പിളർന്നോരു പാറയേ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
              "Rock of Ages cleft for thee"
1.പിളർന്നോരു പാറയേ! നിന്നിൽ ഞാൻ മറയട്ടേ.
  തുറന്ന നിൻ ചങ്കിലെ രക്തം ജലം പാപത്തെ
  നീക്കി സുഖം നൽകട്ടെ മുറ്റും രക്ഷിക്ക എന്നെ

2.കല്പന കാത്തീടുവാൻ ഒട്ടും പ്രാപ്തനല്ലേ ഞാൻ
   വൈരാഗ്യമേറിയാലും കണ്ണൂനീർ ചൊരിഞ്ഞാലും
   വന്നിടാ പാപനാശം നീ താൻ രക്ഷിക്ക വേണം

3.വെറും കൈയ്യായ് ഞാനങ്ങു ക്രൂശിൽ മാത്രം നമ്പുന്നു
   നഗ്നൻ ഞാൻ നിൻ വസ്ത്രം താ ഹീനൻ ഞാൻ നിൻ കൃപതാ
   മ്ലേഛനായ് വരുന്നിതാ സ്വഛനാക്കു രക്ഷകാ

4.എന്നിലോടുന്നീശ്വാസം വിട്ടെൻ കണ്മങ്ങുന്നേരം
   സ്വർലോക ഭാഗ്യം ചേർന്നു നിന്നെ ഞാൻ കാണുന്നങ്ങു
   പിളർന്നോരു പാറയേ നിന്നിൽ ഞാൻ മറയട്ടെ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=പിളർന്നോരു_പാറയേ&oldid=28937" എന്ന താളിൽനിന്ന് ശേഖരിച്ചത്