട്. ബാബിക്ക്‌ ഖുറാസിനയെ പിടിച്ചടക്കിയ വാർത്ത ഭരണാധികാരിയായ മഅ്മുനിന്‌ എത്തിച്ചത്‌ പ്രാവിൽക്കൂടിയായിരുന്നു. 5, ഖലീഫന്മാരുടെ സ്വകാര്യ സ്വത്തുകൾ സംബന്ധിച്ച കാര്യങ്ങൾ നിർവ്വഹിക്കുന്ന വകുപ്പാണ്‌ ദിവാൻ ദിയാ. മിക്ക സംസ്ഥാനങ്ങളിലും ഖലീഫന്മാർക്ക്‌ സ്വകാര്യ സ്വത്തുക്കളുണ്ടായിരുന്നു. (അതിന്റെ വിശദാംശങ്ങൾ ആവശ്യമില്ല)

                  വാലി

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനാണ്‌ വാലി. സംസ്ഥാന ഭരണത്തിന്റെ എല്ലാ ഉത്തരവാദിത്വവും വാലിക്കാണ്‌.

                 ഖാദി

വാലിയെക്കഴിഞ്ഞാൽ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ ഖാദിയാണ്‌. അതിനുതാഴെയാണ്‌ സാഹിബുൽ ബരീദും, സാഹിബുശശിർത്വിയും. അവർക്ക്‌ കീഴിൽ ആണ്‌ ബോർഡ്‌ സെക്രട്ടറിമാർ

എല്ലാ ഉദ്യോഗസ്ഥന്മാർക്കും ഉയർന്ന ശമ്പളം കൊടുത്തിരുന്നു. സംസ്ഥാനത്തെ പ്രധാന ഉദ്യോഗസ്ഥന്‌ 300 ദിർഹം ആയിരുന്നു ഉമയ്യദ്കാലത്തും അബ്ബാസികളുടെ കാലത്തും നിലവിലുണ്ടായിരുന്നത്‌. മഅ്മൂൻ ആ ശമ്പളം ഉയർത്തുകയുണ്ടായി. ഈജിപ്തിലെ ഖാദിക്ക്‌ മാസം 4000 ദിർഹമായിരുന്നുവത്രെ ശമ്പളം. (അസ്സുയുത്ത്വി, ഹുസ്നുൽ മുഹാളറ) സാധാരണ ഗുമസ്ഥന്‌ മാസം 10 ദിർഹം ആയിരുന്നു ശമ്പളം (ഇത്‌ ബാഗ്ദാദിലെ കെട്ടിടപ്പണിക്കാരന്റേതിന് തുല്യമാണ്‌. മൻസുറിന്റെ കീഴിൽ ബസറയിലെ ഖാളിയായിരുന്ന സവ്വാറിന്‌ രണ്ട്കാത്തിബുകൾ ഉണ്ടായിരുന്നു. ഒരാൾക്ക്‌ 40 ദിർഹവും മറ്റേയാൾക്ക്‌ 20 ദിർഹവും ആയിരുന്നു ശമ്പളം. ശമ്പളം തുല്യമാക്കണമെന്ന്‌ സവ്വാറെഴുതി. അപ്പോൾ 20 ഉയർത്തി 40 ആക്കുമെന്ന്‌ കരുതിയിരുന്നു. പക്ഷെ, സംഭവിച്ചത്‌ അങ്ങിനെയല്ല രണ്ടുപേരുടേയും ശമ്പളം 30 ആക്കി നിർണ്ണയിച്ചു. (അൽജഹ്‌ശി യാരി)

ഭാഗം രണ്ട്

[തിരുത്തുക]

ഗവർണ്ണർ (വാലി)

ഗവർണ്ണറുടെ ചുമതലകൾ എന്തെല്ലാമെന്ന്‌ അൽമാവർദി എണ്ണിപറയുന്നുണ്ട്‌. സൈന്യസംബന്ധമായ കാര്യങ്ങളുടെ നിയന്ത്രണം, നീതിന്യായ വകുപ്പിലെ നിയമനം, അവരുടെ നിയന്ത്രണം, നിയമസമാധാനം നിലനിർത്തൽ; മതകാര്യങ്ങളിൽ ബിദ്‌അത്ത്‌ കടക്കാതെ സൂക്ഷിക്കൽ,പോലീസ്‌ കാര്യങ്ങൾ, സദാചാര ജീവിതം, ജുമുഅ നമസ്ക്കാരത്തിന്‌ നേതൃത്വം നൽകൽ എന്നിവ അതിൽപെടുന്നു. കൂടാതെ വേണ്ടി വന്നാൽ അവിശ്വാസി കൾക്ക്‌ നേരെ യുദ്ധം ചെയ്യുക. ഖാളിയുടെ വിധി നടപ്പാക്കുക എന്നീ ഉത്തരവാദിത്വവും അദ്ദേഹത്തിനായിരുന്നു. ഇതിനുംപുറമെ “അൽമളാലിം" കേസുകൾ അദ്ദേഹത്തിന്റെ ഉത്തരവാദിത്വമായിരുന്നു. മളാലിം കേസുകളെന്നാൽ ഉദ്യോഗസ്ഥന്മാരുടെ തീവ്രത. അതിർ്കവിഞ്ഞ പ്രവൃത്തികൾ, അവരുടെ തെറ്റുകൾ, റജിസ്റ്ററിൽ പേരില്ലാതിരിക്കൽ, നിർണ്ണയിച്ചതിലധികം വസൂലാക്കൽ, ശമ്പളം കൊടുക്കാതിരിക്കൽ, വൈവാഹിക സ്വാതന്ത്ര്യത്തെ തടയൽ, ഖാളിയുടെ വിധി അനുസരിക്കാതിരിക്കൽ, പൊതുപ്രാർത്ഥന നടത്താതിരിക്കുക, അപമര്യാദയായി പെരുമാറുക എന്നിവ ഉൾപ്പെടുന്നു.

ഗവർണ്ണർമാർക്ക്‌ മാറ്റമുണ്ടാകാറുണ്ട്‌. മാറ്റം ഉണ്ടാകുമ്പോർ അയാളുടെ ഭരണകാലത്തെ പൂർണ്ണറിപ്പോർട്ട്‌ കൊടുക്കണം. അയാളുടെ സ്വത്തുക്ക ളിൽ സംശയകരമായവ സർക്കാരിലേക്ക്‌ മുതൽക്കൂട്ടും.

ഖാളി (ക്വാദി]

സംസ്ഥാനതലത്തും പ്രധാനപട്ടണങ്ങളിലും ഖാളിമാർ നിയമിതരായിരുന്നു. (ഖാളി പുരുഷനായിരിക്കണമെന്ന്‌ പ്രത്യേക നിബന്ധനയുള്ളതായി കാണുന്നു) ഖാളി മുസ്ലിമായിരിക്കണം. യാതൊരു ശാരീരിക വൈകല്യങ്ങളും ഉണ്ടായിരിക്കരുത്‌. അതായത്‌ പഞ്ചേന്ദ്രിയ പ്രവർത്തനം സാധാരണ ഗതിയിലായിരിക്കണം. കൂടാതെ സ്വതന്ത്രൻ, സത്യവാൻ, ഭക്തൻ, സംശയാതീതൻ, കേൾവിയും, കാഴ്ചയും പൂർണ്ണനിലയിലുള്ളവൻ ഇതെല്ലാം ഖാളിയുടെ ലക്ഷണത്തിൽപ്പെട്ടതാണ്‌. (ഖാളി ഒരു സ്ത്രീയാവാമെന്ന്‌ അബൂഹനീഫ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

ഖാളിയുടെ ചുമതലകൾ

തർക്കങ്ങൾ നീക്കുക, അവകാശങ്ങൾ സ്ഥാപിക്കുക, മൈനർമാരുടേയും ബുദ്ധിസ്ഥിരതയില്ലാത്തവരുടേയും സ്വത്തുക്കൾ പരിപാലിക്കുക, വഖ്ഫ്‌ സ്വത്തുക്കൾ മേൽനോട്ടം ചെയ്യുക. (ഔക്കാഫ്) വസിയ്യത്തുകൾ നടപ്പാക്കുക (അൽവസായ) വിധവകളുടെ വിവാഹം ഏർപ്പാട്‌ ചെയ്യുക, കുറ്റക്കാർക്ക്‌ നിശ്ചിത ശിക്ഷകൾ കൊടുക്കുക, ശക്തന്മാരുടെ ആക്രമണത്തിൽ നിന്ന്‌ ദുർബ്ബലരെ രക്ഷിക്കുക മുതലായവ ഖാളിയുടെ ചുമതലകളായിരുന്നു.

ഉമയ്യദ്‌ ഭരണകാലത്ത്‌ ഖാളിയാണ്‌ നിയമങ്ങൾ വ്യാഖ്യാനിച്ചിരുന്നത്‌. അബ്ബാസിയ്യ കാലത്ത്‌ എല്ലാ നിയമങ്ങളും ക്രോഡീകരിച്ച്‌ നിയമനടപടികൾക്ക്‌ നിശ്ചിത ക്രമമുണ്ടാക്കി. സംസ്ഥാനം മുഴുവനും ഏകീകൃത രൂപത്തിൽ കൊണ്ടുവന്നു.

വിശ്വസ്തരെന്ന്‌ പ്രസിദ്ധിയുള്ളവരുടെ മാത്രം സാക്ഷിമൊഴി അംഗീകരിക്കുകയും മറ്റുള്ളവരുടേത്‌ പരസ്യമായി തന്നെ തള്ളിക്കളയുകയും ചെയ്യുന്ന സമ്പ്രദായം നിലവിൽ വന്നു. അറിയപ്പെടാത്തഒരാളാണ്‌ സാക്ഷിയായി രംഗത്ത്‌ വരുന്നതെങ്കിൽ അയാളെപറ്റി അയാളുടെ അയൽവാസികളോട്‌ അന്വേഷിച്ചു അയാളുടെ വിശ്വാസ യോഗ്യത വിലയിരുത്തും. മൻസൂറിന്റെ കാലത്ത്‌ സത്യനിഷ്ഠരും വിദ്യാഭ്യാസ യോഗ്യ രുമായ വ്യക്തികളുടെ ഒരു സാക്ഷി സമിതിയുണ്ടാക്കി. അവരിൽ നിന്ന്‌ ചിലരെ വിധികർത്താക്കളെ സഹായിക്കുന്ന അസ്സസ്സർ (ഉപന്യായാധിപൻ)മാരായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. അസ്സസ്സർമാരെ തെരഞ്ഞെടുക്കുന്ന ചുമതല ഖാദിയുടേതായിരുന്നു. പിഴയോ, നികുതിയോ, മറ്റ്‌ ശിക്ഷകളോ വിധിക്കുന്നതിൽ ഈ അസ്സസ്സർമാർ വിധികർത്താക്കളെ സഹായിച്ചിരുന്നു.

 സാഹിബുശ്ശുർത്വാ

പോലീസ്‌ കമ്മീഷണർ എന്നോ ഇൻസ്പെക്ടർ ജനറൽ ഓഫ്‌ പോലീസ്‌ എന്നോ പോലെയുള്ള ഒരു പദവിയാണ്‌ സ്വാഹിബുശ്ശുർത്വക്കുള്ളത്‌. ഇദ്ദേഹത്തിന്റെ കീഴിൽ ഓരോ പട്ടണത്തിലും ഒരു സംഘം പോലീസുകാർ ജോലിക്കുണ്ടായിരിക്കും. ജനങ്ങളേയും അവരുടെ സ്വത്തുക്കളേയും സംരക്ഷിക്കുക, രാത്രി നഗരത്തിൽ റോന്ത്‌ ചുറ്റുക എന്നിങ്ങനെ മൊത്തത്തിൽ ഇവരുടെ തൊഴിൽ വർണ്ണിക്കാം. ജനങ്ങളേയും, സ്വത്തുക്കളേയും സംരക്ഷിക്കുകയെന്നതിൽ എല്ലാം അടങ്ങിയല്ലോ. ബാഗ്ദാദിലുള്ള പോലീസ്‌ മേധാവിക്ക്‌ നിത്യവും റിപ്പോർട്ട്‌ അയക്കണം. കുറ്റങ്ങൾ കവർച്ച ചെയ്യുന്നതോടൊപ്പം കുറ്റാന്വേഷണവും ഉചിതമായ ശിക്ഷയും നിറവേറ്റുന്നതിന്‌ ഈ നടപടി സഹായകമായിരുന്നു.

പതിവ്‌ നിയമങ്ങൾ (അൽ ഉറ്ഫ്‌) സ്വാഹിബ്‌ നടപ്പിലാക്കണം. ശരീഅത്ത്‌ നിയമങ്ങൾ ഇദ്ദേഹത്തിന്റെ അധികാരങ്ങളിൽ വരുന്നില്ല. കുറ്റസമ്മത ത്തിന്‌ ആവശ്യമെങ്കിൽ ബലം പ്രയോഗിക്കാമെന്നുണ്ട്. സംശയിക്കപ്പെടുന്ന ആളെ കാരാഗൃഹത്തിലടക്കാം. ദീഥികളുടെ സാക്ഷിമൊഴികളും തെളിവായി സ്വീകരിക്കാം. ദേഹോപദ്രവ കേസുകളും സ്വാഹിബിന്‌ തീരുമാനിക്കാം.

അൽമുഹ്തസിബ്‌

ഈ ഉദ്യോഗസ്ഥനും ഒരു നിയമപാലകനാണ്‌. മതപരവും സദാചാരപരവുമായ നിയമങ്ങൾ രക്ഷിക്കുകയാണ്‌ ഇയാളുടെ ചുമതല. ജനങ്ങൾ ഇസ്ലാമിക ജീവിത രീതി ആചരിക്കുന്നുണ്ടോയെന്ന്‌ ഇദ്ദേഹം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഈ തസ്തിക സൃഷ്ടിച്ചത്‌ അൽമഹ്ദീ (ഹാറൂൺ റശീദിന്റെ പിതാവ്‌) എന്ന ഖലീഫയാണ്‌.

മുഹ്തസിബുകളിൽ സന്നദ്ധഭടന്മാരും (വളണ്ടിയർമാരും) ഉണ്ടായിരുന്നു. എന്നാൽ പൊതുവെ അവർ ശമ്പളം പറ്റുന്നവരാണ്‌. അവർ ജനങ്ങളോട്‌ നന്മ കൽപിക്കുകയും തിന്മ നിരോധിക്കുകയും ചെയ്യും. വിൽപനക്ക്‌ വെച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ മായം ചേർന്നിട്ടുണ്ടോ എന്ന്‌ പരിശോധിക്കും. അളവ്‌ തൂക്ക ഉപകരണങ്ങളിൽ ചതിവുണ്ടോ എന്ന്‌ ശ്രദ്ധിക്കും. ജനങ്ങൾക്ക്‌ ശല്യമുണ്ടാക്കുന്നതോ തടസ്സമുണ്ടാക്കുന്ന തോ ആയ വസ്തുക്കളും കാര്യങ്ങളും നീക്കം ചെയ്യും. അതിക്രമിച്ചുകടക്കൽ തടയും. പൊതുനിരത്തുകൾ ജനങ്ങൾക്ക്‌ സൗകര്യപ്രതമായ നിലയിൽ സജ്ജമാക്കും. വേലക്കാരോടും മൃഗങ്ങളോടും ക്രൂരമായി പെരുമാറുന്നതിനെ തടയും. കടം എടുത്തവരോട്‌ കൃത്യമായി കടം വീട്ടാൻ പ്രേരിപ്പിക്കും. കൃത്യമായി പള്ളികളിൽ ഹാജരാവാൻ ജനങ്ങളോട്‌ ഉപദേശിക്കും. റംസാനിൽ പരസ്യമായി ഭക്ഷിക്കുന്നതിനെ തടയും. വിധവകളും ത്വലാക്ക്‌ ചെയ്യപ്പെട്ട സ്ത്രീകളും ഇദ്ദ (ആചാരകാലം) മുറപോലെ അനുഷ്ഠിക്കുന്നുണ്ടോ എന്ന്‌ ശ്രദ്ധിക്കും. അവിവാഹിതകളുടെ വിവാഹത്തിന്‌ പ്രോത്സാഹനം നൽകുക. പൊതുസ്ഥലത്ത്‌ അന്യ സ്ത്രീ- പുരുഷന്മാർ സംഭാഷണം നടത്തുനത്‌ തടയുക. മദ്യപാനികളെ അടിക്കുക എന്നിവയും ഉൾപ്പെടും.

സത്യം വ്യക്തമാണെങ്കിൽ തെളിവുകൾ ശേഖരിച്ചു വിചാരണ ചെയ്യാം. വല്ല വിവേചനവും ആവശ്യമെന്ന്‌ കാണുന്നപക്ഷം ഖാദിതന്നെ ഇടപെടേ ണ്ടി വരും. ഖാദിക്കും നാസിറുൽ മളാലിമിനും ഇടയിലാണ്‌ മുഹ്തസിബിന്റെ സ്ഥാനം.

പരസ്യമായ സംഗതികളിൽ മാത്രമേ ഉദ്യോഗസ്ഥർക്ക്‌ ഇടപെടാൻ അധികാരമുള്ളൂ. മനുഷ്യരുടെ സ്വകാര്യ ജീവിതത്തിൽ ഇവർ തലയിടാൻ പാടില്ല.

 നീതിന്യായം

കുറ്റം തെളിയിക്കേണ്ടത്‌ അന്യായക്കാരനാണെന്ന്‌ ഉമർ ഖത്താബ്‌ (റ) നിർദ്ദേശിച്ചു. തെളിവിന്റെ അഭാവത്തിൽ സത്യം ചെയ്യാൻ അനുവദിച്ചിരു ന്നു. കക്ഷികൾക്ക്‌ സ്വയം രക്ഷപ്പെടാനും അങ്ങനെ കേസ്‌ കോടതിയിൽ നിന്ന്‌ പിൻവലിക്കാനും സൗകര്യം നൽകിയിരുന്നു.ഒരു വിധി പുനരാലോചന ചെയ്യാൻ ആ വിധികർത്താവിന്‌ അധികാരമുണ്ട്‌. ആരിൽ നിന്നും തെളിവ്‌ സ്വീകരിക്കാം. പക്ഷെ അയാൾ മുമ്പ്‌ ശിക്ഷിക്കപ്പെടുകയോ കള്ളസാക്ഷി പറഞ്ഞെന്ന്‌ ആക്ഷേപിക്കപ്പെടുകയോ ചെയ്തിരിക്കരുത്‌. കോടതി പള്ളിയായിരുന്നു. കക്ഷികളെ വിചാ രണ ചെയ്യുന്നതിനും വിധിപ്രസ്താവിക്കുന്നതിനും ഒരുഫീസും ചുമത്തിയിരുന്നില്ല. എല്ലാം സർക്കാർ നിർവ്വഹിച്ചിരുന്നു.

 പോലീസ്‌

പോലീസിന്റെ ജോലി ബഹുജനങ്ങൾ തന്നെയാണ്‌ നടത്തിയിരുന്നത്‌. ഉമർ ഖത്താബ്‌(റ) രാത്രി പാറാവും റോന്ത്‌ ചുറ്റലും ആരംഭിച്ചു. പോലീസ്‌ വകുപ്പും വ്യവസ്ഥാപിതമായ രീതിയിൽ ജോലിനിർവ്വഹണവും അലി (റ)യുടെ കാലം വരെ ഉണ്ടായിരുന്നില്ല. അലി (റ) യാണഅ ശുർത്വ എന്ന പേരിൽ മുനിസിപ്പൽ കാവൽ ജോലി ആരംഭിച്ചത്‌. അതിന്റെ നേതാവായിരുന്നു സ്വാഹിബുശ്ശുർത്ത.

ഉമർ ഖത്താബ്‌ (റ) ആണ്‌ കാരാഗൃഹം സ്ഥാപിച്ചത്‌. സ്വഫ്വാനുബ്നു ഉമയ്യത്ത്‌ എന്നവരുടെ വീട്‌ വിലക്ക്‌ വാങ്ങി അത്‌ മെക്കയിലെ ജെയിലായി രൂപപ്പെടുത്തി. നാടുകടത്തൽ ഒരു ശിക്ഷാ രൂപമാക്കിയതും ഖത്താബ്‌ (റ) തന്നെയാണ്‌.

ലൗകീകമായ പല സുഖസൗകര്യങ്ങളും ഇസ്ലാമികനിയമാടിസ്ഥാനത്തിൽ തന്നെ മുസ്ലിംകൾക്ക്‌ ലഭ്യമായിരുന്നു. തന്മൂലം ഔദ്യോഗികമായ മതപ്രചരണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. പിൽക്കാലത്ത്‌ ഉമയ്യദ്‌ ഭരണകാലത്ത്‌ ജനങ്ങൾ കൂട്ടത്തോടെ ഇസ്ലാം ആശ്ലേഷിക്കുവാൻ തുടങ്ങിയപ്പോൾ മതപരിവർത്തനം നിയന്ത്രിക്കേണ്ടിവരികയുണ്ടായി.

വിളക്കിന്റെ ഉപയോഗം ആദിമുസ്ലികളിൽ സാധാരണമായിരുന്നില്ല. ഇസ്ലാമിന്റെ ആവിർഭാവകാലത്ത്‌ പള്ളികളിൽ പോലും വിളക്കുണ്ടാ യിരുന്നില്ല. പ്രവാചകൻ മദീനയിൽ വന്ന ശേഷവും അവിടെ വിളക്കുണ്ടായിരുന്നില്ല. രണ്ടുകൊല്ലം കഴിഞ്ഞ ശേഷം അബുബക്കർ (റ)വിന്റെ മകൾ അസ്മാബിയുടെ വീട്ടിൽ നബി (സ) ഒരു വിളക്ക്‌ കണ്ടു. അപ്പോൾ നബി (സ)പറഞ്ഞു. അവർ ഒരു ആൺകുട്ടിയെ പ്രസവിച്ചുകാണും. അബ്ദുല്ലാഹിബ്നു സുബൈർ ജനിച്ച ദിവസമായിരുന്നു അത്‌.

ധനകാര്യവകുപ്പ് ദീവാനുൽ ഹിസാബ് ഉമർ (റ) സ്ഥാപിച്ചു. റവന്യുവകുപ്പിന്റെ ചെലവിനായിരുന്നു സ്റ്റേറ്റ്‌ വരുമാനത്തിൽ മുൻഗണന. അത്‌ കഴിഞ്ഞാൽ ഭടന്മാരുടെ ചെലവ്‌ നിർവ്വഹിച്ചിരുന്നു. ബാക്കി പണം മുഴുവനും സമുദായത്തിന്‌ നീക്കിവെക്കുകയായിരുന്നു. എല്ലാ വ്യക്തികൾക്കും ജീവിത വേതനം - സ്റ്റൈപന്റ്‌ - കൊടുത്തിരുന്നു. അതിനുള്ള രജിസ്റ്ററും വകുപ്പ് സൂക്ഷിച്ചിരുന്നു.

പ്രവാചകന്റെ വിധവകൾക്ക്‌ വർഷത്തിൽ 12,000 ദിർഹം വീതം കൊടുത്തിരുന്നു.ബദർ യുദ്ധത്തിൽ പങ്കെടുത്തവർക്ക്‌ 6000 ദിർഹം വീതമാണ് കൊടുത്തിരുന്നത്‌. നബിയുടെ രണ്ട്‌ പേരമക്കളിൽ ഒരോരുത്തർക്കും 5000 ദിർഹം വീതവും സഹോദരൻ അബ്ബാസ്‌ (റ)ന്‌ 5000 ദിർഹവും കൊടുത്തിരുന്നു.

ബദർ പടയാളികളുടെ സന്താനങ്ങൾക്ക്‌ 2000 ദിർഹം

അബ്സീനിയായിലേക്ക്‌ ഹിജ്റ പോകും മുമ്പ്‌ മുസ്ലിമായവർക്ക്‌ 4000 ദിർഹം

മക്കാവിജയത്തിന്‌ മുമ്പ്‌ മുസ്ലിമായവർക്ക്‌ 3000 ദിർഹം

മക്കാവിജയത്തിന്‌ ശേഷം മുസ്ലിമായവർക്ക്‌ 2000 ദിർഹം

അറബ്‌ ഭടന്മാർക്കും അവരുടെ മവാലികൾക്കും 300 മുതൽ 400 ദിർഹം വരെ.

മുലകുടി മാറിയ കുട്ടികൾക്ക്‌ 100 ദിർഹം

പിന്നീട്‌ ഈ വേതനം എല്ലാ കുട്ടികൾക്കും ബാധകമായി. കുട്ടികളുടെ പ്രായമനുസരിച്ച്‌ ഈ വേതനം ക്രമേണ വർദ്ധിച്ചിരുന്നു.

യുദ്ധത്തിലോ ഇസ്ലാമികസേവനത്തിലോ മരണപ്പെട്ടവരുടെ വിധവകൾക്കും സന്താനങ്ങർക്കും 100 ദിർഹം വീതം

അറബികൾ, ഖുർആൻ പണ്ഡിതർ, ഇസ്ലാം സേവകർ ഇവർക്കെല്ലാം മിതമായ അളവിൽ ധനസഹായം നൽകിയിരുന്നു. രാജ്യത്തിലെ സർവ്വ ജനങ്ങളുടേയും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരു സർക്കാർ ലോകത്തിലാദ്യമായി ഉണ്ടാവുകയാണ്‌. അതിന്‌ അനുയോജ്യമായ വരുമാനവും സ്റ്റേറ്റിന്‌ കിട്ടികൊണ്ടിരുന്നു.

ഈജിപ്ത്‌, സിറിയ, പേർഷ്യ എന്നി രാജ്യങ്ങളിൽ നിന്ന്‌ ധാരാളം പണം തലസ്ഥാനത്തേക്ക്‌ വന്നുകൊണ്ടിരുന്നു.

(അബൂ യുസുഫ്)

   സൈന്യം

10 ഭടന്മാർക്ക്‌ ഒരു ഡെകൂറിയൻ അമീറുൽ അശ്റ 100 ഭടന്മാർക്ക്‌ ഒരു ലഫ്റ്റനന്റ്‌ അൽഖാഇദ 10 ഖാഇദിന്‌ ഒരു കമാന്റർ അമീർ

(അത്യാസന്നഘട്ടത്തി(എർജൻസിക്ക്‌)ലൊഴികെ ഒരു ഭടനും 4 മാസത്തിലധികം വീട്ടിൽ നിന്നും അകന്നുനിൽക്കാൻ പാടില്ല. ഈ കാലയളവിൽ ലീവ്‌ എടുത്ത്‌ വീട്ടിൽ പോകൽ നിർബന്ധമാണ്‌ എന്നർത്ഥം) കാലാൾപ്പട അർറാജിൽ കുതിരപ്പട അൽഫുർസാൻ അമ്പെയ്ത്തുപട അൽറുമാത്ത്‌ സേവനപ്പട അൽ ഗുൽമാൻ സ്കൗട്ടുകൾ അത്ത്വലീഅ. പിൻപട അർറെയ്ദ്‌ ഇങ്ങനെയായിരുന്നു പട്ടാളത്തിന്റെ സംവിധാനം.

അന്ന്‌ ജന്മികുടിയാൻ (ഫ്യൂഡൽ)സമ്പ്രദായമായിരുന്നു നിലവിലുണ്ടായിരുന്നത്‌. ഇടപ്രഭുക്കളും ആശ്രിതന്മാരും യുദ്ധാവശ്യാർത്ഥം പട്ടാളത്തിലേക്ക്‌ ഭടന്മാരെ അയച്ചുകൊടുക്കാൻ ബാദ്ധ്യസ്ഥരായിരുന്നു. അതിന്‌ സർക്കാരിനോട്‌ കൂറ്‌ അനിവാര്യമായിരുന്നില്ല. അന്ന്‌ ഭടന്മാർക്ക്‌ ശമ്പളവും ഉണ്ടായിരുന്നില്ല. ഉമർ (റ)ന്റെ കാലത്താണ്‌ പട്ടാളക്കാർക്ക്‌ വേതനം ഏർപ്പെടുത്തിയത്‌.

“ഒരു നാടിന്റെ മുഴുവൻ ധനവും അതായത്‌ നികുതി വരുമാനവും പടയോട്ടത്തിൽ പിടിയിലടങ്ങിയതും ദിഗ്വിജയം മൂലം കീഴ്പ്പെട്ടതുമായ എല്ലാ ധനവും ആ ജനത ഭാഗിച്ചെടുത്ത്‌ അനുഭവിക്കുന്ന സുന്ദരമായ കാഴ്ചയാണ്‌ ഇവിടെ ദർശിക്കുന്നത്‌. ഏതും, സാഹോദര്യ സമത്വത്തിൽ, പിന്നെ യുദ്ധസേവനയോഗ്യതയുടെ പേരിൽ, പിന്നെ ആത്മീയോന്നതി പരിഗണിച്ചുകൊണ്ട്‌, ആക്ഷേപരഹിതമായ ഒരു ധന വിതരണത്തിന്‌ മറ്റൊരു മാതൃക ലോകത്തിലില്ല.” - വില്യം മുയീർ.

ഇസ്ലാമിന്‌ മുമ്പ്‌ യുദ്ധം എന്നാൽ കൊള്ളയടിക്കൽ എന്നേ പറഞ്ഞുകൂടൂ. പട്ടാളക്കാർ പിടിച്ചടക്കിയ ധനത്തിന്റെ അഞ്ചിൽ നാലു ഭാഗവും അവർക്കവകാശപ്പെട്ടതായിരുന്നു. ഇസ്ലാമിക സ്വീകരണവും സംസ്ക്കാരവും അറബികളിൽ സമൂല പരിവർത്തനമുണ്ടാക്കി. അതോടെ കുടുംബപരവും, വംശീയവും ,ഗോത്രപരവുമായ ആഭിജാത്യവികാരത്തിന്റെ സ്ഥാനത്ത്‌ നാടുവാഴിത്തം ജന്മിത്തം എന്നീ ആശയങ്ങൾ ഉദയം കൊണ്ടു.

പ്രവാചകന്റെ കാലത്ത്‌ ഭൂ സ്വത്തുടമകൾ പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. അലി,ത്വൽഹ,സുബൈർ മുതലായവർക്ക്‌ അബുബക്കർ(റ), ഉമർ, ഉസ്മാൻ(റ) എന്നിവരുടെ കാലത്ത്‌ ധാരാളം ഭൂ സ്വത്തുക്കൾ യുദ്ധസേവനത്തിന്‌ പ്രതിഫലമെന്നോണം കൈവശം വരികയുണ്ടായി. മുസ്ലിം സാമാന്യ ജനങ്ങളുടെ ഇടയിൽ ഭടന്മാർ വലിയ ഭൂവുടമകളായിത്തീരുന്നത്‌ ആപൽക്കരമാണെന്ന്‌ ആദ്യം തന്നെ അബൂബക്കറും(റ) ഉമർ(റ) ദീർഘ ദർശനം ചെയ്തിരുന്നു. അവർ തന്മൂലം ഖുറൈശികൾ ഭൂസ്വത്ത്‌ സമ്പാദിക്കുന്നതിനെ നിയന്ത്രിച്ചിരുന്നു. പക്ഷെ ഉസ്മാൻ(റ) ഇക്കാര്യത്തിൽ അശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്‌ അങ്ങനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഭൂ ദാഹികളായ ഖുറൈശികൾ ധാരാളം എസ്റ്റേറ്റുകൾ സ്വീകരിക്കുകയോ കൈക്കലാക്കുകയോ വാങ്ങുകയോ ചെയ്തു. അങ്ങിനെ അൽ ഖറാജ്‌ ഭൂമികൾ അൽ ഉശ്റ് ഭൂമികളായി രൂപാന്തരപ്പെട്ടു. ഇത്‌ ജനമദ്ധ്യേ അസ്വസ്ഥക്ക്‌ കാരണമായിത്തീർന്നു.

സ്വകാര്യ ജന്മികളുടെ വർദ്ധനവ്‌ പ്രഭു വർഗ്ഗത്തിന്‌ എതിരായിരുന്നു. അവർ ആദ്യം അസ്വസ്ഥരായെങ്കിലും ആ സ്ഥിതി വിശേഷം പിന്നീട്‌ അവർക്ക്‌ അനുകൂലമായി പരിണമിച്ചു. പ്രവാചക ചരമത്തിന്‌ ശേഷം മുപ്പത്‌ വർഷത്തിനുള്ളിൽ പ്രവാചക ശത്രുക്കളായിരുന്നവർ സാമ്രാ ജൃത്തിന്റെ അധിപനാരായിത്തീരുകയായിരുന്നു. അതിന്റെ തലവൻ അബു സുഫ്‌യാന്റെ മകൻ ആയിരുന്നു.

ഉസ്മാൻ (റ)ന്റെ അമിതമായ സ്വകാര്യ സമ്പത്തിനെ രൂക്ഷമായി എതിർത്ത അബൂദർറ്‌ നാടുകടത്തപ്പെട്ട നിലയിൽ മരണമടഞ്ഞു. ഇബ്നുമസ്ഊദ്‌ സ്വന്തം ഭാഗധേയം അന്വേഷിക്കേണ്ടി വന്നു.

ഉസ്മാൻ (റ) നെ എതിർത്തിരുന്ന അമാർ യുദ്ധത്തിൽ മൃതനായി. ഉന്നതനായ ഉസാമയുടെ കുടുംബം വിസ്മൃതമായി. അദ്ദേഹത്തിന്റെ പുത്രി അങ്ങേയറ്റം ദുരിതത്തിലകപ്പെടുകയും അവസാനം മഹാനായ ഉമർ രണ്ടാമനെ ശരണം പ്രാപിക്കേണ്ടി വരികയും ചെയ്തു.

(ഉസ്മാൻ വിട്ടുപോയത്‌ 1,50,000 ദീനാർ; 10,00,000 ദിർഹം; വാദിൽഖുറാ; ഹുനൈൻ കൂടാതെ മറ്റുസ്ഥലങ്ങളിലുള്ള ഭൂസ്വത്ത്‌ - ഏകദേശം ഒരു ലക്ഷം ദീനാർ വിലമതിക്കുന്നത്‌. ഇവ കൂടാതെ ധാരാളം ഒട്ടകങ്ങളും കുതിരകളും. (അൽ മസ്‌ഊദി)

ജന്മി, കുടിയാൻ (ഫ്യൂഡൽ) വ്യവസ്ഥ തടയണമെന്ന്‌ ഉമർ ഖത്താബ്‌ (റ) ന്‌ ആഗ്രഹമുണ്ടായിരുന്നു. യുദ്ധസേവനത്തിന്‌ ഭൂമി പതിച്ചുകൊടുക്കുന്ന രീതി പ്രവാചകൻ സ്വീകരിച്ചിട്ടും, സഹാബത്തിന്റെ ഏതിർപ്പുവകവെക്കാതെ, അദ്ദേഹം ഒരു പട്ടാള ജനതയെ (മുക്വ ത്തിലെ സൃഷ്ടിച്ചു. അവർക്ക്‌ പെൻഷൻ കൊടുക്കാനും തീരുമാനിച്ചു. ഇതേസമയം ഇസ്ലാമിലേക്കുള്ള ജനങ്ങളുടെ തള്ളിക്കയറ്റം വർദ്ധിച്ചു തുടങ്ങി. തന്മൂലം എല്ലാവർക്കും ജീവിതച്ചെലവ്‌ അനുവദിക്കാൻ സ്റ്റേറ്റിന്‌ വിഷമം നേരിടുകയുണ്ടായി. ഈ പരിതസ്ഥിതിയിൽ പൊതുവെ എല്ലാവർക്കും റൊട്ടിയും സ്വർക്കയും മാത്രം അനുവദിക്കാനേ ഖജനാവിനു കഴിഞ്ഞുള്ളു.

ഉസ്മാന്റെ കാലമായപ്പോഴേക്കും ജനങ്ങൾ സംസ്ഥാനങ്ങളിലേക്ക്‌ കുടിയേറുവാനും അവിടെ ഭൂ സ്വത്തുക്കളുണ്ടാക്കാനും തുടങ്ങി. ഇത്‌ അന്നാട്ടിലെ ജനങ്ങളെ അസംതൃപ്തരാക്കി.

മദീനയിലെ ബനുനദീർ ഗോത്രക്കാരുടെ ഭൂസ്വത്തുക്കൾ മുഹാജിറുകൾക്കും അൻസാറുകളിൽ ദരിദ്രരായ രണ്ടുപേർക്കും ഭാഗിച്ചുകൊടുത്തു. ബനുഖുറൈഇ ഗോത്രക്കാരുടെ സ്വത്തുക്കൾ അവിടെ സന്നിഹിതരായിരുന്നവർക്ക്‌ ഓഹരി ചെയ്തുകൊടുത്തു. (അൽ ബലാദൂരി) യുദ്ധസേവനത്തിന്‌ പ്രതിഫലമായി പ്രവാചകൻ കൊടുത്തിരുന്ന ഖൈബറിലെ 6 തോട്ടങ്ങൾ 1580 പേർക്കായി ഭാഗിച്ചുകൊടുത്തു. 1540 പേർ ഹുദൈബിയാസന്ധിയിൽ ഭാഗഭാക്കായവരും 40 പേർ ജാഫർ ഇബ്നു അബീത്വാലിബൊന്നിച്ചു അബ്സീനിയായിലേക്ക്‌ പോയവരും.

കൂടുതൽ ഭൂസ്വത്തിന്‌ വേണ്ടി ജനങ്ങൾ ആർത്തികാണിച്ചുവെങ്കിലും പിടിച്ചടക്കിയ പ്രദേശങ്ങൾ ജനങ്ങൾക്ക്‌ ഭാഗിച്ച്‌ കൊടുക്കരുതെന്ന്‌ ഉമറിന്റെ കാലത്ത്‌ ദീർഘമായ ചർച്ചകൾക്ക്‌ ശേഷം തീരുമാനമായിരുന്നു. ഈ തീരുമാനമുണ്ടായിട്ടും ഉസ്മാൻ അതിനെതിരാണ്‌ ചെയ്തത്‌. സിറിയയിൽ പ്രഭു കുടുംബങ്ങൾ കയ്യൊഴിഞ്ഞ ധാരാളം ഭൂസ്വത്തുക്കർ സർക്കാരിലേക്ക്‌ മുതൽ കൂട്ടിയിരുന്നു. ഈ ഭൂ സ്വത്തുക്കളിൽ വലിയൊരു ഭാഗം മുആവിയ ആവശ്യപ്പെട്ടതനുസരിച്ച്‌ ഉസ്മാൻ അദ്ദേഹത്തിന്‌ നൽകുകയുണ്ടായി. (അൽയഅ്ഖുബി) അത്‌ പോലെ മറ്റ് പലർക്കും ഉസ്മാൻ ഭൂമി അനുവദിച്ചുകൊടുക്കുകയുണ്ടായിട്ടുണ്ട്.

(അമുസ്ലിംകളുടെ കൈവശമുള്ള അൽ ഖറാജ്‌ ഭൂമി - സാധാരണ നികുതി -മുസ്ലിം ഉടമയിലേക്ക്‌ നീങ്ങുമ്പോൾ അത്‌ അൽ ഉശ്റ് പത്തിലൊന്ന്‌) ഭൂമിയായിത്തീരുന്നു. അത്‌ സർക്കാരിന്റെ വരുമാനം ഗണ്യമായി കുറക്കും.)

ഭൂമി കയ്യാളുന്ന വിഷയത്തിൽ ഉമർ കർശനമായ തത്വങ്ങൾ പാലിച്ചിരുന്നു. എന്നാൽ ഉസ്മാൻ അതെല്ലാം അവഗണിച്ചു. മുസ്ലിംകൾ ന്യായവും തന്ത്രപരവുമായ മാർഗ്ഗത്തിലൂടെ ഭൂസ്വത്ത്‌ കൈവശമാക്കാൻ തുടങ്ങി. ഉസ്മാന്റെ ബലഹീനത അധവാദയാശീലം ചൂഷണം ചെയ്ത്‌ ഖുറൈശികൾ പ്രത്യേകിച്ചും ഉമയ്യദുകൾ ബാബിലോണിലുള്ള ഫലഭൂയിഷ്ഠമായ തോട്ടങ്ങൾ സ്വന്തമാക്കി. അങ്ങനെ സമുദായത്തിന്റെ പൊതുധനം ചിലവ്യക്തികളുടെ സ്വകാര്യ സ്വത്തായി. ധിക്കാരിയായ സഈദുബ്നുൽ ആസ്‌ ഇപ്രകാരം പ്രഖ്യാപിക്കുകയുണ്ടായി.

സവാദ്‌ ഖുറൈശികളുടെ തോട്ടമാണ്‌. ഞങ്ങൾക്ക്‌ ആവശ്യമുള്ളത്‌ കൈവശം വെക്കുന്നു. മറ്റുള്ളവ കയ്യൊഴിക്കുന്നു.

അലി അധികാരത്തിൽ വന്നപ്പോൾ ഇറാഖിൽ ഉസ്മാൻ സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും നൽകിയ ഭൂമിയെല്ലാം തിരിച്ചുവാങ്ങി. (അൽമസ്‌ഊദി)


        തെരഞ്ഞെടുപ്പ്

ഖലീഫ തെരഞ്ഞെടുപ്പിന്‌ നിശ്ചിതമായ നിയമങ്ങളൊന്നുമുണ്ടായിരുന്നില്ല. ഖുർആൻ ആ വിഷയം സ്പർശിച്ചിട്ടുമില്ല. പ്രവാചകനാവട്ടെ യാതൊരു നിർദ്ദേശങ്ങളും നൽകിയിരുന്നില്ല. അക്കാര്യം സമുദായത്തിന്‌ വിട്ടുകൊടുത്തു എന്നർത്ഥം. അബൂബക്കറിന്റെ തെരഞ്ഞെടുപ്പ് പൊതുവെ അംഗീകരിക്കപ്പെട്ടുവെങ്കിലും യഥാർത്ഥത്തിൽ അതൊരു തെരഞ്ഞെടുപ്പായി ഗണിച്ചുകൂടാ. ഒരു ഖലീഫക്കുണ്ടായിരിക്കേണ്ടുന്ന യോഗ്യതകൾ എന്തെല്ലാമെന്ന്‌ ഒരു ധാരണയും അന്നുണ്ടായിരുന്നില്ല. നാമനിർദ്ദേശം, തെരഞ്ഞെടുപ്പ്, സമ്മതിദായകർ എന്നി വിഷയങ്ങളും തഥൈവ.

കൈപിടിച്ച്‌ അംഗീകരിക്കുക (ബൈഅത്ത്‌ ചെയ്യുക)യെന്ന ഹസ്തദാന പ്രതിജ്ഞ മുസ്ലീംകളുണ്ടാക്കിയ ഒരു പുതുമയല്ല. അത്‌ അറബികൾ തങ്ങളുടെ നേതാക്കളെ തെരഞ്ഞെടുക്കുന്ന ഒരു പഴയ സമ്പ്രദായം മാത്രമാണ്‌. ഏതെങ്കിലും ഗോത്രമോ വംശമോ സ്വന്തം തലവനെ തെരഞ്ഞെടുക്കുമ്പോൾ കൂറുകാണിച്ച്‌ ആദരം പ്രകടിപ്പിക്കുന്ന രീതിയാണിത്‌. ചിലപ്പോൾ ഏതെങ്കിലും പ്രത്യേക വിഷയത്തെക്കുറിച്ച്‌ സുപ്രധാനമായ തീരുമാനമെടുക്കുമ്പോഴും ഇങ്ങനെ സ്വീകരണം നടത്താറുണ്ട്‌. സാധാരണ ഗതിയിൽ ഗോത്രത്തിലെ ഏറ്റവും സ്വാധീനമുള്ളവർ നേതാവായി നേതൃസ്ഥാനത്തേക്ക്‌ ഒരാളുടെ പേർ പ്രസ്താവിക്കുകയും ആവ്യക്തിയെ എല്ലാവരും അംഗീകരിക്കുകയും ചെയ്യുക എന്നതാണ്‌ നടപടി. എന്തെങ്കിലും ഗൗരവപ്പെട്ട അഭിപ്രായവ്യത്യാസമുണ്ടായാൽ പിന്നെ അത്‌ ഖഡ്ഗമാണ്‌ തീരുമാനിക്കുക.

ഏതാണ്ട്‌ നാല്പതോളം അൻസാറുകൾ അവരുടെ പൊതുയോഥസ്ഥലമായ ബനുസഅദയിൽ ഒന്നിച്ചുകൂടി അബുബക്കറെ ഖലീഫയായി തെരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന്‌ മറ്റെല്ലാവരും അതംഗീകരിച്ചു. ആ തെരഞ്ഞെടുപ്പ് അലിക്ക്‌ അത്ര സമ്മതമായിരുന്നില്ല. ഫാത്വിമയുടെ വിയോഗം വരെ അദ്ദേഹം അബുബക്കറെ ബൈഅത്ത്‌ ചെയ്തില്ല. മുസ്ലിംകളുടെയിടയിൽ ഒരന്തച്ചിദ്രം അന്ന്‌ അസാധ്യമായിരുന്നു. അലി അടക്കം പ്രവാചകന്റെ അനുയായികളും എല്ലാ ഉന്നതന്മാരും സമുദായത്തിന്റെ ഐക്യം നിലനിർത്തണമെന്ന്‌ ആഗ്രഹമുള്ളവരായിരുന്നു. സഅദ്ബ്നു ഉബാദ മരണം വരെ അബൂബക്കറിന്‌ ബൈഅത്ത്‌ ചെയ്തില്ല എന്ന വസ്തുത പ്രസ്താവ്യമാണ്‌. (അത്തബാരി) മുസ്ലിം രാഷ്ട്രത്തിന്റെ ആധിപത്യം വിഭജിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന്‌ എല്ലാവരും ആഗ്രഹിച്ചു.

അതിനാൽ മുസ്ലിം ഐക്യത്തിന്റെ പേരിൽ ഏത്‌ അയോഗ്യനും നേതൃസ്ഥാനത്ത്‌ എത്തിപ്പെടാൻ കഴിയുമായിരുന്നു. ഈ പരിതസ്ഥിതിയിൽ അബുബക്കർ ഉമറിനെ ഖലിഫയാവാൻ നാമനിർദ്ദേശം ചെയ്തു. ഉമർ വിനയപൂർവ്വം സ്വയം പിന്മാറിയതോടൊപ്പം ആസ്ഥാനത്തേക്ക്‌ അബൂബക്കറിനെ നിർദ്ദേശിക്കുകയും തൽക്ഷണം കൈ സ്വീകരിച്ച്‌ ബൈഅത്ത്‌ ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിൽ അലി, സഹ്ദ്‌ പോലുള്ളവർ സമുദായത്തിന്റെ പൊതുനന്മയെ ലക്ഷ്യമാക്കി ആ തെരഞ്ഞെടുപ്പിന്‌ കീഴ്പ്പെടുകയായിരുന്നു.

അബൂബക്കർ മരണത്തിന്‌ മുമ്പായി പ്രധാനപ്പെട്ട നേതാക്കളുമായി കൂടിയാലോചന ചെയ്ത ശേഷം തന്റെ പിൻഗാമിയായി ഉമറിനെ നിർദ്ദേശി ക്കുകയുണ്ടായി. (അത്തബാരി) ഉമറാവട്ടെ മാരകമായി പരിക്കേറ്റ അവസ്ഥയിൽ അബ്ദുറഹ്‌മാനുബ്നുഔഫിനെ ഭാരമേൽപ്പിച്ചു.അത്‌ പരോക്ഷമായി ഉസ്മാനെ നിർദ്ദേശിക്കുന്നതിന്‌ തുല്യമായിരുന്നു. ഉസ്മാന്റെ വധത്തിന്‌ ശേഷം വിപ്ലവകാരികൾ അലിയെ ഖലീഫയായി അവരോധിച്ചു. അലിയാവട്ടെ വ്യക്തിപരമായ സുരക്ഷക്ക്‌ വേണ്ടി കുഴപ്പക്കാരുടെ നിർദ്ദേശത്തിന്‌ വഴങ്ങുവാൻ നിർബന്ധിതനായി. അവിടെ വേറെ പോംവഴി ഉണ്ടായിരുന്നില്ല. മറ്റുമാർഗ്ഗങ്ങൾ ചിന്തിക്കുകയെന്നാൽ ആഭ്യന്തര കലഹം സൃഷ്ടിക്കുകയായിരിക്കും ഫലം.

സുഫ്‌യാനികളുടെ കാലത്ത്‌ ഭരണാധികാരം കുഡുംബത്താവഴി അനുസരിച്ചായി.മുആവിയക്ക്‌ ശേഷം മൂത്ത മകൻ യസീദ്‌ സ്ഥാനമേറ്റു. പിന്നെ യസീദിന്റെ മൂത്ത പുത്രൻ മുആവിയ രണ്ടാമൻ സ്ഥാനമേറ്റു. അങ്ങനെ ഖലീഫ സ്ഥാനം പിതാവിൽ നിന്ന്‌ പുത്രനിലേക്ക്‌ നീങ്ങുന്ന അവസ്ഥയുണ്ടായി. മർവാനികളിലും അത്‌ തന്നെയായിരുന്നു സ്ഥിതി. സ്ഥാനനിർണ്ണയം പിതൃപുത്ര ബന്ധമനുസരിച്ച്‌; മർവാൻതന്റെ രണ്ട്‌ പുത്രന്മാരെ നാമനിർദ്ദേശം ചെയ്തു. ഒരാൾക്ക്‌ ശേഷം മറ്റേയാൾ സ്ഥാനാരോഹണം ചെയ്യണം. ജ്യേഷ്ഠൻ അബ്ദുൽമാലിക്ക്‌ ജിവിച്ചിരിക്കെ അനുജൻ അബ്ദുൽ അസീസ്‌ അന്തരിച്ചതിനാൽ അബ്ദുൽ മാലിക്ക്‌ പുത്രന്മാരായ വലീദ്‌, സുലൈമാൻ എന്നിവരെ നാമനിർദ്ദേശം ചെയ്യുകയായിരുന്നു. സുലൈമാൻ മച്ചുന സഹോദരനായ ഉമർ ബിൻ അബ്ദുൽ അസീസി (ഉമർ 11) നെ സ്ഥാനാവകാശിയായി നിർദ്ദേശിച്ചു. മാത്രമല്ല ഉമറിന്‌ ശേഷം സ്വന്തം സഹോദരൻ യസീദിബ്നു അബ്ദുൽ മലിക്ക്‌ സ്ഥാനത്ത്‌ വരണമെന്നും നിശ്ചയിക്കുകയുണ്ടായി. അപ്രകാരം തന്നെ യസീദ്‌ 1! സ്വസഹോദരൻ ഹിശാകിനേയും പുത്രൻ അൽ വലീദ്‌ 11 നേയും അവകാശികളാക്കി. എന്നാൽ വലീദ്‌ 2

                                      മർവാൻ(1)
                 അബ്ദുൽ മലിക്ക്‌ (2)             അബ്ദുൽ അസീസ്‌
                                                      (മരിച്ചു)

ഹിശാം യസീദ്‌ വലീദ്‌ സുലൈമാൻ

 (7)     (6)           (3)              (4)                   ഉമർ 11
                                                               (5)
     അൽവലീദ് 11         യസീദ്‌ 111(9)
    (കൊല്ലപ്പെട്ടു)(8)      ഇബ്രാഹിം(10)

വലീദ്‌ 1 ന്റെ പുത്രന്മാരാൽ വധിക്കപ്പെട്ടു. അതിനാൽ ഘാതകരായ യസീദ്‌ 111യും സഹോദരൻ ഇബ്രാഹിമും അധികാരം ഏൽക്കുകയുണ്ടായി. ഈ വധം മൂലം ഉമയ്യദുകൾ രണ്ടുവിഭാഗമായി പിളരുകയും പിളർപ്പ് ആ വംശത്തിന്റെ നാശത്തിന്‌ കാരണമായിത്തീരുകയും ചെയ്തു.

    അശ്ശൂറാ

ശൂറാ എന്ന ഉപദേശകസമിതിയിലെ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെടുന്നവരല്ല. ഭരണാധികാരികൾ നിശ്ചയിക്കുന്ന ഉന്നതനേതാക്കളാണ്‌. എങ്കിലും ശൂറാ യോഗത്തിൽ മറ്റുള്ളവർക്കും പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നു. പള്ളിയായിരുന്നു യോഗസ്ഥലം.

അബൂബക്കർ, ഉമർ എന്നിവർ എല്ലാ കാര്യങ്ങളും ശൂറായുമായി ആലോചിക്കുമായിരുന്നു. പക്ഷെ ഉസ്മാൻ വഴിമാറിക്കളഞ്ഞു. അദ്ദേഹത്തിന്‌ ബന്ധുക്കളായിരുന്നു ഉപദേശകന്മാർ. അതോടെ ശ്ശൂറാ സമിതിയുടെ പദവി നാമാവശേഷമായി. പിന്നീട്‌ ഈ ശ്ശൂറാ സമ്പ്രദായം നടപ്പിൽ കൊണ്ടുവന്നത്‌ ഉമർ 11 ആണ്‌. അദ്ദേഹം ഒരു കൗൺസിൽ രൂപപ്പെടുത്തുകയും അവരുമായി കാര്യങ്ങൾ ആലോചിക്കുകയും ചെയ്തു തുടങ്ങി. പണ്ഡിതന്മാരും അദ്ധ്യാത്മിക നേതാക്കളും സദാസമയവും ഉമർ 11 ന്റെ സന്നിധിയിൽ ഉണ്ടാകുമായിരുന്നു. ഒരു സൽഭരണം കാഴ്ചവെക്കാനുള്ള സാഹചര്യം സന്നദ്ധമായി. നിർഭാഗ്യവശാൽ അദ്ദേഹത്തിന്‌ വളരെ ചുരുങ്ങിയകാലം മാത്രമെ രാജ്യഭരണം നടത്താൻ അവസരമുണ്ടായുള്ളു. അതിനാൽ നാടിന്‌ വേണ്ടി കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നത്‌ ദുഖകരം തന്നെ.

ഉസ്മാൻ സർവ്വാധികാരങ്ങളും സ്വയം പ്രയോഗിക്കുകയായിരുന്നു. ഫൈഅ സ്വത്തുക്കൾ കൊണ്ടുള്ള ഇഷ്ടാനുസരണം പ്രവർത്തിച്ചു. ട്ട്രിപ്പോളിലെ ഖുമുസ്‌ ഭൂമികൾ ദുഷിച്ച ഉപദേഷ്ഠാവും ജാമാതാവുമായ മർവാന്ന്‌ നൽകി. ഖുമുസിന്റെ ഗണ്യമായ ഒരു ഭാഗം ഇബ്നു അബിസർഹിന്‌ കൊടുത്തു. അമ്പതിനായിരം നാണ്യങ്ങൾ (SIC) അബ്ദുല്ലാഹിബ്നു ഖാലിദിന്‌ കൊടുത്തു. മുൻ ഖലീഫന്മാർ ഇങ്ങനെയുള്ള ദാനങ്ങൾ നൽകിയിരുന്നില്ല എന്നത്‌ ശ്രദ്ധേയമാണല്ലൊ. സർക്കാരുടെ വകയിയിൽപ്പെട്ട നല്ലൊരു ഒട്ടകത്തിനെ ഉസ്മാൻ ഒരു ബന്ധുവിന്‌ ക്രമരഹിതമായി നൽകുകയുണ്ടായി. ഉസ്മാനെ ഖലീഫയായി തെരഞ്ഞെടുക്കുന്നതിന്‌ ശക്തമായി പ്രേരണ നൽകിയ അബ്ദുറഹ്മാനിബ്നുഔഫ്‌ ആ ഒട്ടകത്തെ ബലമായി പിടിച്ചുകൊണ്ടുവന്ന്‌ അറുത്ത്‌ അതിന്റെ മാംസം മദീനയിലെ ജനങ്ങൾക്ക്‌ വിതരണം ചെയ്തു.

ഉസ്മാന്റെ ഖിലാഫത്ത്‌ കാലത്ത്‌ മുആവിയ ഒരു സ്വേച്ചാധിപതിയായി മാറുകയുണ്ടായി. സിറിയയിലെ ഗവർണ്ണറായിരിക്കെത്തന്നെ ഖലീഫയിൽ നിന്ന്‌ ധാരാളം ദാനങ്ങൾ മുആവിയക്ക്‌ ലഭിക്കുകയുണ്ടായി. യഥാർത്ഥത്തിൽ മുആവിയ ജീവിതം ആനന്ദിക്കുകയായിരുന്നു. മറ്റുള്ളവർക്ക്‌ ഇഷ്ടാനുസരണം ധനം കൊടുക്കുവാൻ തുടങ്ങി. പെൻഷൻ നിയമങ്ങളും അദ്ദേഹം മറികടന്നു. പെൻഷൻ പട്ടികയിൽ കയ്യേറ്റം ചെയ്തു. അതിൽ നിന്നും പല പേരുകൾ നീക്കം ചെയ്യുകയും പല പേരുകൾ എഴുതിച്ചേർക്കുയും ചെയ്തു. പലർക്കും കൊടുത്തിരുന്ന സഹായധനം നിർത്തലാക്കുകയും പലരുടെ തുകകൾ വർദ്ധിപ്പിക്കുകയും ചെയ്തു. ഫൈഅ്‌ ധനം മുആവിയ തന്നിഷ്ട പ്രകാരം കൈകാര്യം ചെയ്യുമായിരുന്നു.

ഉമർ 1 ഒരു കൊല്ലത്തിൽ 5000 ദിർഹം മാത്രമാണ്‌ വേതനമായി സ്വീകരിച്ചത്‌. ഒരു സാമ്രാജ്യത്തിൻറെ തലവനായ ഭരണാധികാരിക്ക്‌ ആ പദവിക്കനുസരിച്ച നിലവാരത്തിലുള്ള ജീവിതം നയിക്കുന്നതിന്‌ ആ തുക ഒട്ടും പര്യാപ്തമായിരുന്നില്ല. പല ഭാര്യമാരും അതിലൊക്കെ സന്താനങ്ങളുമുള്ള ഒരു വലിയ കുഡുംബത്തിന്‌ ആ സംഖ്യ ഒട്ടും തികഞ്ഞിരുന്നില്ല. പിന്നെ കാലം കുറെ പിന്നിട്ടു. സ്ഥിതിഗതികൾ മാറി. പണവും അധികാരവുമായി. കൊട്ടാരസദൃശ്യമായ ഭവനങ്ങളും രാജകീയപദവിയിലുള്ള ജീവിതവുമായി. ഉസ്മാന്റെ കാലത്ത്‌ തന്നെ ജീവി തരീതി ആഡംബരപൂർണ്ണമാകാൻ തുടങ്ങി. രാജകീയ പ്രൗഢി കുറേശ്ശെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഉമയ്യദ്‌ ഭരണകാലത്ത്‌ ആ പ്രൗഢി പൂർണ്ണമായും കാണാറായി. സുഖലോലുപതയുടെ പ്രാരംഭം കുറിച്ചത്‌ ഉസ്‌മാനായിരുന്നു. ഉസ്മാന്റെ ജീവിത ശൈലിയെ അബൂദർറുൽ ഗഫ്ഫാരി വളരെ ശക്തിയായി അപലപിച്ചിട്ടുണ്ട്‌.

ഉമറിന്റെ കാലത്ത്‌ സിറിയയിൽ മുആവിയ ഒരു ചെറിയകൊട്ടാരം രൂപപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ നേരെ വധശ്രമം നടന്നതിന്‌ ശേഷം അവിടെ ഒരു കാവൽ (അൽഹറസ്)ഏർപ്പെടുത്തി. അത്‌ കൂടാതെ സുരക്ഷക്ക്‌ വേണ്ടി പള്ളിയിൽ ഒരു മുറിയും (അൽ ഹുജ്റ) നിർമ്മിച്ചു. മുആവിയയും പൊതു ധനവിനിയോഗത്തിൽ തത്വദീക്ഷ പാലിച്ചിരുന്നില്ല. സ്വഭവനത്തിൽ ഒരു സിംഹാസനമുണ്ടാക്കി അതിൽ ഒരു രാജാവിനെ പോലെ അദ്ദേഹം ഉപവിഷ്ഠനായി. (ഇബ്നുഖൽദൂൻ) അങ്ങനെ തലസ്ഥാന നഗരമായ ദമസ്കസ്സിൽ രാജസഹജമായ ദൂഷ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു രാജധാനി പ്രത്യക്ഷപ്പെട്ടു.

ഉമർ 11 അധികാരത്തിൽ വന്നപ്പോൾ തന്റെ സ്വത്തുക്കളും ഭാര്യയുടെ സ്വത്തുക്കളും സർക്കാരിലേക്ക്‌ തിരിച്ചേൽപ്പിച്ചു. അദ്ദേഹം വിനയഭാവ ത്തിൽ താഴ്ന്ന നിലവാരത്തിൽ ജീവിതം നയിച്ചു. നിസ്സഹായർക്കും പാവങ്ങൾക്കും സർക്കാർ നൽകിയിരുന്ന ഭക്ഷണം മാത്രം അദ്ദേഹവും കഴിച്ചു തൃപ്തിപ്പെട്ടു. കൊട്ടാരക്കാർ, സംഗീതക്കാർ, കവികൾ മുതലായ ആഡംബരങ്ങൾ അദ്ദേഹം രാജധാനിയിൽ നിന്ന്‌ നീക്കം ചെയ്തു. തന്റെ പ്രപിതാമഹൻ ഉമർ 1 ചെയ്തത്‌ പോലെ സാമ്രാജ്യാധിപൻ നിലത്തിരിക്കുമായിരുന്നു. മുടങ്ങിക്കിടന്നിരുന്ന ശ്ശൂറാ സമ്പ്രദായം പുനരാരംഭിക്കപ്പെട്ടു. ഉപദേശകന്മാരായി പണ്ഡിതന്മാരെ അദ്ദേഹം കൂടെ കൊണ്ടുനടന്നു. ഹസൻബസരിയെപോലുള്ളവർ എപ്പോഴും സമീപത്തു ണ്ടാകുമായിരുന്നു.

ഉമർ 11 കാലഗതിയടഞ്ഞപ്പോൾ ഉമയ്യദിന്റെ ആർഭാടജീവിതം വീണ്ടും ഉയിരെടുത്തു.സംഗീതക്കാരും കവികളും മറ്റും വീണ്ടും കൊട്ടാരത്തിൽ കടന്നുകൂടി.

അഞ്ചുഭരണ വകുപ്പുകൾ

1. മിലിറ്ററി വകുപ്പ് ദീവാനുൽ ജുന്ദ്

2. ധനകാര്യ വകുപ്പ് ദീവാനുൽ ഖറാജ്‌

3. എഴുത്തുകുത്തു വകുപ്പ് ദീവാനുർറസാഇൽ (കത്തിടപാട്‌)

4. രാജമുദ്രാസമിതി ദീവാനുൽ ഖാത്തം

5. തപാൽ വകുപ്പ് ദീവാനുൽ ബരീദ്‌

ഇങ്ങനെ അഞ്ചുവകുപ്പുകളായിട്ടാണ്‌ ഭരണനിർവ്വഹണം നടന്നിരുന്നത്‌.

പെൻഷൻ ജീവനാംശമായി കൊടുക്കുന്നതിലുള്ള ക്രമക്കേടുകൾ ഹിശാമിന്റെ ഭരണകാലത്ത്‌ നിർത്തലാക്കി. അർഹതയില്ലാത്തവർക്കാർക്കും പെൻഷൻ കൊടുക്കരുതെന്ന്‌ കർശനമായും തീരുമാനിച്ചു. യുദ്ധരംഗത്ത്‌ ഹാജരാവുകയോ അല്ലെങ്കിൽ പകരം ആളെ അയക്കുകയോ ചെയ്യാത്തവർക്ക്‌ കൊടുത്തിരുന്ന പെൻഷൻ നിർത്തലാക്കി. ഉമയ്യദ്‌ താവഴിയിലെ “രാജകുമാര” ന്മാർക്ക്‌ നൽകിയിരുന്ന പെൻഷൻ പോലും തടയ പ്പെട്ടു. ഹിശാമാവട്ടെ തനിക്ക്‌ അവകാശപ്പെട്ടതായ പെൻഷൻ തനിക്ക്‌ പകരം യുദ്ധസേവനം ചെയ്ത മൗലായാക്കൂബിന്‌ കൊടുത്തു.

രാഷ്ട്രീയമായ എഴുത്തുകുത്തുകൾ വളരെ ചുരുങ്ങിയതും കാര്യമത്ര പ്രസക്തവുമായിരുന്നു. പിന്നീട്‌ എഴുത്തുകളെല്ലാം അൽപം പ്രൗഢിയോടും സാഹിത്യഭംഗിയോടും കൂടിയാക്കി. മർവാൻ രണ്ടാമന്റെ എഴുത്തുകാരനായ അബ്ദുൽ ഹമീദാണ്‌ അലങ്കാര ബഹുലമായ ഭാഷാപ്രയോഗം തുടങ്ങിയത്‌. അബ്ബാസിയ്യ ഭരണകാലത്ത്‌ ഈ ഭാഷ ഗാഭീര്യം കൂടുതൽ ശക്തിപ്പെടുത്തുകയുണ്ടായി.

രാജമുദ്രസമിതി നിലവിൽ വരുന്നതിന്‌ മുമ്പ്‌ കത്തുകളയച്ചിരുന്നത്‌ മുദ്ര(സീൽ) പതിക്കാതെയായിരുന്നു. ഈ സമിതി വന്നതിന്‌ ശേഷം സമ്പ്രദായം മാറ്റി. എല്ലാ കത്തുകളും രജിസ്റ്ററിൽ പതിവ്‌ ചെയ്ത ശേഷം അസ്സൽ കോപ്പിയിൽ മുദ്രകുത്തിയാണ്‌ അയക്കുക.

അംറുബ്നു സുബൈറിന്‌ ഒരു ലക്ഷം ദിർഹം കൊടുക്കാൻ നിർദ്ദേശിച്ചുകൊണ്ട്‌ മുആവിയ ഒരു കത്ത്‌ ഗവർണ്ണരായ സിയാദുബ്നു ആബിദിന്‌ അംറു വശം കൊടുത്തയച്ചു. അംറു ആ കത്ത്‌ തുറന്ന്‌ ഒരു ലക്ഷം എന്നത്‌ രണ്ടുലക്ഷം എന്നാക്കി സംഖ്യ കൈപറ്റി. ഗവർണ്ണർ കണക്ക്‌ ബോധിപ്പിച്ച അവസരത്തിലാണ്‌ ഈ തട്ടിപ്പ് കണ്ടെത്തിയത്‌. അതിനെ തുടർന്ന്‌ അംറിനെ അറസ്റ്റ്‌ ചെയ്തു. അംറിന്റെ സഹോദരൻ ആ സംഖ്യ മുഴുവൻ മുആവിയക്ക്‌ തിരിച്ചുകൊടുത്തു അംറിനെ വിട്ടയച്ചു.

തപാൽ സമ്പ്രദായം തുടങ്ങിയത്‌ മുആവിയയാണ്‌. ആദ്യം സർക്കാരിന്റെ ആവശ്യത്തിന്‌ മാത്രമായിരുന്നു ആ ഏർപ്പാട്‌. പിന്നീട്‌ പൊതുജനങ്ങൾക്കും ആ സൗകര്യം ബാധകമാക്കി. പെരുവഴിയിൽ പലസ്ഥാനങ്ങളിലും കുതിരകളെ സജ്ജമാക്കി നിർത്തിയിരിക്കും. തപാൽ ഓരോ സ്റ്റേജിലും ഈ കുതിരകൾ വഹിക്കും. ഒരു സ്റ്റേജ്‌ പന്ത്രണ്ടു നാഴികയാണ്‌. അറേബ്യയിലും സിറിയയിലും കുതിരക്ക്‌ പകരം ഒട്ടകത്തെയാണ്‌ ഉപയോഗപ്പെടുത്തിയിരുന്നത്‌. നോട്ട്‌ തപാലിന്‌ ബരീദ്‌ എന്ന പദം അറബി ഭാഷയിൽ എങ്ങനെയുണ്ടായിയെന്ന്‌ മുഅ്ജമുൽ ബുൽദാൻ എന്ന ഗ്രന്ഥത്തിൽ യാക്കൂത്ത്‌ രേഖപ്പെടുത്തിയിട്ടുണ്ട്. പേർഷ്യൻ ഭാഷയിലെ ബുരിദാൻ എന്ന പദത്തിൽ നിന്നാണ്‌ ബരീദുണ്ടായതത്രെ. ബുരിദാൻ എന്നാൽ മുറിച്ചു കളയുകയെന്നാണ്‌ പേർഷ്യനിൽ അർത്ഥം - തപാൽ വഹിക്കുന്ന കുതിരകളെ തിരിച്ചറിയാൻ വേണ്ടി അവയുടെ വാൽ മുറിച്ചിരുന്നു.


നാണയം

ഇസ്ലാമിന്‌ മുമ്പ്‌ അറേബ്യയിൽ റോമൻനാണ്യങ്ങളും പേർഷ്യൻനാണ്യങ്ങളുമാണ്‌ ഉപയോഗിച്ചിരുന്നത്‌.പ്രവാചകന്റേയും അബുബക്കറിന്റേയും കാലത്ത്‌ ആ സമ്പ്രദായം തന്നെ തുടർന്നു. ഉമർഖത്താബിന്റെ ഭരണകാലത്ത്‌ പലതരത്തിലുള്ള നാണ്യങ്ങൾ 20 കേരറ്റ്‌, 12 കേരറ്റ്‌ 10 കേരറ്റ്‌ ദിർഹങ്ങൾ ഉപയോഗത്തിൽ വന്നിരുന്നു. അദ്ദേഹം സ്വന്തം നാണയം അടിച്ചിറക്കി. 14 കേരറ്റ്‌ തൂക്കമുള്ള ദിർഹമാണ്‌ ഖത്താബ്‌ ഉറക്കിയത്‌. (14 കേരറ്റ്‌ - 7/10 മിസ്ക്കാൽ)

പുതുതായി ഇറക്കിയ ഈ നാണയങ്ങളിൽ ചിലതിന്മേൽ “അൽഹംദുലില്ലാഹി” എന്നും മറ്റു ചിലതിന്മേൽ "മുഹമ്മദുർറസൂലുല്ലാഹി" എന്നും ലേഖനം ചെയ്തിരുന്നു. വേറെ ചിലതിന്മേൽ "ലാഇലാഹഇല്ലല്ലാഹ്‌" എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്‌. ദീനാറും ദിർഹവും 1-10 എന്ന തോതിൽ എണ്ണം നിജപ്പെടുത്തിയിരുന്നു.

ഉസ്മാന്റെ കാലത്ത്‌ അടിച്ചിറക്കിയ നാണ്യങ്ങളിന്മേൽ “അല്ലാഹു അക്ബർ” എന്നായിരുന്നു ഉല്ലേഖനം ചെയ്തിരുന്നത്‌.

ദിർഹം ശരിക്കും വൃത്താകാരത്തിലായിരുന്നില്ല. ഉപരിതലം മിനുസമുള്ളതുമായിരുന്നില്ല.

മുആവിയ സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും നാണയങ്ങൾ അടിച്ചുവെന്നും കുരിശിന്റെ അടയാളമില്ലാത്ത കാരണത്താൽ ക്രിസ്ത്യാനികൾ അത്‌ സ്വീകരിച്ചില്ലെന്നും പ്രസ്താവിച്ചുകാണുന്നു.

    അളവും തുക്കവും

അളവിലും തൂക്കത്തിലും അറബ്‌ ഭരണാധികാരികൾ വളരെ നിഷ്കർഷ പാലിച്ചിരുന്നു. അലി അക്കാര്യത്തിൽ വളരെ ബദ്ധ ശ്രദ്ധനായിരുന്നു. അലി ചാട്ടവാർ കയ്യിൽപിടിച്ചുകൊണ്ട്‌ കൂഫായിലെ അങ്ങാടിയിൽ ചുറ്റി നടക്കുമായിരുന്നു. വ്യപാരികൾ പൊതുജനങ്ങളെ വഞ്ചിക്കുന്നത്‌ അദ്ദേഹം പൊറുപ്പിച്ചിരുന്നില്ല. ഉയ്യദ്‌ ഭരണത്തിൽ അളവ്‌ തുക്ക വ്യവസ്ഥിതിക്ക്‌ പോലീസുദ്യോഗസ്ഥന്മാരെ നിയോഗിച്ചിരുന്നു. വലീദ്‌ 1 അങ്ങാടി സന്ദർശിച്ചിരുന്നു. ചിലപ്പോൾ അദ്ദേഹം സാമാനങ്ങളുടെ വിലനിലവാരം കുറക്കുകയും ചെയ്തിരുന്നു.

    തൂക്കം

1. ഹബ്ബ grain (ധാന്യം) = രണ്ടു ബാർളിവിത്തുകളുടെ ഭാരം

2. ഖിറാത്ത്‌ (carat) = 4 ഹബ്ബ (8 ബാർളിധാന്യം]

3. ദാനിക്ക്‌ (ബ.വ. ദവാനീക്ക്)= 21/2 ഖീറാത്ത്‌ (20 ബാർളി മണി. ദിർഹം ഭാരത്തിന്റെ 1/6)

4. മിഥക്ക്വൽ = ഒരു ദീനാർ തൂക്കം

ദീനാറിന്റെ തൂക്കം = 10/7 ദിർഹമിന്റെ തൂക്കം ഒരു ദിർഹമിന്റെ തൂക്കം = ദാനിക്ക്‌ അപ്പോൾ ഒരു മിഥ്ക്കാൽ =6x10 ദാനിക്ക്‌

                         171 3/7 ബാർളി

ദീനാറിന്റെ തൂക്കം = ഇഗ്ലീഷ്‌ ഗിനിയുടെ പകുതി.

5. ഊക്കിയ = 1/12 ഇഗ്ലീഷ്‌ പവൻ (1.312 ഔൺസ്‌)

6. റിത്വൽ = 15.75 ഔൺസ്‌ (ഏതാണ്‌ ഒരു റാത്തൽ)

            കൃത്യമായ തൂക്കം 38.4 തോല
            ഇന്ത്യൻ സേർ = 80 തോല

7. മനു = 2 രിത്വൽ (ഇന്ത്യൻ സേറിന്‌ തുല്യം)

         ശരിയായ തൂക്കം 76 3/4 തോല

8. നുവാത്ത്‌ = (സ്വർണ്ണവും വെള്ളിയും തൂക്കാൻ)

             20 ഉ൭ക്കിയത്ത്‌ = 64 തോല

9. ക്വിൻത്വാർ = (വില പിടിചുള്ള ലോഹങ്ങൾ മൊത്തം തൂക്കുന്നതിന്‌)

              = 1200 ഊഖിയ (അബുഉബൈദ്)
              = 100 രിത്വ് ല് (അസ്സീദി)
     അളവ്‌

1. മുദ്ദ് (modius) = 1.15 ലിറ്റർ അതിൽ ഏകദേശം 52 1/2 തോല ഗോതമ്പ്‌ കൊള്ളും

            = 1 1/3 റാത്തൽ ഗോതമ്പ്‌.

2. സാഅ്‌ = 4 മുദ്ദ്‌ = 210 തോല ഗോതമ്പ്‌

3. ക്വഫീസ്‌ = 12 സാഅ (64 1/4 റാത്തലിനേക്കാൾ അല്പം കൂടുതൽ ഗോതമ്പ്‌ പിടിക്കും)

4. വസ്ക്വ്‌ (കഴുത ഭാരം) = 5 ക്വഫീസ്‌.

         = 60 സാഅ (323 റാ. ഗോതമ്പ്‌)

5. കുർറ്‌ = വസ്ക്വ്‌ - 360 സാഅ്‌

          ഏകദേശം 4 1/3 ശത തൂക്കം ഗോതമ്പ്‌.
          (ഒരു ശത തൂക്കം = 112 റാത്തൽ)

6. ജരീബ്‌ = 40 ക്വഫീസ്‌

          = 5 3/4 ശത തൂക്കം ഗോതമ്പ്‌
     നീള അളവ്‌

1. ഉസ്ബൂഅ = 6 ബാർളി മണികൾ വീതിയിൽ ചേർത്ത്‌ വെച്ചാലുള്ള അകലം (inch)

2. ബിശ്റ് = 1 ചാൺ (span)

3. ദിറാഅ്‌ = 24 ഉസ്ബുഅ്‌

           = 1മുഴം (22 3/4 ഇഞ്ച്‌)

4. ബാഅ്‌ ഒരു ഫേതം (fatham)

5. മീൽ = 4000 മുഴം. 1.44 ഇoഗ്ലീഷ്‌ നാഴിക

6. ഫർസഖ് =3 3/4 ഇoഗ്ലീഷ്‌ നാഴിക

പേർഷ്യക്കാരുടെ Farsang(hara-i-sang)

ഭൂമി അളക്കുന്ന ഏകകം (unit) ജരീബ്‌ ആണ്‌. ഒരു ജരീബ്‌ 3600 ചതുരശ്രവാരയാണ്.ഏകദേശം 3/4 ഏക്കർ.

ഭാഗം മൂന്ന്

[തിരുത്തുക]
             നികുതി

ഉന്മാനിൽ നിന്നുള്ള ഉശ്റ്‌(1/10) ബസറയിലെ സർക്കാർ ഖജനാവിലേക്ക്‌ അയക്കാറാണ്‌ പതിവ്‌. ഉമർ 11 ആ സമ്പ്രദായം മാറ്റി. അത്‌ ഉന്മാനിൽ തന്നെ നിക്ഷേപിച്ച്‌ അത്‌ ആ രാജ്യത്തെ ദരിദ്ര ജനങ്ങൾക്ക്‌ വിതരണം ചെയ്യാൻ കൽപ്പിച്ചു. (അൽ ബലാദൂരി)

അത്‌ പോലെത്തന്നെ ഖുറാസാനിലെ ഖറാജ്‌ തുകയും (സാധാരണ നികുതി] അവിടത്തെ ദരിദ്രർക്ക്‌ വിതരണം ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു. (അത്തബാരി)

കൂടാതെ ധനകാര്യ വകുപ്പും രാഷ്ട്രീയ കാര്യങ്ങളും അദ്ദേഹം വേർപെടുത്തി. ആദിയിൽ ഭരണതലവനെന്ന നിലക്ക്‌ അമീർ അല്ലെങ്കിൽ വാലി ഇത്‌ രണ്ടിന്റേയും അധിപനായിരുന്നു. അന്ന്‌ ഉമ൪ ചില സംസ്ഥാനങ്ങളിൽ ഖജാന ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു. മുആവിയ ഇതിന്റെ വൈകല്യം മനസ്സിലാക്കി. അംറിബ്നുആസിക്ക്‌ അതിനെപറ്റി എഴുതിയിരുന്നു. പക്ഷെ തന്ത്രശാലിയായ ആ ജനറൽ പശുവിന്റെ കാല്‌ പിടിച്ച്‌ മറ്റുള്ളവരെ കറക്കാൻ അനുവദിക്കുകയെന്ന തന്ത്രം സ്വീകരിക്കാൻ കൂട്ടാക്കിയില്ല. എന്നാൽ മുആവിയ എല്ലാ സംസ്ഥാനങ്ങളിലും ഈ രണ്ടു വകുപ്പുകളേയും വേറെ വേറെയാക്കി. ധനകാര്യ വകുപ്പിന്റെ മേധാവാണ്‌ സ്വാഹിബുൽ ഖറാജ്‌.

ഉമയ്യദ്‌ ഭരണകാലത്തിന്റെ അന്ത്യഘട്ടത്തിൽ മുസ്ലീം സാമ്രാജ്യം പതിനാല്‌ സംസ്ഥാനങ്ങളായി വിഭജിച്ചിരുന്നു. (അൽ ഇക്വ് ലീം) അവയെല്ലാം ഒരേ വലിപ്പത്തിലായിരുന്നില്ല. ഇന്ത്യയേക്കാർ വലിയ അറേബ്യ ഒരു സംസ്ഥാനമായി നില കൊണ്ടു. സ്പെയ്ൻ മുഴുവൻ കൂടി ഒരു ജില്ലയാണ്‌. ഓരോ സംസ്ഥാനവും പല ജില്ലകളായി ഭാഗിച്ചു. (അൻകൂറ)

1. അറേബ്യ - 4 സംസ്ഥാനങ്ങൾ

1. അൽ ഹിജാസ്‌ : ഹിജാസ്‌ മുഴുവനും മക്കക്ക്‌ വടക്ക്‌ ഭാഗത്തുള്ള അറബ്‌ പ്രദേശങ്ങൾ വാദി ഉൽഖുറാ മുഴുവനും ഹലബ്‌ പട്ടണം, മദീന, തൈമാഅ്‌, യബൂഅ, ത്വാഇഫ്‌ (വടക്ക്‌ പടിഞ്ഞാറൻ അറേബ്യ മുഴുവനും വടക്ക്‌ കിഴക്കൻ അറേബ്യയുടെ ഒരു ഭാഗവും) 2. അൽയമാൻ : യമാൻ മുഴുവനും, ഹഇറമൗത്തും മഹറാഉം. 3. ഉന്മാൻ : തെക്ക്‌ പടിഞ്ഞാറെ അറേബ്യ 4. ഹജർ : അൽയമാഃ മുഴുവനും

2. അൽ ഇറാക്ക്വ്‌ സംസ്ഥാനം - 6 ജില്ലകൾ

1. അൽകൂഫാ ; 2. അൽ ബസ്വറ ; 3. വാസിത്വ്‌ ; 4. അൽമദായിൻ ; 5. ഫുൽവാൻ ; 6. സാമർറ

3. അൽ ജസീറ സംസ്ഥാനം പുരാതന അസീറിയ (യൂഫ്രട്ടീസ്‌ ടൈഗ്രീസ് നദികൾക്കിടയിൽകിടക്കുന്ന) മുന്ന്‌ ജില്ലകൾ

4. സിറിയാൻ സംസ്ഥാനം - 6 ജില്ലകൾ 1. ജിന്നാസിരീൻ (തലസ്ഥാനം ഹലബ്‌) 2. ഹിംസ്‌ 3. ദമസ്കസ്‌ (ബൈറൂത്തും ട്രിപ്പോളിയും ഉൾപ്പെടെ) 4. അൽ ഉർദൂൻ 5. ഫിലസ്തീൻ (തലസ്ഥാനം അർറംല് 6. ത്വബൂക്ക്‌

5. ഈജിപ്ത്‌ - 7 ജില്ലകൾ 1. അൽ ജിഫാർ. 2. അൽ ഹനീഫ്‌. 3. അർരീഫ്‌. 4. അലക്സാഡ്രിയ. 5. മക്വദൂനിയ (തലസ്ഥാനം അൽഫുസസ്താദ്‌) 6. അസ്സതരദ്‌ (തലസ്ഥാനം അസ്വാൻ) 7. അൽവാഹാത്ത്‌.

6. അൽ മഗ്‌രിബ് സംസ്ഥാനം (ഉത്തരാഫ്രിക്ക മുഴുവനും (ഈജിപ്തിന്‌ പടിഞ്ഞാറ്‌ ഭാഗത്തുള്ള) സാർഡീനിയ, ബാൽക്കാരിക്ക്‌ ദ്വീപുകൾ. സ്പെയിൻ അടക്കം) ആകെ 7 ജില്ലകൾ 1. ബർത്വാഹ്‌ 2. ഇഫ്രീക്വിയ (അൽഖൈബാൻ തലസ്ഥാനം] 3. ത്വാഹിറ 4. സിജ്ൽമാസ. 5. ഫാസ്‌ - അതിന്റെ മറ്റൊരു പേര്‌ അടുത്ത സൂസ്‌ (അസ്സൂസുൽ അദ്നാ 6. അകലെയുള്ള സൂസ്‌ (അസ്സൂസുൽ അക്വസാ - തലസ്ഥാനം ത്വർഫാന) 7. സ്പെയിൻ (തലസ്ഥാനം - കൊർഡോവ)

7. പൂർവ്വ സംസ്ഥാനം (കിഴക്കേ സംസ്ഥാനം)

രണ്ടു വലിയ ഭൂവിഭാഗങ്ങൾ ഉൾകൊള്ളുന്നു. ഓക്‌സ നദി (ജൈശൂൻ അല്ലെങ്കിൽ ആമു) അതിനെ രണ്ട്‌ വിഭാഗമായി വേർതിരിക്കുന്നു. നദിയുടെ കിഴക്ക്‌ ഭാഗത്തുള്ള ഫലഭൂയിഷ്ടമായ ഭാഗം ” മാവറാ ഉന്നഹ്റ്‌” അല്ലെങ്കിൽ ഹൈത്തൻ എന്നറിയപ്പെടുന്നു. പടിഞ്ഞാറ്‌ ഭാഗം ഖുറാസാൻ

a. മാവറാഅന്നഹ്റ്‌ - 6 ജില്ലകൾ 1. ഫർഹാന 2. ഇസ്ബിജാബ്‌. 3. ശാശ. 4. ഉശ്രുസന. 5. സ്വുഗ (തലസ്ഥാനം സമർഖണ്ട്. 6. ബുഖാറ

6. ഖുറാസാൻ - 8 ജില്ലകൾ 1. ബൽഖ്‌. 2. കാബൂലിസ്ഥാൻ.(തലസ്ഥാൻ ഘസ്ന) 3. സിജിസ്ഥാൻ. 4. ഹിറാത്ത്‌. 5. ജൂസ്ജാനാൻ (തലസ്ഥാനം യഹൂദിയ) 6. മ൪൮ 7. നൈസാബുൽ.(തലസ്ഥാനം ഇറാൻ ശഹർ) 8. കൂഹിസ്ഥാൻ

8. അദ്ദൈലം സംസ്ഥാനം - 5 ജില്ലകൾ

കാസ്‌നിയൻ കടലിന്റെ തെക്കും തെക്ക്‌ കിഴക്ക്‌ ഭാഗത്തും കിടക്കുന്നു. 1. ക്വാമിസ്‌. 2. ജൂർജാൻ. (തലസ്ഥാനം - ശാഹർശാൻ) 3. ത്വബരിസ്ഥാൻ. 4. അദ്ദൈലമാൻ. 5. അൽഖസാർ. (തല. ഐത്തിൻ)

9. അർറിഹാബ് സംസ്ഥാനം (കാസ്പിയൻ കടലിന്റെ തെക്ക്‌ പടിഞ്ഞാറേ ഭാഗം. 3 ജില്ലകൾ 1. അർറാൻ. 2. ആർറമേനിയ (പ്രധാന പട്ടണം മറാഹ)] 3. അഇർബൈജാൻ (തല. അർദബീൽ)

10. അൽജിബാൽ സംസ്ഥാനം (പുരാതനമീദിയ) 3 ജില്ലകൾ 1. അർറയ്യ്‌. 2. ഹമദാൻ. (സംസ്ഥാന തലം] 3. ഇസ്ഫഹാൻ

11. ഖുസിസ്ഥാൻ (അൽ അഹ്വാസ്‌) 7 ജില്ലകൾ 1. അസ്സുസ്‌ 2. ജുന്തൈസാബൂർ (സംസ്ഥാന തലസ്ഥാനം) 3. തുഷാർ. 4. അസ്‌കർ മുമുക്റാൻ 5. ആൽഅഹ്വാസ്‌ 6. അദ്വീറാക് 7. രാംഹുർമൂസ്‌

12. ഫാർസ്‌ സംസ്ഥാനം - 6 ജില്ലകൾ 1. അർജാൻ. 2. അർദശീർഘർറാ (തല. സീറാഫി 3. ദാറാബ്‌ ജിർദ്‌ 4. ഷിറാസ്‌ (സംസ്ഥാന തലസ്ഥാനം) 5. സാബൂർ. 6. ഇസ്തഖ്ർ

13. കർമാൻ സംസ്ഥാനം - 5 ജില്ലകൾ 1. ബർദ്സീർ (അല്ലെങ്കിൽ സർദ്സീർ] 2. ഹർമാസീർ. 3. അസ്സിർയാൻ.(സംസ്ഥാന തല.) 4. ബാറം 5. ജിറുഫ്ത്‌

14. അസ്സിന്ത്‌ സംസ്ഥാനം - 5 ജില്ലകൾ 1. മുഖ്റാൻ (തലസ്ഥാനം ബഞ്ച്ബൂർ അല്ലെങ്കിൽ പഞ്ച്പൂർ) 2. ത്വൂറാൻ (തല. ക്വിസ്ദാർ) 3. അസ്സിന്ത്‌ (തലഅൽ മൻസൂറ ) 4. വൈഹിന്ദ്. 5.ക്വനൂജ്‌

സംസ്ഥാനങ്ങളിലെ വകുപ്പുകൾ

ദീവാനുൽ ജുന്ദ് (മിലിറ്ററി ബോർഡ്‌) ദീവാനുൽ റസാഈൽ (വാർത്താവിനിമയം) ദീവാനുൽ മുസ്തക്വില്ലാത്ത്‌ (ധനകാര്യം) ഇവിടെയാണ്‌ വരവ്‌ ചിലവ്‌ കണക്കുകൾ എഴുതിവെക്കുന്നത്‌. ഗവർണരുടെ ഉത്തരവുകളുടെ കോപ്പികൾ ഇവിടെ സൂക്ഷിക്കുന്നു. ദീവാനുൽഖാതം (സീൽ, മുദ്ര) എന്നൊരു വകുപ്പ് ഉണ്ടായിരുന്നില്ല. കേന്ദ്രത്തിലെ ദീവാനുൽ ബരീദിന്‌(പോസ്റ്റ്‌ തപാൽ വകുപ്പ്) പ്രതിനിധിയായി സംസ്ഥാനങ്ങളിൽ സ്വാഹിബുൽ ബരീദ്‌ (പോസ്റ്റ്‌ മാസ്റ്റർ)എന്നൊരു ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു.

സംസ്ഥാന ഉദ്യോഗസ്ഥർ

1. അമീർ (വാലി).

ഖലീഫയുടെ ചുമതല നിത്യേന പ്രാർത്ഥനക്ക്‌ നേതൃത്വം വഹിക്കുക, പട്ടാളത്തെ നയിക്കുക, നികുതിയും, ധർമ്മങ്ങളും പിരിക്കുക, പിരിച്ചെടുത്തത്‌ നിയമാനുസൃതം ചിലവാക്കുക, സിവിൽ, ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുക, നീതിന്യായം നിലനിർത്തുക.

സംസ്ഥാനങ്ങളിൽ ഗവർണ്ണർമാരാണ്‌ ഖലീഫയുടെ ഈ ചുമതലകൾ നിർവ്വഹിക്കേണ്ടത് . പൊതു അധികാരങ്ങളെല്ലാം നൽകപ്പെട്ട ഗവർണ്ണർക്കാണ്‌ ഈ ചുമതല. പ്രധാന പള്ളിയിലെ ജമാഅത്ത്‌ വാലിയാണ്‌ നടത്തേണ്ടത്‌. സംസ്ഥാനത്തിലെ മറ്റു പള്ളികളിലെ ഇമാമത്തിന്‌ വേണ്ട ഏർപ്പാടുകൾ അദ്ദേഹം ചെയ്യണം. പട്ടാള നേതൃത്വം അദ്ദേഹം വഹിക്കണം. സ്വാഹിബുൽ ഖറാജ്‌ (റവന്യൂ ഉദ്യോഗസ്ഥൻ) ആമിലുസ്വദക്വാത്ത്‌ (സകാത്ത്‌ മുതലായ ധർമ്മധനം ശേഖരിക്കുന്ന ഉദ്യോഗസ്ഥൻ) കാതിബുദ്ദീവാൻ എഴുത്തുകാരൻ) മുതലായ സ്ഥാനങ്ങളിലേക്ക്‌ അനുയോജ്യരായ വ്യക്തികളെ നിയമിക്കണം. സാധാരണമായി ഈ നിയമനങ്ങളെല്ലാം വാലിയാണ്‌ നടത്താറെങ്കിലും ചിലപ്പോൾ ഖലീഫ തന്നെ നേരിട്ട്‌ നിയമനം നടത്താറുണ്ട്.

2. ആമീൽ

സംസ്ഥാനത്തെ നികുതി ഉദ്യോഗസ്ഥനാണ്‌ ആമീൽ. യുദ്ധകാലങ്ങളിൽ അമീറാണ്‌ സംസ്ഥനത്തെ ഏറ്റവും വലിയ അധികാരി. സാധാരണ ഗതിയിൽ ആമീൽ പ്രധാനിയാണ്‌. ഖജാനകാര്യങ്ങളുടെ മേധാവിയുമാണ്‌. അമീറോ വാലിയോ പറയുന്നതിനേക്കാൾ ആധികാരികത്വം ആമിനിന്റെ നിർദ്ദേശങ്ങൾക്കുണ്ട്‌.

3. സ്വാഹിബുൽ ഖറാജ്‌

ഇയാൾക്കാണ്‌ ഭൂനികുതിയുടെ ചുമതല. പ്രവാചകന്റെ കാലത്ത്‌ ഭൂനികുതി കാര്യമായി കിട്ടിയിരുന്നില്ല. അക്കാലത്ത്‌ പ്രധാന വരുമാനം സകാത്ത്‌ മാത്രമായിരുന്നു. ആമിൽ അത്‌ ശേഖരിക്കും. പിൽക്കാലത്ത്‌ ഖറാജ്‌ പ്രധാന വരുമാനമാർഗ്ഗമായപ്പോൾ സ്വാഹിബുൽ ഖറാജ്‌ എന്ന ഒരു ഉദ്യോഗസ്ഥനുണ്ടായി. പലപ്പോഴും അമീറിന്റെ ഉത്തരവാദിത്വം ആമിൽ ഏറ്റെടുക്കുകയും ഖറാജ്‌ പിരിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യാറുണ്ട്‌.

4. കാത്തിബ്‌.

വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥനാണ്‌ കാത്തിബ്‌. വാലി പൊതുവെ സൈന്യപരവും ധനപരവുമായ ഭരണനേതാവാണെങ്കിലും പല വകുപ്പുകളും കാത്തിബ്‌ ഏറ്റെടുത്ത്‌ വാലിയുടെ ഭാരം കുറക്കാറുണ്ട്. പിന്നീട്‌ ഒരു ഉന്നതസ്ഥാനീയനായ കാത്തിബിനെ നിയമിച്ചുകൊണ്ട്‌ വാലിയുടെ അമിത ഭാരം ചുരുക്കുകയുണ്ടായി. വാലിക്ക്‌ ഭരണത്തിന്റെ വിശദാംശങ്ങൾ മുഴുവൻ യഥായോഗ്യം ശ്രദ്ധിക്കാൻ കഴിയാതെവരുമല്ലോ.

5. സ്വാഹിബുൽ അഹ്ദാഥ്‌

സംസ്ഥാനത്തിലെയോ പട്ടണത്തിലെയോ പ്രധാന പോലീസ്‌ ഉദ്യോഗസ്ഥൻ. സൈന്യാധികാരവുമുണ്ട്‌. നിയമസമാധാനം (ലോ ആൻഡ്‌ ഓഡർ) ഇയാളുടെ ഉത്തരവാദിത്വമാണ്‌. സമാധാന ഭഞ്ജകരോട്‌ പൊരുതണം. പോലീസ്‌ ജോലി മിക്കപ്പോഴും തദ്ദേശ നേതാക്കന്മാരെ ഏൽപ്പിക്കാറുണ്ട്‌. എന്നാലും കുഴപ്പങ്ങൾ തടയേണ്ട ചുമതല സ്വാഹിബിന്റേതാണ്‌. കളവ്‌ പോലെയുള്ള കുറ്റകൃത്യങ്ങളും അത്‌ പോലെയുള്ള മറ്റ്‌ ക്രമിനൽ കുറ്റങ്ങളും കണ്ട്‌ പിടിച്ച്‌ കുറ്റവാളികളെ ശിക്ഷിക്കുന്നതോടൊപ്പം ആ കുറ്റകൃത്യങ്ങൾക്ക്‌ ഹേതുവായ കാരണങ്ങൾ നിർമാർജനം ചെയ്യുവാനുമുള്ള പ്രയത്നവും ശ്രദ്ധയും സ്വാഹിബിൻറെതാണ്‌. സിയാദിന്റെ കീഴിൽ കൂഫായിൽ മാത്രം 40,000 ഭടന്മാരുള്ള സൈന്യമുണ്ടാ യിരുന്നു. അവിടെ പരിപൂർണ്ണ സമധാനവും നിലനിന്നിരുന്നു. നിരത്തിൽ വീണുകിടന്നിരുന്ന സാധനം അതിന്റെ ഉടമസ്ഥൻ അന്വേഷിച്ചെ ത്തുന്നതുവരെ അത്‌ പൊക്കിയെടുക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. ഏകാകിനിയായ സ്ത്രീകൾ വാതിലടക്കാതെ വീട്ടിൽ കിടന്ന്‌ ഉറങ്ങുമായിരുന്നു. കളവിലുടെ ഏതെങ്കിലും പൗരന്‌ എന്തെങ്കിലും നഷ്ടപ്പെട്ടാൽ ആ നഷ്ടത്തിന്‌ ഉത്തരവാദിതാനാണെന്ന്‌ സിയാദ്‌ വിളംബരം ചെയ്യുകയുണ്ടായി. മുആവിയയുടെ കാലത്ത്‌ ഡമസ്‌കസിലുണ്ടായിരുന്ന എല്ലാ നോട്ടപുള്ളികളെയും റജിസ്റ്റർ ചെയ്ത്‌ അവരെ പ്രത്യേകം ശ്രദ്ധിക്കാൻ വാച്ച്മേൻമാരെ (രഹസ്യ ഉദ്യോഗസ്ഥന്മാരെ) ഏർപ്പാട്‌ ചെയ്തിരുന്നു. സിയാദ്‌ ഇത്തരം ദുഷ്കർമികളെ അവലോകനം ചെയ്ത്‌ പിന്തുടരുന്നതിന്‌ മാത്രമായി സഅദുബ്‌നു ക്വയ്സ്‌ എന്നൊരു വ്യക്തിയെ നിയമിക്കുകയുണ്ടായി. (താരിഖീ ഇസ്ലാം)

6. ക്വാദി

അറബികൾ പൊതുവിലും മുസ്ലിംകൾ പ്രത്യേകിച്ചും വിധികർതൃസ്ഥാനം ഏറ്റെടുക്കുന്നതിന്‌ വൈമനസ്യമുള്ളവരായിരുന്നു. ക്വാദി ഹാകിം എന്നീ ഇസ്ലാമിന്‌ മുമ്പുണ്ടായിരുന്ന പദങ്ങളും സ്ഥാനങ്ങളും പിൽക്കാലത്ത്‌ നിലനിർത്തിപ്പോന്നു. അമുസ്ലിംകളുടെ ഇടയിലുണ്ടാവുന്ന തർക്കങ്ങൾ തീരുമാനിക്കുവാൻ അവരുടെ തന്നെ പുരോഹിതന്മാരെ മുസ്ലിംകൾ ഏൽപ്പിക്കുമായിരുന്നു. നിയമസമാധാനത്തിന്‌ ഭംഗം വരുമെന്ന്‌ കണ്ടാൽ മാത്രമെ സർക്കാർ ഇടപെടുമായിരുന്നുള്ളൂ. പലപ്പോഴും കക്ഷികൾ ഒത്തുതീർപ്പിലെത്തുന്നതുകൊണ്ട്‌ ക്വാദിക്ക്‌ അദ്ധ്വാന ഭാരമുണ്ടാ യിരുന്നില്ല. (അത്ത്വബാരി)

അതിനാൽ അവർക്ക്‌ വേറെ ചുമതലകൾ ഏൽപ്പിച്ചിരുന്നു. അനാഥകളുടേയും ബുദ്ധിഭ്രമക്കാരുടേയും സ്വത്തുക്കൾ പരിപാലിക്കലും വഖ്ഫ്‌ സ്വത്തുക്കൾ കൊണ്ട്‌ നടക്കലും ഇവരുടെ ജോലിയായിരുന്നു

ഭക്തഖലീഫമാരുടെ കാലത്ത്‌ ക്വാദിയുടെ പദവി ഉന്നതമായിരുന്നു. ഉമയ്യദിന്റെ കാലത്ത്‌ അവരുടെ സ്ഥാനത്തിനും ഗുണത്തിനും ഇടിവ്‌ പറ്റുകയുണ്ടായി. അക്രമികളായ ഭരണാധികാരികളുടെ താൽപര്യ സംരക്ഷണത്തിന്‌ വേണ്ടി ക്വാദിമാർ അവരുടെ സ്വാതന്ത്ര്യവും ഗൗരവവും ബലികഴിക്കേണ്ടിവന്നു. പൊതുജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളിൽ ക്വാദിമാർ നിഷ്പക്ഷരും നീതിമാൻമാരുമായിരുന്നു.

മുസ്ലിം നിയമസംഹിതകൾ അക്കാലത്ത്‌ ക്രോഡീകരിച്ചിരുന്നില്ല. അതിനാൽ പലപ്പോഴും നിയമോപദേശത്തിനായി ക്വാദിമാർ ഖലീഫക്ക്‌ എഴുതുമായിരുന്നു. ഉമർ 11 കാലത്ത്‌ ഒരു സംഭവമുണ്ടായി. ഈജിപ്തിലെ ക്വാദിയായിരുന്ന ഇയാദുബ്നുഉബൈദുള്ള പൂർവ്വക്രയാവകാശത്തെ (പ്രിഎംഷൻ) കുറിച്ച്‌ ഒരു അയൽവാസിയും കൂറ്‌കാരനും തമിലുള്ള തർക്കത്തിൽ ഖലീഫയോട്‌ ഉപദേശം ആരായുകയുണ്ടായി. അയൽവാസിയേക്കാൾ കൂറുകാരനാണ്‌ സ്വത്തുവാങ്ങുവാൻ അവകാരമുള്ളതെന്ന്‌ ഉമർഇബ്നുഅബ്ദുൽ അസീസ്‌ ഉപദേശം നൽകുകയുണ്ടായി. (അൽ ഖുളാരി)

ക്രോഡീകൃതനിയമമില്ലാത്തതിനാൽ വീക്ഷണവ്യത്യാസം അനിവാര്യമായിരുന്നു. ഓരോരുത്തരും സ്വയം വിവേകം ഉപയോഗപ്പെടുത്തുകയായി രുന്നു.

മുആവിയായുടെ കാലത്ത്‌ ഈജിപ്തിലെ ഖ്വാദി സുലൈമാനുബ്നുഅൻസ്‌ സ്വത്തുദാനത്തെക്കുറിച്ചുള്ള തർക്കത്തിൽ ഒരു തീർപ്പ് കൽപ്പിക്കുകയു ണ്ടായി. കക്ഷികൾ ആ വിധി അംഗീകരിക്കാതെ വീണ്ടും തർക്കിച്ചുകൊണ്ട്‌ കോടതിയിലെത്തി. അപ്പോൾ ക്വാദി തന്റെ വിധി എഴുതി മിലിട്ടറി ഉദ്യോഗസ്ഥന്മാരുടെ ഒപ്പ് വാങ്ങി. (അൽ ഖുളാരി)

സംസ്ഥാനങ്ങൾ

ഇറാഖ്‌ : ഏറ്റവും ധനപുഷ്ടിയുള്ളത്‌. ജനപ്പെരുപ്പമുള്ളത്‌. ബസറയിലും കൂഫയിലും മിലിറ്ററി സ്റ്റേഷനുണ്ടായിരുന്നു. എല്ലാവർക്കും നിർബന്ധ മായും പട്ടാളസേവനം ചെയ്യേണ്ടിയിരുന്നു. എപ്പോഴും അസ്വസ്ഥതയും കുഴപ്പവും നിലനിന്നിരുന്നു. അതിനാൽ ഉമർ ഗവ൪ണർമാരെ അടിക്കടി മാറ്റിക്കൊണ്ടിരുന്നു. ജനങ്ങളുടെ ആവശ്യപ്രകാരമാണ്‌ ഇങ്ങനെ മാറ്റിക്കൊണ്ടിരുന്നത്‌. ഉസ്മാൻ (റ) ന്റെ കാലത്ത്‌ ഈ കുഴപ്പം വർദ്ധിക്കുക യുണ്ടായി. ഉസ്മാൻ(റ) ന്റെ വധത്തിൽ ഈ രണ്ടുപട്ടണങ്ങളിലേയും ധാരാളം ജനങ്ങൾ പങ്കെടുക്കുകയുണ്ടായി.

അബ്ദുൽമലിക്ക്‌ മുസ്ലിം സാമ്രാജ്യത്തെ ഏകീകരിച്ചുബലപ്പെടുത്തുകയുണ്ടായി. കുപ്രസിദ്ധനായ ഹജ്ജാജിബ്നു യൂസഫിനെ ഇറാക്കിലെ ഗവർണറായി നിയമിച്ചു. ആ ഗവർണർ കാര്യക്ഷമതയോടെ സിഥിതിഗതികൾ നിയന്ത്രിച്ചു. സർക്കാർ വേതനം കിട്ടുന്ന എല്ലാവരും പട്ടാളസേവനം നിർവ്വഹിക്കണമെന്ന്‌ അദ്ദേഹം നിർബന്ധിക്കുകയും ചെയ്തു.

ഈജിപ്ത്‌.

ഈജിപ്തിൽ സാമ്പത്തികഭരണം കോപ്റ്റിക്കുകൾ നടത്തിപോന്നു. അതിന്റെ രേഖകൾ ഗ്രീക്കിലും കോപ്റ്റിക്ക്‌ ഭാഷയിലും ആയിരുന്നു സൂക്ഷിച്ചിരുന്നത്‌. അൽവലീദ്‌ 1 ഈ രേഖകൾ അറബിയിലേക്ക്‌ തർജ്ജിമ ചെയ്യിച്ചു.

സംസ്ഥാനം മേലെ താഴെ എന്നിങ്ങനെ രണ്ടാക്കി ഭാഗിച്ചു. ഓരോന്നും ഓരോ ജില്ലയായി കരുതി. (അൽകൂറത്ത്) ജില്ലകളെന്നും അംശങ്ങളാക്കി (അൽക്വർയ) ഓരോ ക്വറിയക്കും ഒരു തലവനുണ്ടായിരുന്നു. (അൽ മാസൂത്ത്)

അറബിയും കോപ്റ്റിക്കും രണ്ടു ഭാഷകളും ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നു. അമുസ്ലിംകൾ അവരുടെ കത്തുകളിൽ മുസ്ലിം രീതി സ്വീകരിക്കണമെന്ന്‌ നിർബന്ധിച്ചിരുന്നില്ല. എന്നുമാത്രമല്ല കുരിശടയാളം ഉപയോഗിക്കുന്നതിന്‌ അനുവദിക്കുകയുമുണ്ടായി.

സിറിയ

മുസ്ലിം സാമ്രാജ്യത്തിന്റെ സർക്കാർ ആസ്ഥാനമായിരുന്നു സിറിയ. ഖലീഫ നേരിട്ടാണ്‌ സിറിയ ഭരിച്ചത്‌. നാല്‌ ജില്ലകളിൽ ഡപ്യൂട്ടി ഗവർണർമാരുണ്ടായിരുന്നു. സിറിയയാണ്‌ ആദ്യമായി മുസ്ലിം ഭരണത്തിന്‌ കീഴിൽ വന്ന വിദേശരാജ്യം.

                               ഉമയ്യദ്‌ ഭരണകാലത്തെ സർക്കാർ വരുമാനം

1. അൽഖുമുസ്‌ യുദ്ധത്തിൽകിട്ടിയ മുതലുകൾ ഖനികളിൽ നിന്ന് കിട്ടിയ ഖനനവസ്തുക്കളിൽ നിന്നുള്ള വരുമാനം (അഞ്ചിലൊന്ന്) 2. സകാത്ത്‌ 3. അൽഉശ്റ് (ഭൂമിയുടെ, സകാത്തിന്റെ ഒരംശം) 4. ജിസ്‌യ 5. അൽഖറാജ്‌ 6. അൽഉശ്റ് (കച്ചവടചരക്കുകളുടെ) 7. അൽഫൈഅ്‌ 8. സമാധന ഉടമ്പടി പ്രകാരം ലഭിക്കുന്ന കപ്പം 9. ഉൽപന്നങ്ങളിൽ അധികപ്പടി ചുമത്തപ്പെടുന്ന നികുതി. 10. പ്രത്യേക ആഘോഷങ്ങളിലോ സന്ദർഭങ്ങളിലോ നൽകപ്പെടുന്ന പാരിതോഷികങ്ങൾ 11. ബെർബുകളിൽ നിന്ന്‌ കിട്ടുന്ന ശിശുനികുതി (ചൈൽഡ്‌ ട്രിബ്യുട്ട്)

1. ഖുമുസ്‌ വരുമാനം. നബിതിരുമേനി ഖുർആനിലെ നിർദ്ദേശപ്രകാരം അതിന്റെ അവകാശികളിൽ ഭാഗിച്ചുകൊടുത്തു. ഭക്തഖലീഫമാർ പ്രവാചകന്റെ ബന്ധുക്കൾക്ക്‌ കൊടുക്കാറുള്ള ഓഹരി നിർത്തൽ ചെയ്തു. ആ തുക സൈന്യത്തിന്റെ ആവശ്യത്തിന്‌ ചിലവാക്കി. ഈ രീതി ഉമയ്യദും തുടർന്നു. ഉമർ 11 ഖുർആനിലെ നിർദേശം കണക്കിലെടുത്ത്‌ നബിയുടെ കുടുംബാദികളായ മദീനയിലെ ഹാശിമുകൾക്ക്‌ അവരുടെ ഓഹരി കൊടുക്കുകയുണ്ടായി. (അബൂയൂസഫ്) പക്ഷെ അദ്ദേഹത്തിന്റെ പിൻഗാമികൾ പഴയരീതിയിലേക്ക്‌ മടങ്ങി.

2. സകാത്ത്‌. ഈ കാര്യത്തിൽ ഒരു പുതുമയും ഉണ്ടായില്ല. വർഷം തോറും പെൻഷൻ കൊടുക്കുമ്പോൾ മുആവിയ അക്കൊല്ലത്തെ സകാത്ത്‌ പിടിച്ചെടുക്കുമായിരുന്നു. (അൽയഅക്വുബി) (ഇക്കാലത്ത്‌ ഉദ്യേഗസ്ഥന്മാരുടെ ഇൻകംടാക്സ്‌ പിടിച്ചെടുക്കുന്നത്‌ പോലെ. ഒരു ഇൻകംടാക്സ്‌ അതാത്‌ സമയത്തെ ശമ്പളത്തിൽ നിന്ന്‌ ഈടാക്കുന്നു. സകാത്ത്‌ അങ്ങിനെയല്ല ഒരു പെൻഷൻകാരൻ അയാളുടെ എല്ലാ ചിലവും കഴിച്ച്‌ 200 ദിർഹം മിച്ചംവെക്കുകയും അത്‌ ഒരുകൊല്ലം കൈവശം ഉണ്ടാവുകയും ചെയ്താൽ മാത്രം സകാത്ത്‌ ചുമത്തപ്പെടുകയുള്ളൂ. അതും ആ സമ്പാദ്യത്തിൽ മാത്രം)

3. അൽഉശ്റ് ഇത്‌ മുസ്ലിം ഭൂവുടകളിൽനിന്നുള്ള നികുതിയാണ്‌. മുസ്ലിം രാഷ്ട്രം സ്ഥാപിതമാകുന്നത്‌ മദീനയിലാണ്‌. മക്കക്കാരായ മുസ്ലീകൾ ഭൂ സ്വത്തില്ലാത്ത പാവങ്ങളായിരുന്നു. ശത്രുക്കളായ യഹൂതരിൽ നിന്ന്‌ കൈവശം വന്ന ഭൂമി പ്രവാചകൻ ആദ്യം മക്കാ മുസ്‌ലീംകൾക്കും പിന്നെ മറ്റുള്ളവർക്കും ഭാഗിച്ചുകൊടുത്തു. എല്ലാ ഭൂമിക്കും പ്രവാചകൻ അൽഉശ്റ് വസൂലാക്കുകയുണ്ടായി. ഖൈബർ പിടിച്ചടക്കിയപ്പോൾ അവിടത്തെ ജൂതർ തങ്ങളുടെ ഭൂമി ഭൂരിപക്ഷവും അവരുടെ കൈവശം വിട്ടുകൊടുക്കുവാനും പകരം നികുതി അൽ ഖറാജ്‌ സ്വീകരിക്കാനും പ്രവാചകനോട്‌ അഭ്യർത്ഥിച്ചു. പ്രവാചകൻ അഭ്യർത്ഥന സ്വീകരിക്കുകയും ചെയ്തു.

മുസ്ലീംകൾ ധനികരായി കഴിഞ്ഞപ്പോൾ അൽ ഖറാജ്‌ ഭൂമി വിലക്ക്‌ വാങ്ങുകയുണ്ടായി. അപ്പോൾ അത്‌ അൽ ഉശ്റ് വസ്തുവായി മാറി. അത്‌ സർക്കാരിന്റെ വരുമാനം കുറച്ചു. (നേർ പകുതിയായി]

യുദ്ധത്തിൽ പിടിച്ചെടുത്ത ഭൂസ്വത്തുക്കൾ ഭടന്മാരുടെ ഇടയിൽ വീതിച്ച്‌ കൊടുക്കുന്ന സമ്പ്രദായം ഉമർ നിർത്തൽ ചെയ്തു. മാത്രമല്ല അൽ ഖറാജ്‌ ഭൂമികൾ മുസ്ലീംകൾ വാങ്ങുന്നതും നിർത്തലാക്കി. എല്ലാ മുസ്ലിംകൾക്കും സർക്കാർ പെൻഷൻ കൊടുക്കുന്നുണ്ട്. അതിനാൽ കൂടുതൽ ഭൂമി ഉടമ പ്പെടുത്തേണ്ട ആവശ്യമില്ല.

ഭക്ത ഖലീഫമാരുടെ കാലത്ത്‌ ഈ നില തുടർന്നു. ഉമയ്യദ്‌ ഭരണകാലത്ത്‌ ഭൂദാഹികളായ മുസ്ലീംകൾ ഭൂമി സ്വായത്തമാക്കാൻ തുടങ്ങി. അതിനിടെ ചില ഭരണാധികാരികൾ അത്‌ തടയാൻ ശ്രമിച്ചു. അപ്പോൾ മുസ്ലീംകൾ അമുസ്ലീംകളെപ്പോലെ നികുതികൊടുക്കാമെന്നേറ്റു.മുസ്ലീംകളിൽ നിന്ന്‌ അൽ ഖറാജ്‌ പിരിച്ചെടുക്കാൻ കഴിയുകയില്ല. കാരണം അത്‌ മുസ്ലീംകൾക്ക്‌ അധീനമായവരിൽനിന്നുള്ള കപ്പമാണ്‌. മുസ്ലീംകൾ നികുതി കൊടുക്കാൻ തയ്യാറാണെങ്കിൽ ഭൂസ്വത്ത്‌ ഉടമപ്പെടാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാൻ വയ്യെന്നുമായി. മാത്രമല്ല പെൻഷൻ എല്ലാ മുസ്ലീംകൾക്കും കൊടുക്കുന്നില്ല അങ്ങിനെ വന്നപ്പോൾ ആ ഭൂമിയിൽ നിന്ന്‌ അൽ ഖറാജ്‌ സ്വീകരിച്ചു. പക്ഷെ ഖറാജ്‌ എന്ന പേരിലല്ല, അൽ ഇജാറ (പാട്ടം) എന്ന പുതിയ നാമധേയത്തിലായിരുന്നു.

ഉമർ നിർമിച്ച നിയമങ്ങൾ തൊട്ടടുത്ത പിൻഗാമിയുടെ കാലത്ത്‌ തന്നെ അവഗണിക്കപ്പെടുകയുണ്ടായി. അത്‌ സർക്കാരിന്റെ ധനസ്ഥിതിയെ അവതാളത്തിലാക്കി. ഈ സാഹചര്യം ഉമയ്യദിന്റെ കാലത്തെ ആവരണം ചെയ്യുകയുണ്ടായി.

4) അൽ ജിസ്‌യ

ഇത്‌ പേർഷ്യ, ബൈസാന്റൈൻ രാജ്യങ്ങളിൽ നിലവിലുണ്ടായിരുന്നു. സൈന്യസേവനത്തിന്‌ പകരമായും സംരക്ഷണത്തിന്‌ പ്രതിഫലമായും ആയിട്ടാണ്‌ ജിസ്‌യ പിരിച്ചിരുന്നത്‌. അമുസ്ലീംകളിൽ നിന്ന്‌ മാത്രമെ ഇത്‌ വസൂലാക്കിയിരുന്നുള്ളു. ഇസ്ലാമികമായി ഇതൊരു അപമാനഹേതുക മായ നികുതിയല്ല. എന്നാൽ പലരും കരുതിയിരുന്നു. ഖരാജും അപമാനകരമായി മുസ്ലീംകൾ പോലും കരുതിയിട്ടുണ്ട്‌. ധർമമമെന്ന നിലയിൽ ഇത്‌ കൊടുക്കാൻ അവർ ഒരുക്കമായിരുന്നു. അങ്ങിനെ മുസ്ലീംകൾ സകാത്ത്‌ എന്നും സ്വദക്ക എന്നും പറഞ്ഞാണ്‌ അത്‌ കൊടുത്തുകൊണ്ടിരുന്നത്‌ ബനൂഥഗ്‌ലബ് ക്രിസ്ത്യാനികൾ നികുതി കൊടുക്കാനോ മുസ്ലീമായി പരിവർത്തനം ചെയ്യാനോ തയ്യാറായില്ല. അവർ സകാത്തിന്റെ ഇരട്ടി കൊടുക്കാൻ തയ്യാറായി. അത്‌ അവർ അംഗീകരിക്കുകയും ചെയ്തു. ഉമറിന്റെ കാലത്ത്‌ ധാരാളം രാജ്യങ്ങൾ മുസ്ലിംകൾക്ക്‌ അധീനമായി. ഭരണാധികാരികൾ അത്യാഗ്രഹികളും ധനേഛുക്കളുമാകാൻ തുടങ്ങി. സ്വന്തം ഉപജീവനത്തിന്‌ വേണ്ടി സർക്കാരിന്റെ തുക മുഴുവനും സ്വന്തം സ്വകാര്യ സ്വത്തിൽ നിന്നും തിരിച്ചെടുക്കാൻ അബൂബക്കർ കൽപിച്ചു. ഉഹ്ദ്‌ രണാങ്കണത്തിൽ നിന്നും ഓടിപ്പോകാത്തവരുടെ സന്താനങ്ങൾക്ക്‌ തുല്യമായി സ്വന്തം മകനെ കണക്കാക്കുവാൻ ഉമർ ഒരുങ്ങിയില്ല. (ഉമർ ഓടിപ്പോയആളാണ് ) ഉണങ്ങിയ ബാർളി റൊട്ടി പച്ചവെള്ളത്തിൽ മുക്കി ഭക്ഷിച്ചിരുന്ന ആളാണ്‌ അലി.ഇങ്ങനെയുള്ള ഭക്തന്മാരായ ഭരണത്തലവന്മാരുടെ കാലം കഴിഞ്ഞുകടന്നുപോയി.ആഡംബരപ്രിയന്മാരായ പിൽക്കാലക്കാരുടെ കുഡുംബങ്ങൾക്ക്‌ എല്ലാ സുഖസൗകര്യാദികളും നിരോധിക്കപ്പെട്ട ഭോഗോപകരണങ്ങളും അരമനയിൽ ശേഖരിച്ചിരുന്നു. അവക്ക്‌ ഫൈഇന്റെ ഓഹരി ലദ്യമായിരുന്നു.

പതിനായിരക്കണക്കിന്‌ ജനങ്ങൾ ഇസ്ലാം ആശ്ലേഷിക്കാൻ തുടങ്ങിയതുമൂലം ജിസ്‌യ വരുമാനം ആകെ കുറഞ്ഞു. അതേസമയം അവർക്കൊല്ലാവർക്കും പെൻഷൻ കൊടുക്കുവാനുള്ള ചെലവ്‌ വർദ്ധിക്കുകയും ചെയ്തു. അതോടൊപ്പം ഭരണാധികാരികർക്ക്‌ സ്വകാര്യസ്വത്ത്‌ വർദ്ധിപ്പിക്കാനുള്ള ത്വരയും എല്ലാം കൂടി ഗൗരവമേറിയ ഒരു സന്നിദ്ധസ്ഥിതി ഏർപ്പെട്ടു.


മവാലി എന്ന്‌ വിളിക്കപ്പെടുന്ന പുതുമുസ്സിംകൾ ഏതെങ്കിലും ഒരു അറബി വംശത്തോടു ചേർന്നായിരിക്കും. അതിനാൽ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. വളരെ അനറബികൾ അതാത്‌ സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ അറബികളുടെ മവാലികളായിത്തീർന്നു.ചിലപ്പോൾ പുതുമുസ്ലിം വംശങ്ങൾ മൊത്തമായി അറബിവംശങ്ങളുമായി സംയോജിച്ചിരുന്നു. അങ്ങനെ ചെയ്യാനും ഒരു വലിയ തെരക്കായിരുന്നു അപ്പോൾ ഈ പദ്ധതി പര്യാപ്തമായില്ല.അതോടെ അവർ ഇസ്ലാമിന്റെ മവാലിയായി.

ശക്തരായ ഗോത്രങ്ങളോട്‌ ബന്ധപ്പെട്ട പുതുമുസ്ലികൾ ജിസ്‌യ കൊടുക്കേണ്ടിയിരുനില്ല. പാവങ്ങളായ, ദരിദ്രരായ മവാലികളെ സംരക്ഷിക്കാൻ ആരുമില്ലാതായി. അപ്പോൾ അവർ ജിസ്‌യയിൽ നിന്ന്‌ ഒഴിവാകാനും പെൻഷന്‌ അർഹത സമ്പാദിക്കാനും പരിവർത്തനതാൽപരൃത്താലും സൈന്യത്തിൽ ചേർന്നു. എന്നിട്ടും മുസ്സിംകളുടെ ഫൈഇൽ നിന്ന്‌ അവർക്ക്‌ സഹായധനം കൊടുത്തില്ല. പട്ടണത്തിലെ റജിസ്റ്റിൽ പേര്‌ പതിഞ്ഞ്‌ കിട്ടാൻ വളരെ പേർ പട്ടണത്തിലേക്ക്‌ മാറി താമസിച്ചു. അപ്പോൾ ഗ്രാമപ്രദേശങ്ങളിൽ പണിയെടുക്കാൻ ആളില്ലാതെയായി. അപ്പോൾ ഹജ്ജാജ്‌ ഈ മവ്വാലികളെ പട്ടണത്തിൽ നിന്ന്‌ ഗ്രാമത്തിലേക്ക്‌ തിരിച്ച്‌ പോകാൻ നിർബന്ധിക്കുകയും മതപരിവർത്തനത്തിന്‌ മുമ്പ്‌ അവർ കൊടുത്തിരുന്ന നികുതികളെല്ലാം അവർ അടക്കണമെന്ന്‌ കൽപിക്കുകയും ചെയ്തു.

നികുതി വരുമാനക്കുറവ്‌ ഉമയ്യദ്‌ ഭരണകർത്താക്കൾക്ക്‌ ഒരു പേടിസ്വപ്നമായിരുന്നു. അതിനാൽ മതപരിവർത്തനം അവർ നിരുത്സാഹപ്പെടുത്തി. പരിവർത്തനം ചെയ്തവരെ ജിസ്‌യയിൽ നിന്ന്‌ ഒഴിവാക്കിയില്ലെന്ന്‌ മാത്രമല്ല സർക്കാർ പെൻഷൻ അവർക്ക്‌ കൊടുക്കുകയുമുണ്ടായില്ല. ഉമർ 11 ഇതിനെല്ലാം മാറ്റം വരുത്തി. നികുതിയുടെ കാര്യത്തിൽ മവാലികളെ മറ്റു അറബികൾക്ക്‌ തുല്യമായികണക്കാക്കുന്ന പക്ഷം ഖജാനകാലിയായിത്തീരുമെന്ന്‌ ഒരു ഉദ്യോഗസ്ഥൻ ഉമർ 11 ന്‌ റിപ്പോർട്ട്‌ കൊടുത്തപ്പോൾ ഖലീഫ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു. “ എന്നാൽ എനിക്കിത്‌ സന്തോഷമാണ്‌. അള്ളാഹുവാണെ എല്ലാവരും മുസ്സിംകളായിത്തീർന്നു. ഞാനും നീയും സ്വയം കൈകൊണ്ടു നിലം കൃഷി ചെയ്തു സ്വയം അദ്ധ്വാനംകൊണ്ടു ജീവിത സംധാരണം നിർവ്വഹിക്കണമെന്ന്‌ ഞാൻ ആഗ്രഹിക്കുന്നു”. (ഇബ്നുൽ ജൗസീ)

കൂട്ടപരിവർത്തനംകൊണ്ടു ഈജിപ്തിലെ റവന്യു വരുമാനം കുറയുന്നുവെന്ന്‌ അവിടത്തെ ഗവർണർ ആവലാതിപ്പെട്ടപ്പോൾ ഉമർ 11 പറഞ്ഞ മറുപടി വിജ്ഞാനപ്രദമാണ്‌. അദ്ദേഹം പറഞ്ഞു. “ ദൈവം പ്രവാചകനെ അയച്ചത്‌ ഒരു മതോപദേശകനായിട്ടാണ്‌. അല്ലാതെ നികുതി പിരിക്കുന്ന ആളായിട്ടല്ല. * ഖുറാസാനിലെ ഉദ്യോഗസ്ഥന്മാർ അവിടത്തെ മതപരിവർത്തകരുടെ ആത്മാർത്ഥത പരിശോധിച്ചത്‌ ശിശ്‌ടാനഛേദം (സുന്നത്ത്) ചെയ്യാനുള്ള അവരുടെ സന്നദ്ധതയുടെ അടിസ്ഥാനത്തിലായിരുന്നു. ഉമർ 11 ആ ആവശ്യം അംഗീകരിച്ചില്ല. അദ്ദേഹം പറഞ്ഞു. “ പ്രവാചകൻ അയക്കപ്പെട്ടത്‌ ജനങ്ങളെ വിശ്വാസത്തിലേക്ക്‌ ക്ഷണിക്കാനാണ്‌. അവരുടെ സുന്നത്ത്‌ കഴിക്കാനല്ല”.

നിർഭാഗ്യവരാൽ മവാലികളും മുസ്സീംകളെപോലെ ജിസ്‌യ കൊടുക്കേണ്ടി വന്നു. അതിനാൽ അവർ അതൃപ്തരാവുകയും പിറുപിറുക്കുകയും ഒടുവിൽ പ്രക്ഷോഭമുണ്ടാക്കുകയും ചെയ്തു. മാന്യരായ കുലീന അറബികൾ അവരെ പിന്തുണച്ചു. ഉമയ്യദ്‌ ഭരണം അവസാനിക്കുകയും ചെയ്തു.

ഭക്തരായ ഖലീഫമാർ ദരിദ്രർക്കും മദ്ധ്യനിലക്കാർക്കും ധനികർക്കും ക്രമത്തിൽ 1,2,4 ദീനാറാണ്‌ ജിസ്‌യ ചുമത്തിയിരുന്നത്‌. ഉമയ്യദിന്റെ കാലത്ത്‌ തോന്നിയമാതിരിയായിരുന്നു.വ്യക്തികൾക്ക്‌ പകരം ഓരോ ഗ്രാമത്തിനും തുക നിശ്ച യിക്കുകയായി. പരിവർത്തനം മൂലമോ സ്ഥലം വിട്ടുപോയതിനാലോ ഗ്രാമവാസികളുടെ എണ്ണം കുറഞ്ഞാലും ഒരേ തുക തന്നെ ആവശ്യപ്പെടുകയായിരുന്നു. ഭൂമിവിസ്തൃതിയിൽ കുറവ്‌ വരുന്നില്ലല്ലോ എന്നായിരുന്നു അവർ പറഞ്ഞ ന്യായം.

ഈജിപ്തിൽ ജിസ്‌യയിൽ നിന്ന്‌ രക്ഷപ്പെടാൻ വളരെ പേർ ക്രിസ്തീയ സന്യാസിമാരാകുകയോ സന്യാസിമാരായി അഭിനയിക്കുകയോ ചെയ്തു. ഈ കള്ളത്തരം കണ്ടുപിടിച്ചതിനെ തുടർന്ന്‌ എല്ലാ സന്യാസിമാർക്കും ഈ ടാക്‌സ്‌ ചുമത്തുകയുണ്ടായി. പ്രവാചകൻ സന്യാസിമാരെ ഒഴിവാക്കിയിരുന്നു. അത്‌ മാത്രമല്ല മരണപ്പെട്ടവരിൽ നിന്നും ലഭ്യമാക്കേണ്ട ജിസ്‌യ അവരുടെ അവകാശികളിൽ നിന്നും വസൂലാക്കുകയുണ്ടായി. (അൽ മക്വരീസി)

ഉമർ ഖത്താബിന്റെ നിയമങ്ങൾ ലംഘിച്ചത്‌ കുഴപ്പത്തിന്‌ കാരണമായി. പല അക്രമങ്ങങ്ങളും അന്യായമായ പിടിച്ച്‌ വാങ്ങലും ഉണ്ടായിട്ടുണ്ട്‌. അമർത്തപ്പെടുന്ന ജനങ്ങൾ അക്രമഭരണം നശിപ്പിച്ചു.

5. അൽ ഖറാജ്‌

പ്രാരംഭസമ്പ്രദായ പ്രകാരം ഒരു അമുസ്ലിം മുസ്ലിമായിത്തീർന്നാൽ അയാൾ എല്ലാ വിധ നികുതി ബാധ്യതകളിൽ നിന്നും സ്വത്രന്ത്രനാകുന്നതാണ്‌. സാധാരണ ഗതിയിൽ കീഴടങ്ങിയവ൪ വിജയികളുടെ അവിഭാജ്യഘടകമായി ഇഴുകി ചേരുകയാണ്‌. ജേതാക്കളുടെ അടിമ സമൂഹം എന്ന ഭാവം അവർക്ക്‌ തോന്നുകയില്ല. അൽ ഖറാജ്‌ വസ്തുക്കൾ മുസ്ലിമിന്റെ ഉടമയിലേക്ക്‌ നീങ്ങുമ്പോൾ അത്‌ അൽ ഉശ്റ് വസ്തുവായിതീരുന്നു. കൂട്ടമതപരിവർത്തനവും സ്വത്തു സമ്പാദനവും ഖജാനയെ തളർത്തുകയുണ്ടായി. ഓരോ ഗ്രാമവും അതിന്റെ ആദ്യ ദശയിലുള്ള നികുതി മൊത്തമായും ഒന്നിച്ചടക്കണമെന്ന്‌ ഉമയ്യദ്‌ നിയമമാക്കി. അത്‌ അമുസ്ലിംകൾക്ക്‌ ഭാരമായിത്തീർന്നു. ഹജ്ജാജിനെപ്പോലെ ക്രൂര സ്വ ഭാവക്കാരായ വൈസ്രോയിമാർ മുസ്ലിം സ്വത്തുടമകളോട്‌ ഖറാജ്‌ അടക്കാനും നവമുസ്സിംകളോട്‌ ടാക്‌സ്‌ കൊടുക്കാനും കൽപിക്കുകയുണ്ടായി. ഉമർ ഖത്താബിന്റെ കാലത്ത്‌ കീഴടങ്ങിയ രാജ്യങ്ങളിലെ എല്ലാ ഭൂസ്വത്തുക്കളും രാഷ്ട്ര ത്തിന്റെ ഉടമയിൽ വരുന്നതും ഖറാജ്‌ ചുമത്തിക്കൊണ്ട്‌ അമുസ്ലിംകൾക്ക്‌ കൃഷിക്ക്‌ കൊടുക്കാമെന്ന്‌ നിശ്ചയിച്ചിരുന്നതുമാണ്‌. മുസ്ലിംകൾ സ്വത്ത്‌ ഉടമപ്പെടാതെയും എല്ലാവർക്കും സർക്കാർ ജീവനാംശം സ്വീകരിച്ച്‌ കൊണ്ടുള്ള ആ നടപടി നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. ഒരു അൽ ഖറാജ്‌ ഭൂവുടമ മുസ്ലിമായിത്തീർന്നാൽ അയാൾ സ്വത്തുക്കൾ രാഷ്ട്രത്തിന്‌ വിട്ട്‌കൊടുക്കേണ്ടതും സർക്കാർ ജീവനാംശക്കാരനായി (പെൻഷൻ) റജിസ്റ്ററിൽ പേർ ഉൾപ്പെടുത്തികൊള്ളേണ്ടതുമാ ണ്‌. ഇനി ഒരു മുസ്ലിം സ്വത്തു കൈവശം വെക്കുകയും അൽ ഇജാറ നിരക്കിലുള്ള നികുതി അടക്കുകയും ചെയ്യുകയാണെങ്കിൽ അത്‌ അനുവദനീയമായിരുന്നു. ഈ നിയമങ്ങൾ അതേപടി നിലനിന്നിരുന്നുവെങ്കിൽ ഒരു കുഴപ്പവും സംഭവിക്കില്ലായിരുന്നു.

ഉമയ്യദിന്റെ കാലത്ത്‌ എല്ലാ നിയമങ്ങളും കുഴഞ്ഞുമറിഞ്ഞു അവതാളത്തിലായി. ധനദാഹികളായ ഖുറൈശികൾ ഖറാജ്‌ ഭൂമികൾ ഉടമപ്പെടാൻ തുടങ്ങി. അവർ ധനികരും സ്വാധീനമുള്ളവരുമാകയാൽ എല്ലാ സർക്കാർ ആനുകൂല്യങ്ങളും അവർക്ക്‌ ലഭിച്ചു. മുസ്സിം എന്ന നിലക്ക്‌ അൽ ഉശ്റ് നികുതി കൊടുത്താൽ മതിയായിരുന്നു. അൽ ഖറാജ്‌ ഭൂമി വാങ്ങി ഉശ്റ് ആക്കി മാറ്റി. എല്ലാം കുഴപ്പമായി. ഉമർ ഖത്താബിന്‌ ശേഷം ശക്തമായ സർക്കാർ ഉണ്ടായില്ല. അതിനാൽ നിയമങ്ങൾ വേണ്ട വിധം നടപ്പിലാക്കാൻ കഴിയാതെയായി. സർക്കാർ ചിലവുകളെല്ലാം ഖുമുസിൽ നിന്ന്‌ നടത്തേണ്ടതായിരുന്നു. സ്വേച്ചാധിപതികൾ, ഹജ്ജാജിനെപോലുള്ളവർ, അന്യായമായും ക്രുരമായും പിരിച്ചെടുക്കുന്നതുമായ തുകയും യുദ്ധരംഗങ്ങളിൽ നിന്നും ഖുമുസായി വന്നു ചേരുന്നതും മാത്രമായിരുന്നു ഖജനാവിലെ മുതൽക്കൂട്ട്‌.

ഉമ൪ 11 ന്റെ കാലത്ത്‌ രാജ്യങ്ങൾ പിടിച്ചടക്കാനുള്ള താൽപര്യം ഒട്ടും ഉണ്ടാ യിരുന്നില്ല. അന്യായമായ നികുതി ഭാരങ്ങൾ നീക്കം ചെയ്യപ്പെട്ടു. അത്‌ സാമ്പത്തികമായ ബുദ്ധിമുട്ടുകൾക്ക്‌ കാരണമായി. തന്മൂലം അദ്ദേഹം (ഉമർ 11) പഴയ സമ്പ്രദായം നടപ്പിലാക്കി.

“ ഖറാജ്‌ സ്വത്തുക്കൾ മുസ്ലിംകളുടെ പൊതുസ്വത്താണ്‌ അത്‌ സമുദായത്തിന്‌ വിട്ടു കൊടുക്കേണ്ടതാണ്‌. അത്‌ മുസ്ലിംകൾ പൊതുആവശ്യത്തിന്‌ ഉപയോഗപ്പെടുത്തണം. നിയമാനുസ്യതം നികുതിയും കൊടുക്കണം. മുസ്ലിംകളുടെ സ്വകാര്യ ഉടമയിലേക്കും പോകാനും പാടില്ല. ഭൂസ്വത്ത്‌ മുഴുവനായി നിലനിൽക്കണം. ഒരു ഭാഗവും നികുതിരഹിതമായിതീരരുത്‌.

ഉമർ 11 ഖറാജ്‌ സ്വത്ത്‌ മുസ്ലികൾക്ക്‌ വിൽക്കുന്നത്‌ നിരോധിച്ചു. (ഹിജ്റ 100ൽ) അതിന്‌ പിൻകാലപ്രാബല്യം നൽകാൻ കഴിഞ്ഞില്ല. ഇതിലും ചില കൃത്രിമങ്ങൾ നടന്നതായി കണ്ടുപിടിച്ചു. വിറ്റവനും വാങ്ങിയവനും ശിക്ഷാർഹരായി രുന്നു. അതിന്റെ പണം ഖജാനയിലേക്ക്‌ മുതൽകൂട്ടി. ഭൂമി കൃഷിക്കാരന്‌ കൊടുത്തു. (ഇബ്നു അസാക്കിർ)

ഈ സമ്പ്രദായവും ദീർഘകാലം നിലനിന്നില്ല. രണ്ട്‌ ഭരണകാലം കഴിഞ്ഞപ്പോൾ സ്ഥിതിമാറി. ഭൂദാഹം പിന്നെയും ഉടലെടുത്തു. ഖലീഫമാർ വഴിപ്പെടുകയും ചെയ്തു. അങ്ങിനെ ജനങ്ങൾ നിയമം മറികടന്നു. പക്ഷെ പുതിയ ഭൂവുടമകൾ ഖറാജ്‌ ചെലുത്തേണ്ടിയിരുന്നു.

സ്പെയിനിൽ മാത്രം പിടിച്ചടക്കിയ ഭൂസ്വത്തുക്കൾ ഖുർആൻ നിയമപ്രകാരവും പ്രവാചകന്റെ കർമ്മരീതി അനുസരിച്ചും യോദ്ധാക്കൾക്ക്‌ കൊടുക്കുകയുണ്ടായി. മുസ്ലിം കോളനികൾ സ്ഥാപിച്ച്‌ രാജ്യത്തെ സമാധാനത്തിലാക്കി. അങ്ങനെ ഉമയ്യദ് അടക്കമുള്ള ഭരണകർത്താക്കൾ പഴയരീതിയനുസരിച്ച് പിടിച്ചെടുത്ത രാജ്യങ്ങൾ യുദ്ധത്തിൽ പിടിച്ചെടുത്ത യോദ്ധാക്കൾക്ക് സമാധാന ഉടമ്പടിപ്രകാരം കൈവശം വന്ന ഭൂമികൾ കപ്പം സ്വീകരിച്ച്‌ കൊണ്ട്‌ അതിന്റെ ഉടമയെ ഏൽ പ്പിക്കുകയും ചെയ്തു.

സിറിയയിലും ഇറാക്കിലും പ്രവാചകചര്യക്ക്‌ വിരുദ്ധമായ നടപടിയാണ്‌ ഉണ്ടായത്‌. അത്‌ രാഷ്ട്രത്തിന്റേയും ഭാവിതലമുറകളുടെയും നന്മയെ ഉദ്ദേശിച്ചുകൊണ്ടയിരുന്നു.

മ൪വാൻ 11 വിന്റെ കാലത്ത്‌ പ്രസിദ്ധനായ ഖുറാസാനിലെ ഗവർണർ നസ്റിബ്നുസയ്യാർ ഒരു നികുതി പരിഷ്ക്കരണം നടപ്പിലാക്കി. അദ്ദേഹം നികുതിനിരക്ക്‌ ഉയർത്തുകയും നിലത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തുക നിർണ്ണയിക്കുക യും ചെയ്തു. മതവിഭാഗീയതയും ദേശീയത്വവും അവഗണിച്ച്‌കൊണ്ട്‌ ഭൂമിയുടെ ഗുണനിലവാരത്തിനനുസൃതമായി എല്ലാ ഭൂവുടമകളും നികുതി ചെലുത്തേണ്ടിയിരുന്നു. മവാലികൾ പോൾടാക്സ്‌ കൊടുക്കേണ്ടെന്നായി.ഈ തത്വങ്ങൾ രാഷ്ട്രത്തിന്റെ മറ്റുഭാഗങ്ങളിലും പ്രാവർത്തികമാക്കാൻ തുടങ്ങി. ഈ പരിഷ്ക്കരണം കുറേ മുമ്പേ തുടങ്ങിയിരുന്നെങ്കിൽ അത്രക്കും ഗുണകരമാകുമായിരുന്നു.

ഈ പരിഷ്ക്കാരമനുസരിച്ച്‌ മുസ്ലിംകൾ ഖറാജിന്‌ പകരം ഉശ്റ് കൊടുത്താൽ മതിയെന്ന വ്യവസ്ഥ റദ്ദാക്കപ്പെട്ടു. ഇത്‌ മുസ്ലിം താൽപര്യത്തിന്‌ വിരുദ്ധമായിരുന്നുവെങ്കിലും അതിനൊരു മറുവശമുണ്ടായിരുന്നു. രണ്ട് ഉമറ്മാരുടേയും കാലത്തില്ലാതിരുന്നമാതിരി ഇപ്പോൾ മുസ്ലിംകൾക്ക്‌ ഖറാജ്‌ ഭൂമി സ്വന്തമാക്കാൻ കഴിഞ്ഞു.

                                           ബലാൽക്കാരം പിടിച്ചുപറി
                                                  (EXCATION) 
                                           

1. സാധനരൂപത്തിലുള്ള അധിക നികുതി (INKIND)

ചിലപ്പോൾ വസ്തുക്കളായിതന്നെ നികുതി വാങ്ങിയിരുന്നു. ഈജിപ്തിൽ ഓരോ ജില്ലയിലും അതിന്റെ നേതാവ്‌ ഇതെത്തിച്ച്‌ കൊടുക്കാൻ ബാധ്യസ്ഥനായിരുന്നു. കപ്പൽപ്പണിക്കുള്ള മരങ്ങളും മറ്റുസാധനങ്ങളും ഉപകരണങ്ങളും ഇതിനുദാഹരണമാണ്‌. ഇതിന്‌ പകരം പണം സ്വീകാര്യമായിരുന്നില്ല. ആവശ്യപ്പെടുന്ന വസ്തുക്കൾ എത്തിച്ച്‌കൊടുക്കേണ്ടത്‌ അതാത്‌ സമുഹത്തിന്റെ പൊതുകടമയായിരുന്നു. റോമക്കാർ ഇങ്ങനെ സാധനങ്ങൾ പിരിച്ചെടുത്തിരുന്നു. ഉമർ ഖത്താബിന്റെ കാലത്ത്‌ ആദ്യം ഈ സമ്പ്രദായം നടന്നിരുന്നുവെങ്കിലും പിന്നീട്‌ നിർത്തൽ ചെയ്തു. എന്നാൽ ഉമയ്യദ്‌ ഭരണകർത്താക്കൾ അത്‌ വീണ്ടും ആരംഭിക്കുകയുണ്ടായി.

2, പാരിതോഷികങ്ങൾ

ഗവൺമെന്റ്‌ പ്രതിനിധികൾ എന്ന നിലയിലും ഉദ്യോഗസ്ഥർ ഉപഹാരങ്ങൾ പാരിതോഷികങ്ങൾ സ്വീകരിക്കാറുണ്ട് .നൗറോസ്‌ മിഹ്‌രിഗാൻ പോലെയുള്ള ആഘോഷഘട്ടങ്ങളിലാണ്‌ സമ്മാനങ്ങൾ നൽകാറുള്ളത്‌. ഇതിന്‌ പുറമെ ജല വിതരണ ഘട്ടങ്ങളിലും മറ്റും മാമൂലായും നാട്ടുനടപ്പായും ചില ശേഖരണങ്ങളും ഉദ്യോഗസ്ഥർക്ക്‌ പതിവുണ്ടായിരുന്നു. ഉജ്റുൽ ഫുക്കുഹ്‌ എന്നാണ്‌ ഇതിന്‌ പറയാറ്‌. രേഖകൾ എഴുതുന്നതിനുള്ള മുദ്രകടലാസിന്‌ ഫീസ്‌ വസുലാക്കി യിരുന്നു. സമ്മാനങ്ങളുമായി ജനങ്ങൾ തങ്ങളെ കാത്തുനിൽക്കണമെന്ന്‌ ഉദ്യോഗസ്ഥർ ആഗ്രഹിച്ചിരുന്നു. (അൽ യഅക്വുബി) ഇറാക്കിൽ മുആവിയയുടെ വൈസ്രോയിമാരിലൊരാൾക്ക്‌ നൗറോസ്‌ ആഘോഷദിവസം 10,000,000 (ഒരുകോടി) ദിർഹം പാരിതോഷികം ലഭിക്കുകയുണ്ടായി. (അബൂയുസുഫ്‌)

പാരിതോഷിക സ്വീകരണം ഒരു പുതിയ സമ്പ്രദായമായിരുന്നില്ല. റോമക്കാരും പേർഷ്യക്കാരും ഇങ്ങനെ പാരിതോഷികങ്ങൾ വാങ്ങിയിരുന്നു. ഉമർ ഖത്താബാണ്‌ അത്‌ നിർത്തലാക്കിയത്‌. ഉമയ്യദ്‌ ഭരണകാലത്ത്‌ വീണ്ടും അതാരംഭിച്ചു. ഉമർ 11 അത്‌ നിർത്തലാക്കിയെങ്കിലും പിന്നീട്‌ അത്‌ ആരംഭിച്ചുവെന്ന്‌ പറയേണ്ടതില്ലല്ലോ.

                                                                ശിശുപഹാരം (CHILD TRIBUTE)

ഇസ്ലാം അടിമസമ്പ്രദായം നിരുത്സാഹപ്പെടുത്തിയിരുന്നുവെങ്കിലും അത്‌ പൂർണ്ണമായും നിരോധിച്ചില്ല. മുസ്ലിംകൾ ജേതാക്കുളായിത്തീർന്നതോടെ അവർ സമ്പന്നരായിത്തീർന്നു. അവരിൽ ആഡംബരഭ്രമം ഉണ്ടായി. അതിന്‌ അടിമകൾ ആവശ്യമായി വന്നു. അതിനാൽ യുദ്ധത്തിൽ വിജയം ക്രൈവരിച്ചാൽ മുസ്ലിംകൾ കഴിയുന്നത്ര യുദ്ധത്തടവുകാരെ പിടികൂടുക പതിവാക്കുകയുണ്ടായി.(യുദ്ധത്തടവുകാർ അടിമകളാവുക ദേശീയ സ്വദാവമാണ്‌.) മുസ്സബ്നുസൈർ ആഫ്രിക്കായിൽ നിന്ന്‌ മുന്ന്‌ ലക്ഷം തടവുകാരെ പിടിച്ചുവത്രെ. (ഇബ്നുൽ അസീർ) സ്പെയിനിൽ നിന്ന്‌ മൂന്ന്‌ ലക്ഷം കന്യകകളെയും തടവിലാക്കി. (അൽ മുകർശി)

ഖുത്തൈബായുടെ പിടിയിൽ ഒരു ലക്ഷം പേർ തടവുകാരായുണ്ടായിരുന്നു. സുബൈറുബ്നുൽ അവ്വാം ആയിരം സ്ത്രീ പുരുഷ അടിമകളെ അനന്തരമായികൊടുക്കുകയുണ്ടായി. ഖലീഫ ഉസ്മാൻ എന്നവർക്ക്‌ 1000 അടിമകളുണ്ടായിരുന്നു. സിഫ്ഫീൻ യുദ്ധത്തിൽ പങ്കെടുത്ത ഒരു സാധാരണ സൈനികന്‌ ഒന്നു മുതൽ പത്തുവരെ അടിമകളുണ്ടായിരുന്നു. (അൽമസ്‌ഊദി)

അടിമകളെ വാങ്ങാൻ അറബികൾ വിദേശങ്ങളിലേക്ക്‌ പോയിരുന്നു. എന്നിട്ടും ആവശ്യത്തിന്‌ മതിയായത്ര അടിമകൾ ലഭ്യമായില്ല. ഉമയ്യദ്ബർബരുടെ മേൽ കുട്ടികളെ കപ്പം കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു. (അൽബിലാദൂരി) ഇത്‌ പ്രവാചകന്റെ ശിക്ഷണത്തിന്‌ എതിരായിരുന്നിട്ടും നടപടി തുടർന്നുപോന്നു. ഉമർ 11 ഇത്‌ നിർത്തലാക്കി.

പട്ടാളക്കാരുടെ ധാർമ്മികനിലവാരത്തെക്കുറിച്ച്‌ പ്രവാചകനും അബുബക്കർ സിദ്ദീഖും പ്രത്യേകം നിഷ്ക്കർഷിച്ചിരുന്നു. കുട്ടികളെയും, സ്ത്രീകളെയും, വൃദ്ധരെയും, സന്യാസിമാരെയും, രോഗികളെയും വധിക്കരുത്‌. ഫലപുഷ്ടിയുള്ള വൃക്ഷങ്ങൾ മുറിക്കരുത്‌. ഏത്‌ തരത്തിലുള്ള അധിക്രമങ്ങളും അവർ കർശനമായി നിരോധിച്ചു.

ശത്രുക്കൾ മുസ്ലിമീങ്ങളുടേയും അലരുടെ കുതിരകളുടെയും നേരെ വിഷലിപ്തമായ അമ്പുകൾ എയ്തിട്ടും അത്തരം ചെയ്തികൾ മുസ്ലിം ഭാഗത്ത്‌ നിന്ന്‌ ഉണ്ടായിട്ടില്ല. (ഗ്രാമങ്ങൾ കൊള്ളയടിക്കലും ചുട്ടെരിക്കലും ബൈസാൻന്റൈൻ (ക്രൈസ്തവ) പട്ടാളക്കാരുടെ പതിവ്‌ രീതികളായിരുന്നു. മുസ്ലിം സൈന്യം സാധാരണ ഗതിയിൽ അങ്ങനെ ചെയ്യുമായിരുന്നില്ല. എപ്പോഴും മുസ്ലിംകൾക്ക്‌ ശത്രുക്കളേക്കാൾ ധാർമ്മിക ഔന്നത്യം ഉണ്ടായിരുന്നു.

മുസ്ലിംകൾ നേരിട്ടതായ ആദ്യത്തെ കോട്ടകെട്ടിയപട്ടണം ത്വായിഫാണ്‌. അത്‌ പ്രവാചകൻ കല്ലെറിയാൻ ഒരു പക്ഷേ ഉപയോഗിച്ചു. (മഞ്ചലീക്ക്‌) അത്‌ കൂടാതെ ദുബാബത്ത്‌ എന്നൊരു ആയുധവും ഉപയോഗപ്പെടുത്തുകയുണ്ടായി.

കോട്ടപൂർണ്ണമായും ആക്രമിക്കുന്നതിന്‌ മുമ്പായി പട്ടണം കീഴടങ്ങുകയുണ്ടായി. അക്ഷരാർത്ഥത്തിൽ മിന്നലാക്രമണത്തിലൂടെ കീഴടക്കിയ ആദ്യത്തെ കോട്ട മരണത്തോട്ടം (ഹദീക്കത്തുൽ മൗത്ത്) എന്ന്‌ പറയപ്പെടുന്ന യമാമയിലെ അക്ബറയിലുള്ളതായിരുന്നു. അന്ന്‌ ബരാഇബ്നുമാലിക്ക്‌ എന്ന സഹാബിയെ പൊക്കി മതിലിൽ കയറ്റി അയാൾ ശത്രുക്കളുടെ ഇടയിലേക്ക്‌ ചാടി അവരുടെയിടയിലൂടെ ആയുധധാരിയായി പോയി കോട്ട വാതിൽ തുറന്ന്‌. മുസ്ലിം സൈന്യ ങ്ങൾക്ക്‌ പ്രവേശനം നൽകി. ഇപ്രകാരം മിന്നലാക്രമണത്തിലൂടെ ഡമസ്ക്കസ്‌ പിടിച്ചപ്പോൾ കോട്ടക്ക്‌ ചുറ്റുമുള്ള കിടങ്ങ്‌ മുസ്ലിം പട്ടാളക്കാർ ഊതിവീർപ്പിച്ച തോൽസഞ്ചി ഉപയോഗിച്ച്‌ നീന്തി കടക്കുകയായിരുന്നു. അനന്തരം കോട്ടയുടെ ഗോപുരങ്ങളിൽ മേൽ കയറ്‌ കുടുക്കി കെട്ടിക്കയറി കോട്ടക്കകത്ത്‌ കടന്ന്‌ വാതിൽ തുറക്കുകയുണ്ടായി.

ഭാഗം നാല്

[തിരുത്തുക]
                  അബ്ബാസികൾ

ഉമയ്യദ്‌ ഭരണകാലത്ത്‌ ഉയർന്ന ഉദ്യോഗങ്ങളെല്ലാം അറബികൾ പ്രത്യേകിച്ചും ഉമയ്യദുകൾ കയ്യടക്കിയിരുന്നു, ഇത്‌ അനറബികൾക്ക്‌ അമർഷം തോന്നാനിടയാക്കി. അബ്ബാസികൾ ഭരണമേറ്റതോടെ ഈ സ്ഥിതി മാറി. അറബി, അനറബി വ്യത്യാസമില്ലാതെ എല്ലാവർക്കും എല്ലാകാര്യത്തിലും സമത്വം അംഗീകരിക്കപ്പെട്ടു. ഈ സാഹോദര്യഭാവം അഞ്ച്‌ നൂറ്റാണ്ട്കാലം നിലനിന്നു. ബാർബറികളുടെ ആക്രമണത്തിന്‌ ശേഷമാണ്‌ ഈ സ്ഥിതിക്ക്‌ മാറ്റം വന്നത്‌. ആ ആക്രമണ ത്തോടുകൂടി അബ്ബാസി ഭരണത്തിന്‌ അന്ത്യം കുറിക്കുകയുണ്ടായല്ലോ.

അബ്ബാസിയ ഖലീഫമാർ മതനേതാക്കൾ എന്നതിലേക്കാൾ രാഷ്ട്രീയ നേതാക്കൾ എന്ന ഭാവത്തിലായിരുന്നു വിലസിയിരുന്നത്‌. പ്രവാചകനേയും ഭക്തഖലിഫമാരുടെയും കാലത്ത്‌ സൈനിക അധികാരം ജനറലിനും (അമീർ) സാമ്പത്തിക ഭരണം ആമിലിനും നീതിന്യായ അധികാരം ക്വാദിക്കും കൊടുക്കുകയായിരുന്നു പതിവ്‌. എന്നാൽ അബ്ബാസി ഖലീഫമാർ എല്ലാ സിവിൽ അധികാരങ്ങളുമുള്ള മന്ത്രിയെ (വസീറിനെ) നിയമിക്കുകയായിരുന്നു.

ഭക്തഖലീഫമാർ ഹജ്ജിന്‌ നേതൃത്വം നൽകിയിരുന്നു. നമസ്ക്കാരത്തിന്‌ നേതൃത്വം നൽകിയിരുന്നു. (ഇമാമത്ത്‌) ജനങ്ങൾ അവർക്ക്‌ അദ്ധ്യാത്മിക ഔന്ന്യത്യം കൽപിക്കുകയായിരുന്നു. ഉമയ്യദ്‌ ഭരണകാലത്ത്‌ ഖലീഫമാരിൽ സങ്കൽപിച്ചിരുന്ന അദ്ധ്യാത്മിക ഔന്നത്യം ഇല്ലാതായി. കാരണം അവർ മതകാര്യത്തിൽ ഉദാസീനരായിരുന്നു. ഉമയ്യദ്കളുടെ ലൗകിക താൽപര്യവും ജനങ്ങളുടെ ഇടയിലുള്ള അസമത്വവും കാരണം അവരുടെ നേരെ ബഹുജനം അതൃപ്തരായിരുന്നു. അബ്ബാസിയാക്കൾ മതജീവിതത്തിന്‌ ഊന്നൽ നൽകി. സ്ഥാനങ്ങൾക്കനുസൃതമായ അദ്ധ്യാത്മിക സ്വഭാവം കൽപിച്ചു. ഒരു നൂറ്റാണ്ട്‌കൊണ്ട്‌ ദൈവദൂതന്റെ പ്രതിനിധി (റസൂലിന്റെ ഖലീഫ) ദൈവത്തിന്റെ പ്രതിനിധിയും (ഖലീഫത്തുള്ള)ഭൂമിയിൽ ദൈവത്തിന്റെ നിഴലും (ളില്ലുള്ള അലൽ അർള) ആയിത്തീർന്നു.

മുആവിയ 11 മുതൽ ഒരു കാര്യം വ്യക്തമായിരുന്നു. ബലഹീനനായ ഭരണാധികാരിയും കുട്ടിയും ആപൽക്കരമാണെന്ന്‌ അതിനാൽ മർവാനികൾ താവഴിക്രമം നോക്കാതെ ഒന്നിലധികം വ്യക്തികളെ അധികാരത്തിലേക്ക്‌ നാമനിർദ്ദേശം ചെയ്യാൻ തുടങ്ങി. അതുമൂലം അതിനാൽ താവഴിക്രമം നോക്കാതെ യോഗ്യരെ അധികാരസ്ഥാനത്ത്‌ അവരോധിക്കുകയുണ്ടായിട്ടുണ്ട്‌. എന്നാൽ അത്‌ മറ്റ്‌ ചില ദൂഷ്യങ്ങൾക്ക്‌ കാരണമായിത്തീർന്നു. ദോഷവശങ്ങളുള്ള ഈ സമ്പ്രദായം അബ്ബാസികളും തുടർന്നു. അധികാരത്തിലിരിക്കുന്ന ഖലീഫ മൂപ്പിളമ മറികടന്ന്‌ ഇഷ്ടപുത്രന്മാരെ അടുത്ത ഭരണാധികാരിയായി നാമനിർദ്ദേശം ചെയ്യാൻ ധൈര്യപ്പെട്ടു. അല്ലെങ്കിൽ ഏറ്റവും യോഗ്യനാണെന്ന്‌ തനിക്ക്‌ തോന്നുന്ന മറ്റാരെയെങ്കിലും അവരോധിക്കാനും തയ്യാറായി. അദ്യത്തെ എട്ട്‌ ഭരണകർത്താക്കളിൽ ഒരിക്കൽ മാത്രമാണ്‌ മൂത്തമകൻ പിന്തുടർച്ചാവകാശിയായി സ്ഥാനമേറ്റത്‌. അത്‌ അൽഹാദി ആയിരുന്നു.

അബ്ദുള്ളാഹിസ്സഫാഹ്‌ (അബ്ബാസിയ ഒന്നാം ഖലീഫ) സഹോദരൻ മൻസൂറിനേയും പിന്നെ സഹോദരപുത്രൻ ഈസബ്നുമൂസയെയും നിർദ്ദേശിച്ചിരുന്നു. എന്നാൽ മൻസുർ പണംകൊടുത്ത്‌ ഈസയെ ഒഴിവാക്കി. സ്വന്തം മകൻ മഹ്ദിയെ സ്ഥാനത്തേറ്റി. എങ്കിലും ഈസ മഹ്ദിയെ പിന്തുടരണമെന്നായിരുന്നു മൻസൂർ നിർദ്ദേശിച്ചിരുന്നത്‌. എന്നാൽ മഹ്ദിയുടെ ഭീഷണിമൂലം ഈസ തന്റെ അവകാശം കയ്യൊഴിയേണ്ടി വന്നു. അങ്ങിനെ മഹ്ദിയുടെ രണ്ട് പുത്ര൯ാർ ഭരണാവകാശികളായി. ഇവരിൽ ഇളയമകനായ ഹാറൂൺ റഷീദ്‌ അൽ അമീൻ എന്ന പുത്രനെ അധികാരത്തിലേറ്റി. അൽ മഅ്മുൻ എന്ന മൂത്തമകൻ ഉണ്ടെങ്കിലും ഇളയമകൻ അമീൻ പ്രിയപത്നിയായ സുബൈദാരാജഞിക്ക്‌ പിറന്നതായിരുന്നു. മഅ്മുൻ മുത്തമകനെന്നുമാത്രമല്ല കൂടുതൽ സമർത്ഥനും കൂടിയായിരുന്നു.


                                                                       മുഹമ്മദ്‌
                    ഇബ്രാഹിം                 അബ്ദുല്ലാ സഫാഹ്‌                 അബൂജഅ്ഫർ                 മൂസ
                                            അബ്ബാസി (ഒന്നാം ഖലീഫ)               മൻസൂർ
                                                                                    അൽമഹ്ദീ                   ഈസ


                                            മുസൽഹാദീ                            ഹാറൂൺ റശീദ് 

                                            അൽ അമീൻ                   അൽ മഅമൂൻ        മുഅതസിം
                                                                          (അടിമസ്ത്രീയിൽ )  (നാമം ക്വാസിം) 
                                                                              അബ്ബാസ്          അൽ വാദ്വിക്‌
                                                  അബ്ബാസ് ---  അബ്ദുല്ല ---  അലി --- മുഹമ്മദ് 


പക്ഷെ അയാളുടെ മാതാവ്‌ പാർസി അടിമ സ്ത്രീ ആയിരുന്നു. ഇത്‌ അസുഖകരമായ അനന്തരസംഭവങ്ങൾക്ക്‌ കാരണമായി. മഅ്മൂൻ മുഅ്ത്തസിമിനെ ആവരോധിച്ചു. സ്വപുത്രൻ അബ്ബാസിനെ അവഗണിച്ചാണ്‌ ഇങ്ങനെ ചെയ്തത്‌. മുഅ്ത്തസിമിനെ വാഥിക്ക്‌ പിന്തുടർന്നു. വാഥിക്കിന്റെ മരണത്തോടെ അബ്ബാസികളുടെ ശക്തിക്ഷയിക്കുകയും അധികാരം തുർക്കികളുടേയും അനറബി ജനറലുമാരുടെയും കയ്യിലാവുകയും ചെയ്തു.

പിൻതുടർച്ചാക്രമം പാലിക്കാത്ത കാരണത്താൽ അബ്ബാസിയ്യാവംശത്തിൽ പലഅസുഖ സംഭവങ്ങൾക്കും ആഭ്യന്തരകലഹങ്ങൾക്കും കാരണമായി. സിഫ്ഫാഹിന്റെ മരണത്തെ തുടർന്ന്‌ മൻസൂർ സ്ഥാനാരോഹണം ചെയ്തപ്പോൾ അബ്ദുല്ലാഹിബ്നു അലി (സിഫ്ഫാഹിന്റെ പിതൃസഹോദരനും സാബ്‌ യുദ്ധത്തിലെ ജേതാവും) പ്രക്ഷോഭമുണ്ടാക്കി. പക്ഷെ, അയാൾ പരാജിതനായി. മുഹമ്മദ്‌ മകൻ മൂസ അപ്രാപ്തനായിരുന്നു. അല്ലായിരുന്നുവെങ്കിൽ മഹ്ദിയുടെ മക്കൾ സ്ഥാനമേറ്റപ്പോൾ അയാൾ ലഹള കൂട്ടുമായിരുന്നു.

ഹാദീ സ്ഥാനാരോഹണം ചെയ്തപ്പോൾ സഹോദരൻ റശീദിനെ പുറംതള്ളി മകനെ അവകാശിയാക്കാനുദ്ദേശിക്കുകയുണ്ടായി. എന്നാൽ യഹ്‌യബ്നുഖാലിദ്‌ എന്ന മന്ത്രി അതിനെ എതിർത്തു. തന്മൂലം അയാൾ ബന്ധനസ്ഥനാവുകയും ചെയ്തു.

ഹാറൂൺ റശീദ്‌ മൂന്ന്‌ മക്കളെയും പിന്തുടർച്ചക്കാരായി നിയോഗിച്ചു. ഓരോരുത്തരായി സ്ഥാനമേൽക്കണമെന്നായിരുന്നു നിർദ്ദേശം. മഅ്മുന്റെ സൽ സ്വഭാവത്തിൽ റശീദിന്‌ വിശ്വാസമുണ്ടായിരുന്നു. മുഅ്തസിമിന്റെ അവകാശം പറഞ്ഞുഒത്തുതീർപ്പാക്കാനുള്ള സ്വാതന്ത്ര്യവും കൊടുത്തു. റശീദ്‌ രാഷ്ട്രത്തെ മൂന്നാക്കി ഭാഗിച്ച്‌ മൂന്ന്‌ മക്കളെ ഏൽപിച്ചു. അൽ അമീൻ ഗർവിഷ്ഠനും ദുർവ്യയക്കാരനുമായിരുന്നു. ഇത്‌ ആഭ്യന്തരകലഹത്തിന്‌ കാരണമാവുകയും അതിന്റെ ഫലമായി അമീൻ വധിക്കപ്പെടുകയും ചെയ്തു. മഅ്മൂൻ ശ്രദ്ധാപുർവ്വം സഹോദരനെ സ്ഥാനത്തേറ്റി.

ഖിലാഫത്ത്‌ യഥാർത്ഥത്തിൽ ജനസ്വാധീനമുള്ളവൻ വഹിക്കേണ്ട സ്ഥാനമാണ്‌. അങ്ങിനെയുള്ള വ്യക്തിയെ ജനങ്ങൾ തിരഞ്ഞെടുക്കേണ്ടതാണ്‌. പക്ഷെ അത്തരത്തിലുള്ള ഒരു തെരഞ്ഞടുപ്പ് ജനാധിപത്യരൂപത്തിൽ വരുത്തുന്നതിനുള്ള സംവിധാനം അന്നുണ്ടായിരുന്നില്ല. അന്നത്തെ നടപടിക്രമം ജനസ്വാധീനമുള്ള ഒരു വ്യക്തി ഖിലാഫത്തിന്‌ പറ്റിയ ആളെചൂണ്ടിക്കാണിക്കുകയും ജനങ്ങൾ അയാളുടെ മുമ്പിൽ ബഹുമാനം പ്രദർശിപ്പിച്ച്‌ അംഗീകരിക്കുകയും ചെയ്യുക എന്നതായിരുന്നു.

ഈ പഴയസമ്പ്രദായം ഇവിടെയും തുടർന്നുപോന്നു. ഒരാളെ ചുണ്ടിക്കാണിക്കുന്നത്‌ കൊണ്ട്‌ മാത്രമായില്ല എല്ലാവരും അത്‌ അംഗീകരിക്കുകയെന്നത്‌ ഈ തെരഞ്ഞെടുപ്പിന്റെ മുഖ്യാംശമാണ്.

അബുബക്കർ (റ) തെരഞ്ഞെടുക്കപ്പെട്ട ഉടനെ അദ്ദേഹം ചെയ്ത പ്രസംഗത്തിൽ പറയുകയുണ്ടായി : മുസ്ലിംകൾ എന്നിൽ വിശ്വാസം അർഹിക്കുന്നിടത്തോളം കാലം ഞാൻ ഖലീഫയായിരിക്കും. ഉസ്മാൻ (റ) നെ സംബന്ധിച്ച്‌ ജനങ്ങൾക്ക്‌ അതൃപ്തി നേരിട്ടതിനാൽ അദ്ദേഹം സ്ഥാനത്യാഗം ചെയ്യണമെന്ന്‌ ജനങ്ങൾ നിർബന്ധിച്ചു. ഉസ്മാൻ (റ) തത്വത്തിൽ അത്‌ സമതിച്ചു. എന്നാൽ താൻ തെറ്റ്‌ ചെയ്തിട്ടുണ്ടെന്നും തന്മുലം ദൂരിപക്ഷം മുസ്ലിംങ്ങളുടേയും വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ആകയാൽ സ്ഥാനത്യാഗം ന്യായീകരിക്കപ്പെടേണ്ട താണെന്നും ഖലീഫ സമ്മതിച്ചില്ല. ഈ അഭിപ്രായത്തിന്റെ സ്വീകാര്യത നിർണ്ണയിക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നില്ല. ഈ പരിതസ്ഥിതിയിൽ അദ്ദേഹം വിപ്ലവ ജനങ്ങളാൽ കൊലചെയ്യപ്പെട്ടു.

എല്ലാ ഉമയ്യദ്‌ ഖലീഫമാരും ഈ തത്വം അംഗീകരിച്ചിരുന്നു. എന്നാൽ അബൂബക്കർ(റ) ന്റെ മാതൃകയിൽ ഉമർ 11 മാത്രമെ ചുണ്ടിക്കാണിക്കാനുള്ളു. ഖാരിജിയായ ആസ്സിമിന്‌ അദ്ദേഹം കൊടുത്ത മറുപടി താൻ സത്യമാർഗ്ഗത്തിൽ നിൽക്കുന്നിടത്തോളം കാലം മാത്രമെ മുസ്ലിംകൾ തന്നെ അനുസരിക്കാൻ ബാധ്യസ്ഥരാകു എന്നാണ്‌. യസീദ്‌ 111 തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പറഞ്ഞു : വലീദ്‌ ഖുർആനിനും സുന്നത്തിനും എതിർ പ്രവർത്തിച്ചിരിക്കയാൽ ഭ്രഷ്ട് കൽപിച്ച്‌ വധശിക്ഷക്ക്‌ വിധേയനാക്കണമെന്നാണ്‌, മാത്രമല്ല മുസ്ലിംകൾ ആർക്കും താൻ അധികാരം കൈമാറാൻ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (അൽ മസ്‌ഊദി) ഇതേ തത്വം അബ്ബാസികളും അംഗീകരിച്ചിരുന്നു. അൽ അമീൻ ഒഴികെയുള്ള എല്ലാവരും തന്നെ പ്രാപ്തരും സാമ്രാജ്യത്തിന്‌ വേണ്ടി അത്യദ്ധ്വാനം ചെയ്തിട്ടുള്ളവരുമാണ്‌. പലരും ഭരണകാര്യങ്ങളുടെ വിശദാംശങ്ങൾ ശ്രദ്ധിച്ചിരുന്നു ; നേരിട്ടു സൈന്യത്തെ നയിച്ചിരുന്നു ; നാട്ടിലെ ഏറ്റവും ഉയർന്ന നീതിന്യായ കോടതിയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു.

ശൂറാ എന്ന ഉന്നത്മാരുടെ ആലോചനാസമിതി ശരിക്കും പ്രവർത്തിച്ചിരുന്നു. എന്നാൽ ഉമയ്യദിന്റെ കാലഘട്ടത്തിൽ നിശ്ചിതമായ ഒരു നടപടിയും ഉണ്ടായില്ല. ഉമർ 11 ന്റെ കാലത്തൊഴികെ അബ്ബാസികളുടെ ആരംഭദശയിൽ രാജകുഡുംബാഗങ്ങൾ, രാജവംശത്തോടു കൂറുള്ള കുഡുംബാഗങ്ങളിലെ അംഗങ്ങൾ എന്നിവരെ ഭരണകർത്താക്കൾ കൂടിയാലോചനകളിൽ പങ്കാളിയാക്കിയിരുന്നു. എല്ലാ വിഭാഗക്കാരേയും ഉൾപ്പെടുത്തികൊണ്ട്‌ വ്യവസ്ഥാപിതമായ ഒരാലോചനാസമിതി ആദ്യമായി രൂപപ്പെടുത്തിയത്‌ അൽ മഅ്മൂൻ ആണ്‌. ആർക്കും സ്വന്തമായ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. രാഷ്ട്രം ഭാഗം ചെയ്യപ്പെട്ടപ്പോഴും ഈ സമ്പ്രദായം തുടർന്നു. ഖലീഫയുടെ ആലോചനാസമിതിക്ക്‌ പുറമെ ഓരോ ഭാഗത്തിലെ രാജകുമാരന്മാരും അവരുടേതായ ആലോചനാസമിതികൾ രൂപപ്പെ ടുത്തിനിലനിർത്തിയിരുന്നു.

      രാജധാനി 

സ്ഥാനാരോഹണം ആദ്യ അബ്ബാസികളുടെ ഔദ്യോഗിക നിറം കറുപ്പായിരുന്നു കൊടിയും കറുപ്പായിരുന്നു. അതിന്മേൽ വെള്ളനിറത്തിൽ “മുഹമ്മദുർറസൂലുല്ലാ” എന്നെഴുതിയിരുന്നു. കീരിടധാരണം ഒരു ലളിത്മായ ചടങ്ങായിരുന്നു. കറുത്തനിറത്തിലുള്ള “ കഫ്‌ ത്താൻ” (വളരെ അഴവുള്ള വസ്ത്രം) ആണ്‌ ഖലീഫ ധരിക്കുക. ഒരു കറുത്ത തലയിൽക്കെട്ടും ഉണ്ടായിരിക്കും. അതിനുമീതെ “മുഹമ്മദീയനീളൻ കുപ്പായം" ധരിച്ചിരിക്കും. പ്രവാചകന്റെ വടി ഖലീഫ കയ്യിൽ പിടിച്ചിരിക്കും. മുൻഭാഗത്ത്‌ (ഉസ്മാന്റെ) മുസ്ഹഫ്‌ വെച്ചിട്ടുണ്ടായിരിക്കും. ഓരോരുത്തരായി ഖലീഫയുടെ കൈ ചുംബിക്കും. ആദ്യമായി സമൂഹത്തിലെ കുലീനരായിരിക്കും ഈ കാര്യം നിർവ്വഹിക്കുക. അനന്തരം മറ്റുള്ളവരും കൂറു പ്രഖ്യാപിക്കും.

      കൊട്ടാരത്തിലെ പരിവാരങ്ങൾ 

ഖലീഫയുടെ കുഡുംബത്തിലെ രാജകുമാരന്മാർ, കൊട്ടാരജീവനക്കാർ, ഖലീഫയുടെ മവാലികൾ, കാവൽക്കാർ, മോചിതരായ അടിമകൾ, സിക്രട്ടേറിമാർ, ഖുർആൻ പാരായണക്കാർ, ബാങ്ക്‌ വിളിക്കുന്ന മുഅദ്ദീനുകൾ, നക്ഷത്രശാസ്ത്രജ്ഞന്മാർ, ഘടികാരം മേൽനോട്ടം ചെയ്യുന്നവർ, കഥാകഥനക്കാർ, വിദൂഷകന്മാർ, തട്ടാൻ, കൊല്ലൻ, ആശാരി മുതലായ ഖലീഫയുടെ തൊഴിൽക്കാർ, ഉയർന്നസൈനികോദ്യോഗസ്ഥർ, നായാട്ടുകാർ, മൃഗശാലാസൂക്ഷിപ്പുകാർ, സ്വന്തം പരിചാരകന്മാർ, പാചകക്കാർ, വൈദ്യന്മാർ, ദീപങ്ങളുടെ മേൽനോ ട്ടക്കാർ, പ്രദർശനത്തിനുള്ള വന്യമൃഗങ്ങളുടെ സൂക്ഷിപ്പുകാർ, ജലവാഹന ജോലിക്കാർ എന്നിവർ കൊട്ടാര പരിവാരങ്ങളിൽപ്പെടുന്നു.

ഖലീഫ മഅമുനിന്ന്‌ മാസം തോറും 300 ദിർഹം വിലക്കുള്ള കസ്തൂരി ആവശ്യമായിരുന്നു. അത്‌ സ്വന്തം ഭക്ഷണത്തിൽ ഉപയോഗിക്കണമെന്ന്‌ അദ്ദേഹത്തിന്‌ നിർബന്ധമുണ്ടായിരുന്നില്ല.കൂടി വന്നാൽ ബിസ്‌ക്കറ്റിന്റെ കുടെ അല്പം മാത്രം.

ഖലീഫ അബ്ദുൽ മലിക്ക്‌ “ഹാജിബ്‌* എന്നൊരു തസ്തിക സൃഷ്ടിച്ചു. പള്ളിയറവി ചാരിപ്പുകാരൻ എന്ന്‌ സാരം. ഖലീഫയെ കാണാൻ വരുന്നവർ ആദ്യം ഹാജിബിനെ കാണണം. അത്‌ കൊണ്ട്‌ കാര്യം നിറവേറിയില്ലെങ്കിൽ മാത്രമെ ഖലീഫയെ കാണാൻ അനുമതികൊ ടുക്കുകയുള്ളൂു. വലിയ ഒരു രാഷ്ട്രത്തിൽ ഇത്തരത്തിലുള്ള നിയന്ത്രണം ആവശ്യമായിരുന്നു. കൂടാതെ ഖലീഫയുടെ ജീവരക്ഷക്കും ഈ നടപടി അത്യന്താപേക്ഷിതമായിരുന്നു. എല്ലാ ആക്ഷേപങ്ങളും ഹാജിബ്‌ പരിഗണിക്കേണ്ടതുണ്ട്‌. എന്നാൽ ആഴ്ചയിൽ ഒരു ദിവസം ഖലീഫ സന്ദർശനത്തിന്‌ വേണ്ടി നീക്കി വെച്ചിരുന്നു. ഉമയ്യദിന്റേയും അബ്ബാസികളുടേയും കാലത്ത്‌ ഹാജിബ്‌ ശക്തനും പ്രതാപിയും പ്രധാനിയുമായ ഉദ്യോഗസ്ഥനായിരുന്നു.

ജയിൽപുള്ളികളെ ചങ്ങലകെട്ടി തെരുവിലൂടെ നടത്തിയിരുന്നു. ജനങ്ങൾ അവർക്ക്‌ നൽകുന്ന ഭിക്ഷയായിരുന്നു അവരുടെ നിലനിൽപ്പിന്നാധാരം. അലി (റ) അത്‌ നിർത്തൽ ചെയ്തു. സർക്കാർ ഖജനാവിൽ നിന്ന്‌ അവരെ തീറ്റിപോറ്റാൻ ഏർപ്പാടാക്കി.

         മതഗ്രന്ഥങ്ങൾ

അബ്ബാസികൾക്ക്‌ മുമ്പ്‌ രേഖപ്പെടുത്തിയതായ ഒരു ഹദീഥ്‌ ഗ്രന്ഥവും നമുക്ക്‌ കിട്ടിയിട്ടില്ല. ഹദീഥുകളടങ്ങിയതും മുസ്ലിം നിയമങ്ങൾ പ്രതിപാദിക്കുന്നതുമായ ഏറ്റവും പഴക്കമുള്ള ഗ്രന്ഥം മാലിക്‌ഇബ്നു അനസിന്റെ മുപത്തയാണ്‌. (178AH മദീന) വിശ്വാസയോഗ്യമായ ഹദീസുകൾ വിഷയക്രമത്തിൽ ചിട്ടയോടെ രേഖപ്പെടുത്തിയ ഏറ്റവും പഴക്കമുള്ള ഗ്രന്ഥങ്ങൾ ബുഖാരിയുടെയും മുസ്ലിമിന്റേയുമാണ്‌. രണ്ട്‌ പേരും മൂന്നാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ മൃതിയടഞ്ഞു.

മുഹമദിബ്നു ഇസ്മാഈൽ അൽ ബുഖാരി ഹി 194-256)

മുസ്ലിം ഇബ്നുൽ ഹജ്ജാജ്‌ ഹി 206 - 261

ഖുർആനിൽ 6666 വാക്യങ്ങളുണ്ട്. അവയിൽ 6000 വാക്യങ്ങൾ ബൈബിളിലുള്ള കഥകളെ പരാമർശിക്കുന്നവയാണ്‌. 600 ൽ ചില്ലാനം മാത്രമെ കല്പനാനിഷേധങ്ങളായുള്ളു (അൽ അവാമിറ് വന്ന വാഹില്) ധാരാളം ആവർത്തനങ്ങളും പല വിഷയങ്ങളെ സംബന്ധിച്ചും ഉണ്ട്‌. അതെല്ലാം കണക്കിലടുക്കുമ്പോൾ അടിസ്ഥാനപരമായ വാക്യങ്ങൾ അൽപം നൂറുകൾ മാത്രം.

ചില വാക്യങ്ങൾ പ്രവാചകൻ തന്നെ വ്യാഖ്യാനിച്ചിട്ടുണ്ട് അബ്ദുല്ലാഹിബനു അബ്ബാസ്‌ (പ്രവാചകന്റ മച്ചുന സഹോദരൻ) എന്നവരാണ്‌ ഖുർആൻ വ്യാഖ്യാന രീതിയുടെ സ്ഥാപകൻ. ആദ്യത്തെ ഖുർആൻ വ്യാഖ്യാതാവും അദ്ദേഹം തന്നെ. അടിസ്ഥാനപരമായ പ്രാരംഭ വ്യാഖ്യാനങ്ങൾ നഷ്ടപെട്ടുപോയ ചരിത്രം ചരിത്രകാരനായ തബാരിഹി രേഖപ്പെടുത്തിയിട്ടുണ്ട്‌. പ്രസിദ്ധ ചരിത്രകാരനും ഖുർആൻ വ്യാഖ്യാതാവുമായ തബാരിഹി 310 ൽ ചരമഗതിയടഞ്ഞു. അദ്ദേഹത്തിന്റെ ഖുർആൻ വ്യാഖ്യാനം 50 വാല്യങ്ങളായി കെയ്റോവിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

അബ്ബാസിയ ഭരണത്തിന്റെ ആദ്യ ദശകളിൽ ഖുർആന്റെ അർത്ഥം ഏതാണ്ട്‌ കണിശമായി തന്നെ അറിയപ്പെട്ടിരുന്നു. പ്രവാചകന്റെ നിരവധി തിരുവചനങ്ങളേയും പ്രവർത്തനങ്ങളേയും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു വ്യവസ്ഥയോടെ രേഖപ്പെടുത്തപ്പെട്ടു. മുസ്ലിം നിയമങ്ങളും ക്രോഡീകരിക്കപ്പെട്ടു എന്നുപറയാം. പല കർമങ്ങളുടേയും ആചാരങ്ങളും നിർവ്വഹിക്കപ്പെടേണ്ട രീതികളും രൂപപ്പെടുത്തി നാല്‌ മദ്ഹബുകളും ക്രമീകരിച്ചു. (അബ്ബാസിയ്യാ ഭരണകാലത്ത മദ്ഹബുകർ നിലവിൽ വന്നിരുന്നു) അങ്ങനെ വിവിധവും വളയുന്നതുമായ സമ്പ്രദായങ്ങളെ കണിശവും സ്ഥിരരൂപമുള്ളവയുമാക്കാനുള്ള' നടപടികൾ അന്നേ എടുത്തു കഴിഞ്ഞിരുന്നു.

വിശ്വാസ പ്രമാണങ്ങൾ നിർവ്വഹിക്കപ്പെടുകയോ നിർണ്ണയിക്കപ്പെടുകയോ ചെയ്തിരുന്നില്ല. ആദ്യമായി അത്‌ ചെയ്തത്‌ മുഅ്തസിലികളാണ്‌. അവർ ഭാഷാർത്ഥത്തിൽ - അക്ഷരാർത്ഥത്തിൽ ശ്രദ്ധിക്കുന്നവരായിരുന്നു. ആദ്യമായി ഈ കാര്യം നിറവേറ്റിയത്‌ അലിയ്യുബ്നുഇസ്മാഈലുൽ അശ്‌അരി എന്ന വ്യക്തിയാണ്‌. അദ്ദേഹത്തെ അബൂഹസൻ അശ്‌അരീ എന്നും പറയാറുണ്ട്‌. ഇദ്ദേഹം കടുത്ത മുഅ്ത്തസ്ലീ ആയിരുന്നെങ്കിലും പിന്നീട്‌ ആ വിഭാഗവുമായി തെറ്റി യാഥാസ്ഥിതിക വിഭാഗത്തോടു ചേർന്ന്‌ എന്നു മാത്രമല്ല പുതിയ കക്ഷിയുടെ ബൗദ്ധികനേതൃത്വം തന്നെ അദ്ദേഹം ഏറ്റെടുക്കുകയുണ്ടായി.

ഇസ്ലാമിക പീഡനം അബ്ബാസികളാണ്‌ തുടങ്ങിയത്‌. അവർ കടുത്ത മത വിശ്വാസികളായിരുന്നു. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങൾക്കെതിരായ ഒന്നും തന്നെ അവർ അനുകൂലിക്കുകയോ സഹിക്കുകയോ ക്ഷമിക്കുകയോ ചെയ്യുമായിരുന്നില്ല. വിശ്വാസ ഘാതകരെ ശിക്ഷിക്കേണ്ടത്‌ തങ്ങളുടെ കർത്തവ്യമായി അവർ കരുതി. ഈ സാഹചര്യത്തിൽ ശത്രുക്കളെ വകവരുത്തുന്നതിന്‌ മതനിന്ദാരോപണം നല്ലൊരു ഉപായമായിത്തീർന്നു. മതനിന്ദയുടെ പേരിൽ മന്ത്രിയായിരുന്ന ജാഫർ വധിക്കപ്പെട്ടു. ഇതേകാരണത്താൽ തന്നെയായിരുന്നു മഹാസൈന്യാധിപനായിരുന്ന അഫ്ഷീൻ വധിക്കപ്പെട്ടതും.

അബ്ബാസിയ്യാ വംശത്തിന്റെ മൂന്നാം ഖലീഫയായ അൽ മഹ്ദീ വ്യവസ്ഥാപിത രൂപത്തിൽ ദ്രോഹങ്ങൾ ആരംഭിച്ചു. അദ്ദേഹം ഖുനാസാനിലായിരിക്കുമ്പോർ ഒരു തരം ആളുകളെ കാണുകയുണ്ടായി. അവർ തങ്ങൾ മുസ്ലീങ്ങളെന്ന്‌ അവകാശപ്പെട്ടിരുന്നുവെങ്കിലും "മാലിക്കിൻ" വിശ്വാസങ്ങൾവച്ചുപുലർത്തിയിരുന്നു. അത്തരം വിശ്വാസങ്ങൾ മൂലം കുഡുംബത്തിലേയും സമുദായത്തിലേയും ധാർമിക ജീവിതം കളങ്കപ്പെട്ടിരുന്നു. തന്മൂലം മഹ്ദീ ഖലീഫയായപ്പോൾ അത്തരം വിശ്വാസദ്ധ്വംസകരെ അടിച്ചമർത്തുകയുണ്ടായി. ആ അവിശ്വാസികളെ “അസ്വിന്തീക്വ്‌ ” എന്നാണ്‌ പറയുക. സദ്ദീഖ്‌ എന്ന ആരോപണത്തിന്റെ അർത്ഥം “ധർമ്മചാരി" എന്നാണ്‌. അതിന്‌ തുല്യമായ അറബി പദം “സിദ്ദിക്വ്‌" എന്നുമാണ്‌. അതിന്‌ "സത്യവാൻ” എന്നാണർത്ഥം. സദ്ദീക്വ്‌ പേർഷ്യൻ ഭാഷയിലേക്ക്‌ കടന്നപ്പോൾ “സന്തീക്വ്‌” എന്നായി. ഇസ്ലാമിന്‌ മുമ്പ്‌ പേർഷ്യയിൽ ഉപയോഗിച്ചിരുന്ന ഈ പദം സന്ദിന്‌ എന്നായിരുന്നു. ആർമേനിയയിലും പേർഷ്യയിലും “സൻദിൻ" എന്നാൽ “ഗോപ്യമായ അവിശ്വാസം നിരീശ്വരത്വം” എന്നൊക്കയാണ്‌ അർത്ഥം.

ഖുറൈശികളിൽ ഇത്തരം അന്ധവിശ്വാസികൾ ഉൾപ്പെട്ടിരുന്നു. അബുമുസ്സിം, ബാബിക്ക്‌, മാസയ്യാൻ, അഫ്ഷീൻ, ഖറാമിത്ത നേതാവായ അൽ ജന്നാബി, ഇബ്നുർറവന്തി അൽഹല്ലാജ്‌ മുതലായ പ്രധാനികൾ ഈ വിശ്വാസ ഘാതകരിൽപ്പെട്ടവരായിരുന്നു. ധാരാളം പേർ കൊല്ലപ്പെടുകയുണ്ടായി. പലരും ശത്രുക്കളെ അന്ധവിശ്വാസികളെന്ന്‌ ആരോപിച്ച്‌ കൊലക്ക്‌ വിധേയരാക്കി.

വിശ്വാസദ്ധംസകരെ പിടികൂടുന്നതിനായി ഖലീഫ ഒരു ഭരണ വകുപ്പുതന്നെ രൂപപ്പെടുത്തി. അതിന്‌ ഒരു മന്ത്രിയേയും നിശ്ചയിച്ചു. “സ്വാഹിബുസ്സനാദിക്വത്ത്‌” എന്നായിരുന്നു ആ മന്ത്രിയുടെ സ്ഥാനപേര്‌.

മഹ്ദിയുടെ മകൻ ഹാദിയുടെ കാലത്തും ഈ വകുപ്പ് പ്രവർത്തിക്കുകയുണ്ടായി.ജാഫറിന്റെ വധത്തെതുടർന്ന്‌ ബർമകിദ്‌ കുഡുംബങ്ങൾ അവിശ്വാസികളായി പ്രഖ്യാപിക്കപ്പെട്ടു. ബുദ്ധിമാന്മാരും ചിന്തകന്മാരും ”അൽ ഇഅ്ത്തിസാൽ” എന്ന കക്ഷിയിലേക്ക്‌ കുടിയേറാൻ തുടങ്ങി. ഇസ്ലാം വിശ്വാസം എന്നത്‌ വെറും അന്ധവിശ്വാസമല്ലെന്നും യുക്തിപരമായും ശാസ്ത്രീയമായുമുള്ള അടിത്തറ അതിനുണ്ടായിരിക്കൽ അനിവാര്യമാണെന്നും പൊതുവെ ചിന്തിക്കാൻ തുടങ്ങി. അങ്ങനെ മുഅ്ത്തസിലുകൾ എണ്ണത്തിൽ വർദ്ധിക്കാൻ തുടങ്ങി. ചുരുക്കിപറഞ്ഞാൽ അൽ മഅ്മൂൻ ഖലീഫയായ“ഇഅ്ത്തിസാൽ” ദേശീയവിശ്വാസമായിത്തീർന്നു. അങ്ങനെ പുതിയസിദ്ധാന്തം തഴച്ചുവളരുവാൻ തുടങ്ങി. അതെത്രത്തോളമെന്നാൽ ഖലീഫ മഅ്മൂൻ പോലും ഒരു മുഅ്ത്തസിലി ആയിത്തീർന്നു.

വാസ്വിലിബ്നു അതാ, ഇമാം ജാഫറുസ്സ്വാദിക്വിന്റെ ശിഷ്യനായിരുന്നു. മനുഷ്യന്റെ ചിന്താശക്തിയെക്കുറിച്ച്‌ ഗുരുവിൽ നിന്ന്‌ അദ്ദേഹം പഠിച്ചിരുന്നു. പിന്നീട്‌ അദ്ദേഹം ഹസൻബസ്വരിയുടെ പ്രസംഗങ്ങൾ കേൾക്കാൻ ഇടയായി. മതദൃഡത- ആധികാരികതയില്ലാത്ത വിശ്വാസത്തെക്കുറിച്ചുള്ള പ്രശ്നത്തിൽ അദ്ദേഹം അതോടെ പിന്മാറി. അതിനെത്തുടർന്ന്‌ അദ്ദേഹത്തിന്റെ ആശയമുള്ള അനുയായികളും ഭിന്നാഭിപ്രായക്കാരായി. അവരാണ്‌ മുഅ്ത്തസിലുകൾ. (അഭിപ്രായ ഭിന്നതക്കാർ) എന്ന്‌ വിളിക്കപ്പെടുന്നവർ. ആ അഭിപ്രായ സംഹിതയാണ്‌ “അൽ മദ്ഹബുൽ ഇഅ്ത്തിസാൽ” എന്നറിയപ്പെടുന്നത്‌. ഖലീഫ മഅ്മൂൻ ഈ തത്വസംഹിത സ്വീകരിക്കുകയും നാടുമുഴുവൻ അത്‌ പ്രചാരമാക്കുവാൻ ശ്രമിക്കുകയും ചെയ്തു.

തിരുത്തൽവാദികളുടെ രണ്ട്‌ പ്രധാന തത്വങ്ങൾ ഇവയാണ്‌. 1) തക്വുദീർ - നന്മതിന്മകൾ മുമ്പേ നിർണ്ണയിക്കപ്പെട്ടതാണെന്ന വിശ്വാസത്തിന്‌ പകരം ഇച്ചാശക്തി, സ്വയം ഉത്തരവാദിത്വബോധമുണ്ടായിരിക്കുകയെന്ന ധാരണയെ ബലപ്പെടുത്തി. 2) ഖുർആൻ ദൈവത്തിൽ നിന്നു അവതീർണ്ണമായതാണെങ്കിലും അത്‌ സൃഷ്ടിയാണ്‌. അവിതർക്കിതമായ യാഥാസ്ഥിതിക വിശ്വാസം ഖുർആൻ സൃഷ്ടിയല്ലെന്നും അനന്തവും അകാലികവും (കാലാതീതവും) ആണെന്നാണ്‌ ഈ നവീനചിന്താഗതിവലിയ കലാപത്തിന്‌ കാര ണമായി. പണ്ട്‌ ക്രിസ്ത്യാനികൾ ഇൻക്വിസിഷൻ കോടതി സ്ഥാപിച്ചതുപോലെ *മിഹ്‌നാൻ” എന്നപേരിൽ വിശ്വാസകോടതികൾ പ്രവർത്തിക്കാൻ തുടങ്ങി. ഭിന്നാഭിപ്രായം വെച്ചുപുലർത്തുന്നവരെ കൊരടാവുകൊണ്ടടിക്കുകയും വാളുപയോഗിച്ചുഭീഷണിപ്പെടുത്തുക യും ചെയ്യുകയായി. മഅ്മൂനിന്‌ ശേഷം ഈ നടപടി തുടർന്നുവെങ്കിലും അക്രമ ശക്തി കുറഞ്ഞിരുന്നു.

മുഅ്ത്തസിമിന്‌ എതിരായി ജനവികാരം ഉണർന്നു. അവരിൽ പ്രധാനി ഇമാം അഹ്മദ്ബ്നുഹംബലായിരുന്നു. ഇമാം ആദ്യം മുതലേ ഖുർആൻ സൃഷ്ടിയല്ലെന്ന വിശ്വാസത്തിൽ ഉറച്ചുനിന്നു. പ്രമുഖ നേതാവായ ഇമാമിനെ അറസ്‌റ്റു ചെയ്തു. ഖലീഫ മുഅ്ത്തസിമിന്റെ കല്പനപ്രകാരം അദ്ദേഹത്തിനെ പ്രഹര ശിക്ഷക്ക്‌ വിധേയനാക്കി. ജനങ്ങൾ കുപിതരായി ഖലീഫയുടെ കൊട്ടാരം വളയുകയും അക്രമിക്കാനുള്ളൊരുക്കത്തോടെ നിലകൊള്ളുകയും ചെയ്തു. ഇമാം തടവറയിലും ക്ഷുഭിതരായ ജനങ്ങൾ കൊട്ടാരത്തിന്‌ ചുറ്റും.

പിന്നെയും കുറേക്കാലം മുഅ്ത്തസിലുകളുടെ പ്രമാണം നിലനിന്നുവെങ്കിലും, അവസാനം ഖലീഫ വാഥിക്വ്‌ ആപ്രമാണം വെടിഞ്ഞതോടുകുടി അതിന്റെ പ്രസക്തി കെട്ടടങ്ങി. പക്ഷെ ക്രൂരനായ ഖലീഫ മുത്തവക്കിൽ മതനിന്ദാനടപടികൾ പുനരാരംഭിക്കുകയുണ്ടായി.

                      നികുതി ശേഖരണവും വിതരണവും (REVENUE ADMINISTRATION)

ഉമയ്യദിന്റെ ഭരണകാലത്ത്‌ അറബികൾ അനറബികൾ എന്ന വൃത്യാസം കാണിച്ചിരുന്നു. കൂടാതെ ആദ്യകാലം പരിവർത്തനം ചെയ്തവർ പുതിയപരിവർത്തനക്കാർ എന്ന പരിഗണനയും ഉണ്ടായിരുന്നു. അബ്ബാസികളുടെ കാലത്ത്‌ ഈ വിവേചനം നീക്കം ചെയ്തു. നികുതിയെ സംബന്ധിച്ചിടത്തോളം എല്ലാവരും സമം എന്നായിരുന്നു അവരുടെ വീക്ഷണം.

ഉമയ്യദിന്റെ കാലത്ത്‌ അനധികൃതമായ നികുതിരേഖരണം ഉണ്ടായിരുന്നു. അബ്ബാസികളുടെ കാലത്തും ആ സമ്പ്രദായം തുടർന്നു. അൽ ജഹ്‌ശിയാരിയും ഇബ്നുഖൽദൂനും നൽകിയിട്ടുള്ള പട്ടിക പ്രകാരം, ചില സംസ്ഥാനങ്ങളിൽ അടിമകളേയും നികുതിയായി കൊടു ത്തിരുന്നു എന്ന്‌ മനസ്സിലാകുന്നു. അനധികൃത ശേഖരണത്തിന്റെ ഒരു നീണ്ട പട്ടിക അബുയുസുഫ്‌ തന്നിട്ടുണ്ട്‌. ആസംഭരണം ശരീഅത്തിന്‌ വിരുദ്ധമാകയാൽ നിറുത്തൽ ചെയ്യണമെന്ന്‌ അൽ റശീദിനോട്‌ അദ്ദേഹം ശുപാർശ ചെയ്യുന്നുണ്ട്. നോട്ട്‌: അബുയുസഫ്‌ നിയമവിദദ്ധനാണ്‌. (JURISPUDENCE0) നികുതി കാര്യനിർവ്വഹണത്തിനുള്ള പ്രായോഗിക തത്വങ്ങൾ അദ്ദേഹം നിർണ്ണയിച്ചിട്ടുണ്ട്‌.

അൽ റശീദിന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരമായിട്ടാണ്‌ ഈ നിബന്ധനകൾ നിർണ്ണയിച്ചത്‌ - അബുയുസഫിന്റെ ഗ്രന്ഥമായ കിതാബുൽ ഖറാജ്‌

                        അൽ ഗനീമ :

ഖുമുസ്‌ വസൂലാക്കുന്ന എല്ലാ വസ്തുക്കളും (ഖനിജങ്ങളും രത്നങ്ങളും പോലെ) അബുയുസഫ്‌ ഉൾപ്പെടുത്തിയിരിക്കുന്നു. കുഴിച്ചെടുത്ത നിധികൾ വിലപിടിപ്പുള്ള ലോഹങ്ങൾ കടലിൽ നിന്ന്‌ കിട്ടുന്ന മുത്ത്‌, പവിഴം (മറ്റു സമുദ്രോൽപ്പന്നം) ഉൾപ്പെടുത്തുന്നില്ല.

ഖുമുസ്‌ പ്രവാചകൻ വിഭജിച്ച്‌ വിതരണം ചെയ്തിരുന്നു

പിൻഗാമികൾ പ്രവാചകന്റേയും കുഡുംബാദികളുടേയും ഓഹരി നിർത്തൽ ചെയ്തു. എന്നാൽ ഉമർ 11 ആ ഓഹരി മദീനയിലെ ഹാശിം കുഡുംബക്കാർക്ക്‌ നൽകുകയുണ്ടായി. പിൻഗാമികൾ വീണ്ടും അത്‌ നിർത്തൽ ചെയ്തു. ആ തുക സൈന്യങ്ങൾക്ക്‌ വേണ്ടി ചെലവാക്കണമെന്ന്‌ സ്വഹാബികൾ ഏകോപിച്ചിട്ടുണ്ടെന്ന്‌ അബുയുസുഫ്‌ പറയുന്നു. അബുഹനീഫയും ഹനഫിനിയമജ്ഞന്മാരും പറയുന്നത്‌ നാല്‌ ഖലീഫമാരും ചെയ്തതുപോലെ ഖുമുസ്‌ ചെലവാക്കണമെന്നാണ്‌. അബുയുസുഫ്‌ ശാഫിഈ ഇമാമിനോടു യോജിക്കുന്നു. പ്രവാചകന്റെ ഓഹരി മുസ്ലിംകളുടെ പൊതുനന്മക്ക്‌ വേണ്ടി ചെലവാക്കണം. ബന്ധുക്കളുടെ ഓഹരി ഹാശിം കുഡുബത്തിലെ താവഴിക്കാർക്ക്‌ (പിന്തുടർച്ചക്കാർക്ക്‌ കൊടുക്കണം (അബുയുസുഫ്‌)

                        സക്കാത്ത്‌

സകാത്തിന്‌ വേണ്ടി പ്രത്യേകം ആമിലിനെ നിയമിക്കണമെന്ന്‌ റശീദിനോട്‌ അബൂയുസുഫ്‌ നിർദ്ദേശിക്കുന്നുണ്ട്. കാരണം സകാത്തും സദക്കകളും കലരുന്നത്‌ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. മാത്രമല്ല ഓരോ പട്ടണത്തിലെ സകാത്ത്‌ ആ പട്ടണത്തിൽ തന്നെ വിതരണം ചെയ്യണമെന്ന്‌ ഉപദേശിക്കുന്നു.

                       അൽ ഉശ്റ്
      അബുയുസുഫ്‌ പ്രസ്താവിക്കുന്നു :

1) ബനൂഥഅലബിന്റെ കൈവശമുള്ളത്‌ ഒഴിച്ചുള്ള എല്ലാ അറബ്‌ ഭൂമിയും 2) (ഉടമകൾ ഇസ്ലാം സ്വീകരിച്ച) അനറബികളുടെ ഭൂമി 3) അനറബികളുടെ ഭൂമി (മുസ്ലിംങ്ങൾ യുദ്ധത്തിൽ കയ്യടക്കി വിജയികൾക്ക്‌ ഭാഗിച്ചുകൊടുത്തത്‌. 4) ഉപയോഗ ശൂന്യമായ ഭൂമി (അൽ മവാത്ത്‌) ചതുപ്പു നിലം (അൽ ബത്വാഇഹ്) കാടുകൾ (അൽഅജാം) (മുസ്ലിംകൾ വെട്ടിതെളിച്ചത്‌.

ഭക്തഖലീഫന്മാരുടെ കാലത്ത്‌ മുസ്ലിംകൾ ഖറാജ്‌ കൊടുത്തിരുന്നില്ല. ഉശ്റ് മാത്രമെ കൊടുത്തിരുന്നുള്ളു. ഉമയ്യദ്‌ കാലത്ത്‌ ധാരാളം ഖറാജ്‌ ഭൂമികൾ മുസ്ലിം ഉടമയിൽ വന്നു. വമ്പിച്ച എസ്റ്റേറ്റുകൾ രാജകുമാരന്മാരുടെ കൈവശത്തിലായി. ഭീമമായ നികുതി നഷ്ടത്തിന്‌ ഇത്‌ കാരണമായിത്തീർന്നു. അത്‌ മൂലം ഖറാജ്‌ ഭൂമി കൈവശമുള്ള മുസ്ലിംകളിൽ നിന്നും ഹജ്ജാജ്‌ ഖറാജ്‌ വസുലാക്കേണ്ടി വന്നു.

ഖുറാസാനിലെ ഗവർണറായിരുന്ന അനസുബ്നുസയ്യാർ നടപ്പിലാക്കിയ പരിഷ്ക്കരണ പ്രകാരം ഓരോ ഗ്രാമത്തിലേയും നികുതി ഇത്രയെന്ന്‌ കണക്കാക്കി ആ തുക മുസ്ലിം അമുസ്ലിം പരിഗണന കുടാതെ എല്ലാവരിൽ നിന്നും ഭുമിയുടെ വിസ്തൃതിക്കനുസരിച്ചു വസുലാക്കി.

                  ജിസ്‌യ
           

അബൂയുസുഫ്‌ പറയുന്നു : അബുഥഗ്ലിബിലേയും നജ്റാനിലേയും ക്രിസ്ത്യാനികൾ ഒഴിച്ചു എല്ലാ "ദിച്ച" സമുദായങ്ങളിൽ (ജനങ്ങളിലെ പുരുഷന്മാരിൽ) നിർബന്ധമായും ജിസ്‌യ വസുലാക്കിയിരുന്നു. സ്ത്രീകൾ, കുട്ടികൾ, അഗതികൾ, കുരുടർ, മുടന്തർ, സന്യാ സികൾ, ജോലിയോ ധനമോ ഇല്ലാത്ത വൃദ്ധർ -ഇവരെ ജിസ്‌യയിൽ നിന്നും ഒഴിവാക്കിയിരുന്നു.

                  കൊല്ലത്തിൽ ധനികർ 48 ദിർഹം
                  മദ്ധ്യനിലക്കാർ 24 ദിർഹം
                  തൊഴിലാളികൾ 12 ദിർഹം

ഇതായിരുന്നു ജിസ്‌യ നിരക്ക്‌. (അബുയുസുഫ്‌) ബനുഥഗ് ലബ്‌ ക്രിസ്ത്യാനികൾ ഇരട്ടിസക്കാത്ത്‌ കൊടുക്കേണ്ടിയിരുന്നു. (അബുയുസുഫ്‌, അൽബലാദുരി)

ഉമയ്യദിന്റെ കാലത്ത്‌ ജനങ്ങൾ എതിരായപ്പോൾ ജിസ്‌യ നിർത്തലാക്കിയെങ്കിലും ആ ഭരണവംശത്തിന്‌ അത്‌ നിലനിർത്താൻ കഴിഞ്ഞില്ല. ഖുറാസാനിലെ അറബികളുടേയും മറ്റു അനറബികളുടേയും സഹായത്തോടെയായിരുന്നു അബ്ബാസികൾ വിജയം നേടിയത്‌. അതി നാൽ ദേശീയത പരിഗണിക്കാതെ തന്നെ മുസ്ലിംകളുടെ മേൽ ജിസ്‌യ ചുമത്തിയില്ല. ഇസ്‌ലാമിലേക്കുള്ള പരിവർത്തനത്തിന്‌ കളമൊരുക്കി. ഹിഷാമാവട്ടെ പെൻഷൻ യുദ്ധം ചെയ്യുന്നവർക്ക്‌ മാത്രമാക്കി. മുസ്ലിംകൾക്ക്‌ ഖജാനയിൽ നിന്നുള്ള വാർഷിക വേതനം ഇല്ലാതായി. അതോടെ മതപരിവർത്തന പ്രോത്സാഹനം ഇല്ലാതായി. മതപരിവർത്തനം ഭയപ്പെടാൻ മറ്റൊരുകാരണമുണ്ടായിരുന്നു.ഖറാജ്‌ ഭൂമി ഉശ്റായി മാറുന്നതിനാലുണ്ടാകുന്ന നികുതിനഷ്ടം. പെൻഷനേയും ഖറാജിനേയും ബാധിക്കുന്ന ഈ രണ്ടു പരിഷ്ക്കരണങ്ങ ളും ഉമയ്യദിന്റെ അവസാന ഘട്ടത്തിൽ നടപ്പിലാക്കിയതാണ്‌. അതിനാൽ അതിന്റെ ഗുണഫലം ആസ്വദിച്ചത്‌ അബ്ബാസികളാണ്‌.

                   ഖറാജ്‌

ഉമർ 1 നികുതിനിരക്ക്‌ നിശ്ചയിക്കുകയുണ്ടായി. നിരക്ക്‌ വൃത്യാസപ്പെടുത്താനുള്ള അധികാരം ഖലീഫക്കുണ്ടാവേണ്ടതായിരുന്നു. (അബൂയുസുഫ്‌) അസ്സവാദിൽ ഖലീഫ മഅമുൻ നികുതി ഉൽപന്നത്തിന്റെ പകുതിയിൽ നിന്ന്‌ 2/5 ആക്കി ചുരുക്കി. അദ്ദേഹം അർറയ്യിലെ നികുതി 2,000,000 ദിർഹമാക്കി കുറച്ചു. ഖുമുസിലേതാവട്ടെ 2,000,000 ൽ നിന്ന്‌ 7,000,000 ദിർഹമാക്കി ഉയർത്തി. (അത്തബാരി)

ഉൽപന്നം പറി(കൊയ്ത്ത്‌) കഴിഞ്ഞഉടനെ വസൂലാക്കുക. സാമ്പത്തികവർഷം സൗരമായിരുന്നു ചാന്ദ്രമല്ല. മുസ്ലിംകളിൽ നിന്നുള്ള സക്കാത്ത്‌ ചാന്ദ്രവർഷക്കണക്കിലായിരുന്നു.

നികുതിനിരക്ക്‌ അധികമായിരുന്നു. കൃഷിമോശമായ വർഷങ്ങളിൽ നികുതി ചെലുത്താൻ കഴിയാതെ കർഷകർ ഭൂമി വിൽക്കേണ്ടി വന്നിട്ടുണ്ട്‌.

മൊത്തം നികുതി സംഖ്യ നിശ്ചയിക്കുന്ന സമ്പ്രദായം സസ്സാനികളുടെ കാലം മുതലേ തുടങ്ങിയതാണ്‌. അത്തക്മില എന്നാണ്‌ അതിനുപറയുക. അൽമുക്വത്തദിർ എന്ന ഭരണാധികാരി അത്‌ നിറുത്തൽ ചെയ്തു. (അൽ മക്വരീസി)

അൽമാവർദി പറയുന്നു : ഖറാജ്‌ 3 വിധമായിരുന്നു.

1. ഗ്രാമത്തിന്റെ മൊത്തം വിസ്തീർണ്ണം കൃഷി ചെയ്താലും ഇല്ലെങ്കിലും - അടിസ്ഥാനമാക്കി.

2. കൃഷിചെയ്തസ്ഥലത്തിന്റെ വിസ്തീർണ്ണം മാത്രം കണക്കാക്കി.

3. ഉൽപന്നം ഭാഗിക്കുക. സർക്കാർ ഓഹരി നൽകുക. അത്തക്വ്വിൽ എന്നാണ്‌ ഇതിനെ പറഞ്ഞിരുന്നത്‌. കരാറുകാരാണ്‌ ഈ നികുതി പിരിച്ചിരുന്നത്‌. കരാറുകാർ ഒരു നിശ്ചിത സംഖ്യ സർക്കാരിലേക്ക്‌ കൊടുക്കണം. അവർ കൃഷിക്കാരിൽ നിന്നും അധികമായി വാങ്ങുകയും ചെയ്യും. അൽ മുക്വബ്ബൽ എന്നാണതിന്റെ സാങ്കേതിക നാമം. പരക്കെ ആക്ഷേപകരമായ ഒരു സമ്പ്രദായമായിരുന്നു ഇത്‌.

അൽ ഉശ്റ്

ഖുർആനിൽ ഉശ്റിനെപ്പറ്റി ഒരു പരാമർശവുമില്ല. ഉമർഖത്താബാണ്‌ അൽ ഉശ്റ് ആദ്യമായി ചുമത്തിയത്‌. അൽ റശീദിന്റെ കാലത്തെ നികുതി 530, 312000 ദിർഹമായിരുന്നു. (അൽജഹ്‌ശിയാരി) ബഗ്ദാദിൽ കിട്ടിയത്‌ കേഷ്‌ 404,708,000 ദിർഹമായിരുന്നു. പ്രസിദ്ധചരിത്രകാരനായ ഇബ്നുഖൽദൂൻ നൽകിയതിനേ ക്കാൾ കൂടുതൽ വിശദാംശങ്ങൾ ആദ്യകാലവരുമാനത്തെപ്പറ്റി അൽ ജഹ്‌ശിയാരി നൽകിയിട്ടുണ്ട്‌.

അൽ ജഹ്‌ശിയാരിയുടെ പട്ടിക.

1.അസ്സവാദിലെ ധാന്യോൽപാദന ഭൂമിയിൽ നിന്നുള്ള ദിർഹം

വരുമാനത്തിന്റെ വില (അഥ്മാനുഗലാത്തിഇസ്സവാദ്) 80,780,000

2.സഹദിലെ മറ്റു വരമാനങ്ങൾ

അബ്വാബുൽമാൽ 14,800,000 സീൽ അരക്ക്‌ 240 റാത്തൽ നജ്‌റാനിലെ തുണി 200 കഷ്ണം 3.കസ്കർ (വാസിത്വിലെ ഒരു ഭാഗം) 11,800,000 4.ദിജിലാഹ്‌ ജില്ല (ശാത്തുൽ അറബ്) 20,800,000 5.ഹുൽവാൻ 4800,000 6.അൽഅഹ്വാസ്‌ 25000,000 പഞ്ചസാര 30000 റാത്തൽ 7.ഫാരിസ്‌ 27,000,000 കറുത്ത മുന്തിരി ജലം 20,000 റാത്തൽ മാതളം.+ ക്വിൻസ്‌ 250000 പനിനീർ 30,000 കുപ്പി മാങ്ങ 15,000 റാത്തൽ സിറാപ്പി (തിന്നുന്നത്‌) 50,000 റാത്തൽ ഉണക്കമുന്തിരി 3 ഹാശിമി കുർറ്‌ 8.കർമാൻ 4,200,000 യമനീ കബീസികുപ്പായം 500 ഈത്തപ്പഴം 200 റാത്തൽ ജീരകം 100 റാത്തൽ 9.മുക്റാൻ 400,000 10.അസ്സായിദും പരിസരവും 11,000,000 ഭക്ഷണസാധനം 1000,000 ഖഫീസ്‌ ആന 3 ഹശീശി വസ്ത്രം 2000 കഷ്ണം പൊതിയാനുള്ളത്‌ 4000 ഇന്ത്യൻകുന്തിരിക്കം 150 മന്ന്‌ മറ്റു ഉലുവാൻ 150 റാത്തൽ അൽ ഊദ്‌ 50 മന്ന്‌ സാന്റൽ (ചെരുപ്പ്) 2000 ജോഡി 11.സിജിസ്‌കാൻ 4 600,000 തുണി 300 കഷ്ണം അസ്ഫാനീദ്‌ (മധുരവസ്തു) 20,000 റാത്തൽ 12.ഖുറാസാൻ 28,000,000 ശുദ്ധവെള്ളിക്കട്ടികൾ 2000 ചുമട്‌ കുതിരകൾ (അൽബറാസിൻ) 4000 അടിമകൾ 1000 തുണിക്കഷ്ണം 27000 മൈറോബലം (അൽ ഇഹ് ലിലാജ്) 300 റാത്തൽ താണിക്ക (കലിദ്രുമം) 3000 റാത്തൽ 13.ജൂർജാൻ 1,2,000,000 സിൽക്ക്‌ 1000 മന്ന്‌(കഷ്ണം) 14.ക്വുമിസ്‌ 1,500,000 ശുദ്ധവെള്ളിക്കട്ടി 1000 വസ്ത്രം 70 കഷ്ണം മാദളപ്പഴം 20,000 15.തബരിസ്താൻ, റുയാൻദുൻബാവന്ദ് 6,3000,000 തബാരിവിരിപ്പ് 600 കഷ്ണം കുപ്പായം 200 തുണി 300 ട്ടവൽ കർചീപപരപ്പ് 300 പാത്രം (അൽജാം) 600(300) 16.അർറയ്യ്‌ 12,000,000 മാതളം 100,000,000 പീച്ചസ്‌ 000 റാത്തൽ തേൻ 20,000 റാത്തൽ 17 ഇസ്ഫഹാൻ തേൻ 20000 മെഴുക്‌ 20,000 റാത്തൽ 18.ഹമദാൻ + ദസ്തബാ 11,800,000 പ്ലം 1000 റാത്തൽ


അർവന്ദ് തേൻ 20,000 റാത്തൽ (12000) 19. കുഫയിലേയും ബസറയിലേയും രണ്ടു മാഹുകൾ (നിശാവന്ദ്‌, ദിനവർ) 20,700,000 20.ശഹർസൂർ+പരിസരം 24,000,000 21.അൽമൗസുൽ+പരിസരം 24,000,000 വെളുത്ത തേൻ 20,000 റാത്തൽ

22.അൽജസീറ അദിയാറാജ്‌ അൽഫുറാത്ത്‌ 34,000,000 23.അദർബൈജാൻ 4,000,000 24.മൂക്വാൻ+കർഖ്‌ 300,000 25.ജീലാൽ (സംഖ്യഎഴുതിയില്ല) 100 അടിമകൾ തേൻ 12 വീഞ്ഞുതൊട്ടി HAWKS പരുന്ത്‌ IO കുപ്പായം 20 26.ആർമീനിയ 13,000,000 അൽമാത്ത്‌ ഫുറാത്ത്‌ വിരി 20 പ്പൂപ്പണിയുള്ള തുണി (അൽറക്ഫ്) 580 കഷ്ണം ഉലൂം സ്വർക്കയും ചേർത്തമുണ്ടും 10,000 റാത്തൽ തർറാത്വ്‌ (അത്താരീഖ്‌) 10,000 റാത്തൽ ഫാൽക്കൽ (പ്രാപ്പിടിയൻ) 30 കഴുത 200 27.ക്വിന്നാസിരീൻ+അൽഅവസ്വിം 490,000 28 ഹിംസ്‌ 320000 ഉണക്കമുന്തിരി 1000 ഒട്ടകഭാരം 29.ഡമസ്കസ്‌ 420,000 ഉണക്കമുന്തിരി 1000 ഒട്ടകഭാരം 30.അൽ ഉർദ്ദൻ 96000 31.ഫിലസ്ത്വീൻ 320 സിറിയയിലെ എല്ലാ ജില്ലകളിൽ നിന്നും

ഉണക്കമുന്തിരി 300,000 റാത്തൽ എണ്ണ 300,000 റാത്തൽ 32.ഈജിപ്ത് 1920,000 33.ബർക് 100,000 34.ഇഫ്‌രീഖിയ്യ 15,000,000 പരവതാനി (കാർപെറ്റ്) 120 കഷ്ണം 35.അൽയമാൻ 370,000 മക്ക+അൽ മദീന (870,000) 36. മുക്ക+അല്ഡമദീന 300,000 സാധനങ്ങളായുള്ളത്‌(വില) 5,000,000 സ്വർണ്ണനാണയം (ദീനാറിന്‌ 22 ദിർഹം നിലവാരപ്രകാരം ) 125,532,000 (തത്വത്തിൽ 1 ദീനാർ =10 ദിർഹം. അർറശീദിന്റെ കാലത്ത്‌ സ്വർണ്ണ വില ഉയർത്തി. അപ്പോൾ 1 ദീനാർ = 20 ദിർഹം സർക്കാർ ഇടപാടുകളിൽ 22 ദിർഹം)

അസ്സവാദ്‌ പലജില്ലകളായും (അൽകുറത്ത്) ജില്ല, ഉപജില്ലകളായും (അത്ത്വസ്സുജ്) ഭാഗിച്ചിട്ടുണ്ട്‌. (യാക്വൂത്ത്‌, മുജ്മഉൽ ബുൽദാൻ) ഓരോ ത്വസ്സുള്ളതും പല ഗ്രാമീണ ഭാഗങ്ങളായും (അർറുസ്ത്വാക്വ) ഓരോ റുസ്ത്വാക്വും പലപല ഗ്രാമങ്ങളായും (അൽക്വർയ) ഭാഗിച്ചു.

അബുയുസുഫിന്റെ നിർദ്ദേശം നികുതിദായകന്മാരോട്‌ നികുതി പിരിക്കുന്നവർക്ക്‌ ഭക്ഷണം കൊടുക്കാൻ ആവശ്യപ്പെടരുത്‌. നികുതിക്ക്‌ വേണ്ടി കാത്തുനിൽക്കുന്നതിന്‌ ഫീസ്‌ (ഉജ്ജുറുൽ മദം]വാങ്ങരുത്‌. ഒരുപിടിധാന്യം (അൽഇഹ്തിഫാൻ) അല്ലെങ്കിൽ നല്ലവിളവുള്ളിടങ്ങളിൽ നിന്ന്‌ എന്തെങ്കിലും അധികപ്പടി (അന്നസ്ലാത്ത്‌) അല്ലെങ്കിൽ കൊണ്ടുപോകുന്നകൂലി (അൽഹംഫലാത്ത്) അല്ലെങ്കിൽ മാർഗ്ഗ ദർശകങ്ങളടങ്ങിയ പത്രക്കുറിപ്പുകളുടെ (PAMPHLETS) വില (അസ്ലുഹാഫ്‌) അല്ലെങ്കിൽ മറ്റുകടലാസുകൾ (അൽക്വറാത്വീസ്‌) ഇവക്കൊന്നിനും വില വാങ്ങരുത്‌; കൂലി വാങ്ങരുത്‌. വാഹകൻമാരുടെ കുലി ഉജ്ജ്റുൽ ഫുയൂജ) കൊടുക്കരുത്‌. ബത്ത (അൽ മകുനത്ത്) അവരുടെ ബാദ്ധ്യതയല്ല. അധികപ്പറ്റായി പതിവുള്ള യാതൊന്നും (അൽരിവാജ്) ചുമത്തരുത്‌.

                                           ക്രൂരതകൾ

അൽജഹ്‌ശിയാരി എഴുതുന്നു :

നികുതി ഉദ്യോഗസ്ഥന്മാർ ഖറാജ്‌ ദായകരോട്‌ ക്രൂരത കാട്ടിയിരുന്നു. അവരെ കാട്ടുമൃഗങ്ങളെ (അസ്സിബാഅ) നേരിടലും കടന്നൽ (അസ്സനാബിർ) കാണിച്ചും (PLECATS അസ്സനാത്വിറ് കാണിച്ചും ഭയപ്പെടുത്തിയിരുന്നു. അൽമഹ്ദി അത്തരം നീചത്തരങ്ങൾ അവസാനിപ്പിച്ചു.

നഹ്റ്ഈസാ അൽമൻസൂറിന്റെ ഒരു ബന്ധുവിന്റെ അനുസ്മരണക്കായിട്ടാണ്‌ ഈ പേര്‌ ഈ നദിക്ക്‌ കൊടുത്തത്‌. യൂഫ്രട്ടീസ്‌ നദിയുടെ (വടക്ക്‌ പടിഞ്ഞാറുള്ള) അൽ അമ്പാർ മുതൽ ട്ടൈഗ്രീസ് നദിയിൽ ബാഗ്ദാദ് വരെ ഈ പുഴ നദികളെയും ബന്ധിപ്പിക്കുന്നു. ഈ തോടിന്റെ പ്രധാന ശാഖയാണ്‌ സ്വറാഹ്‌. സ്വർസ്വാർ എന്ന പേരിലുള്ള തോട്‌ ട്ടൈഗ്രീസിൽ മദാഇനിന്റെ മുകളിൽ യോജിക്കുന്നു. നഹറുൽമുൽക്‌ (രാജനദി) മദാഇന്‌ താഴെ ട്ടൈഗ്രീസിൽ ചേരുന്നു. നഹ്റ്കൂർത്ത്‌ (മഹാസ്റാഹ്‌)

അസ്സഫാഹിന്റെ രക്തപങ്കിലമായ ചുരുങ്ങിയ ഭരണകാലത്ത്‌ യാത്രക്കാരുടെ സൗകര്യത്തിനായി അൽഖറാസിയ്യ മുതൽ മക്കവരെ ഇടവിട്ടിടവിട്ടു വിശ്രമ കേന്ദ്രങ്ങൾ പണിതു. ഈ ദൂരം മുഴുവൻ നാഴികക്കല്ലും സ്ഥാപിച്ചു. അൽമഹ്ദീ ഈ വഴിയിൽ കുളങ്ങൾ കുഴിപ്പിച്ചു. അവയിൽ വെള്ളം നിറച്ചു. കുടാതെ അദ്ദേഹം കഅ്ബ വലുതാക്കുകയും ചെയ്തു. (കഅബയുടെ ചുറ്റും വട്ടം - മത്വാഫ്‌) നബിയുടെ പള്ളിയുടെ ചുമരിൽ നിന്ന്‌ വലീദ്‌ എന്ന പേര്‌ നീക്കി തന്റെ പേര്‌ എഴുതാൻ കൽപിച്ചു. അദ്ദേഹം പള്ളികളും സ്‌കൂളുകളും വലുതാക്കുകയും പുതിയവ നിർമ്മിക്കുകയും ചെയ്തു.

അൽഹാശിമി കൊട്ടാരം അൽ അവാറിൽ അസ്സഫാഹ്‌ നിർമിച്ചു. അത്കൊണ്ട്‌ തൃപ്തിപ്പെടാതെ അൽ മ൯സൂർ സ്വന്തം തലസ്ഥാനം പണിയാൻ സ്ഥലം അന്വേഷിച്ച്‌ ട്ടൈഗ്രീസിന്റെ വലത്തെകരയിൽ, അൽ മദാഇനിൽ നിന്നും 1500 നാഴികമുകളിൽ ഒരു സ്ഥാനം കണ്ടെത്തി. അൽ മുഥന്നാ യുദ്ധങ്ങളെ പരാമർശിക്കുമ്പോൾ ഈ സ്ഥാനത്തിന്‌ പഴയ ബഗ്ദാദ്‌ എന്നാണ്‌ പറയുന്നത്‌.

സൈന്യപരമായി ശക്തമാകത്തക്കവിധമാണ്‌ ബാഗ്ദാദ് ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്‌. അൽ മൻസൂർ പുത്രനായ അൽ മഹ്ദിയെ ഉപദേശിച്ചത്‌ പട്ടണം നദിയുടെ ഇടത്‌ കരയിലേക്ക്‌ വ്യാപിപ്പിക്കരുതെന്നായിരുന്നു. സൈന്യബലം നിലനിർത്തുകയെന്ന ലക്ഷ്യമായിരുന്നു ആ ഉപദേശത്തിൽ. പക്ഷെ മകൻ ഇടത്‌ കരയിൽ വിസ്തൃതമായ പട്ടണം പണിത്‌ അതിന്‌ “അൽ മഹ്‌ദിയ്യ” എന്ന്‌ പേരിട്ടു. ഇത്‌ പടിഞ്ഞാറേ കരമേലുള്ളതിനേക്കാൾ പ്രൗഢിയും ഭംഗിയുള്ളതുമാ യിരുന്നു. രാജധാനി ഒരു വലിയ ഉദ്യാനത്തിന്റെ മദ്ധ്യത്തിലാണ്‌. ഉദ്യാനത്തിൽ മൃഗരാലകളും, പക്ഷിക്കൂടുകളും ഉള്ളതിന്‌ പുറമെ വേട്ടയാടുന്നതിന്‌ വന്യജന്തുക്കളേയും സജ്ജമാക്കിയിരുന്നു. രാജധാനിക്ക്‌ ചുറ്റും ഭംഗിയായി അലങ്കരിച്ച്‌ ചെടികളാൽ നിബിഡമായ തോപ്പുകളും പൂക്കളും, മരങ്ങളും, ജലസംഭരണികളും, ജലധാരകളും അനുയോജ്യമായ മറ്റു കാഴ്ചവസ്തുക്കളും കൊണ്ടു അലംകൃതമായിരുന്നു. (അമീറലി)

രാജകൊട്ടാരം അമൂല്യമെന്ന്‌ ഒറ്റവാക്കിൽ പറയാം. വിലപിടിപ്പുള്ള അലങ്കാരവസ്തുക്കൾകൊണ്ടുനിറഞ്ഞതായിരുന്നു. ചിത്രത്തിര ജീവികൾ, ചവുക്കാളം, ചിത്രതോരണങ്ങൾ, ചിത്രപപങ്കാഭരങ്ങൾ എന്നിവകളാൽ അതീവ സുന്ദരമായിരു ന്നു കൊട്ടാരം. മുറികളാവട്ടെ ആഡംബരമായി സംവിധാനം ചെയ്തിരുന്നു. വിലപിടിച്ച മേശകൾ, ചൈന പുഷ്പകുംഭങ്ങൾ, സ്വർണ്ണഖചിതവും രത്നഖചിതവുമായ ആഭരണങ്ങൾ - രാജസ്ഥാനം പ്രത്യേക രത്നങ്ങളാൽ മോഡികൂട്ടപ്പെ ട്ടത്‌ - ഓരോ ശാലക്കും പ്രത്യകം പേരും ആപേരിനനുയോജ്യമായ അലങ്കാരം നിലവാരങ്ങൾ രത്നഖചിതം നിർമിച്ചവ - സ്വർണ്ണ നിർമ്മിത്മായ മരങ്ങൾ - അവക്ക്‌ ശാഖകർ -ശാഖകളിൽ പക്ഷികൾ ഇരിക്കുന്നു. എല്ലാം സ്വർണ്ണ പക്ഷികൾ നിർമ്മിതം - (അമീറലി) മരത്തിന്റെ തൂക്കം 5,00,000 ഗ്രാം. മരകൊമ്പുകളിലിരിക്കുന്ന യാന്ത്രിക സഹായത്താൽ ശബ്ദമുണ്ടാക്കുന്നവയാണ്‌. (അൽഖതീബ്‌)

ബഗ്ദാദ്‌

പട്ടണത്തിൽ പൊതുസ്‌നാനഘട്ടങ്ങൾ (ഹമ്മാം) ധാരാളമുണ്ടായിരുന്നു. നിശ്ചിത ദിവസങ്ങളിൽ സ്ത്രീകൾക്കും ഈ സ്‌നാനഘട്ടങ്ങളിൽ പ്രവേശനം അനുവദിച്ചിരുന്നു. ആരംഭഘട്ടങ്ങളിൽ തന്നെ പത്തായിരം കുളിപ്പുരകൾ ഉണ്ടായിരുന്നു. (അൽയാക്വുബി) അൽ മുക്‌തദിറിന്റെ കാലത്ത്‌ (295 - 320 AH) പട്ടണത്തിൽ 27000 കുളിപ്പുരകളുണ്ടായിരുന്നു. (അൽഖതീബ്) പിന്നീട്‌ അത്‌ 60,000 ആയി ഉയർന്നു.

വിദ്യാഭ്യാസംവ്യാപകമായിരുന്നു. ബഹുഭൂരിപക്ഷം മുസ്ലിം സ്ത്രീ പുരുഷന്മാർക്കും ഖുർആൻ വായിക്കാനും മനസ്സിലാക്കാനും കഴിയുമായിരുന്നു. പ്രാഥമിക വിദ്യാലയം പള്ളികളുടെ അനുബന്ധമായിരുന്നു. ഖുർആൻ തന്നെ പഠനത്തിനുള്ള ടെക്സ്റ്റ് ബുക്കായിരുന്നു. ചെറിയ പെൺകുട്ടികൾ പള്ളികൂടത്തിൽ ഹാജരാവൽ പതിവായിരുന്നു. പാഠ്യപദ്ധതിയിൽ വായന, എഴുത്ത്‌, വ്യാകരണം, നബിചര്യകളെക്കുറിച്ചുള്ള കഥകൾ, കണക്ക്‌, ഭക്തികവിതകൾ എന്നിവ ഉൾപ്പെട്ടിരുന്നു. മുതിർന്ന കുട്ടികൾ ഖുർആൻ വ്യാഖ്യാനം, വിശകലനപഠനം, നബിചര്യകളുടെ വിസ്തൃതപഠനം, നിയമം, ദൈവശാസ്ത്രം, വ്യാകരണം, നിഘണ്ടുശാസ്ത്രം (LEXICOGRAPHY) സാഹിത്യം, അലങ്കാരശാസ്ത്രം (RHETORIC) എന്നിവ പഠിച്ചിരുന്നു. കുറേ പുരോഗമിച്ച വിദ്യാർത്ഥികൾ നക്ഷത്രശാസ്ത്രം, ഗോളശാസ്ത്രം, ഗോളക്ഷേത്ര ഗണിതം, സംഗീതം, വൈദ്യം എന്നീവിഷയങ്ങളായിരുന്നു പഠിച്ചിരുന്നത്‌.

അബ്ബാസീ ഭരണത്തിന്റെ ആദ്യദശകൾ ചരിത്രപ്രസിദ്ധമാണ്‌. അക്കാലത്തെ ബുദ്ധിപരമായ ഉണർവും ഉയർച്ചയും എടുത്തുപറയത്തക്കതാണ്‌. ചിന്തയിലും സംസ്ക്കാരത്തിലും ചരിത്രത്തിലെ അത്യുന്നതസ്ഥാനം അലങ്കരിച്ചിരുന്നു. ഏതാണ്ട് 771 ൽ ഒരു ഭാരതീയ പണ്ഡിതൻ “സിദ്ധാന്ത” അവിടെ അവതരിപ്പിക്കുകയുണ്ടായി. ആ ഗ്രന്ഥം അൽ മൻസുറിന്റെ നിർദ്ദേശപ്രകാരം മുഹമ്മദിബ്നു ഇബ്രാഹീമുൽ ഫസാരി തർജ്ജമ ചെയ്തു. പ്രസിദ്ധ നക്ഷത്ര ശാസ്ത്രജ്ഞനായ അൽ ഖവാരിസ്മി ( 850 AD ) അദ്ദേഹത്തിന്റെ നക്ഷത്രപട്ടിക (സീജ്‌) അൽഫസാരിയുടെ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ്‌ തയ്യാറാക്കിയത്‌.

ജൂന്തിഷാപുരിലെ ആസ്പത്രിയിലെ ഡീൻ (പ്രധാന മേലധികാരി) ആയിരുന്ന ജൂർജീസ്‌ (GEORGE)ഇബ്നുബക്തിശാഅ്‌ എന്നവരെ അൽമൻസുർ AD 765 ൽ ക്ഷണിച്ചുവരുത്തി തന്റെ കൊട്ടാരവൈദ്യനായി നിയമിച്ചു. ഈ ജൂർജീസിന്റെ പുത്രൻ ബഖ്തിശാഇനെ ബഗ്ദാദ്‌ ആസ്പത്രിയിലെ പ്രധാന വൈദ്യനായി അർറശീദിന്റെ കാലത്ത്‌ നിയമിച്ചു.

എലമെന്റ്സ്‌ ഓഫ്‌ യൂക്ളിഡ്‌ (ELEMENTS OF EUCLID)BC മൂന്നാം നൂറ്റാണ്ടിൽ ഗ്രീസിൽ ജീവിച്ചിരുന്ന (ഗണിതശാസ്ത്രജഞൻ) അൽമാജസ്ത്‌ (ട്ടോളമി -2ആം നൂറ്റാണ്ടിൽ അലക്സാൻ ഡ്രിയായിൽ ജീവിച്ച നക്ഷത്ര ശാസ്ത്രജ്ഞൻ - യുടെ ഗോള ശാസ്ത്രഗ്രന്ഥം) എന്നിവ ഇക്കാലത്തായിരിക്കണം തർജ്ജ ചെയ്തിട്ടുണ്ടായിരിക്കുക. പ്രധാന്നതർ മുവക്കാരൻ ഹുനൈൻ ഇബ്നു ഇസ്ഹാക്ക് ആയിരുന്നു. അദ്ദേഹം പിന്നീട്‌ “ ബൈത്തുൽ ഹിക്മ” യുടെ സൂപ്രണ്ടായി നിയമിതനായി. അദ്ദേഹവും മകൻ ഇസ്ഹാക്വും മരുമകൻ ജൈശുബ്നുഹസനും കൂടി ധാരാളം ഗ്രീക്ക്‌ ഗ്രന്ഥങ്ങൾ അറബിയിലേക്ക്‌ മൊഴിമാറ്റം നടത്തുകയുണ്ടായി.

ബൈത്തുൽ ഹിക്മ: AD 830 ൽ അൽമഅ്മുൻ സ്ഥാപിച്ചതാണ്‌. അദ്ദേഹം മുഅ്ത്തസിലി പക്ഷക്കാരനായിരുന്നു. മതം യുക്തിവാദഗണ്ണത്തിനനുസരിച്ചാ യിരിക്കണമെന്നായിരുന്നു അവരുടെ സിദ്ധാന്തം. വിജ്ഞാനം യുക്തിവാദത്തിന്‌ വളരെ ആവശ്യമുള്ള വസ്തുവായിരുന്നു. ബൈത്തുൽ ഹിക്മയിൽ ഒരു ലൈബ്രറി (ഗ്രന്ഥാലയം) ഒരു പഠനകേന്ദ്രം തർജ്ജമസ്ഥാപനം ഉർപ്പെട്ടിരുന്നു. കുടാതെ ഒരു നക്ഷത്ര നിരീക്ഷണശാലയവും അതിനോട്‌ ചേർന്നുണ്ടായിരുന്നു.

പ്രധാനനിരത്തിൽ HIGHWAY പോലീസ്‌ കാവലോ പാറാവോ ഉണ്ടായിരുന്നു. തുർക്കിസ്ഥാനിൽ മാത്രം 10,000 സത്രങ്ങൾ(യാത്രാമന്ദിരങ്ങൾ TRAVELLERSRANAGALOW) ഉണ്ടായിരുന്നു. യാത്രക്കാർക്കും മൃഗങ്ങൽക്കും അവിടെ ഭക്ഷണം ലഭിച്ചിരുന്നു. വുനിസ്ഥാനിൽ വളരെ ദൂരെ നിന്ന്‌ ബക്കറ്റുകളിൽ വെള്ളം കൊണ്ടു വന്ന്‌ നിരത്ത്‌ വക്കത്ത്‌ “പരസംഗ്‌ ദൂരത്തിൽ വെച്ചിട്ടുണ്ടായിരിക്കും. പൂർവ്വദേശക്കാർ പാശ്ചാത്യരേക്കാൾ ഔദാര്യമുള്ളവരായിരുന്നു.

അൽമൻസുറിന്റെ പേരമകൾ സുബൈദ (അൽറശീദിന്റെ ഭാര്യ) സ്വന്തം നിലക്ക്‌ 1,500,000 ദീനാർ ചെലവിൽ പ്രസിദ്ധമായ ഭൂഗർഭ നീർച്ചാൽ നിർമ്മിച്ചു. അതിന്‌ അവരുടെ തന്നെ പേരും നൽകി. ഇത്‌ മൂലം പുണ്യനഗരത്തിലെ ജലക്ഷാമത്തിന്‌ ഒരളവിൽ പരിഹാരമുണ്ടായി. ഈ സുബൈദ സ്വന്തം ചിലവിൽ അലക്‌സാൻഡ്രിയ പട്ടണം പുതുക്കിപ്പണിയുകയുണ്ടായി.

ഒരിക്കൽ സുബൈദ നീർച്ചാലിന്‌ ചിലകേടുപാടുകൾ സംഭവിച്ചു. വളരെ ദുരന്തത്തിനിടയായി. ഒരു തോൽക്കുടം വെള്ളത്തിന്‌ 80 ദിർഹം വിലയുണ്ടായിരുന്നു. മൂന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇടക്കിടെ ഉണ്ടാവാറുള്ള ഈ തകരാറ്‌ അൽ മുത്തവക്കിലിന്റെ മാതാവ്‌ പരിഹരിച്ചു.

പലപട്ടണങ്ങളും പ്രമുഖ പൗരന്മാരുടെ സമിതിയാണ്‌ ഭരിച്ചിരുന്നത്‌. “ദീവാനുശ്ശുർത്വ്‌" എന്നാണ്‌ ആ സമിതിയുടെ പേർ. സമിതിയെ സർക്കാരാണ്‌ നിയമിക്കുക. അതിന്റെ പ്രസിഡണ്ടിനെ (സ്വദ്റിനെ) സമിതിതെരഞ്ഞെടുക്കും. ഓരോ പട്ടണവും ഇങ്ങനെ ജനങ്ങളാൽ ഭരിക്കപ്പെട്ടിരുന്നു. നികുതിയും അവർ തന്നെ നിർണ്ണയിക്കും. അതിൽനിന്നും നിശ്ചിത ഓഹരി സർക്കാരിലേക്ക്‌ ചെലുത്തും. രണ്ടുപട്ടണങ്ങൾ തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായാൽ സർക്കാർ ഇടപെടും. വർത്തക സംഘടനയും പട്ടണങ്ങളിൽ പ്രവർത്തിച്ചിരുന്നു. അധികം സ്വാധീനമുള്ള വൃക്തി അതിന്റെ തലവനായിരിക്കും. (റഈസുത്തുജ്ജാർ) സമിതിയാംഗങ്ങൾ അമീൻ എന്നപേരിൽ അറിയപ്പെട്ടിരുന്നു കച്ചവടത്തിലെ മറിമായങ്ങൾ ഈ സമിതി അടിച്ചമർത്തിയിരുന്നു.

                          ബഗ്ദാദ്‌

സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ബഗ്ദാദിൽ എല്ലാ കേന്ദ്ര സമിതികളും മറ്റുള്ള എല്ലാ സമിതികളുടേയും ബോർഡുകളും സ്വാഭാവികമായും ഉണ്ടായിരുന്നു. തലസ്ഥാനത്ത്‌ ഒന്നിലധികം ഗവർണ്ണർമാരുണ്ടായിരുന്നു. തലസ്ഥാനം ഒരു വലിയ നഗരമായതിനാൽ ഗവർണർമാരുടെ ആധിപത്യത്തിനുപുറമെ, ചില പ്രദേശങ്ങൾ കോടതിയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായിരുന്നു. ജനസംഖ്യ കൃത്യമായി അറിയപെട്ടിട്ടില്ല. ഹിജറ 300ൽ അവിടെ 27000 പള്ളികളുണ്ടാ യിരുന്നു. ഒരു പള്ളിക്ക്‌ ശരാശരി 50 പുരുഷന്മാർ വീതം. 13,50,000 പുരുഷന്മാർ പ്രായപൂർത്തിയായവർ ഉണ്ടായിരിക്കണമല്ലൊ. ഏതാണ്‌ മൂന്ന്‌ മില്യന്‌ താഴെ (30 ലക്ഷം) ജനങ്ങളുണ്ടായിരിക്കുമെന്ന്‌ അൽകാതിബി നിർണ്ണയിച്ചിരുന്നു. ഒരു കുളിപുരക്ക്‌ 25 പുരുഷന്മാർ വീതം 1500,000 മുതിർന്നവർ. അവിടെ 60,000 കുളിപ്പുരകൾ ഉണ്ടായിരുന്നു. (താരീഖ്‌ ബഗ്ദാദ്‌)

തെരുവുകൾക്ക്‌ 40 മുഴം വീതിയുണ്ടായിരുന്നു. നദിയുടെ ഇരുവശങ്ങളിലും പട്ടണം നീണ്ടുകിടന്നിരുന്നു. തെരുവുകളുടെ മൂലകളിൽ കാവൽ ഭടന്മാർ (SENTRY) നിലകൊണ്ടിരുന്നു, നിയോഗിത കാവൽ ഭടന്മാരെ നിയന്ത്രിക്കാൻ “അസ്ഹാബുൽ അർബുഅ്‌” എന്ന പേരിൽ ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നു.

ഓരോ ദേശീയക്കാർക്കും (NATIONALITY) അവരുടേതായ നേതാവ്‌ (റഈസ്) ഉണ്ടായിരിക്കും. കൂടാതെ അവരുടെ ക്വാദിയും ഉണ്ടായിരിക്കും. അവരുടെ - അതാത്‌ നാട്ടുകാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്‌ സർക്കാരുമായി അവർ സമ്പർക്കം പുലർത്തിയിരുന്നു. അതാത്‌ നാട്ടുകാർക്ക്‌ ഉപദേശമോ സഹായമോ ആവശ്യമായി വന്നാൽ റഈസിനെ സമീപിക്കും. അത്‌ പോലെത്തന്നെ ആനാട്ടുകാരുടെ സമാധാനപൂർണ്ണമായ പൗരജീവിതത്തിന്‌ അദ്ദേഹം ഉത്തരവാദിയായിരിക്കുന്നതുമാണ്‌.

                     നാവികസേന

ഉമർഖത്താബ്‌ ചെങ്കടലിന്‌ കുറുകെ അയച്ച ഒരു ചെറു സൈന്യം കടലിൽ പൂർണ്ണമായും നഷ്ടപ്പെട്ടു. അതിനാൽ ഖത്താബ്‌ കടലിനെ വിശ്വസിച്ചിരുന്നില്ല. ബൈസാടൈനിനെ കടലിൽ കൂടി ആക്രമിക്കണമെന്ന്‌ മുആവിയ ആവശ്യപ്പെട്ടെങ്കിലും ഖലീഫ അനുവാദം കൊടുത്തില്ല. ഉസ്മാന്റെ കാലത്ത്‌ മുആവിയക്ക്‌ സമ്മതം കിട്ടി. എങ്കിലും സേവനത്തിന്‌ ആരെയും നിർബന്ധിക്കരുതെന്ന്‌ നിബന്ധനയുണ്ടായിരുന്നു. അതിനാൽ കടൽ സൈന്യസേവനം വ്യക്തികളുടെ ഇഷ്ടത്തിന്‌ വിട്ടുകൊടുത്തു.

മുആവിയ ഉഷ്ണകാലത്തും ശീതകാലത്തുമായി ഗ്രീക്ക്‌ ദീപുകളുടെ നേരെ അമ്പത്‌ പ്രാവശ്യം പടയോട്ടം നടത്തിയെന്ന്‌ പറയപ്പെടുന്നു. ഹിജറ 28 ൽ സൈപ്രസ്സ്‌ കീഴടക്കുകയുണ്ടായി. സിറിയ, ഈജിപ്ത്‌, കടലോരങ്ങളിൽനിന്നുള്ള നാവികക്കപ്പലാണ്‌ അത്‌ പിടിച്ചത്‌.

ഹിജറ 34 ൽ മുആവിയ 200 കപ്പലുകൾ ബൈസാന്റൈന്‌ നേരെ അയച്ചു. എതിർസൈന്യം 600 കപ്പലുകൾ സജ്ജമാക്കി തയ്യാറായി നിൽക്കുകയായിരുന്നു. മുസ്ലിം കപ്പലുകൾ സധൈര്യം നേരിട്ടു. കപ്പലും കപ്പലും നേരിട്ടുള്ള ദ്വന്ദ യുദ്ധമായിരുന്നു അരങ്ങേറിയത്‌. മുസ്ലിംകൾ ജയിച്ചു. കമാന്റർ ബുസൈസാഹിന്റെ ധീരയും സുന്ദരിയുമായ ഭാര്യ ഒരു കപ്പലിലുണ്ടായിരുന്നു. അവർ സ്വന്തം അനുഭവം വിവരിക്കുയുണ്ടായി. ഒരു യുവഭടൻ (അൽക്വമ) ഒരു കപ്പലിനെ രക്ഷിക്കുകയുണ്ടായി. എങ്ങനെയെന്നാൽ അയാൾ കടലിലേക്ക്‌ എടുത്തുചാടി, കപ്പലുകൾ കൂട്ടികെട്ടുന്ന വടം (കയർ) അയാൾ വാൾകൊണ്ട്‌ അറുത്തുമുറിച്ച്‌കൊണ്ട്‌ അതിനെ അപകടത്തിൽ നിന്നും ഒഴിവാക്കിയത്രെ. (ഉഷ്ണക്കാലത്തെ യുദ്ധയാത്രയിൽ കൊട്ടാരത്തിലെ രാജസ്ത്രീകൾ പോലും പങ്കെടുത്തിരുന്നു. മൻസൂറിന്റെ രണ്ടു അമായിമാർ ഒരു നേർച്ചവഴിപാട്‌ നിറവേറ്റാനായി ഒരു പടയോട്ടത്തിൽ ഭാഗഭാക്കായി - ഹി. 118 ൽ എല്ലാ കൊല്ലവും ഇങ്ങനെ യുദ്ധസന്നാഹങ്ങളുണ്ടാകാറുണ്ട്.)

ഹിജറ 48 ൽ മുആവിയ കടലിൽ കൂടിയും കരയിൽ കൂടിയും കോൺസ്റ്റാന്റിനോപ്പിൾ ആക്രമിച്ചു. ഗ്രീക്കുകാരുടെ റിപ്പോർട്ട്‌ അനുസരിച്ച്‌ ആ നാവികപ്പടയിൽ 1800 ജലവാഹനങ്ങളുണ്ടായിരുന്നു. ഗ്രീക്കുകാർ ഒരുക്കിയിരുന്ന കാവൽപ്പട അപ്രതീക്ഷിത്മായി. മുസ്സിം നാവികപ്പടയുടെ നേരെ മുൻകുർ തീപന്തം എറിഞ്ഞതിനാൽ മുസ്ലിംകൾ പിൻവലിയേണ്ടി വന്നു. മുആവിയയുടെ കീഴിലുണ്ടായിരുന്ന രണ്ടു സേനാപതികൾ (അഡ്മിറൽസീ ജുനാദയും അബ്ദുല്ലാഹിബ്നു ക്വൈസും ആയിരുന്നു. ഈ അബ്ദുല്ലാഹി 68 ൽ 200 കപ്പലുകളുമായി അലക്സഡ്രിയയിൽ നിന്ന്‌ പുറപ്പെട്ടു സിഡിലി പിടിക്കുകയുണ്ടായി.

മുആവിയയുടെ ഭരണാന്ത്യത്തിൽ നാവികസേനയിൽ 1700 കപ്പലുകളുണ്ടായിരുന്നു സിറിയയിലും ഈജിപ്തിലും കപ്പൽ നിർമ്മാണം നടത്തിയിരുന്നു. അത്‌ എളുപ്പമാകും വിധം ലബനാൻ പർവ്വതങ്ങളിലെ വനങ്ങളിൽ നല്ല മരങ്ങൾ യഥേഷ്ടം ലഭ്യമായിരുന്നു. അൽ വലീദിന്റെ കാലത്ത്‌ നാവികപ്പട വളരെ അഭിവൃദ്ധിപ്പെട്ടിരുന്നു. മദ്ധ്യധരണിക്കടലിലെ ദ്വീപുകളും സ്പെയ്‌നും,സിന്ദും പിടിച്ചടക്കിയത്‌ നാവികപ്പടയാണ്‌.

മദ്ധ്യധരണിക്കടലിൽ ഉപയോഗിച്ച കപ്പലുകളിൽ പലകകൾ ആണിയടിച്ചു യോജിപ്പിച്ചവയായിരുന്നു. എന്നാൽ ചെങ്കടലിലേയും ഇന്ത്യാസമുദ്രത്തിലേയും കപ്പലുകളുടെ പലകകൾ തുന്നിച്ചേർത്തവയായിരുന്നു. ഉപ്പു വെള്ളം ആണിക്ക്‌ ദോഷകരമാണ്‌. കച്ചവടക്കപ്പലുകളും ഇതേരീതിയിൽ നിർമ്മിക്കപ്പെട്ടവ യായിരുന്നു. അന്തോക്കിയായിൽ നിന്ന്‌ അത്യാന്തിക്കിലേക്ക്‌ 36 ദിവസത്തെ യാത്ര ആവശ്യമായിരുന്നു. അൽമുഅ്തസിമിന്റെ കാലത്ത്‌ സിറിയ, ട്ട്രിപോളി ഹാർബറുകളിൽ ആയിരം കപ്പലുകളോളം കെട്ടിക്കിടന്നിരുന്നുവത്രെ.

              ഖജാന

പ്രവാചകന്റെ കാലത്ത്‌ ഖജാന ഉണ്ടായിരുന്നില്ല. അതിന്റെ ആവശ്യം അന്ന്‌ നേരിട്ടിരുന്നില്ല. വരുന്ന ധനമെല്ലാം അപ്പോൾ തന്നെ വിതരണം ചെയ്യപ്പെ ടുമായിരുന്നു. സിദ്ദീഖും അതേനയം തന്നെയാണ്‌ സ്വീകരിച്ചത്‌. ആദ്യവർഷം ആളെണ്ണി 10 ദിർഹവും രണ്ടാം വർഷം മുതൽ 20 ദിർഹവും കൊടുത്തു.

അൽവലീദുബ്നു ഹിശാമിന്റെ ഉപദേശപ്രകാരം ഉമർ ഖജാന സ്ഥാപിച്ചു. അലി അതിനെ എതിർക്കുകയുണ്ടായി. അബ്ദുല്ലാഹിബ്നു അർക്യമിനെ പ്രധാന ഖജാന ഉദ്യോഗസ്ഥനായി നിയമിച്ചു. അദ്ദേഹത്തെ സഹായിക്കാൻ രണ്ടു ഉപ ഉദ്യോഗസ്ഥരേയും നിയമിച്ചു. മദീനയിലും സംസ്ഥാന തലങ്ങളിലും പ്രത്യേകം കെട്ടിടമുണ്ടാക്കി കാവൽക്കാരെ ഏർപ്പെടുത്തി. സംസ്ഥാനത്തെ ഖജാന ഉദ്യോഗസ്ഥർ സ്വതന്ത്രരായിരുന്നു. എന്ന്‌ വെച്ചാൽ ഗവർണ്ണർമാ രുടെ കീഴിലായിരുന്നില്ല.

കൂഫായിലെ പ്രതാപിയും ധൂർത്തനുമായ ഗവർണർ സഅദിബ്നു അബീവക്വാസും ഖജാന ഉദ്യോഗസ്ഥനായ ഇബ്നു മസ്ഊദും തമ്മിൽ ഒരു ചെറിയ കലഹമുണ്ടായി. തൽഫലമായി ഖലീഫ ഉസ്മാൻ സഅ്ദിനെ തരം താഴ്ത്തുകയുണ്ടായി.

             ക്വാദി

എല്ലാ സംസ്ഥാനത്തിലും ക്വാദിമാരുണ്ട്‌. അവർ ഗവർണർമാരുടെ കീഴിലായിരുന്നില്ല സ്വതന്ത്രമായി വർത്തിച്ചിരുന്നു; നിയമവകുപ്പും നിർവ്വഹണ വകുപ്പും (JUDICIARY AND EXICUTIVE) വേർപെടുത്തിയിരുന്നു. സംസ്ഥാന ക്വാദി ജില്ലാ ക്വാദിയുടെ മേലധികാരിയായിരുന്നു. എല്ലാ ക്വാദിമാരും സ്വത്രന്ത്രരും തുല്യരുമായിരുന്നു.

അലിയുടെ പടച്ചട്ട നഷ്ടപ്പെട്ട സന്ദർഭത്തിൽ ക്വാദിയുടെ മുമ്പിൽ കേസ്‌ വന്നു. ശുറൈഹ്‌ എന്ന സുപ്രസിദ്ധനായിരുന്നു ക്വാദി. അലി പ്രതിയുടെ സമീപം നിന്നു. ഖലീഫ ആയിരുന്നിട്ടും അലി പ്രത്യേക പദവി അവകാശപ്പെട്ടില്ല. (താരീഖുത്തമദ്വനീ)

വിജ്ഞൻ, ബുദ്ധിമാൻ, സത്യനിഷ്ഠൻ അങ്ങിനെയുള്ളവരെ മാത്രമെ ക്വാദിയായി നിയമിക്കുകയുള്ളു. ഉമർഖത്താബ്‌ ജഡ്ജിമാരെ നിയമിക്കുന്നതിന്‌ മുമ്പായി അവരുടെ നീതി നിർവ്വഹണപാടവം ചില കേസുകളിൽ പരിശോധിച്ചിരുന്നു. ക്വാദിമാർക്ക്‌ വലിയ ശമ്പളം കൊടുത്തിരുന്നു. ഭക്തഖലീമാരുടെ കാലത്ത്‌ കൈക്കൂലിയോ പക്ഷഭേദമോ നടന്ന ഒരു സംഭവവും നടന്നതായി അറിയപ്പെട്ടിട്ടില്ല. എന്നുമാത്രമല്ല, കോടതികളിൽ കേസുകൾ കുറവായിരു ന്നു. (അത്തിബാരി)

ദൈവഭയം സർവ്വത്ര നിലനിന്നിരുന്നു. ആദ്യ ഖലീഫമാരുടെ കാലത്ത്‌ അന്തരീക്ഷം ഭക്തിനിർഭരമായിരുന്നു. അനന്തരം ക്രമേണ ധർജച്യുതിനേരിടുവാൻ തുടങ്ങി. ഉമർ 11, മഅ്‌മൂൻ എന്നിവർ ജനജീവിതത്തിൽ ഭക്തിചൈതന്യം പുനസ്ഥാപിക്കാൻ -പുനരുദ്ധരിക്കാൻ - വളരെ പരിശ്രമിക്കുകയുണ്ടായി.

ഉമയ്യദ്‌ കാലത്ത്‌ ഇറാഖിലെ ഒരു വൈസ്രോയായിരുന്ന ഖാലിദുൽ ക്വസരീ എന്നവരുടെ മാതാവ്‌ ക്രിസ്ത്യാനിയായിരുന്നു. അവർ അങ്ങനെ തുടർന്നതിൽ ഖാലിദ്‌ തടസ്സം നിന്നില്ല. ഒരു ചർച്ച്‌ പണിയാൻ അനുവാദവും കൊടുത്തു. ക്രിസ്ത്യാനികളും ജൂതന്മാരും സൗരാഷ്ട്രീയരും മുസ്ലിം ഭാര്യമാരെ സ്വീകരിക്കുന്നതിന്‌ അദ്ദേഹത്തെ അനുവദിച്ചിരുന്നു എന്ന്‌ പറയപ്പെടുന്നു.

     മരണം

ആദ്യ കാലത്ത്‌ ജനായത്തം 1) DEMOCRACY ആയിരുന്നു ഭരണരീതി. പിന്നെ ജനായത്തം നാമമാത്രമായി. ഉമയ്യദ്‌ ഖലീഫമാരും അബ്ബാസികളിലെ ആദ്യ ഖലിഫമാരും ഏകാധിപതികളായിരുന്നു. അബ്ബാസികളിലെ പിൻകാലക്കാരുടെ വാഴ്ചക്കാലത്ത്‌ അധികാരം മുഴുവൻ അവരുടെ അമീർമാരുടെ കയ്യിലായി രുന്നു. ഖലീഫമാരെ അവരോധിക്കാനും നീക്കം ചെയ്യാനും അമീർമാർക്ക്‌ കഴിഞ്ഞിരുന്നു.

അബ്ബാസികളുടെ കാലത്ത്‌ ധീരവനിതകളെക്കുറിച്ചൊന്നും കേൾക്കാനില്ല. വല്ല നേർച്ചകളും വീടുന്ന ചുരുക്കം ചിലരെക്കുറിച്ചു മാത്രം പരാമർശമുണ്ട്‌. അബ്ബാസികൾക്ക്‌ മുമ്പ്‌ സ്ഥിരം സൈന്യമുണ്ടായിരുന്നില്ല. പൊതുജനങ്ങളെല്ലാവരും ഭടന്മാരായിരുന്നു. ഉമയ്യദ് ൾക്ക്‌ അംഗരക്ഷകരായി ചെറിയ കാവൽ സൈന്യം ഉണ്ടായിരുന്നു. അബ്ബാസികൾക്ക്‌ ബാരക്കുകളിൽ(പട്ടാളത്താവളങ്ങളിൽ) താമസിക്കുന്ന സ്ഥിരം സൈന്യമുണ്ടായി.

       ആഭ്യന്തരം

ഹാറൂൺ റശീദിന്റെ സന്താനങ്ങളായ അൽ അമീനും അൽ മഅമൂനും തമ്മിൽ ഒരഭ്യന്തരകലഹമുണ്ടായി. ഹി. 198 ൽ അവർ തമ്മിലുണ്ടായ അവസാനത്തെ യുദ്ധം നസീബിൻ എന്നിടത്ത്‌ വെച്ചായിരുന്നു. മൻസുറിന്റെ വിരോധിയും ബന്ധത്തിൽ പിതൃവ്യനുമായ അബദൂല്ലാഹിൽ ഹുസൈനിനെ അബുമുസ്സിം എന്നൊരാൾ നസീബിനിനെ ഒരേറ്റുമുട്ടലിൽ തോൽപിച്ചു. അബൂമുസ്സിം പട്ടാളത്തിന്റെ ഇടത്‌ ഭാഗത്തിൽ നിന്ന്‌ വലത്‌ ഭാഗത്തേക്ക്‌ മാറി. അപ്പോൾ അബ്ദുല്ല തന്റെ യോദ്ധാക്കളെ ആ ഭാഗത്തേക്ക്‌ നയിച്ചു. അപ്പോൾ അബുമുസ്സിം പെട്ടെന്ന്‌ അബ്ദുല്ലായുടെ ഇടത്‌ ഭാഗത്തുള്ള ബലഹീനമായ സംഘത്തെ ആക്രമിച്ചു. പെട്ടെന്നുണ്ടായ ആക്രമണത്തെ ചെറുക്കാൻ ആ ഗ്രൂപ്പിന് കഴിയാതെ തോൽവി നേരിടേണ്ടിവന്നു. അൽ അമീന്റെ ജനറൽ അലിയ്യുബ്നു ഈസ ആയിരുന്നു. ത്വാഹിറായിരുന്നു മഅ്മുന്റെ ജനറൽ.

        യുദ്ധരീതി

പട്ടാളത്തിൽ “അന്നഫ്ഫാത്തുൻ" എന്നപേരിൽ ഒരു വിഭാഗം ഉണ്ടായിരുന്നു. അതാതത്‌ “നാഫ്ത്തഫയർമെൻ” ഗന്ധകം വെളുത്ത നാഫ്ത്തയും കൂട്ടിക്ക ലർത്തി ഒരു തരം മണ്ണും ചേർത്തി ചണയിൽ പൊതിഞ്ഞ്‌ ഗോളങ്ങളാക്കും. ഈ ഗോളങ്ങൾ മഞ്ചാനീക്ക്‌ എന്ന ഉപകരണത്തിലൂടെ എറിഞ്ഞു ചുമരുകൾ തകർക്കുമായിരുന്നു. നാഫ്ത്തുൺ ധരിച്ചിരുന്നത്‌ തീപിടിക്കാത്ത വസ്ത്രമായിരുന്നു. അർറശീദ്‌ _ ബൈസാന്റൈൻ യുദ്ധത്തിൽ നൈസഫോറസ്‌ രാജാവ്‌ മുസ്ലിംകളുടെ വഴിതടഞ്ഞു. മരങ്ങൾ മുറിച്ചുവഴിയിലിട്ടു തീകൊടുത്തുകൊണ്ടാണ്‌ വഴി തടഞ്ഞത്‌. നഫ്ഫാത്തുൻ കത്താത്ത വസ്ത്രങ്ങൾ ധരിച്ചുകൊണ്ട്‌ കത്തുന്ന മരങ്ങളുടെയിടയിൽ നടന്ന്‌ അവയെ നീക്കും ചെയ്ത്‌ വഴിതെളിയിച്ചു.

       ചാരൻ പിടിക്കപ്പെട്ടു.

അബ്ദുല്ലാഹിബ്നുക്വൈസ്‌ നാവികപ്പടയിലെ ഒരു ധീരപുരുഷനായിരുന്നു.ആൾമാറാട്ടം ചെയ്ത്‌ ശത്രുക്കളുടെയിടയിൽ ചാരപ്രവൃത്തി ചെയ്യുന്നതിൽ വിദഗ്‌ദ്ധ നായിരുന്നു. ഒരിക്കൽ ഒരു ഗ്രീക്കുസ്ത്രീയോടുകാണിച്ച ഔദാര്യം മൂലം അദ്ദേഹം തിരിച്ചറിയപ്പെട്ടു. (മാന്യമായ ആ പെരുമാറ്റം അമുസ്സിങ്ങളിൽ പ്രതീക്ഷിക്കാവതല്ല) ബൈസാന്റൻ സർക്കാർ അദ്ദേഹത്തെ വധിച്ചു.

റശീദിന്റെ ഭരണകാലത്ത്‌ ആണും പെണ്ണും ചാരപ്രവൃത്തി ചെയ്തിരുന്നു. അവർ ഒളിവിൽ നടക്കുന്നത്‌ കച്ചവടക്കാരുംവൈദ്യന്മാരായുമായിരുന്നു.അബ്ദു ല്ലാഅസ്ലീദി എന്നൊരാൾ ഇരുപത്‌ കൊല്ലം ബൈസാന്റൈൻ സാമ്രാജ്യത്തിൽ ചാരനായി നടന്നിരുന്നു.

അസ്ലഫാഹിന്റെ കീഴിൽ ആദ്യത്തെ വസീർ അബൂുസൽമത്തുൽ ഖിലാൽ ആയിരുന്നു. അബ്ബാസികൾക്ക്‌ വേണ്ടി കൂഫായിൽ പ്രചാരണം നടത്തിയതിൽ പ്രധാനിയായിരുന്നു അദ്ദേഹം. പക്ഷെ അലിയോട്‌ അനുഭാവം കാണിച്ചെന്നറിഞ്ഞതിനാൽ അദ്ദേഹം വധിക്കപ്പെട്ടു. വസീർമാരെ ആദ്യം സ്ഥാനഭ്രഷ്ടരാ ക്കുകയും പിന്നീട്‌ വധിക്കുകയും ചെയ്യുക എനതായിരുന്നു ഖലീഫമാരുടെ നയം. റശീദിന്റെ കീഴിൽ വസീറായിരുന്ന ജാഫർ വളരെ ശക്തനായിരുന്നു. റശീദിന്‌ ജാഫറിനെ സംശയവും ഭയവുമായിരുന്നു. അതിനാൽ ജാഫറിനെ കൊലപ്പെടുത്തുകയും കുഡുംബാദികളെ കാരാഗ്രഹത്തിലടക്കുകയും ചെയ്തു.

                                                          ***

അൽ മഅമൂൻ കേസ്‌ വിധികൽപിക്കാൻ ഞായറാഴ്ച നീക്കിവെച്ചിരുന്നു. ഒരിക്കൽ ഖലീഫയുടെ മകന്നെതിരിൽ ഒരു സ്ത്രീ ഒരു ആക്ഷേപം കൊണ്ടു വന്നിരുന്നു. തന്റെ മുമ്പിൽവെച്ചു മകനെ വിചാരണചെയ്യാൻ ഖലീഫ ക്വാദിയോടു കൽപിച്ചു. ക്വാദി വിചാരണ നടത്തി, മകൻ കുറ്റക്കാരനാണെന്ന്‌ വിധിച്ചു. ആ വിധി നടപ്പാക്കുകയും ചെയ്തു. (അൽമാവർദി)

                                                          ***

പോസ്റ്റുമാസ്റ്റർ ജനറൽ ബഗ്ദ്ദാദ്‌ ഖലീഫക്ക്‌ ചില പ്രത്യേക വിഷയങ്ങളെക്കുറിച്ച്‌ റിപ്പോർട്ട്‌ അയക്കേണ്ടതുണ്ട്‌. അത്‌ ഉദ്യോഗത്തിന്റെ ചുമതലയിൽപ്പെ ട്ടതാണ് . അൽമുതവക്കിൽ ഖലീഫയായിരിക്കെ ബഗ്ദ്ദാദിലെ അതിശക്തനായ ഗവർണർക്കെതിരെ ഖലീഫക്ക്‌ റിപ്പോർട്ടയച്ചു. ഗവർണർ ഹിജാസിൽ നിന്ന്‌ വിലക്ക്‌ വാങ്ങിയ ഒരു അടിമപെൺകുട്ടിയുടെ സൗന്ദര്യത്തിൽ മയങ്ങിക്കഴിയുന്ന ഹേതുവാൽ അദ്ദേഹം ഔദ്യോഗിക ചുമതലകളിൽ വീഴ്ച വരുത്തിയിരുന്നു എന്നായിരുന്നു റിപ്പോർട്ട്‌.

                                                          ***

മുസ്ലിംകൾ സിറിയ കീഴടക്കിയ സമയത്ത്‌ അവിടത്തെ ഭരണാധികാരിയായിരുന്ന ജബലാഹ ഇസ്ലാം മതം സ്വീകരിച്ചു. ഉമർഖത്താബ്‌ സിറിയയിലെ ബദുക്കളോടും ജബലാഹിനോടും സമത്വത്തിൽ പെരുമാറി. ജബലാഹിന്റെ അടികൊണ്ടു കഴിഞ്ഞുകൂടിയ സാധാരണക്കാരോടും തന്നോടും തുല്യനില യിൽ കയ്യാളുന്നത്‌ കണ്ടുസഹിക്കാൻ വയ്യാതെ ജബലാഹ്‌ കോൺകോൺസ്റ്റാന്റിനോപ്പിളിലേക്ക്‌ ഓടിപ്പോയി. പഴയരീതിയിൽ (മുർതദ്ദായി) ജീവിതം നയിച്ചു.

                                                          ***

മുആവിയ ഇരുപത്‌ വർഷക്കാലം സിറിയയിൽ ഗവർണറായിരുന്നു. ഒടുവിൽ മുസ്ലിം സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിത്തീർന്നു. അൽവലീദ്‌ അബലരേയും അംഗവൈകല്യമുള്ളവരേയും പിന്തുണച്ചു. അവരെ യാചിക്കാൻ വിടാതെ പെൻഷൻ അനുവദിച്ചു. കുടാതെ അന്ധരും മുടന്തരുമായവരെ ശുശ്രൂഷിക്കാൻ വേലക്കാരെ നിയമിച്ചു. അനാഥരുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി സൗകര്യങ്ങൾ പ്രത്യേകമായി ചെയ്തു കൊടുത്തു. റോഡുകൾ നന്നാക്കി, ഇടക്കിടെ സത്രങ്ങൾ പണിതു, സത്രങ്ങൾക്ക്‌ സമീപം കിണറുകർ കുഴിച്ച്‌ യാത്രാസൗകര്യം ഏർപ്പെടുത്തി. വഴിയിൽ നാഴികകുറ്റികളും സ്ഥാപിക്കുകയുണ്ടായി.

                                                          ***

ഖുറാസാനിലേയും സമർഖന്തിലേയും വാലിമാരോട്‌ വഴിയോരങ്ങളിൽ സത്രങ്ങൾ പണിയാനും യാത്രക്കാർക്ക്‌ ഭക്ഷണം കൊടുക്കാനും രോഗികളെ ചികിത്സിക്കാനും ലക്ഷ്യസ്ഥാനങ്ങളിലെത്താനുള്ള ചെലവ്‌ കൊടുക്കാനും ഉമർ 11 കൽപ്പിക്കുകയുണ്ടായി.

                                                          ***

അത്യപ്തനായ യുദ്ധത്തടവുകാരനാണ്‌ ഉമർഖത്താബിനെ വധിച്ചത്‌. അലിയെ വധിച്ചത്‌ മൂരാച്ചി മതഭ്രാന്തന്മാരാണ്. അവർ മുആവിയയെ വധിക്കാൻ പരിപാടിയിട്ടെങ്കിലും അദ്ദേഹം മരണത്തിൽ നിന്നും രക്ഷപ്പെട്ടു. ഗൗരവമേറിയ മുറിവേൽക്കുക മാത്രമാണ്‌ സംവിച്ചത്‌. അതിന്‌ ശേഷം ഖലീഫ ജനങ്ങളുമായി കൂടിക്കലരുകയില്ല. എപ്പോഴും അംഗരക്ഷകന്മാർ കുടെയുണ്ടാകും. ജനങ്ങളോടൊപ്പം പ്രാർത്ഥന നടത്തിയിരുന്നു. പക്ഷെ പള്ളിയിൽ പ്രത്യേകം മുറിയുണ്ടാക്കി. വാതിൽക്കൽ കാവൽക്കാരെ നിറുത്തിയ ആദ്യത്തെ വ്യക്തിയാണ്‌ മുആവിയ.

(കടപ്പാട്‌.)

"https://ml.wikisource.org/w/index.php?title=പുരാതന_അറബി_രാജ്യ_ഭരണം&oldid=217841" എന്ന താളിൽനിന്ന് ശേഖരിച്ചത്