പുത്തനാം യെറുശലേമിൽ
ദൃശ്യരൂപം
പുത്തനാം യെറുശലേമിൽ രചന: |
പല്ലവി
പുത്തനാം യെറുശലേമിൽ എത്തും കാലമോർക്കുമ്പോൾ
ഇദ്ധരയിൽ ഖേദമെല്ലാം മാഞ്ഞുപോകുന്നേ
കഷ്ടത പട്ടിണിയിയില്ലാത്ത നാട്ടിൽ നാം
കർത്താവൊരുക്കുന്ന സന്തോഷ വീട്ടിൽ നാം
തേജസ്സേറും മോഹനകിരീടങ്ങൾ ധരിച്ചു നാം
രാജരാജനേശുവോടുകൂടെ വാഴുമേ;-
ചരണങ്ങൾ
നീതിസൂര്യ ശോഭയാലെന്നല്ലലിരുൾ മാറിടും
ഭീതിയുമനീതിയുമങ്ങില്ല ലേശവും
സന്തോഷശോഭനം ആ നല്ലനാളുകൾ
ലോകം ഭരിച്ചിടും കർത്താവിനാളുകൾ
ശോകം രോഗം യുദ്ധം ക്രുദ്ധജാതികളിൻ വിപ്ളവം
പോകുമെല്ലാമേശുരാജൻ ഭൂവിൽ വാഴുമ്പോൾ;- പുത്ത…
സത്യശുദ്ധപാതയിൽ നടന്നുവന്ന ശുദ്ധന്മാർ
വീണ്ടെടുക്കപ്പെട്ട സർവ്വദൈവമക്കളും
ഉല്ലാസഘോഷമായി സീയോനിൽ വന്നിടും
ദുഃഖം നെടുവീർപ്പും സർവ്വവും തീർന്നിടും
നിത്യ നിത്യ സന്തോഷം ശിരസ്സിൽ ഹാ വഹിച്ചവർ
നിത്യതയ്ക്കുള്ളിൽ മറയും തീരും കാലവും;- പുത്ത…